സുഭാഷിതം 11

 സുഭാഷിതം


"തത്ര സ്നാത്വാ ച പീത്വാ ച

യമുനാ യത്ര നിഃസൃതാ , 

സര്‍വ്വപാപവിനിര്‍മുക്താ 

പുനാത്യാസപ്തമം കുലം . "

 

(സപ്തനദികളിലൊന്നായ യമുനയുടെ ഉത്ഭവസ്ഥാനമാണു് യമുനോത്തരി. ഇവിടെ സ്നാനം ചെയ്യുകയും ഇവിടത്തെ തീര്‍ത്ഥജലം കുടിക്കുകയും ചെയ്താല്‍ സകല പാപങ്ങളില്‍ നിന്നും മുക്തനായിത്തീരുന്നു. മാത്രമല്ല അവന്‍െറ വംശത്തിലെ ഏഴു തലമുറ വരെയുള്ളവര്‍ പാപമുക്തരാകുന്നു.)

***


Subramanian prayer - ഷണ്മുഖപ്പത്ത്


 ഷണ്മുഖപ്പത്ത്



ഓം ഗണനാഥ പാഹി,!
ഓം സരസ്വതൈ പാഹി,!
ചിന്മയഗുരവേ പാഹി !
ഷണ്മുഖാ പാഹി പാഹി! (1)

ശ്രീവചൽഭുവേ പാഹി!
ശ്രീകാര്യബ്രഹ്മണേ പാഹി!
ശ്രീസുബ്രഹ്മണ്യ പാഹി!
ഷണ്‍മുഖാപാഹി പഹി! (2)

ശരവണഭവനെ പാഹി!
സുരസൈന്യനാഥാ പാഹി!
ശൂരസംഹാര പാഹി
ഷണ്മുഖാ പാഹി പാഹി! (3)

ശ്രീകുമാരകാ പാഹി!
ശക്തിപാണിനേ പാഹി!
ശിഖിവാഹനാ പാഹി!
ഷണ്മുഖാ പാഹി പാഹി! (4)

കാർത്തികേയനേ പാഹി!
കീർത്തിധാമനെ പാഹി!
ആർത്തിനാശനാ പാഹി!
ഷണ്മുഖാ പാഹി പാഹി! (5)

ഭൂതിഭൂഷണാ പാഹി!
ഭൂതിദായകാ പാഹി!
ഭൂതനായകാ പാഹി!
ഷണ്മുഖാ പാഹി പാഹി! (6)

സർവ്വസാക്ഷിണേ പാഹി!
സർവ്വരൂപിണേ പാഹി!
സർവ്വകാരണാ പാഹി!
ഷണ്മുഖാപാഹി പാഹി! (7)

ചിദ്ഘനാത്മകാ പാഹി!
മൽകുലനാഥാ പാഹി!
നൽകണമഭയം പാഹി!
ഷണ്മുഖാപാഹി പാഹി! ( 8 )

മുക്കണ്ണൻമകനെ പാഹി!
തൃക്കഴൽതൊഴുതേൻ പാഹി!
നീക്കണേ ദുരിതം പാഹി!
ഷണ്മുഖാപാഹി പാഹി! (9)

വളളീവല്ലഭാപാഹി!
ഉളളത്തിൽതെളിയൂ പാഹി!
തളളരുതെന്നെ പാഹി!
ഷണ്മുഖാപാഹി പാഹി!(10)
 
ഓം ശ്രീഷണ്മുഖായ നമഃ
ഓം ശരവണഭവായ നമഃ

 
🦚🕉️🦚

അല്പം കേരള ചരിത്രം 1

അല്പം കേരള ചരിത്രം.
യൂറോപ്യന്മാരുടെ ആഗമനം ആരൊക്കെ എപ്പോൾ വന്നു, അവരുടെ പ്രവർത്തനങ്ങൾ എല്ലാം ചുരുക്കിയുള്ള വിവരണം വിദ്യാർഥികൾക്ക്  പ്രയോജനപ്പെടും.
(Picture from Wikkipewdia)

ആദ്യം വന്ന യൂറോപ്യന്മാർ - പോർച്ചുഗീസുകാർ ആയിരുന്നു.

* 1498 മെയ് 20ന് ആണ് ആദ്യമായി വാസ്കോഡഗാമ കോഴിക്കോടിനടുത്ത് കാപ്പാട് വന്നത്.
* കോഴിക്കോട് ഭരണാധികാരി സാമൂതിരിയായിരുന്നു.
* കണ്ണൂർ ഭരണാധികാരി - കോലത്തിരിയും (ചിറക്കൽ രാജാവ്)
* 1500 കബ്രാൾ കോഴിക്കോട്ടെത്തി.
* കബ്രാൾ പോർച്ചുഗീസുകാരുടെ കേന്ദ്രം കൊച്ചിയിലാക്കി.
*1502 - വാസ്കോഡഗാമയുടെ രണ്ടാമത്തെ വരവ്.
*1503 - കൊച്ചി-കോഴിക്കോട് യുദ്ധം.
*1503 - മാനുവൽ കോട്ട കൊച്ചിയിൽ നിർമിച്ചു.
* 1505 - ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയായി അൽമേഡയെത്തി.
*1505-ൽ അൽമേഡ കണ്ണൂരിൽ സെൻറ് ആഞ്ചലോ കോട്ട നിർമിച്ചു.
*1509 - അൽബുക്കർക്ക്  വൈസ്രോയിയായി ഇന്ത്യ യിൽ എത്തി.
* ഇന്ത്യയിലെ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ പിതാവ്  അൽബുക്കർക്ക് ആയിരുന്നു.
*1510-ന് അൽബുക്കർക്ക് ബീജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തു.
*1530-നിനോഡാക്ടൻഹ ഗോവയെ ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനമാക്കി. അതുവരെയും കൊച്ചിയായിരുന്നു ഇന്ത്യയിലെ പോർച്ചുഗീസ് കേന്ദ്രം.
*മിശ്രവിവാഹ സമ്പ്രദായം അൽബുക്കർക്ക് നടപ്പിലാക്കി.
*1524 - ഗാമയുടെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനം.
*1524 ഡിസംബർ 24 - ഗാമ കൊച്ചിയിൽ വെച്ച് അന്തരിച്ചു. വാസ്കോഡഗാമയുടെ
മൃതശരീരം കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളിയിൽ അടക്കം ചെയ്തു.
* 1539-ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പോർച്ചുഗലിൽ കൊണ്ടുപോയി ജെറോനിമസ് കത്തീഡ്രൽ പള്ളിയിൽ അടക്കം ചെയ്തു.
* 1663-ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും ഗോവ പിടിച്ചെടുത്തു.
* 1599-ഉദയംപേരൂർ സുനഹദോസ്.
* 1653-കൂനൻ കുരിശ് പ്രതിജ്ഞ
* കൊച്ചിയിലെ ഡച്ച് കൊട്ടാരം നിർമിച്ചത് പോർച്ചുഗീ സുകാരും പുതുക്കിപ്പണിതത് ഡച്ചുകാരുമാണ്.
*പോർച്ചുഗീസുകാർ ചവിട്ടുനാടകം കൊണ്ടുവന്നു.
* സെൻറ് ഫ്രാൻസിസ് സേവ്യർ ബൈബിൾ വേദോപദേശം എന്ന പേരിൽ തർജമ ചെയ്തു.
*ഈ കാലഘട്ടത്തെക്കുറിച്ച് വിവരം നൽകുന്ന ഗ്രന്ഥമാണ് ഷെയ്ക്ക് സൈനുദ്ദീൻ രചിച്ച 'തുഹ്ഫത്തുൽ മുജാഹിദ്ദീൻ.'
* യൂറോപ്യൻ ബംഗ്ലാവ് കെട്ടിടനിർമാണരീതി നടപ്പിലാക്കി.
* കശുവണ്ടി, പുകയില, പൈനാപ്പിൾ, പപ്പായ, പേരയ്ക്ക തുടങ്ങിയ കാർഷികോത്പന്നങ്ങൾ പോർച്ചുഗീസു കാരാണ് കൊണ്ടുവന്നത്.
*മേശ, കസേര, വരാന്ത, കുശിനി, വാതിൽ, കപ്പിത്താൻ, പറങ്കി തുടങ്ങിയ വാക്കുകൾ മലയാളത്തിന്സം ഭാവന ചെയ്തു.

അടുത്ത പോസ്റ്റിൽ രണ്ടമത് വന്ന വിദേശീയരെക്കുറിച്ച് ആവാം.
ആരാണ് ? അറിയാമോ?
***

യഹോവ സാക്ഷികൾ - ഒരു വിവരണം

 യഹോവ സാക്ഷികൾ : ഒരു വിവരണം

പൊതു ആറിവിലേക്കായി മാത്രമാണ് ഈ ലേഖനം (കടപ്പാട് :വെബ് - നെറ്റ്) 

29 ഒക്ടോബർ 2023 ഞായറാഴ്ച ഉണ്ടായ സ്‌ഫോഡനത്തിന് ശേഷം മാത്രമാണു യഹോവ സാക്ഷികൾ എന്ന പേര് പലരും കേൾക്കുന്നത്.

മുഖ്യധാരാ ക്രൈസ്തവരില്‍ നിന്നു വ്യത്യസ്തമായി വിശ്വാസങ്ങള്‍ പിന്തുടരുന്ന ഒരു അന്താരാഷ്ട്ര ക്രിസ്തീയ സമൂഹമാണ് യഹോവ സാക്ഷികള്‍. ലോകവ്യാപകമായി ഏതാണ്ട് 240 ദേശങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം നടത്തപ്പെടുന്നുണ്ടെന്നും രണ്ടു കോടിയിലധികം വിശ്വാസികള്‍ ഉള്ളതുമായാണ് ഏകദേശ കണക്ക്.

മനുഷ്യവര്‍ഗത്തിന് നിത്യജീവന്‍ പ്രാപിക്കാന്‍ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തില്‍ ആണ് ഇവര്‍ വിശ്വസിക്കുന്നത്. യഹോവാ സാക്ഷികളുടെ ആരാധനരീതി അവര്‍ക്ക് മോല്‍നോട്ടം നടത്തുന്ന ഭരണസംഘത്തിന്റെ ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള ആശയങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്.

യഹോവയുടെ സാക്ഷികള്‍ ആരാധനക്കായി കൂടുന്ന സ്ഥലം രാജ്യഹാള്‍ എന്നാണ് വിളിക്കുന്നത്. ലോകവ്യാപകമായി യഹോവയ സാക്ഷികള്‍ക്ക് ഒരുലക്ഷത്തില്‍ പരം രാജ്യഹാളുകള്‍ ഉണ്ട്. ആരാധനയുടെ ഭുരിഭാഗവും ബൈബിളും ബൈബിള്‍ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും പഠനത്തിന് ഉള്ളതാണ്. പരമ്പരാഗത ആരാധനാ സമ്പ്രദായങ്ങളോ, പ്രത്യേക സംസാരശൈലയോ, ഉപവാസമോ ഒന്നും അവര്‍ നടത്തുന്നില്ല.

യഹോവയുടെ സാക്ഷികള്‍ പിതാവായ ദൈവത്തിന്റെ യഹോവ എന്ന നാമത്തിന് മാത്രം പ്രാധാന്യം കൊടുക്കുകയും യഹോവയെ മാത്രം സര്‍വ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായുമാണ് ഇവര്‍ പഠിപ്പിക്കുന്നത്.

മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകള്‍. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവ ആഘോഷിക്കുന്നില്ല. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവര്‍ ഉപയോഗിക്കാറില്ല. കൂടാതെ, ഇവര്‍ക്ക് വൈദീകരോ ശമ്ബളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവര്‍ത്തകരും സ്വമേധയാ സേവകര്‍ ആണ്. പുകവലി, മുറുക്കാന്‍, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങള്‍ ഇവര്‍ക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാല്‍ മദ്യം മിതമായ അളവില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.

വീടുതോറുമുള്ള സുവിശേഷ പ്രവര്‍ത്തനം ഇവരുടെ മുഖമുദ്ര ആണ്. ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ആണ്.

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കാനും, ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവര്‍ത്തനം, പ്രത്യേകിച്ചും നിര്‍ബന്ധിത സൈനിക സേവനം നിഷ്‌കര്‍ഷിക്കുന്ന രാജ്യങ്ങളില്‍ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്.

നാസി ജര്‍മനിയിലും മുന്‍ സോവിയറ്റ് ഭരണത്തിന്‍ കീഴിലും ഇവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താല്‍ ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ വധിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മതത്തിലെ പ്രവര്‍ത്തകര്‍ 1905-ലാണ് കേരളത്തില്‍ പ്രചാരണത്തിനായെത്തിയത്. എന്നാല്‍ 1950-കളിലാണ് ഇവര്‍ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികള്‍ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തില്‍ ഇവരെ 'യഹോവാ സാക്ഷികള്‍' എന്ന് പൊതുവെ വിളിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സല്‍ 1912ല്‍ പ്രസംഗിച്ച സ്ഥലം ഇപ്പോള്‍ റസ്സല്‍പുരം എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി ഹാളില്‍ റസ്സലിനു പ്രസംഗം നടത്താന്‍ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.

മല്ലപ്പള്ളി, മീനടം, പാമ്ബാടി, വാകത്താനം, കങ്ങഴ, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവടങ്ങളില്‍ ആദ്യകാലത്ത് പ്രവര്‍ത്തനം നടന്നിരുന്നു. ഇപ്പോള്‍ കേരളമൊട്ടാകെ സജീവമാണ്. കേരളത്തില്‍ പതിനയ്യായിരത്തില്‍ അധികം വിശ്വാസികള്‍ ഉള്ളതായി കണക്കാക്കുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും വര്‍ഷത്തില്‍ മൂന്നു തവണ ഇവര്‍ കണ്‍വന്‍ഷന്‍ നടത്താറുണ്ട്.
.*** 

ഈശാവാസ്യമിദം സർവ്വം!

 ഈശാവാസ്യമിദം സർവ്വം

“ഈശാവാസ്യമിദം സർവ്വം

യത് കിഞ്ച ജഗത്യാം ജഗത്

തേന ത്യക്തേന ഭുഞ്ജീഥാഃ

മാ ഗൃധ: കസ്യസ്വിദ്ധനം.”

സാരം :

ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത് എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.

ത്യാഗം, ദാനം, കരുണ ജീവിത്തിൽ പാലിക്കേണ്ട മൂന്ന് പ്രധാന ഗുണങ്ങളാണ്. ഭൂമിയിൽ ഒന്നും ശാശ്വതമല്ല. ഇന്ന് കണ്ടതിനെ നാളെ കാണണം എന്നില്ല. ഇന്നുള്ള സുഖം നാളെ കിട്ടിയെന്ന് വരില്ല.  അങ്ങനെയുള്ള ഈ ഭൂമിയിൽ ഈ മൂന്ന് ഗുണങ്ങളാൽ ജീവിതം ധന്യമാക്കണം.

***



കാളിദാസന്‍ കുമാരസംഭവത്തില്‍

 കാളിദാസന്‍ കുമാരസംഭവത്തില്‍  

ക്ളേശഃ ഫലേന ഹി പുനര്‍നവതാം വിധത്തേ."

(क्ळेशः फलेन हि पुनर्नवतां विधत्ते ।।)

ഒരുപാടു കാലം അധ്വാനിച്ച്  വിജയം നേടുമ്പോള്‍ ആ വിജയം ഒരാളെ പുതിയ മനുഷ്യനാക്കുന്നു.. വീണ്ടും വിജയം ആവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം പകരുന്നു.


***

ചാണക്യ നീതി

 ചാണക്യ നീതി



"വിദ്യാര്ത്ഥി സേവക: പാന്ഥ:

ക്ഷുധാ//ര്‍തോ ഭയകാതര:

ഭാ‍ണ്‌ഡാരി പ്രതിഹാരി ച

സപ്ത സുപ്താന്‍ പ്രബോധയേല്‍."

👉  വിദ്യാര്‍ത്ഥി, ഭൃത്യന്‍, വഴിപോക്കന്‍, വിശപ്പുള്ളവന്‍, പേടിച്ചരണ്ടവന്‍, കാവല്‍ക്കാരന്‍, ഖജനാവ് സംരക്ഷകന്‍ ഇവര്‍ ഏഴുപേരും ഉറങ്ങാന്‍ പാടില്ല, ഇവര്‍ ഉറങ്ങുന്നത് കണ്ടാല്‍ ഉണര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.

...

കാശിയിൽ പാതി കല്പാത്തി - 1





തഞ്ചാവൂര്‍ തനിമ

പാലക്കാട്ടിലെ കല്‍പ്പാത്തിയെക്കുറിച്ച് കേട്ടിട്ടില്ലേ?
തഞ്ചാവൂരിൽ നിന്നും കുടിയേറിപ്പാർത്ത
ബ്രാഹ്മണസമൂഹം ആണ് ഇവർ.   തമിഴ് രീതികള്‍ ഒന്നൊന്നായി പ്രചരിപ്പിച്ചു  ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂര്‍ തനിമ പാലിക്കാന്‍ അവര്‍ ശ്രമിച്ചു വന്നു. അതിലേറ്റവും പ്രസിദ്ധം കല്‍പ്പാത്തി രഥോത്സവത്തിനാണ്. ദിവസങ്ങള്‍ നീളുന്ന ഉത്സവമാണ്,  പാലക്കാടിന്റെ പെരുമ വിളിച്ചോതുന്ന രഥോത്സവം. 

ഇവിടുത്തെ രഥങ്ങള്‍ക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേല്‍ക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്‍പ്പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂര്‍ണരൂപത്തില്‍ തയ്യാറാകുന്നതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളില്‍ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. ശ്രീവിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം, ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീക്ഷേത്രം, പുതിയ കല്‍പ്പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളാണ് അഗ്രഹാര വീഥികളിലൂടെ കാഴ്ചയെ വര്‍ണാഭമാക്കി ഉരുളുക. രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാന്‍ മുപ്പത്തിമുക്കോടി ദേവകള്‍ എത്തുമെന്നാണ് വിശ്വാസം.  

ദേവരഥസംഗമം

വേദമന്ത്രജപത്താല്‍ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വന്‍ തിരക്കാണ്. സമാപനത്തില്‍ അഞ്ച് രഥങ്ങള്‍ അണിനിരന്നിരിക്കും. സായംസന്ധ്യയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളി ദൈവാന സമേത സുബ്രഹ്മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കല്‍പ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങള്‍ സാക്ഷിയാകുന്നു. 

കടപ്പാട്: സിജ പി.എസ്.

സുഭാഷിതം 10

സുഭാഷിതം

"മൂലൻ ഭുജംഗയിഃ ശിഖരൻ വിഹൻഗയ്ഃ

ശാഖാൻ പ്ലവൻഗയ്ഃ കുസുമാനി ഭൃൻഗയ്ഃ

ആശ്ചര്യമേതതം ഖലുചന്ദനസ്യ

പരോപകാരായ സതാൻ വിഭൂതയഃ"

ചന്ദനമരത്തിന്റെ വേരുകൾ പാമ്പിന് മാളമൊരുക്കുന്നു, അതിന്റെ ഉച്ഛിയിൽ കിളികൾക്ക് വിശ്രമം ഒരുക്കുന്നു, ചില്ലകളിൽ കുരങ്ങുകൾ കളിക്കുന്നു, പൂക്കളിൽ വണ്ടുകളെ കാണാം. സത്യത്തിൽ സജ്ജനങ്ങളുടെ ലക്ഷ്യം മറ്റുള്ളവർക്ക് സഹായ ഹസ്ത നീട്ടുക എന്നതാണ്.

ചന്ദനമരത്തിന്റെ ശോഭയാണ് സജ്ജനങ്ങൾക്കും. ചന്ദനമരം മറ്റുള്ള ജീവജാലങ്ങൾക്ക് സഹായമേകുന്നതോടൊപ്പം സുഗന്ധവും പരത്തുന്നു. സജ്ജനങ്ങൾ സാധുക്കളെ സഹായിക്കുന്നതിലൂടെ സമൂഹത്തിൽ ശ്രേഷ്ഠമായ ഒരു സന്ദേശമാണ് പരത്തുന്നത്!

***


Subhashitam 8

Subhaashitham 8

 "ചന്ദ്രഃ ശങ്കരശേഖരേ'പി നിവസൻ

പക്ഷക്ഷയേ ക്ഷീയതേ

പ്രായഃ സജ്ജനസംഗതോ'പി ലഭതേ

ദൈവാനുരുപം ഫലം."


ചന്ദ്രൻ ഭഗവാൻ ശ്രീശങ്കരന്റെ ജടാമകുടത്തിൽ വസിക്കുന്നുവെങ്കിലും പക്ഷക്ഷയത്തിൽ ക്ഷീണിതനായി കാണപ്പെടുന്നു അതുപോലെതന്നെ സജ്ജനസംഗതമെന്ന സൗഭാഗ്യമുണ്ടെങ്കിലും വിധിവശാലുള്ള. ഫലം അനുഭവിക്കുകതന്നെ വേണം. എത്ര സൗഭാഗ്യമുള്ള അവസ്ഥയിലാണ് ജീവിതമെങ്കയും വിധിക്ക് കീഴ്പെട്ടേ മതിയാകൂ. എന്ന് ഉദഹരണത്തിലൂടെ കാണിച്ച് തരികയാണ് സുഭാഷിതകാരൻ.

       ത്രിമൂർത്തികളിൽ ഒരാളാണ് ശിവൻ. ഭഗവാന്റെ തിരുജടയിലാണ് ചന്ദ്രന്റെ സ്ഥാനം ശിവഭഗവാന്റെ കൂടെയാണ് മാസമെങ്കിലും ക്ഷയം എന്നൊരവസ്ഥ ചന്ദ്രനെയും പിടികൂടും. പൗർണ്ണമി മുതൽ അമാവാസിവരെ ചന്ദ്രന് ക്ഷയം ഉണ്ടാകുന്നുണ്ടല്ലോ. ദിവസംതോറും ചെറുതായിചെറുതായി വരുന്നു.അങ്ങിനെ ചന്ദ്രനുംക്ഷീണിതനായി കാണപ്പെടുന്നു. അതുപോലെതന്നെയാണ് മനുഷ്യരുടെ കാര്യവും. നല്ല ബന്ധുബലവും സാമ്പത്തിക സൗഭാഗ്യങ്ങളും സജ്ജനങ്ങളുമായി മാത്രം സമ്പർക്കവുമുണ്ടങ്കിലും വിധി എന്നത് തടുക്കാൻ പറ്റാത്ത ഒരു പ്രപഞ്ചസത്യമാണ്. ഇവിടെ ദൈവം എന്ന പദത്തിന് വിധി എന്നാണ് അർത്ഥം കൽപിക്കേണ്ടത്. "വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ" എന്ന് ആധ്യാത്മികാചാര്യന്മാർ പറയുന്നു. അപ്പോൾ എത്ര ഉന്നതിയിലെത്തുമ്പോഴും ഒരു കാര്യം ഓർക്കുക. നമ്മുടെ വിധി നിശ്ചയിക്കുന്നത് നമ്മളല്ല!

***

എന്തൊരു അന്തരം? നീതിസാരം

 എന്തൊരു അന്തരം !


"ഉൽപ്പലസ്യാരവിന്ദാസ്യ

മത്സ്യസ്യ കുമുദസ്യ ച

ഏകയോനിപ്രസൂനാം

തേഷാം ഗന്ധം പൃഥക് പൃഥക്"

ഒരേകുളത്തിൽ വിരിഞ്ഞുനിൽക്കുന്ന താമരയുടെയും ആമ്പലിന്റെയും, വെള്ളത്തിൽ തന്നെ വളരുന്ന മത്സ്യത്തിന്റെയും ഗന്ധം വ്യത്യസ്തമായിരിക്കും. മത്സ്യത്തിന്റെ ഗന്ധമല്ല താമരയുടേത്. പക്ഷേ അവ വളരുന്നതോ ഒരേജലത്തിലും!

ഇങ്ങനെതന്നെയാണ് മനുഷ്യബുദ്ധിയും മനുഷ്യഗുണങ്ങളും.ഓരോരുത്തരുടെയും ബുദ്ധിയും ചീന്താശേഷിയും വിവിധങ്ങളായിരിക്കും. ഒരേ കുടുംബത്തിൽ, ഒരേ മാതാപിതാക്കൾക്ക് ജനിച്ചവരെങ്കിൽ കൂടിയും അവരുടെ സ്വഭാവത്തിലും ബുദ്ധിയിലും ഗുണത്തിലും വ്യത്യാസം ദർശിക്കാനാകും. മൂത്തവന് താത്പര്യമുള്ള വിഷയത്തിലാകില്ല ഇളയവന് കമ്പം ഇളയവനെപ്പോലെയാകില്ല മൂത്തവനും. വളർന്നു വരുന്ന സാഹചര്യവും പശ്ചാത്തലവും എല്ലാം ഒന്നെങ്കിലും അവർ വ്യത്യസ്തരായിരിക്കും. അവരുടെ ശൈലികളും കഴിവുകളും വിഭിന്നവുമായിരിക്കും.

***

പരോപകാരജം പുണ്യം !

 പരോപകാരജം പുണ്യം !

"പരോപകാരഃ കർത്തവ്യഃ

പ്രാണൈരപി ധനൈരപി ,

പരോപകാരജം പുണ്യം  

ന സ്യാത് കുരുശതൈരപി."

ഒരു നൂറുകാര്യങ്ങൾ ചെയ്യുന്നതിൽ കൂടുതൽ പുണ്യം പരോപകാരം കൊണ്ട് ലഭിക്കും. അത് പ്രാണൻ കൊണ്ടായാലും ധനം കൊണ്ടായാലും.

അതിനാൽ പരോപകാരമാണ് കർത്തവ്യമെന്നറിയുക.

***

സുഭാഷിതം 3

 നീതിസാരം

"അവശ്യമനുഭോക്തവ്യം

ക്യതം കർമ്മ ശുഭാശുഭം

ന ഭുക്തം ക്ഷീയാതെ

കർമ്മ കല്പകോടിശതൈരപി."

അവനവൻ ചെയ്തിട്ടുള്ള സകല പാപ - പുണ്യ ഫലങ്ങളും തീർച്ചയായും അനുഭവിക്കേണ്ടതാകുന്നു. നൂറു കോടി കല്പങ്ങൾ കഴിഞ്ഞാലും ഈ കർമ്മ ഫലങ്ങൾ അനുഭവിച്ചേ മതിയാകൂ.

***

സുഭാഷിതം 5

 സുഭാഷിതം 

"മുക്തിമിച്ഛസി ചേത്താത

വിഷയാൻ വിഷവൽ ത്യജ

ക്ഷമാ/ർജ്ജവം ദയാ ശൌചം

സത്യം പീയുഷവദ് ഭജ!"

=

നിങ്ങൾക്ക് അധ:പതിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ദുശീലങ്ങളെ കൂട്ടുപിടിക്കുക, ഉയർച്ചയാണ്  ആഗ്രഹിക്കുന്നതെങ്കിൽ ക്ഷമയും, സഹിഷ്ണുതയും, സത്യവും, സമഭാവനയും അമൃതമായി സ്വീകരിക്കുക.

സുഭാഷിതം 4

 സുഭാഷിതം

"മൂർഖസ്തു പരിഹര്‍ത്തവ്യ

പ്രത്യക്ഷേ ദ്വിപദഃ പശുഃ

ഭിന്നന്തി വാക്ശല്യേന

അദൃഷ്ടഃ കണ്ടകോ യഥാ!"

സാരം

അവിവേകിയായ (മൂഢനായ) ഒരാളെ ഒഴിവാക്കേണ്ടതാണ്. എന്തെന്നാൽ അയാൾ രണ്ടുകാലുള്ള മൃഗമാണ്. അദൃശ്യമായ മുള്ളുപോലെ അയാൾ നമ്മെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കും.

(നാല്‍ക്കാലിയെപ്പോലെ വിഡ്ഢികളാണ് മൂര്‍ഖന്‍‌മാരെങ്കിലും അവരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്. വിദ്വാന്‍‌മാരെപ്പോലും കുത്തി വേദനിപ്പിക്കുന്ന സംസാരം കൊണ്ടേ തിരിച്ചറിയാനാവൂ.)

***

സുശ്രുതൻ, അഷ്ഠാംഗ ഹൃദയം


 ക്രിസ്തു വർഷം തുടങ്ങുന്നതിനു 6 നൂറ്റാണ്ടു മുൻപ്  ഭാരത0 കണ്ട ഒരു മഹാനായ ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിൻ്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യ ശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. 

ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു.ജീവിത രേഖ വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. 

വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തൻ്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ക്രി.പി. മൂന്നോ നാലോ ശതകത്തിൽ നാഗാർജുനൻ എന്ന മറ്റൊരു വൈദ്യൻ പരിഷ്ക്കരിച്ചതാണ്‌  ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'. സവിശേഷതകൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സർജറി. എന്നാൽ, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സർജൻമാർ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകൾ ക്ക്ണ് സമാനമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌- സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി-സെക്ഷൻ (സിസ്സേറിയൻ)  നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. 

അനാസ്തെഷ്യ:

മദ്യമായിരുന്നു ശുശ്രുതൻ   രോഗികളെ ശസ്ത്രക്രീയക്കായി ബോധം കെടുത്താനായി അക്കാലത്ത് ഉപയോഗിച്ചിരുന്നത്.  തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. 

ശസ്ത്രക്രിയയ്ക്ക്‌ കത്തികളുൾപ്പെടെ നൂറിലധികം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു.  പ്രഗല്ഭനായ  ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. 

വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിൻ്റെ പതിവായിരുന്നു. 

പഠനത്തിനായി മൃഗശരീരങ്ങളും മാതൃകകളും അന്നേ ഉപയോഗിച്ചിരുന്നു.

സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ കാലത്തിനൊത്ത ആധുനികമാണ്‌ എന്നതിൽ സംശയമില്ല.

സുശ്രുതം

സൂത്രസ്ഥാനം, 

നിദാനസ്ഥാനം,

ശാരീരസ്ഥാനം, 

ചികിത്സാസ്ഥാനം,

കല്പസ്ഥാനം 

എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66  അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌  'സുശ്രുതസംഹിത'. 

അഥർവേദത്തിൻ്റെ ഉപാംഗമാണ്‌ ആയുർവേദമെന്ന്‌ സുശ്രുതസംഹിത പറയുന്നു.  ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയിൽ പ്രാധാന്യം. 

എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു- അവ ചോടെ കൊടുത്തിരിക്കുന്നു.

ഛേദ്യം (മുറിക്കൽ), 

ഭേദ്യം (പിളർക്കൽ),

ലേഖ്യം (മാന്തൽ), 

വേധ്യം (തുളയ്ക്കൽ), 

ഏഷ്യം (ശസ്ത്രം കടത്തൽ), 

ആഹാര്യം (പിടിച്ചെടുക്കൽ),

വിസ്രാവ്യം (ചോർത്തിയെടുക്കൽ),

സീവ്യം (തുന്നൽ) 

എന്നിങ്ങനെ നീണ്ട് കിടക്കുന്നു.

..

ചരക-സുശ്രുതസംഹിതകളുടെ സംഗ്രഹമാണ്‌ വാഗ്ഭടൻ്റെ 

'അഷ്ടാംഗഹൃദയം'. അവയെക്കുറിച്ചുള്ള ഗ വേഷണങ്ങൾ മലയാളത്തിൽ നടത്തിയിടുള്ളവർ:

സുശ്രുതത്തിലെ നിദാനസ്ഥാനം,  കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ സി.കെ. വാസുദേവശർമയാണ്‌  മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത്‌ . 

സൂത്രസ്ഥാനം ‍വടക്കേപ്പാട്ട് നാരായണൻ‍ നായരും, 

ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം.നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളവരിൽ പ്രമുഖർ. 

2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യ ശിരോമണി ജീവിച്ചിരുന്നത്. എങ്കിലും  സുശ്രുതൻ്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായവും  ഉണ്ട്‌. 

***

Ayyan App for Sabarimala Pilgrims

Ayyan App

Ayyan' app in 5 languages set to help Sabarimala pilgrims

In order to help devotees visiting the SabarimalabAyyappa temple navigate the forest routes, the Forest Department on Thursday unveiled abmobile app 'Ayyan'. Developed by the Periyar Wildlife Sanctuary West division, the app provides information on all aspects of the pilgrimage, including the services available at Pampa and the Sannidhanam routes. The app, which can be installed from the Google Play Store, is available in five languages: Malayalam, Tamil, Kannada, Telugu and Hindi.

...

ഷോഡശ മന്ത്രം

 മന്ത്രം

മന്ത്രം എന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്ന അഥവാ സംരക്ഷിക്കുന്ന ഒന്നാണ് . മന്ത്രജപം എല്ലാവർക്കും സാധ്യമാണോ എന്ന് പലപ്പോഴും സംശയം തോന്നാം . ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രമേ ജപിക്കാൻ പാടുള്ളു . മന്ത്രത്തിന്റെ അർഥം മനസിലാക്കി തെറ്റില്ലാതെ ഉച്ചരിക്കാൻ സാധിക്കുന്നവർ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കൽപ്പിച്ചു ജപിച്ചു തുടങ്ങാവുന്നതാണ്.

മന്ത്രങ്ങള്‍ ശരിയായി നാവിൽ വഴങ്ങുന്നതിനു ഗുരുവിന്റെ ഉപദേശവും അനുഗ്രഹവും ആവശ്യമാണ്. തെറ്റായി ജപിച്ചാൽ അനുകൂലഫലം ലഭിച്ചെന്നു വരില്ല. അതുകൊണ്ടാണു മന്ത്രദീക്ഷ ആവശ്യമാണെന്നു പറയപ്പെടുന്നത്. എന്നാൽ ചില മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നും ഉപദേശം സ്വീകരിക്കാതെ തന്നെ ജപിക്കാവുന്നതാണ്. ഇത്തരം മന്ത്രങ്ങൾ സിദ്ധ മന്ത്രങ്ങൾ എന്നറിയപ്പെടുന്നു.

സിദ്ധ മന്ത്രങ്ങൾ  മുടങ്ങാതെ  ജപിക്കുന്നതു സര്‍വകാര്യ വിജയങ്ങള്‍ക്കും ദോഷശാന്തിക്കും മനഃസമാധാനത്തിനും നല്ലതാണ്. 108 തവണ ജപിക്കുന്നത് അത്യുത്തമം.

ഓം ശ്രീ മഹാഗണപതയേ നമഃ

ഓം നമഃശിവായ

ഓം നമോ നാരായണായ

ഓം നമോ ഭഗവതേ വാസുദേവായ

ഹരി ഓം

ഷോഡശ മന്ത്രം :
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ."

***