ദുബായില്‍ അയ്യപ്പ പൂജാ മഹോത്സവം

A news report from Mathrubhumi :

അബുദാബി: എമിറേറ്റ് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജനവരി 6, 7 തിയ്യതികളില്‍ ദുബായ് എമിറേറ്റ് ഇംഗ്ലീഷ് സ്​പീക്കിങ് സ്‌കൂളില്‍ അയ്യപ്പപൂജാ മഹോത്സവം നടക്കും. ബ്രഹ്മശ്രീ കണ്ഠര് മഹേശ്വരരുടെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടക്കുക.
പൂജയോടനുബന്ധിച്ച് തിയ്യാട്ട് നമ്പ്യാന്മാര്‍ പരമ്പരാഗതമായി നടത്തിവരുന്ന തിയ്യാട്ടും ആഘോഷിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050-6768464, 050 4957438 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ഗുരു ശിഷ്യ ബന്ധം

യസ്യദേവോ പരാ ഭക്തിർ യഥാ ദേവേ തതാ ഗുരൌ

തസ്യതേ കതിത ഹ്യാർത്തഹ പ്രകാശാന്തേ മഹാത്മനഃ

“സ്വേതസ്വദാര ഉപനിഷത്തി”ൽനിന്നുമുള്ളതാണ് മേൽക്കണ്ട വരികൾ.

As with Ishwara (god), in the same manner, one has to have extreme devotion towards his guru. Only to those great disciples who repose as much faith and devotion in the guru as with Ishwara, will the true inner meaning of the guru's upadesam (message) be revealed.

 

സുദർശനാഷ്ടകം (ഏഴും എട്ടും ശ്ലോകങ്ങൾ)

മഹിതസമ്പത്സദക്ഷര

ഷഡരചക്രപ്രതിഷ്ഠിത

വിവിധസങ്കല്പകല്പക

ജയ ജയ ശ്രീ സുദർശന

വിഹിത സമ്പത്ഷഡക്ഷര

സകല തത്വപ്രതിഷ്ഠിത

വിവിധ സങ്കല്പകല്പക

ജയ ജയ ശ്രീ സുദർശന...7

ഭുവന നേത്ര ത്രയീമയ

നിരവധി സ്വാദുചിന്മയ

അമിതവിശ്വ ക്രിയാമയ

ജയ ജയ ശ്രീ സുദർശന.

സവന തേജസ് ത്രയീമയ

നിഖിലശക്തേ ജഗന്മയ

ശമിത വിഷ്വഗ് ഭയാമയ

ജയ ജയ ശ്രീ സുദർശന...8

(സമാപ്തം)

Technorati Tags:

ശ്രീ സുദർശനാഷ്ടകം ( അഞ്ചും ആറും ശ്ലോകങ്ങൾ )

ദനുജ വിസ്താര കർതന

ദനുജ  വിദ്യാ നിഗർതന

അമരദൃഷ്ടസ്വ വിക്രമ

ജയ ജയ ശ്രീ സുദർശന.

ജനിത മിസ്രാ വികർതന

ഭജദ വിധ്യാനിവർതന

സമരജുഷ്ട ഭ്രമി ക്രമ

ജയ ജയ ശ്രീ സുദർശന... 5

പ്രതിമുഖാലീഠ ബന്ധുര

വികടമായാ ബഹിഷ്കൃത

സ്ഥിരമഹായന്ത്ര തന്ത്രിത

ജയ ജയ ശ്രീ സുദർശന.

പൃഥുമഹാഹേതിദന്തുര

വിവിധമാലപരിഷ്കൃത

ദൃഠദയാതന്ത്രയന്ത്രിത

ജയ ജയ ശ്രീ സുദർശന...6

തുടരും...

Technorati Tags:

ശ്രീ സുദർശനാഷ്ടകം ( മൂന്നും നാലും ശ്ലോകങ്ങൾ)

സ്ഫുടതടിജ്ജാലപിഞ്ജര

പരിഗതപ്രത്രവിഗ്രഹ

പ്രഹരണഗ്രാമമണ്ഡിത

ജയ ജയ ശ്രീ സുദർശന.

പൃഥുതരജ്വാലപഞ്ജര

പദുതരപ്രജ്നദുർഗ്രഹ

പരിജനപ്രാണപണ്ഡിത

ജയ ജയ ശ്രീ സുദർശന...3

നിജപദപ്രീതസദ്ഗണ

നിഗമനിർവ്യൂഡ വൈഭവ

ഹരിഹയദ്വേഷിദാരണ

ജയ ജയ ശ്രീ സുദർശന

നിരുപധിസ്ഫിത ഷഡ് ഗുണ

നിജപരവ്യൂഹ വൈഭവ

ഹരപുരല്പോഷകാരണ

ജയ ജയ ശ്രീ സുദർശന...4

 

തുടരും...

 

Technorati Tags:

ശ്രീ സുദർശനാഷ്ടകം (രണ്ടാം ശ്ലോകം)

ശുഭ ജഗദ് രൂപ മണ്ഡന

ശത മഖ ബ്രഹ്മ വന്ദിത;

പ്രഥിത വിദ്വത്സ പക്ഷിത

ജയ ജയ ശ്രീസുദർശന. 

സുരഗണത്രാസ ഖണ്ഡന

ശതപഥ ബ്രഹ്മ നന്ദിത;

ഭജദഹിർബുധ്ന്യ ലക്ഷിത

ജയ ജയ ശ്രീസുദർശന.  ...2

സരാംശം:-

ജഗമേ ശരീരമായിട്ടുള്ള പരബ്രഹ്മത്തിന്റെ തിരുവിരളിൽ അലങ്കാരമാ

യിരിക്കും സുദർശനമേ,  അസുരന്മാരാൽ ദേവന്മാർക്ക് വരുന്ന ആപത്തി

ൽ നിന്നും രക്ഷിപ്പവനും, ശതമഖ (നൂറ് യാഗം ചെയ്ത) ഇന്ദ്രനും, ബ്രഹ്മാവും

വന്ദിക്കുന്നവനും നീയാകുന്നു.

മേലും ദേവന്മാരുടെ ഭയത്തെ ഇല്ലാതക്കുന്നതും നീ തന്നെ. ശതപഥ ബ്രാഹ്മണം

എന്ന യെജുർവേദത്തിൽ പുകഴ്ത്തപ്പെടുന്നതും നിന്നെ തന്നെ. നൂറ് കണക്കിന് 

വിദ്വാന്മാർ  അവരുടെ വിജയത്തിനു വേണ്ടി നിന്നെ പൂജിക്കുന്നു. ദഹിർബുധ്ന്യൻ

(ശിവൻ) നിന്നെ  ധ്യാനം ചെയ്ത് ദർശനം കിട്ടിയതായി പുരാണങ്ങൾ പറയുന്നു.

സുദർശനനാമം ജയിക്കട്ടെ!

തുടരും...

Technorati Tags:

 

Gita & Bible

ഭഗവദ്ഗീതയിൽ ഭഗാവാൻ ശ്രീ കൃഷ്ണൻ അർജുനന് കർമയോഗമാർഗ്ഗം വിവരിക്കുകയാണ്.

“സർവധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ;

അഹം ത്വാം സർവ പാപേഭ്യോ മോക്ഷ്യയിഷ്യാമി മാ ശുചഃ ”

( Surrendering all duties to Me, seek refuge in Me alone.

I shall absolve you of all sins; grieve not. )

 

ബൈബിളിൽ ഇതേ അർഥം വരുന്ന ഭാഗം ചുവടെ കാണാം!

Mathew 11.28

“Come to me all you are weary and burdened and I will give you rest.”

 

Technorati Tags:

മതമില്ലെങ്കിലും...

മതമില്ലെങ്കിലും മനുഷ്യൻ നന്നായാൽ മതി.

ഇതാ... ആദ്യത്തെ കാൽ വെപ്പ് !

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഈ വര്‍ഷം മുതല്‍ മതവിശ്വാസമില്ലാത്തവര്‍ക്ക്

ആ വിവരവും ചേര്‍ക്കാം. മതം, ജാതി എന്നിവയെഴുതുന്നതിനുള്ള കോളങ്ങള്‍ക്കൊപ്പം മത

വിശ്വാസമില്ലെങ്കില്‍ അക്കാര്യവും എഴുതാന്‍ സ്ഥലമുണ്ടാകും. സംസ്ഥാന കരിക്കുലം

കമ്മിറ്റിയുടേതാണ് തീരുമാനം.

( പത്ര വാർത്ത മാതൃഭൂമി 04 12 2010 )

 

Technorati Tags:

കർമ്മബന്ധം (Karmabandam)

ഭീഷ്മർ പറഞ്ഞതായിട്ട് പുരാണങ്ങളിൽ കാണുന്ന ഈ കഥ ഇന്നും പ്രസക്തമാണ്.

 

പണ്ട് ഗൌതമി എന്നൊരു ബ്രാഹ്മണസ്ത്രീയുടെ പുത്രൻ പാമ്പ് കടിയേറ്റ് മരിച്ചു.

അർജുനകൻ എന്ന ഒരു വേടൻ  ആ പാമ്പിനെ പിടിച്ച് ഗൌതമിയുടെ അടുത്ത്

കൊണ്ടുവന്നു.

 

“ മൃത്യു - വന്ന് പ്രേരിപ്പിച്ചതു കൊണ്ടാണ് കുട്ടിയെ ഞാൻ കടിച്ചത് ” പാമ്പ് പറഞ്ഞു.

ഉടൻ മൃത്യു അവിടെ വന്ന്  “മരണ-ദേവതയുടെ പ്രേരണ കൊണ്ടാണ്  ഞാൻ ഇതിന് 

തുനിഞ്ഞത് ” എന്ന്‌  പറഞ്ഞു.

 

മരണ കാരണമുണ്ടാക്കിയത്  ശിശുതന്നെയാണെന്നായി.  ശിശു ഉണ്ടാവാൻ കാരണം

ഗൌതമിയാണല്ലോ!  ഒടുവിൽ ഗൌതമി തന്നെ പാവം കയ്യേറ്റു.

എല്ലാ കാര്യങ്ങൾക്കും കാരണം “കർമ്മബന്ധം” തന്നെയാണെന്ന്  മനസ്സിലാക്കാൻ

വേണ്ടിയാണ്  ഭീഷ്മർ ഈ കഥ പറഞ്ഞത്.

 

Technorati Tags: ,

ശ്രീ സുദർശനാഷ്ടകം 1 ( Sree Sudarsanashtakam )

പ്രതിഭടശ്രേണി ഭീഷണ

ജനിഭയസ്ഥാനതാരണ

നിഖില ദുഷ്കർമകർശന

ജയ ജയ ശ്രീസുദർശന.

വരഗുണസ്തോമഭൂഷണ

ജഗദവസ്താനകാരണ

നിഗമസദ്ധർമ്മ ദർശന

ജയ ജയ ശ്രീസുദർശന ! ...1

 

(ശ്രീ സുദർശനചക്രമേ,  ശത്രുക്കൾ നിന്റെ പേരുകേട്ടാൽ ഭയന്ന് ഓടുന്നു. സർവസൽഗുണങ്ങൾക്കും അധിപതിയായ നിന്നെ പൂജിക്കുന്നവരേയെല്ലാം രക്ഷിക്കുന്നു. സർവ്വവും നിന്റെ ശക്തിയാൽ നിലനിൽക്കുന്നു. ഭക്തന്മാർ സധർമ്മങ്ങൾ അനുഷ്ടിക്കുന്നു. ശ്രീ സുദർശന നാമം ജയിക്കട്ടെ ! )

 

തുടരും....

 

Technorati Tags: ,