രാമായണം... 2

രാമായണം... 2

ലോക ഗുരുവായ വസിഷ്ഠ മുനി അയോദ്ധയിലെ രാജഗുരുവാണ്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ബാലന്മാരുടെ ജാതകർമം, ഉപനയനം, പ്രാഥമിക വിദ്യാഭ്യാസം ,സമാവർത്തനം ഇത്യാദികൾ കഴിഞ്ഞു. ശ്രീരാമന് പരമാത്മജ്ഞാനം ,ബ്രഹ്മവിദ്യ, പ്രാപ്തമാക്കാനുള്ള ആഗ്രഹം ശക്തമായി.സദാചാര നിരതന് ബ്രഹ്മ വിദ്യാപ്രാപ്തിക്ക് അർഹതയും 

അഭിവാഞ്ഛയും ഉണ്ടെങ്കിൽ ആയതിന് ഒരാളെ ദൈവം നിയോഗിക്കും.

 അതാണ്  സിദ്ധാശ്രമത്തിലെ യജ്ഞരക്ഷക്കായി ശ്രീരാമനെ കൊണ്ടു പോവാൻ എത്തുന്നത് വസിഷ്ഠ  മുനിയുടെ ഉപദേശമനുസരിച്ച് ദശരഥ മഹാരാജാവ് ശ്രീരാമ ലക്ഷമണ കുമാരന്മാരെ  പോവാനനുവദിച്ചു. യാത്രക്കു മുമ്പ് വിശ്വാമിത്ര മുനി യുടെ നിർദ്ദേശ പ്രകാരം യോഗവാസിഷ്ഠ  പ്രകരണമെന്ന ജ്ഞാനോപദേശം നൽകി.ലക്ഷ്മിദേവിയുടെ അവതാരമായ ബ്രഹ്മവിദ്യ  സ്വരുപമായ സീതാദേവിയുമായി ചേർക്കലാണ് വിശ്വമിത്ര മുനിയുടെ കർത്തവ്യം. 

ദേഹത്തിന് പ്രാധാന്യമില്ലാതെ ദേഹിക്ക് സമമായവർ വസിക്കുന്ന വിദേഹ രാജ്യത്തെ വൈദേഹിയുമായി യോജിപ്പിക്കാൻ അർഹമായ നിലയിൽ ശ്രീരാമനെ മാറ്റുക എന്നതാണ്  വിശ്വാമിത്ര മുനിയുടെ കർത്തവ്യം. അതിന്റെ ആദ്യപടിയാണ് ശരീര പീഡകൾ ഒഴിവാക്കുന്നത്. ഇതിനുത്തമമായ ദേവ നിർമിതങ്ങളായ ബല അതിബല എന്നീ മന്ത്രങ്ങൾ രാമലക്ഷ്മണന്മാർക്കു പദേശിക്കുന്നു.
ജയ് ശ്രീരാം!
***

അല്പം കേരള ചരിത്രം..3

                                                            അല്പം കേരള ചരിത്രം..3

ആദ്യം വന്ന യൂറോപ്യന്മാർ - പോർച്ചുഗീസുകാർ ആയിരുന്നുവെന്ന് ആദ്യത്തെ പോസ്റ്റിൽ വിവരിച്ചുവല്ലൊ. അടുത്ത വിദേശീയർ ആരായിരുന്നു? ഡച്ചുകാർ ! 

ഡച്ചുകാർ എന്തൊക്കെ ചെയ്തു?

* 1602 - ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ചു.
*1603 - സ്റ്റീവൻ വാൻഡർ ഹേഗൻ നേതൃത്വത്തിൽ ആദ്വത്തെ ഇന്ത്യൻ പര്യടനം.
* 1604 - ഡച്ചുകാരും സാമൂതിരിയും തമ്മിൽ ഉടമ്പടി.
* 1658 - ഡച്ചുകാർ കൊല്ലം പിടിച്ചെടുത്തു.
* 1663 - ഡച്ചുകാർ കൊച്ചി പിടിച്ചെടുത്തു.
* 1691- വെട്ടം പിന്തുടർച്ചാവകാശയുദ്ധം നടന്നു.
* 1741 ആഗസ്ത് 10ന് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ രാജാവ് ഡച്ചുകാരെ പരാജയപ്പെടുത്തി.
* 1753- മാർത്താണ്ഡവർമയും ഡച്ചുകാരും മാവേലിക്കര -ഉടമ്പടി ഒപ്പിട്ടു.
* 1673-ൽ കേരളത്തിലെ ആദ്യത്തെ കാർമലൈറ്റ് പള്ളി  ഡച്ചുകാർ എറണാകുളത്തെ ചാത്തിയത്ത് സ്ഥാപിച്ചു.
*1744-ൽ ഡച്ചുകാർ ബോൾഗാട്ടി കൊട്ടാരം സ്ഥാപിച്ചു.

മൂന്നമതായി ഭാരതത്തിലെത്തിയ വിദേശീയർ അറിയണ്ടേ? അടുത്ത പോസ്റ്റിലാവട്ടെ!
***

ദേവിസ്തുതി

ദേവിസ്തുതി

രാഗം : രാഗമാളിക
താളം : അദിതാളം
പല്ലവി
ശ്രീ ചക്ര രാജ സിംഹാസനശ്വരി
ശ്രീ ലളിതാംബികയ ഭുവനശ്വരി
അനുപല്ലവി
ആഗമ വേദ കലാ മയ രൂപിണി
അഖില ചരാചര ജനനി നാരായണി
നാഗ കംഗം നടരാജ മേനാഹരി
ജാന വിജനേശ്വരി , രാജാ രോജശ്വരി
ചരണം
1. പല വിധമായി ഉന്ന പാടവും ആടവും
പാടി കൊണ്ടാടും അൻബർ പദ് മലർ ചൂടവും
ഉലഗം മുഴുതും എൻ അഗമുഴൽ കാണവും
ഒരു നില തരുവായ് , കാഞ്ചി കേമശ്വരി
2
ഉഴന്തു തിര എന്ന ഉത്തമനാക്കി വെയ്ത്തായി
ഉയരിയ പെരിയാരുടൻ ഒന്ദിട കൂട്ടി വെയ്ത്തായി
നിഴലിന് തൊടർ മൂന്നായി കൊടുമെയെ നീക്കാ ചെയ്തായി
നിത്യ കല്യാണി ഭവാനി പദ്മേശ്വരി
3.
തുംബ കുടത്തിൽ ഇട്ട് തൂയവനാക്കി വെയ്ത്തായി
തുടർന്ന് ഉൻ മായം നീക്കി പിറ പന തന്തായ്
അൻപ് പുകഴ്ത്തി ഉൻ ആല കാണ ചെയ്തായി
അടക്കലം നീയമ്മാ അഖിലാണ്ഡേശ്വരി .
***

സന്ധ്യാവന്ദനം - നരസിംഹ പ്രാർത്ഥന

നരസിംഹ പ്രാർത്ഥന
🪔 സന്ധ്യാവന്ദനം 🙏

സ്തംഭം പിളർക്കുന്ന 
ഹുങ്കാര ശബ്ദം  
ദിഗന്തം നടുങ്ങുന്ന 
ദുന്തുഭി നാദം.

ശതകോടി  സൂര്യന്മാർ 
എരിയും ത്രിനേത്രം 
ചുടുനിണം  തേടുന്ന 
ചുരികപോൽ നാവ്.

മരണം വിളങ്ങുന്ന-
തിക്രൂര ദംഷ്ട്രം
പ്രളയാഗ്നി ചുഴി 
തീര്‍ത്ത ജട സടാ കേസരം.

പ്രഹരണം പേറുന്നോ-
രഷ്ടഭുജങ്ങള്‍ 
ആകാശസീമയ്ക്ക-
നന്തമാം ദേഹം. 

ത്രിലോകം നടുങ്ങുന്ന  നരസിംഹ രൂപം 
ത്രിലോകം നടുങ്ങുന്ന  നരസിംഹ രൂപം....

നരനല്ല മൃഗമല്ല 
നരസിംഹ രൂപം.
 രാവല്ല പകലല്ല 
നിറസന്ധ്യനേരം.

അകമല്ല പുറമല്ല 
ഉമ്മറപ്പടിയില്‍ 
വിണ്ണല്ല മണ്ണല്ല 
തിരുമടിത്തട്ടില്‍ 

ദൈത്യന്‍റെ പ്രാണനില്‍ 
ആ സന്ധ്യ നേരം
കുടൽമാല രുധിരവും 
അണിയുന്ന രൂപം. 

ബ്രഹ്മാണ്ഡസത്യങ്ങള്‍ 
കാക്കുന്ന ദേവന്‍ 
ഭക്തന്‍റെ രക്ഷക്ക് 
നിമിഷാര്‍ദ്ധനേരം. 

ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം  
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം...
...
 ഓം നരസിംഹ രൂപായ നമോ നമ:
ഓം ഉഗ്രസിംഹ രൂപായ നമോ നമ:
ഓം രണസിംഹ രൂപായ നമോ നമ:
ഓം രൗദ്രസിംഹ രൂപായ നമോ നമ:

നാരായണായ നമ:  നാരായണായ നമ:
നാരായണായ നമ: നാരായണായ:

ഓം നരസിംഹ രൂപായ നമോ നമ:🙏  

ശുഭസന്ധ്യ !

സുഭാഷിതം 9

 സുഭാഷിതം

"ദാതവ്യം ഭോക്തവ്യം സതി വിഭവെ

സഞ്ചയോ ന കർത്തവ്യ :

പശ്യേഹ മധുകാരീണാം

സഞ്ചിതമർത്ഥം ഹരന്ത്യന്യേഃ"

(സമ്പത്ത് സമ്പാദിയ്ക്കും തോറും അതോടൊപ്പം ദാനം ചെയ്യണം .കൂട്ടി കൂട്ടി വെയ്ക്കരുത്. താൻ സംഭരിച്ചുവെച്ച തേൻ തനിയ്ക്ക് ഉപകാരപ്പെടാതെ മറ്റുള്ളവർ അപഹരിച്ചു കൊണ്ടുപോകുന്ന തേനീച്ചയുടെ ദുർഗ്ഗതി കണ്ട് ഇത് മനസ്സിലാക്കണം .)

ശ്രീ രാമവിഗ്രഹ-പ്രാണ പ്രതിഷ്ഠ

 ശ്രീ രാമവിഗ്രഹ-പ്രാണ പ്രതിഷ്ഠ



ഇന്ന് 22-1-2024 തിങ്കളാഴ്ച അയോധ്യയിൽ ശ്രീ രാമ വിഗ്രഹ-പ്രാണ പ്രതിഷ്ഠ ചെയ്യുന്നത് 12.20 ഉച്ചക്കാണ്.


ശ്രീരാമന്റെ പൂർണ്ണാവതാരത്തെ മറ്റൊരു തരത്തിൽ പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നത് ഇങ്ങനഃ 

ജീവന്റെ 4 അവസ്ഥകൾ ജാഗ്രത്ത് ,സ്വപ്നം ,സുഷുപ്തി കൂടാതെ ജ്ഞാനികൾക്ക് മാത്രം എത്തിപെടാൻ കഴിയുന്ന മറ്റൊരവസ്ഥയും വിശ്വൻ, തൈജസൻ ,പ്രാജ്ഞൻ, തുരീയൻ. 

ഈ 4 അവസ്ഥകൾ ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഈ അവസ്ഥകൾ എല്ലാം ചേർന്ന ജീവനെ പൂർണാവതാരമെന്നും, മറ്റുള്ളവ അംശാവതാരമെന്നും അറിയപ്പെടുന്നു.
***

പ്രാണപ്രതിഷ്ഠ-Explained

 എന്താണ് പ്രാണപ്രതിഷ്ഠ?

ഒരു വിഗ്രഹത്തില്‍ ആദ്യമായിട്ട് പ്രാണനെ സന്നിവേശിപ്പിച്ച്‌ ചൈതന്യവത്താക്കുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ശില്പി പണിതു കൊണ്ടുവന്ന വിഗ്രഹത്തില്‍ ഉള്ളത്‌ ശില്പിയുടെ മനസ്സിലുള്ള ദേവന്റെ രൂപമാണ്.

ആ ശില്പിയോട് രൂപം കൊത്താൻ ആവശ്യപ്പെടുന്നത് മിക്കവാറും ഒരു പ്രത്യേക ധ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള രൂപം ആയിരിക്കും. ഉദാഹരണം പറഞ്ഞാല്‍ എല്ലാ മൂർത്തികള്‍ക്കും പ്രത്യേകമോ അല്ലാതെ തന്നെ പൊതുവിലോ അനവധി ആയിട്ടുള്ള ധ്യാനങ്ങള്‍ ഉണ്ട്. ആ ധ്യാനപ്രകാരം ഒരു വിഗ്രഹം ഉണ്ടാക്കിയെടുക്കാറാണ് പതിവ്. അല്ലാതെ വിഗ്രഹം ഉണ്ടാക്കി അതിന് ധ്യാനം എഴുതുകയല്ല രീതി. ധ്യാന ശ്ലോകം ചമക്കാൻ ആദ്യമേ തന്നെ ആ ദേവൻ അഥവാ മൂർത്തി എങ്ങനെയിരിക്കണം, അതിന് എന്തൊക്കെ ആയുധങ്ങള്‍ വേണം എന്നൊക്കെ മനസ്സില്‍ കാണുന്നു. അതിനനുസരിച്ച്‌ ധ്യാനം എഴുതുന്നു. ആ ധ്യാനത്തിനനുസരിച്ച്‌ വേണം വിഗ്രഹം നിർമ്മിക്കുവാൻ.

അങ്ങനെ ഒരു ധ്യാനപ്രകാരം നിർമ്മിച്ച ഒരു വിഗ്രഹത്തില്‍ ആ ശില്പി തന്നെ സ്വന്തം മനസ്സില്‍ ഒരു രൂപത്തെ സങ്കല്‍പ്പിച്ചിരിക്കുന്നത് കൊണ്ട് ആ വിഗ്രഹം മൂർത്തിയായി ദേവതയായി മാറുന്നുണ്ട്. ആ ശില്പിയുടെ മനസ്സിലുള്ള സങ്കല്പം വിഗ്രഹമായി മാറുമ്ബോള്‍ ശരിക്കും രാമൻ തന്നെയാകും. പക്ഷേ താന്ത്രികമായിട്ടുള്ള ചില ക്രിയകള്‍ക്ക് കൂടി പ്രാധാന്യമുണ്ട്.

പ്രാണപ്രതിഷ്ഠയില്‍ താന്ത്രികമായി ചെയ്യുന്നത് എന്താണെന്ന് നാം അറിഞ്ഞിരിക്കണം. ശില്പിയെ വിഗ്രഹം പണിഞ്ഞുകഴിഞ്ഞാല്‍ ഒഴിവാക്കും എന്ന് ഭാരതീയ ദേവദാസങ്കല്പത്തെ ഇകഴ്‌ത്തുവാൻ താല്പര്യപ്പെടുന്നവർ പറയുന്നുണ്ട്. ശില്പിക്ക് പിന്നെ സ്ഥാനമില്ല ശില്പിയെ പിന്നെ തൊടീക്കില്ല എന്നൊക്കെയുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ അന്തരീക്ഷത്തില്‍ ധാരാളം കേള്‍ക്കാം.

അത് ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഉള്ള ഒരു പൊതുവായ കാര്യമാണ് ഓരോരുത്തരുടെയും കല്‍പ്പിക്കപ്പെട്ടിട്ടുള്ള ചുമതല കഴിഞ്ഞാല്‍, കർത്തവ്യം കഴിഞ്ഞാല്‍ നാം സ്വയം മാറിക്കൊടുക്കുകയാണ് പതിവ്. ഒരു വീട് വെക്കുന്നത് ഉദാഹരണമായി എടുത്താല്‍ വീട് വച്ച എൻജിനീയർ അല്ല അവിടെ കയറി താമസിക്കുന്നത്. ഒരു വീടുപണിഞ്ഞ എൻജിനീയർക്ക് പിന്നീട് ആ വീടിന്റെ ബെഡ്റൂമില്‍ കയറാൻ അനുവാദം ഉണ്ടോ.? ഒരു ബാങ്കിന്റെ സ്ട്രോങ്ങ് റൂം പിടിപ്പിച്ച അതിന്റെ വിദഗ്ധ തൊഴിലാളിക്ക് പിന്നെ ആ അവകാശം പറഞ്ഞു കൊണ്ട് ആ സ്ട്രോങ്ങ് റൂമില്‍ കയറാൻ പറ്റുമോ.?? ഇതുപോലെ തന്നെയാണ് ശില്പിയുടെ കർത്തവ്യവും.

ധ്യാനപ്രകാരം ശില്പി നിർമ്മിച്ചു കൊണ്ടുവരുന്ന വിഗ്രഹത്തിന് നാല്‍പ്പാമരം, പുറ്റു മണ്ണ് മുതലായ മാർജനദ്രവ്യങ്ങള്‍, (അതായത് വൃത്തിയാക്കാനുള്ള ദ്രവ്യങ്ങള്‍ എന്നർത്ഥം) ഇവ ഉപയോഗിച്ച്‌ തേച്ചു കഴുകി വൃത്തിയാക്കും. ഈ വിഷയം മനസ്സിലാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത് വൃത്തിയും ശുദ്ധിയും രണ്ടാണ് എന്നതാണ്. വൃത്തികഴിഞ്ഞാല്‍ അടുത്ത പടിയാണ് ശുദ്ധിയാവുക എന്നത്.

അങ്ങനെ ശുദ്ധിയാക്കിയ വിഗ്രഹത്തെ പിന്നീട് ഒരു ദിവസം വെള്ളത്തില്‍ ഇടും. ഈ ക്രിയക്ക് അധിവസിപ്പിക്കുക അഥവാ ജലാധിവാസം എന്ന് പറയും. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിനെ സംബന്ധിച്ച്‌ പറയുകയാണെങ്കില്‍ അവിടെ ബാലാലയത്തില്‍ ഒരു പ്രതിഷ്ഠയുണ്ട്. അതുകൊണ്ട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന വിധാനം ജനാധിവാസം ഉള്ളതാകാൻ വഴിയില്ല. അതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്.. പക്ഷേ സാധാരണഗതിയില്‍ തീർത്തും പുതിയതായി ഒരു പ്രതിഷ്ഠ നടപ്പിലാക്കുമ്ബോള്‍ അധിവസിപ്പിക്കുക എന്നത് അത്യാവശ്യമാണ്. മന്ത്ര ചൈതന്യ വത്താക്കി മാറ്റിയ ഒരു ജലദ്രോണിയില്‍ ഈ ബിംബത്തിനെ കിടത്തി ആ ബിംബം ഒരു രാത്രി മുഴുവൻ, അല്ലെങ്കില്‍ ഒരു ദിവസം മുഴുവൻ, അല്ലെങ്കില്‍ കണക്കാക്കപ്പെടുന്ന സമയം മുഴുവൻ, ജലത്തില്‍ കിടന്നതിനു ശേഷം , അടുത്ത ദിവസം കാലത്ത് ആ വിഗ്രഹം എടുത്ത് അതിന്റെ കണ്ണു തുറക്കും. അത് ചെയ്യുന്നത് തന്ത്രിയാണ്. അങ്ങനെ ആ വിഗ്രഹത്തിന്റെ കണ്ണു തുറന്നതിനു ശേഷം, ( പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ഓരോ ക്രിയക്കും വിശേഷപരമായ മന്ത്രങ്ങള്‍ ഉണ്ട്. ആ മന്ത്രങ്ങള്‍ പശ്ചാത്തലത്തില്‍ ജപിച്ചുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് ).

ഓരോ പ്രതിഷ്ഠയ്‌ക്കും അനുയോജ്യമായ മുഹൂർത്തം ദൈവജ്ഞൻ തിരഞ്ഞെടുത്തിരിക്കും. ആ മുഹൂർത്തത്തില്‍ വിഗ്രഹത്തെ അതിനായി കല്‍പ്പിച്ചിരിക്കുന്ന നാളത്തില്‍ പ്രതിഷ്ഠിക്കും. അങ്ങനെ പ്രതിഷ്ഠിച്ചതിനുശേഷം പ്രത്യേകമായി പൂജിച്ച ജീവകലശം ആടും. ജീവകലശം എന്നാല്‍ അത് ജീവൻ തന്നെയാണ്. ഈ ജീവകലശം ആടുന്നതോടുകൂടി ആ വിഗ്രഹം മൂർത്തിയായി, ദേവനായി, ദേവതയായി മാറുകയാണ്. ആ വിഗ്രഹത്തില്‍ ഊർജ്ജം ഉണ്ട്. അതായത് ദൈവീകമായ ഊർജ്ജ പ്രവാഹത്തെ ഇലക്‌ട്രിസിറ്റിയായി കണക്കാക്കാമെങ്കില്‍ അവിടെ സപ്ലൈ കിട്ടി വോള്‍ട്ടേജ് ഇല്ല എന്ന് അർത്ഥം.

അടുത്തതായി ഇലക്‌ട്രിസിറ്റിയുടെ വോള്‍ട്ടേജ് വർധിപ്പിക്കണം. അഥവാ മൂർത്തിക്ക് ചൈതന്യ വർദ്ധനവ് വരുത്തണം. ആ ചൈതന്യ വർദ്ധനവ് വരുത്തുന്നതിനു വേണ്ടിയാണ് അടുത്ത പടിയായി ബ്രഹ്മകലശം എന്ന വിശേഷപ്പെട്ട കലശം ആടുന്നത്. സാധാരണയായി ബ്രഹ്മ കലശങ്ങളുടെ എണ്ണം വളരെ കൂടുതലായിരിക്കും. വളരെ വലിയ കലശങ്ങള്‍ ആയിരിക്കും പലപ്പോഴും.1008 കലശം വരെയൊക്കെ ആടിയ സംഭവങ്ങള്‍ കേരളീയ സമ്ബ്രദായത്തില്‍ ഉണ്ട്. അതില്‍ ഓരോ കലശത്തിലും പ്രത്യേകമായി തയ്യാർ ചെയ്ത ദ്രവ്യങ്ങളാണ് നിറക്കുക.

അതില്‍ ഓരോ മൂർത്തികള്‍ക്കും പ്രത്യേകമായി വിശേഷപ്പെട്ട ധാന്യം മണ്ണ് ലോഹം കെമിക്കലുകള്‍ (ഉദാഹരണമായി കാരീയം അതുപോലെ പച്ച, മനയോല, ഇതൊക്കെ ഓരോ ദേവതയ്‌ക്കും ഓരോന്നാണ്) അവയൊക്കെ പ്രത്യേകമായി നിറച്ച്‌, ചില കലശങ്ങളില്‍ പ്രത്യേക ഫലങ്ങള്‍, ആ ദേവതയ്‌ക്ക് ഇഷ്ടമുള്ള ബന്ധപ്പെട്ട പുഷ്പങ്ങള്‍ ഇവയൊക്കെ നിറക്കാറുണ്ട്. അത് ഓരോ മൂർത്തികള്‍ക്കും പ്രത്യേകമായി ആടുകയും ചെയ്യും.

അങ്ങനെ ബ്രഹ്മകലശം ആടി ഈ കൊടുത്ത കരണ്ടിന് വോള്‍ട്ടേജ് വർധിപ്പിക്കുക അഥവാ ദേവതയ്‌ക്ക് ചൈതന്യ വർദ്ധനവ് വരുത്തുക എന്നതാണ് അടുത്ത പടി. ഇത്രയും ചെയ്തു കഴിഞ്ഞ് ഈ വിഗ്രഹത്തിന് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ് ചില്‍ബിംബസമ്മേളനം. അതായത് പ്രപഞ്ചത്തിന്റെ ചിത്ത്, ഈ വിഗ്രഹത്തിന്റെ മനസ്സും ബുദ്ധിയും ആയിട്ട് സമ്മേളിപ്പിക്കും. അതോടുകൂടി ആ ദേവതയുടെ, മൂർത്തിയുടെ മനസ്സില്‍ എന്തുണ്ടാകുന്നുവോ ആ മാറ്റം പ്രപഞ്ചത്തില്‍ ഉണ്ടാകും. പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന മാറ്റം ദേവനിലും ഉണ്ടാകും.

ഒരു വ്യക്തി എങ്ങനെയാണോ വികാരവിചാരങ്ങളോടുകൂടി ഉണ്ടായിരിക്കുന്നത്, അതേപോലെ സകല വികാരവിചാരങ്ങളോടും കൂടിയ സ്വാത്വികനായ ഒരു വ്യക്തിയായി ദേവനെ മാറ്റുകയാണ്. ഇതാണ് പ്രാണപ്രതിഷ്ഠ എന്ന ചടങ്ങ്.

മറ്റൊരർത്ഥത്തില്‍ പറഞ്ഞാല്‍ തന്ത്രിയായ ഗുരു ശിഷ്യനായ മൂർത്തിക്ക് കൊടുക്കുന്ന മന്ത്രോപദേശവും അദ്ദേഹത്തിനെ ഏല്‍പ്പിക്കുന്ന ദൗത്യവും കൂടിയാണ് പ്രാണപ്രതിഷ്ഠ. അതുകൊണ്ടാണ് തന്ത്രിയായ ആചാര്യന് ഗുരുവിന്റെയും അച്ഛന്റെയും സ്ഥാനം വരുന്നത്.

ആ തന്ത്രിയാണ് പിന്നീട് ദേവൻ വരേണ്ടുന്ന ഇഷ്ടാനിഷ്ടങ്ങള്‍, ദേവന്റെ സുഖദുഃഖങ്ങള്‍, ആചാര സമ്ബ്രദായങ്ങള്‍ വിധാനങ്ങള്‍ ഇതൊക്കെ തീരുമാനിക്കുന്നത്. ഇതിനെ തന്ത്രി നിശ്ചയിച്ച പ്രകാരം നിത്യ നിദാനങ്ങള്‍ ചെയ്യുക കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോവുക എന്ന ജോലിയാണ് മേല്‍ശാന്തിക്ക് അഥവാ പൂജാരിക്ക് ഉള്ളത്. അതിനാലാണ് തന്ത്രിയുടെ അനുവാദം കൂടാതെ ഒരുതരത്തിലുള്ള മാറ്റങ്ങളിലും ക്ഷേത്രത്തിലോ ആചാര പദ്ധതികളിലോ നടത്താൻ പറ്റാത്തത്. അത് പാടില്ല എന്നത് നിർബന്ധമാണ്.

ചുരുക്കിപ്പറഞ്ഞാല്‍ പ്രാണപ്രതിഷ്ഠ എന്ന ചടങ്ങില്‍ ആദ്യം ഒരു ജീവകലശം തൊട്ടുപുറകെ ഒരു ബ്രഹ്മ കലശം എന്നിവ ആടുന്നു. ജീവ കലശത്തിലൂടെ ജീവൻ പകരുകയും ബ്രഹ്മകലശത്തിലൂടെ ചൈതന്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് കേരളീയ താന്ത്രിക സമ്ബ്രദായം അനുസരിച്ചുള്ള പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഒരു ഏകദേശ ചിത്രം. ദേശഭേദമനുസരിച്ചും സമ്ബ്രദായ ഭേദമനുസരിച്ചും വ്യത്യാസങ്ങള്‍ ഉണ്ട്. അയോദ്ധ്യയില്‍ സ്വീകരിക്കുന്നത് അവിടുത്തെ തന്ത്രിയുടെ അല്ലെങ്കില്‍ ആ ദേശത്തിന്റെ പ്രത്യേകമായ ഏതെങ്കിലും വിധാനം ആയിരിക്കും.

അങ്ങനെ വിശ്വം മുഴുവനും നിറഞ്ഞ ആ ദേവൻ ലോകഹിതത്തിനായി, എത്ര കാലം സൂര്യചന്ദ്രന്മാർ ഉണ്ടോ അത്രയും കാലംനിലനില്‍ക്കും. പ്രളയകാലം വരെ എന്നാണ് ഒരു കണക്ക്. അങ്ങനെ നിലനില്‍ക്കട്ടെ എന്ന സങ്കല്‍പ്പത്തിലാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്.

🔥ഹരി ഓം🙏

Curtesy: വി ആർ രാജേഷ് ശർമ🙏
***

ധർമ്മശാസ്താ ക്ഷേത്രം 1

ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ചാലാട്

കണ്ണൂർ ജില്ലയുടെ ആസ്ഥാനത്ത് നിന്ന് ഏതാണ്ട് 4 കി.മി. വടക്ക്- പടിഞ്ഞാറ് അറബികടലിൻ്റെ തീരത്ത് പള്ളികുന്ന് പഞ്ചായത്തിൽ, ചാലാട്, മണൽ, അലവിൽ, ആറാംകോട്ടം, പന്നേൻപാറ, പടന്നപാലം, പയ്യാബലം എന്നീ ദേശങ്ങളിൽ ചുറ്റപെട്ട് ഏതാണ്ട് സഹ സ്രാബ്ദങ്ങ ല പഴക്കമുള്ള മഹൽ ക്ഷേത്രമാണ് ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം
ദേശ പ്രൗഡിയിൽ പ്രഥമ സഥാനം വഹിക്കുന്ന ഈ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി *അശ്വാരൂഡനായ ശ്രീ ധർമ്മശാസ്താവാണ്* .

പൗരാണികയിൽ ഈ ക്ഷേത്രത്തിൻ്റെ ഊരായ്മ അഞ്ച് തറവാട്ട് കാരിൽ നിക്ഷിപ്ത മായിരിക്കുന്നു. അതിൽ ഒന്നാം ഊരാളൻ പയ്യൻ വെള്ളാറ്റിൻകര, രണ്ട് വെങ്കിലോട്ട് ഇല്ലം, മൂന്ന് കുന്നാവ് മാവില, ചേമഞ്ചേരി, അലവിൽ, തളാപ്പൻ കാവിലെ വീട് എന്നിവരുടെ സംരക്ഷണത്തിൽ ദേശഭരദേവനായി വാണ് അരുളിയ *ധർമ്മശാസ്താവിന്* ആയിരക്കണക്കിന് പറ നെല്ല് വരമായി ലഭിച്ചിരുന്നു. ഭൂപരിഷ്കരണ നിയമത്തോടെ ക്ഷേത്രം ഹിന്ദു മത ധർമ്മസ്ഥാപന വകുപ്പ് ഏറ്റെടുക്കുകയും ക്ഷേത്ര കാര്യങ്ങൾ അവലുടെ മേൽ നോട്ടത്തിൽ നടക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു. 

ക്ഷേത്ര ഉൽപത്തി:

ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സഹസ്രാബ്ദം പഴക്ക് ഉണ്ട് എന്നാണ് പഴമക്കാർ പറയുന്നത്. ജമദാഗ്നി മഹർഷിയുടെ ആജ്ഞപ്രകാരം മാതൃഹത്ത്യ ചെയ്ത പരശുരാമൻ പാപ പരിഹാര നിവൃത്തികായി നിരവധി പ്രതിഷ്ടകൾ നടത്തിയിടുണ്ടായിരുന്നു.
അതിലൊന്നാണ് ശൈവ-വൈഷ്ണവ* സങ്കലന സാനിധ്യമുള്ള ഈ മഹൽ ക്ഷേത്രം. 
പൗരാണികതയിൽ ദേശത്തിൻ്റെ പേര് ശാലാരണ്യപുരം എന്നായിരുന്നു. പ്രസ്തുത ക്ഷേത്രത്തിലും പരിസരത്തും ശ്രേഷ്ട ബ്രാഹ്മണൻമാർ സങ്കീർത്തനവും യാഗവും നടത്തികൊണ്ടേഇരുന്നു . പിന്നീട് ഈക്ഷേത്രത്തിൻ്റെ പേര് ലോപിച്ച് ചാലാട്* ആവുകയാണ് ചെയ്തത്. 

700 വർഷങ്ങൾക്ക് മുബ് പയ്യാവൂർ എന്ന ദേശത്ത് നിന്ന് ഗുരുശ്രേഷ്ടനായ ഒരു ശുദ്രനും ഭാര്യയും ഭജനത്തിനും ,ഉപവസിക്കുവാനുമായി കുനിച്ചൻ പടി എന്ന സ്ഥലത്ത് കുടിൽകെട്ടി താമസിക്കുകയായിരുന്നു . ഒരു ദിവസം അവർക്ക് സ്വപ്നത്തിൽ കാണാൻ കഴിഞ ബീജ വർദ്ധകമായ വള്ളികിടയിൽ കിഴങ്ങ് കണ്ടെത്താൻ കുഴിക്കുബോൾ ദബതിമാർക്കൊരു വിഗ്രഹം കണ്ടുകിട്ടി . ഈ വിവരം വെങ്കിലോട്ട് ഇല്ലത്തെ നബൂതിരിയെ അറിയിക്കുകയും അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം വിഗ്രഹം സമുദ്രത്തിൽ ആറാടിച്ച് ഇല്ലത്തുള്ള ഭഗവതിയുടെ അരികിലായ് വച്ച് ആരധിച്ച് വന്നു . ദബതിമാർ തിരിച്ച് പോവുകയും അവിടെയുള്ള സ്വത്ത് മുഴുവൻ കൈമാറ്റികിട്ടിയ സബത്തുമായി വന്ന് ക്ഷേത്രം നിൽകുന്ന സ്ഥലം കൈവശ പെടുത്തി പിന്നീട് വെങ്കിലോട്ട് ഇല്ലം തന്ത്രിയുമായി ആലോജിച്ച് ക്ഷേത്രം വിധിയാം വണ്ണം പുനർ പ്രതിഷ്ടിക്കുകയും മാണുണ്ടായത്. ഇപ്പോൾ കാണുന്ന കാഞിരത്തിന് എതിർ വശമായി കാണുന്ന തറയിലാരുന്നു എന്നാണ് പഴമക്കാർ പറയുന്നത് ദതിമാർ പയ്യാവൂരിൽ നിന്നും വന്നവർ ആയത്കൊണ്ടാണ് പയ്യൻമാർ എന്ന് പറയുന്നത്.

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം

ॐ🕉ૐ

ഓം ശ്രീ മാത്രേനമഃ

ദേവീകടാക്ഷത്തിന് ലളിതാസഹസ്രനാമം.

ഗൃഹസ്ഥാശ്രമികൾക്ക്‌ പാരായണം ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായ നാമജപമാണ് ശ്രീലളിതാസഹസ്രനാമം. ബ്രഹ്മാണ്ഡ പുരാണത്തിലെ ഉത്തരകാണ്ഡത്തിലുള്ള ലളിതാ സഹസ്രനാമത്തില് ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്നു. ശിവശക്തൈ്യക്യ രൂപിണിയായ ലളിതാമഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ദേവിയുടെ രൂപഭാവഗുണങ്ങൾ, സ്വരൂപം, അവതാരകഥകൾ എന്നിവയെല്ലാം സമന്വയിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. ലളിതാ സഹസ്രനാമത്തില് ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. മറ്റ് സഹസ്രനാമങ്ങളിൽ പല നാമങ്ങളും ആവർത്തിക്കപ്പെടുന്നതായി കാണാം. ലളിതാസഹസ്രനാമം പതിവായി ഉരുവിട്ടാൽ വീട്ടിൽ ദാരിദ്ര്യമുണ്ടാവില്ല. രോഗദുരിതങ്ങളും ബാധിക്കില്ല. ലളിതാ സഹസ്രനാമജപത്തിലൂടെ അമ്മ, കുഞ്ഞിനെയെന്ന പോലെ ഭക്തരെ ദേവി കാത്തു കൊള്ളുമെന്നാണ് വിശ്വാസം. രോഗശാന്തി, ആയുര്ദോഷശാന്തി, ഗ്രഹദോഷശാന്തി, ഭൂതപ്രേതബാധകളില് നിന്ന് മോചനം വിഷബാധാ ശാന്തി എന്നിവ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ കൈവരും. നിത്യവും പാരായണം ചെയ്യാൻ പറ്റാത്തവര് വെള്ളിയാഴ്ചകളിലും പൗർണ്ണമി, ജന്മനക്ഷത്ര ദിവസം, നവമി, ചതുര്ദ്ദശി തിഥികൾ, ഗ്രഹണം എന്നീ ദിവസങ്ങളിലും നിഷ്ഠയോടെ സഹസ്രനാമമുരുവിടണം. വെള്ളിയാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ സമ്പത്തു വർദ്ധിക്കും. മാതൃരൂപിണിയായ ദേവിയുടെ അനുഗ്രഹത്താല് ഒരു വ്യക്തിയുടെ സകല പാപങ്ങളും തീരുന്നു. ഉത്തമസന്തതിയെ ലഭിക്കാനും വൈധവ്യദോഷമകറ്റാനും ദീര്ഘായുസ്സിനുമെല്ലാം ലളിതാ സഹസ്രനാമം ചൊല്ലുക. ആയിരം വിഷ്ണുനാമത്തിന് തുല്യമത്രേ ഒരു ശിവനാമം. ആയിരം ശിവനാമത്തിന് തുല്യമാണ് ഒരു ദേവീ നാമമെന്നും പറയപ്പെടുന്നു. നിത്യവും ജപിച്ചാൽ മനസ്സിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കും. എല്ലാ ജീവജാലങ്ങള്ക്കും വാക്കുകള് ഉച്ചരിക്കാനുള്ള കഴിവു നല്കുന്നത് വാഗ്ദേവതകളാണ്. ഈ വരം നല്കി വാഗ്ദേവതകളെ അനുഗ്രഹിച്ചത് ദേവിയാണ്. മൂന്ന് ഏകാക്ഷരീ മന്ത്രങ്ങളും 72 ദ്വൈക്ഷരീ മന്ത്രങ്ങളും 139 ത്ര്യക്ഷരീ മന്ത്രങ്ങളും 281 ചതുരക്ഷരീ മന്ത്രങ്ങളും 120 പഞ്ചാക്ഷരീ മന്ത്രങ്ങളും 58 ഷഡക്ഷരീ മന്ത്രങ്ങളും രണ്ട് സപ്താക്ഷരീ മന്ത്രങ്ങളും 240 അഷ്ടാക്ഷരീ മന്ത്രങ്ങളും 7 ദശാക്ഷരീ മന്ത്രങ്ങളും 3 ഏകാദശാക്ഷരീ മന്ത്രങ്ങളും 3 ദ്വാദശാക്ഷരീ മന്ത്രങ്ങളും 72 ഷോഡശാക്ഷരീ മന്ത്രങ്ങളും കൊണ്ടാണ് ദേവിയുടെ സഹസ്രനാമങ്ങള് വാഗ്ദേവതകള് ആവിഷ്ക്കരിച്ചത്. താന്ത്രികാരാധനയിലെ സകല രീതികളും ഇതില് പരാമര്ശിക്കുന്നു. സാധാരണക്കാര്ക്ക് ദേവിയെ ആരാധിക്കാന് ഏറ്റവും നല്ല മന്ത്രമാണ് ലളിതാസഹസ്രനാമം. മറ്റു ബീജമന്ത്രങ്ങള് ചൊല്ലണമെങ്കില് ഗുരുവിന്റെ ഉപദേശം വേണം. സാധന ചെയ്യുന്നതും ഗുരുവിന്റെ സാന്നിധ്യത്തിലാവണം. എന്നാല് ലളിതാസഹസ്രനാമം അതീവ ലളിതമായി ഏത് ദേവീ ഭക്തര്ക്കും ഉരുക്കഴിക്കാം. എപ്പോള് വേണമെങ്കിലും സഹസ്രനാമം ചൊല്ലാം. അതിന് സമയമോ കാലമോ നോക്കേണ്ടതില്ല. ചൊല്ലുമ്പോള് അറിയാതെ വരുന്ന പിഴകള് ഭക്തിയ്ക്കു മുമ്പില് ദേവി നിര്വീര്യമാക്കിക്കളയും. എന്നാല് ശരീരശുദ്ധിയോടെ വേണം നാമജപത്തിനിരിക്കാന്. നിലവിളക്കു കൊളുത്തിവെച്ചിട്ടാണെങ്കില് ഏറെ അഭികാമ്യം. രാവിലെയെങ്കില് കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന് സഹസ്രനാമം ജപിക്കാന് ശ്രമിക്കണം. വൈകീട്ടെങ്കില് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കാം. ഭഗവതിയുടെ ചിത്രത്തിനു മുമ്പിലിരുന്ന് പൂജിക്കുന്നത് ഉത്തമമാണ്.
ഓം ശ്രീ മാത്രേനമഃ
(കടപ്പാട്)

കിരാതമൂർത്തി

കിരാതമൂർത്തി


"പത്യർത്ഥിവ്രാതവക്ഷസ്ഥലരുധിരസുരാ-
പാനമത്തഃ 
പൃഷത്കം ചാപേ സന്ധായ തിഷ്ഠൻ 
ഹൃദയസരസിജേ മാമകേ താപ-
ഹന്താ പിഞ്ഛോത്തംസഃ ശരണ്യാേ 
വിജയമദഹരോ നീരദാഭഃ പ്രസന്നോദേവ: 
പായാദപായാച്ഛബരവരവപുരസൌ
സർവ്വദസർദാ മാം !"

(വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനും 
കൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടു 
കൂടിയവനും മയിൽപ്പീലിയണിഞ്ഞവനും 
യുദ്ധം കഴിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ 
വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടു
ടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്ന
വനും മേഘജാലംപോലെ കറുത്ത ശ്മശ്രു-
ക്കളോടു കൂടിയവനും (മുഖരോമത്തോടു
കൂടിയവൻ) പാർവ്വതീ - പരമേശ്വരന്മാരുടെ 
ഓമനമകന്റെ രൂപം പൂണ്ടവനുമായ 
പരാശക്തിയോട് ചേർന്ന പരബ്രഹ്മസ്വരൂപനായ 
ശിവൻ നമ്മെ രക്ഷിയ്ക്കട്ടെ ! )
***

മലബാർ ചരിത്രം

സ്വാഗതം!

കേരള ചരിത്രത്തെക്കുറിച്ച് മുന്നെയുള്ള പോസ്റ്റിൽ കൊടുത്തിട്ടുണ്ട്.
കേരളത്തിൻ്റെ ഏകദേശം പ്കുതി ഭാഗം പഴയ മഡ്രാസിൻ്റെ കീഴിലായിരുന്നു. 
ആ പ്രദേശമാണ്  മലബാർ എന്നറിയപ്പെടുന്നത്. കോലത്തിരിയും സാമൂതിരിയും രണ്ട് പ്രബല നാട്ടുരാജക്കന്മായ്യിരുന്നു.  ടിപ്പു സുൽത്താൻ  ആക്രമിച്ച് കീഴടക്കി. ടിപ്പുസുൽത്താനിൽ നിന്നും വിദേശീയർ മലബാർ കീഴടക്കിയതായി ചരിത്രം പറയുന്നു.

* കോഴിക്കോട് ഭരിച്ച സാമൂതിരിമാരുടെ കുടുംബം നെടിയിരിപ്പ് സ്വരൂപം എന്നാണറിയപ്പെട്ടത്.

* 1774-ൽ മൈസൂർ സുൽത്താന്മാർ കോഴിക്കോടിനെ അന്തിമമായി കീഴടക്കി. 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ ടിപ്പുസുൽത്താനിൽ നിന്നും
ബ്രിട്ടീഷുകാർക്ക് ലഭിച്ചു.

* ടിപ്പുവിന്റെ സാന്നിധ്യത്തിൽ കോഴിക്കോടിനടുത്ത് 'ഫറൂഖാബാദ്' എന്ന പട്ടണം പണിതു.

* 1342-നും 1347-നും ഇടയിൽ ഇബ്നു ബത്തൂത്ത മൂന്നു തവണ കോഴിക്കോട് സന്ദർശിച്ചു.

* 1442 - അബ്ദുൾ റസാഖ് കോഴിക്കോട് സന്ദർശിച്ചു.

* കുന്നലക്കോനാതിരി' എന്നത് സാമൂതിരിയുടെ മറ്റൊരു പേരായിരുന്നു.

* ചില നമ്പൂതിരി ഗ്രാമങ്ങൾ തളികൾ എന്നറിയപ്പെട്ടു.

* കോഴിക്കോട്ടെ തളി ക്ഷേത്രത്തിലാണ് രേവതി "പട്ടത്താനം+" നടന്നിരുന്നത്.

* 1755 - അവസാനത്തെ മാമാങ്കം.

Note:

+ A post  on Pattaththaanam is available for reference in this blog itself.

***


ദശാവതാരം - ഒരു വിവരണം

ദശാവതാരം - ഒരു വിവരണം


"പരിത്രാണായ സാധൂനാം
 വിനാശായ ച ദുഷ്കൃതാം 
 ധർമ്മസംസ്ഥാപനാർത്ഥായാ
 സംഭവാമി യുഗേ യുഗേ "

        (ശ്രീമദ് ഭഗവദ് ഗീത ,4- 8)

             "ഇങ്ങനെ യുഗം തോറും സത്തുക്കളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ നാശത്തിനും, ധർമ്മം ലോകത്തിൽ ഉറപ്പിക്കുന്നതിനും അതാത്കാലങ്ങളിൽ ഞാൻ ആവിർഭവിക്കുന്നു. എന്നാണ് ഭഗവാൻ അർജ്ജുനനോട് പറയുന്ന ഈ ശ്ലോകത്തിന്റെ സാരാംശം. 

        ഓരോ സംഭവങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ടാകും എല്ലാ കാരണങ്ങൾക്കും ഒരു പരമ കാരണം തീർച്ചയായും ഉണ്ടായിരിക്കണം. അതെ ,  കാരണങ്ങൾക്കെല്ലാം കാരണഭൂതനായ ഭഗവാൻ യുഗങ്ങൾ തോറും ഈ ഉദ്ദേശം കാരണമായി ഓരോരോ ഭാവത്തിലും രൂപത്തിലും യഥാസമയം അവതരിക്കുന്നു വെന്നതാണ് ഒരു വിശ്വാസ സങ്കല്പം .

   നാലു യുഗങ്ങൾ. നിലവിലെ കലികാലം തൊട്ടു പിറകോട്ട് സങ്കല്പിച്ചു നോക്കിയാൽ ഇക്കാര്യത്തിലുള്ള ചില ശാസ്ത്രീയ സാമ്യതകൾ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും

       ഒന്ന്: - കലിയുഗം 

ക = അക്ഷരമാലയിലെ സ്വരാക്ഷരങ്ങൾ കഴിഞ്ഞാലുള്ള വ്യഞ്ജനാക്ഷരങ്ങളിൽ ആദ്യത്തെ / ഒന്നാമത്തെ അക്ഷരമാണ് - "ക" ആയതു  ഒന്നിനെ സൂചിപ്പിക്കുന്നു. 
   
ക - കലിയുഗത്തിൽ  ഒരവതാരം മാത്രം -  കൽക്കി.

       രണ്ട് :-   ദ്വാപരയുഗം 
 
ദ്വാ-ദ്വയം -രണ്ടിനെ സൂചിപ്പിക്കുന്നു. രണ്ടവതാരങ്ങൾ മാത്രം - ബലരാമനും, ശ്രീകൃഷ്ണനും.

        മൂന്ന് :-   ത്രേതായുഗം
 
ത്രൈണം -  മൂന്നിനെ സൂചിപ്പിക്കുന്നു. മൂന്നവതാരങ്ങൾ -  വാമനൻ, പരശുരാമൻ, - ശ്രീരാമൻ.

        നാല്:- കൃതയുഗം

കൃ - നാലിനെ സൂചിപ്പിക്കുന്നു. നാലവതാരങ്ങൾ - മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം.

        ഈ അവതാരങ്ങളെ ആദ്യം മുതൽ അപഗ്രഥിക്കുകയാണെങ്കിൽ പിൽക്കാലത്ത് ഡാർവിൻ ശാസ്ത്രീയമായി അവതരിപ്പിച്ച പരിണാമസിദ്ധാന്തത്തോട് ചില കാര്യങ്ങളിൽ യോജിക്കുന്നതായി തോന്നന്നത് വെറും യാദൃശ്ചികമല്ല ഏന്ന് പറയാൻ കഴിയും.

         ജലത്തിലാണ് ആദ്യം ജീവനുണ്ടായത്. ആദ്യ അവതാരം മത്സ്യം ജലജീവിയാണ്. 

       രണ്ടാമത്തെ അവതാരമോ  - കൂർമ്മം - ആമയാണ്.      ജലത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന ഉഭയജീവിയാണ് . ജലത്തിലുണ്ടായ ജീവൻ ജലത്തിൽ നിന്നും കരയിലേക്ക് മാറുന്നതിന്റെ- പരിണാമത്തിന്റെ - ഉത്തമ ഉദാഹരണമാകുന്നു . 

     മൂന്നാമത്തെ അവതാരം - വരാഹം - പന്നിയാണ്.

     ആദ്യത്തെ രണ്ടും മുട്ടയിട്ട് കുഞ്ഞുങ്ങളെ സൃഷ്ടിക്കുമ്പോൾ , പന്നി-പ്രസവിച്ച് പാലൂട്ടുന്ന ജന്തുവാണ്. സസ്തനിയിലേക്ക് പടിപടിയായി ജീവൻ മാറുന്നതിനെ സാധൂകരിക്കുന്നു. . 

     നാല് - നരസിംഹം - നരനല്ല, എന്നാൽ മൃഗവുമല്ല. പാതി മൃഗം , പാതി മനുഷ്യൻ. 
ജന്തുവിൽ നിന്നും മനഷ്യനിലേക്കുള്ള മാറ്റത്തിന്റെ പാതി വഴിയിലാണ് എന്നതിനെ ഉദാഹരണമാക്കാം..

      അഞ്ച് - വാമനൻ - കുറിയവൻ.  പൂർണ്ണ മാനവനിലേക്കളള പ്രയാണവഴിയാലാണ് 
എന്ന് പറയാം. 

     ആറാമത് ഏറെക്കുറെ പൂർണ്ണ മാനവനായി മാറുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതരുന്നു. അതാണ് പരശുരാമൻ.  ആയുധമേന്തി കാട്ടിലും മേട്ടിലും അലഞ്ഞു തിരിഞ്ഞു ജിവിച്ച ആദിമ മനുഷ്യന്റെ പ്രത്യക്ഷ പ്രതീകമായി കാണാം.

     ഏഴാമത്തെ അവതാരം ഏഴ് കുതിരകളെ പൂട്ടുന്ന - അതായത് ഏഴ് തരത്തിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിക്കുന്നുവെന്ന് . 

ശാസ്ത്രീയമായി പറയപ്പെടുന്ന രഥനായകനായ സൂര്യന്റെ നാമത്തിൽ സൂര്യകുലത്തിൽ ഏഴാം നക്ഷത്രമായ പുണർതത്തിൽ ജനിക്കുന്ന സാക്ഷാൽ ശ്രീരാമൻ.

''മാനവന്റെ പൂർണ്ണതക്കുള്ള മാതൃക തന്നെ. മര്യാദ പുരുഷോത്തമൻ തന്നെ. ഉത്തമപുരുഷൻ തന്നെ ."

     " രാമാവതാരത്തിൽ ഏഴിന്‌ പല ഗണനീയ പ്രത്യേകതകളും ദർശിക്കാനാവും. 
മേൽ പറഞ്ഞവ കൂടാതെ ചിലതിപ്രകാരമാണ്.. 

     രാമകഥ പറയുന്ന രാമായണത്തിൽ ആകെ അദ്ധ്യായങ്ങൾ- എഴാണ്.
ഏഴ് ഋഷിമാരാണ് (സപ്തർഷികൾ)  ഈ കാവ്യരചനയ്ക്ക് തന്നെ ഹേതുവായി തീരുന്നത്.
രാമ - രാവണ യുദ്ധം നടന്നത്  ഏഴ് ദിവസമാണ്. രാമൻ വനവാസത്തിന് പോകുന്നത്  ഇരേഴ് പതിനാല് വർഷത്തേക്കാണ്.  പിന്നെയും ഉദാഹരണങ്ങൾ പലതും കാണാം.

      പിന്നിട് എട്ടാമത്തെ അവതാരം  സാക്ഷാൽ ശ്രീ ബലരാമൻ  കലപ്പയേന്തിയ കർഷകന് ഉദാഹരണം.      കാട്ടിൽ അലഞ്ഞു തിരിഞ്ഞു വേട്ടയാടിയും കായ്കനികളും, കന്നു കാലികളെ വളർത്തി  പാലും പാലുൽപ്പന്നങ്ങളും മറ്റും ഭക്ഷിച്ചു ജീവിച്ചു വന്നിരുന്ന മനുഷ്യൻ തുടർന്ന് പല രീതിയിലുള്ള കൃഷികൾ ചെയ്ത് നിലമുഴുത് നട്ടുനനച്ച് കാർഷിക സംസ്ക്കാരത്തിലേക്ക്  കടന്ന് ജീവിക്കാൻ പഠിച്ച പരിണാമത്തിന്റെ-കാർഷിക യുഗത്തിന്റെ കലപ്പയേന്തിയ സാക്ഷാൽ ബലരാമൻ ,  ഉത്തമ കർഷക പ്രതീകം തന്നെ.

അവതാരം. - ഒമ്പത്  ഇതിനെല്ലാം മീതെ നിൽക്കുന്ന സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ,

    പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കരയാതെ, നൊമ്പരപ്പെടാതെ ജീവിതമെന്ന കലയെ സംഗീതത്തിലും,  സന്തോഷത്തിലും, പ്രേമ സാഗരത്തിലും ആറാടി സന്താപമേതുമില്ലാതെ സസുഖം ഉല്ലസിക്കണമെന്ന് കാണിച്ചുതന്ന സ്നേഹ ഗായകൻ.

പ്രതിസന്ധികളിൽ പ്രശ്ന പരിഹാരത്തിന്റെ പ്രതീക്ഷയുടെ പ്രത്യാശയുടെ വലിയ മാർഗ്ഗദർശി.
    കാരാഗ്രഹത്തിൽ ജനിച്ച് സ്വന്തം മാതാപിതാക്കളിൽ നിന്നും അകന്ന്  നിരവധി പ്രതിസന്ധികളെ മറികടന്ന് പ്രശ്നങ്ങളുടെ നടുവിലും  സുസ്മേര വദനനായി കാണപ്പെടുന്ന ശ്രീ കൃഷ്ണൻ.

    ലക്ഷ്യമാണ് പ്രധാനം ലക്ഷ്യം നല്ലതാണെങ്കിൽ /,സ്വാത്വീകമാണെങ്കിൽ , ധാർമ്മിക മാണെങ്കിൽ , അതിന് മാർഗ്ഗങ്ങൾ പലതും അവലംബിക്കാം.

   ചിലപ്പോൾ രാത്രിയെ പകലാക്കാം.  മോഷണവും കടത്തികൊണ്ടുപോകലും, കളവ് പറയലും , കയ്യൂക്കും ഒക്കെ  നല്ലൊരു ലക്ഷ്യത്തിന് വേണ്ടിയാണെങ്കിൽ വേണ്ടി വന്നേക്കാം...
എന്ന് കാണിച്ചുതരുന്ന ഇന്നത്തെ മാനവന്റെ മാനസികാവസ്ഥക്ക് നല്ല ഉദാഹരണം തന്നെയാകുന്നു ശ്രീകൃഷ്ണൻ ! എല്ലാറ്റിലും നന്മയുടെ നല്ലവശം ഉണ്ടാകണമെന്ന് സദാ പുഞ്ചിരി തൂകി പ്രസന്ന വദനാനായ  കൃഷ്ണൻ നമ്മെ പഠിപ്പിക്കുന്നു. 

    രാമന്റെ ധർമ്മമാർഗ്ഗത്തിന് ഗാന്ധിസത്തിനോടും ശ്രീകൃഷ്ണന്റെ കർമ്മമാർഗ്ഗത്തെ കമ്യൂണിസത്തിനോടും താത്വീകമായ ചില സാദൃശ്യം തോന്നിയേക്കാം!

     അടുത്ത അവതാരം പത്താമത്തെ അവതാരം - കൽക്കി. വായുവിൽ അതിവേഗം ഗമിക്കുന്ന ഭാവം. വിവര സാങ്കേതിക രംഗങ്ങളിലൂടെയും  ശാസ്ത്രിയ അറിവുകളിലൂടെയും ലോകം ചുരുങ്ങി ചുരുങ്ങി കൈപ്പിടിയിലാകുന്ന ഇന്നത്തെ ആധുനിക ശാസ്ത്ര സാങ്കേതിക മനുഷ്യനോടു് ചേർന്നു നിൽക്കുന്ന നേർസാക്ഷ്യം  സമകാലീന പ്രതീകം തന്നെ.

       പല പല  നൂറ്റാണ്ടുകൾക്ക് മുമ്പ് - പിൽക്കാല സമസ്യകളെപ്പറ്റി ഇങ്ങനെയൊക്കെ ചിന്തിച്ച് തലമുറകളായി പകർന്നു തന്ന - ആ സൂക്ഷ്മ അറിവുകളെ നമിക്കാം.

 പരിണാമത്തിന്റെ കാലഗണനയും ചുറ്റുപാടുകളും സഹജീവികളും ഒക്കെ ഇവിടെ ഒരു പാട് ചോദ്യങ്ങൾ ഉണർത്തുമെങ്കിലും അവതാരവേഷങ്ങൾ ഓരോന്നും പരിണാമ പ്രക്രിയകളുടെ ക്രമാനുഗതിയെ പ്രായോഗിക തലത്തിൽ കഥാപാത്രങ്ങളായി ഇവിടെ സൂചിപ്പിച്ചു തരികയാണെന്ന് മാത്രം മനസ്സിലാക്കിയാൽ മതി.

     ലേഖകൻ്റെ കുറിപ്പ്:

     പല സത്യങ്ങളെയും വ്യംഗാർത്ഥത്തിൽ പൊടിപ്പും തൊങ്ങലും അതിശയോക്തിയും ഭയഭക്തിയും ചേർത്തു പറഞ്ഞു ഫലിപ്പിക്കുന്ന - സത്യമായ അറിവിലേക്ക് - ശരിയായ ജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് - നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന കഥാനുസരണം തത്വങ്ങൾ നേരിട്ട്പറയാതെ പറഞ്ഞുവെയ്ക്കുന്ന പ്രാചീന ഭാരതീയ ഋഷിപരമ്പരാ രീതിയുടെ പ്രതീകാത്മ പരമാമായി  ഇതിനെയെല്ലാം കണ്ടാൽ മതി 
     ചില രസകരമായ കാര്യങ്ങൾ താരതമ്യം ചെയ്ത് നോക്കിയത് മാത്രമാണ്. 
ഓരോ കാര്യങ്ങളും ചുരുക്കിയാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ളതും ഇഷ്ടാനുസരണം ഇവയെ അർത്ഥവത്തായ രീതിയിൽ ആർക്കും വിപുലമാക്കാൻ ആവുന്നതുമാണ്. 

     "ലോകാ സമസ്താ സുഖിനോ ഭവന്തു "
***

ശ്രീലളിതാ സഹസ്രനാമസ്തോത്രം

ശ്രീ_ലളിതാ_സഹസ്രനാമസ്തോത്രം_64

                            
                  
"സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ
സദാശിവാഽനുഗ്രഹദാ പഞ്ചകൃത്യപരായണാ!"

പ്രപഞ്ച പരിപാലനത്തിനായി ഓരോ കർമ്മങ്ങൾക്കും ബ്രഹ്മാവുൾപ്പടെയുള്ള ഓരോ ദേവതകളെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ദേവി തന്നെ നേരിട്ട് ഈ കർമ്മങ്ങളിലെല്ലാം വീണ്ടും ഇടപെടുന്നു എന്ന് വിശ്വരൂപാ മുതൽ പറഞ്ഞുതുടങ്ങിയ പാദങ്ങളിൽ നിന്ന് മനസിലാക്കാം.

സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം  തുടങ്ങി മുകളിൽ പറഞ്ഞ അഞ്ച് കൃത്യങ്ങൾ അനുഷ്ടിക്കുന്ന ദേവീ..അങ്ങനെയുള്ള ലളിതാദേവിയെ ഞാൻ നമസ്കരിക്കുന്നു..

അമ്മേ ശരണം!
(കടപ്പാട്)
***

ശ്രീ ലളിതാ സഹസ്രനാമസ്തോത്രം


ശ്രീ_ലളിതാ_സഹസ്രനാമം 
സ്തോത്രം_67

"ആബ്രഹ്മകീടജനനീ വർണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ !"

⚜️285  ആബ്രഹ്മകീടജനനീ = സൃഷ്ടിദേവനായ ബ്രഹ്മാവ് മുതൽ സൂക്ഷ്മാ ണു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ. 
ബ്രഹ്മാവ് തുടങ്ങി കീടം വരെയുള്ളവർക്കെല്ലാം ജനനീ. എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗർഭൻ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം. എല്ലാമായ ബ്രഹ്മാവിനും ഒന്നുമല്ലാത്ത കീടത്തിനും സമാനയായ അമ്മയാണ് ഭഗവതി.

⚜️286  വർണ്ണാശ്രമവിധായിനീ = ഓരോവ്യക്തിയുടേയും ജീവിതചര്യകളും അവർ നിർബന്ധമായും അനുഷ്ഠിക്കേണ്ട ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം തുടങ്ങിയ വർണ്ണാശ്രമങ്ങളെയും വ്യവസ്ഥചെയ്തു നല്കുന്നവളെ.

വർണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവൾ. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാൽ ബന്ധിതമാണ്. ഈ നിയമങ്ങളിൽ നിന്ന് കാലത്തിനനുസരിച്ച് വർഗ്ഗാഭിമാനങ്ങൾ ഉണ്ടാവുന്നു. അങ്ങിനെയാണ് വർണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വർണ്ണങ്ങൾ എന്നാൽ ബ്രാഹ്മണാദി വര്‍ണ്ണങ്ങൾ (ബ്രാഹ്മണം, ക്ഷത്രിയം, വൈശ്യം, ശൂദ്രം എന്നിങ്ങനെയുള്ള വർണ്ണങ്ങൾ). ആശ്രമങ്ങൾ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍ (  ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥo, സന്യാസം തുടങ്ങിയവ).

വർണ്ണത്തിന് വ്രതം എന്നും ആശ്രമത്തിന് മുനിമാരുടെ പർണ്ണശാല എന്നും അർത്ഥമുണ്ട്. ഭക്തർക്ക് തപസ്സു ചെയ്യാനുള്ള വ്രതനിയമവും വസിയ്‌ക്കാനുള്ള പർണ്ണശാലയും ഒരുക്കിക്കൊടുക്കുന്നത് ഭഗവതിതന്നെ ആണ്.

⚜️287  നിജാജ്ഞാരൂപനിഗമാ = സ്വന്തം ആജ്ഞകൾ വേദങ്ങളായിട്ടുള്ളവളെ. സ്വന്തം ആജ്ഞകൾ വേദങ്ങൾ ആയിട്ടുള്ളവൾ. (പുരാതനവും പരമവുo ശക്തിയുള്ളതുമായ എന്റെ ആജ്ഞകൾ വേദങ്ങൾ എന്നറിയപ്പെടുo എന്ന് കൂർമ്മ പുരാണം പറയുന്നു ). ദേവിയുടെ അരുളപ്പാടുകൾ ആണ് വേദങ്ങൾ എന്ന് മനസിലാക്കാം.

നിജവും ആജ്ഞയിൽ വച്ച്‌ നിരൂപണം ചെയ്യപ്പെട്ടതുമായ, നിഗമങ്ങളോടുകൂടിയവൾ. സാധനാമാർഗത്തിൽ പരമാത്മദർശനത്തിന്റെ അടുത്തെത്തി നിൽക്കുന്ന അവസ്ഥയാണ്‌ ആജ്ഞാചക്രത്തിലെത്തുമ്പോഴുണ്ടാകുന്നത്‌. അത്ര ഉയർന്ന അവസ്ഥയിലെത്തിയ മഹർഷിമാർ  കണ്ടുപിടിച്ചതാണ്‌ വേദങ്ങൾ അഥവാ നിഗമങ്ങൾ .

⚜️288  പുണ്യാപുണ്യ ഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങൾ നൽകുന്നവളെ. 

  പുണ്യത്തിന്റെയും അപുണ്യത്തിന്റെയും ഫലത്തെ പ്രദാനം ചെയ്യുന്നവൾ. പുണ്യകർമങ്ങൾക്കും പാപകർ മങ്ങള്‍ക്കും ഉള്ള ഫലം തരുന്നത്‌ ഭഗവതിയാണ്‌.

പുണ്യാ എന്നതിന്‌ തുളസീ എന്ന്‌ ഒരർഥം. പുണ്യഫലം എന്നതിന്‌ പൂന്തോട്ടം എന്നും അർഥം ഉണ്ട്‌. തുളസി നനയ്‌ക്കുന്നതേ പുണ്യമാണ്‌. ആ തുളസികൊണ്ടുള്ള ഒരു പൂന്തോട്ടം നനയ്‌ക്കാൻ കിട്ടിയാലോ. അങ്ങനെ ഒരു പൂന്തോട്ടം തരുവാന് അമ്മയ്‌ക്കേ കഴിയൂ. അതായത്‌ അത്രത്തോളം പുണ്യം തരുവാൻ ഭഗവതിക്കേ കഴിയൂ എന്നർഥം.
         
പുണ്യത്തിനും പാപത്തിനും അതിന്റെതായ  ഫലങ്ങൾ നൽകുന്ന ദേവീ. പുണ്യം ആയാലും പാപം ആയാലും അത് ചെയ്യുന്നവർക്ക് അതിന്റെ ഫലം കൃത്യമായി എത്തിക്കുന്നവൾ ആണ് ദേവി.. ദേവി ഉപാസനയ്യോടൊപ്പൊo നല്ല കർമ്മങ്ങളും  ചെയ്യുമ്പോൾ മാത്രമേ നല്ല ഫലങ്ങൾ നമ്മെ തേടി എത്തുള്ളൂ എന്ന്  മനസിലാക്കാം.അങ്ങനെയുള്ള ലളിതാദേവിയെ ഞാൻ നമസ്കരിക്കുന്നു..

അമ്മേ ശരണം!

🕉🌷🕉

(കടപ്പാട്)