ഷഷ്ട്യബ്ദപൂര്‍ത്തി

തമിഴ്‌നാട്ടിലെ കാരൈക്കലിനടുത്തുള്ള തിരുക്കടൈയൂര്‍ ക്ഷേത്രം ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷത്തിനു പ്രസിദ്ധമാണ്. അറുപതു വയസ്സു തികയുന്ന ദിവസം ഭാര്യയുമൊത്ത് അവിടെ പോയി അറുപതാം പിറന്നാൾ  ആഘോഷിക്കുന്നവർ എത്രയോ. 

അമ്പല നടയില്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയും, വീണ്ടും പരസ്​പരം വിവാഹിതരാവുകയും ചെയ്യുന്നതാണ്  ചടങ്ങ്. അങ്ങിനെ അന്നൈ അഭിരാമി ദേവിയുടെ അനുഗ്രഹം തേടിയാൽ ധീർഘായുസ്സ്, ആരോഗ്യം, ആനന്ദം, ഐശ്വര്യം എന്നിവക്കെല്ലാം ഒരു കുറവുമുണ്ടാവില്ല എന്നാണ് വിശ്വാസം.

സുദീര്‍ഘമായ ദാമ്പത്യം തന്നതിന്  നന്ദിപ്രകാശനവും, ഇനിയും ഒരുമിച്ചു കഴിയാനുള്ള അനുഗ്രഹം തേടലുമാണ് തിരുക്കടൈയൂരിലെ അറുപതാം കല്യാണം. വെറും ചടങ്ങായല്ല, ആർഭാടമായിത്തന്നെയാണ്  അതു  പലരും നടത്താറുള്ളത്‍. സധാരണ കല്യാണ ചടങ്ങ് പോലെ തന്നെ താലിയും മാലയും  ഒക്കെ വേണം. പൂജകള്‍ നടത്തണം. മന്ത്രങ്ങള്‍ ചൊല്ലണം. അഗതികള്‍ക്കു സദ്യ നല്‍കണം. നാദസ്വരവും ആനയുമായി ഘോഷയാത്രയൊക്കെ ആവാം. ഈ നടയില്‍ വന്ന് തന്റെ സഖിയെ വീണ്ടും താലിയും മാലയും ചാർത്തിയാൽ അറുപതാണ്ടിനു ശേഷമുള്ള ജീവിതം ആനന്ദപൂര്‍ണമായിരിക്കും. മാത്രമല്ല  മുക്തിയും ലഭിക്കും എന്ന് അനുഭവസ്ഥർ പറയുന്നു.

യമനെ വധിച്ച് പരമശിവന്‍ മാര്‍ക്കാണ്ഡേയനെ രക്ഷിച്ച സ്ഥലമാണ് തിരുക്കടൈയൂരെന്നാണ് ഐതീഹ്യം. ദീർഘായുസ്സിന് വേണ്ടിയും  പലരും ഇവിടെ വന്ന് പ്രാര്‍ഥിക്കാറുണ്ട്. വീരഭാവമുള്ള ശിവനാണ് പ്രതിഷ്ഠ. അഭിരാമിയമ്മയും കള്ളവാരണന്‍ എന്നു വിളിപ്പേരുള്ള ഗണപതിയുമാണ് ഇവിടത്തെ മറ്റു പ്രധാന പ്രതിഷ്ഠകള്‍.

The coconut conundrums…!

Some time back the Left parties who rule Kerala have launched an international hunt to get someone to devise a machine that can pluck coconuts without a person having to clamber up the tall trees. The award declared was 10 lakh rupees. Such is the labour crisis in the state.

The CPI-(M) leaders and its’ government are known for its vehement and violent opposition to machines in agriculture even at the heiht of rice shortage in the state. The extreme scarcity of workforce in the field of agriculture and coconut harvesting is well known. It forced Kerala Government to look for technology to solve the labour shortage.

Public memory is short. Now it is election time. Politicians are going to crack many of the coconut conundrums…!

 

Technorati Tags:

ആര് ഭരിച്ചാലും എന്തുനേട്ടം…?

അഴീക്കോട് _വളപട്ടണം മില്‍റോഡ്- പൊയ്തും കടവ്, കീരിയാട് പ്രദേശങ്ങളിലായി ആയിരത്തഞ്ഞൂറോളം അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വാടക വീടുകളില്‍ താമസിക്കുന്നുണ്ട്. ഉപജീവനത്തിനായി കേരളം വിട്ട നമ്മളുടെ തൊഴിലാ‍ളികളുടെ വേക്കൻസി നികത്തുന്നത് ഇവരാണ്.

വളപട്ടണം മില്‍റോഡിലെ സ്വകാര്യ മര - പ്ലൈവുഡ് വ്യവസായ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളാണിവർ.  ‍തൊഴില്‍ തേടി 10 വര്‍ഷം മുമ്പ് അഴീക്കോട് പൊയ്തുംകടവില്‍ എത്തിയ ഇവർ ആസാം, ആന്ധ്ര, ഒറീസ, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിങ്ങനെ അനേക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളാണ്. തൊഴില്‍ ചെയ്‌തെങ്കിലേ കുടുംബം പുലരൂ എന്ന് വ്യക്തമാക്കുന്ന ഇവരുടെ ജീവിത ക്ലേശങ്ങൾ എത്രയോ. പലരും കുടുംബത്തോടെയാണ് ഇവിടെ താമസിക്കുന്നത്.

രണ്ടോ മൂന്നോ ദിവസം തീവണ്ടിയാത്ര ചെയ്ത് വേണം നട്ടിലെത്താൻ. അതുകൊണ്ട്  വോട്ട് ചെയ്യാന്‍ ജന്മനാട്ടില്‍ പോവുന്നില്ല  “ആര് ഭരിച്ചാലും ഞങ്ങള്‍ക്ക് എന്തുനേട്ടം...? ” ഇവർ ചോദിക്കുന്നു.

കൂടുതൽ വിവരങ്ങൾ മാതൃഭൂമിയിൽ.

Technorati Tags:

ഗതാഗതനിയമം ലംഘിക്കുന്നവർ ശ്രദ്ധിക്കുക !

കണ്ണൂര്‍  നഗരത്തിലെ  ഗതാഗത നിയമം ലംഘിക്കുന്നവർക്ക്  കാലത്തിനൊത്ത ശിക്ഷ നൽകാൻ അധികൃതർ തീരുമാനിച്ചു. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരും മറ്റ് ഗതാഗതനിയമം ലംഘിക്കുന്നവരും ഇനി പിടിക്കപ്പെട്ടാല്‍  പിഴകൊടുത്ത് തടിയൂരാന്‍ കഴിയില്ല. പകരം 20 പേജ് നോട്ടുപുസ്തകം വാങ്ങി സ്റ്റേഷനില്‍ പോയി ഇമ്പോസിഷന്‍ എഴുതേണ്ടിവരും. റോഡ് നിയമം ലംഘിച്ച നിരവധി പേരെ കഴിഞ്ഞദിവസങ്ങളില്‍ ട്രാഫിക് സ്റ്റേഷനില്‍ ഇമ്പോസിഷന്‍ എഴുതിച്ചു.

ഗതാഗത നിയമബോധവത്കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ പരീക്ഷണം.  മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയില്‍ താന്‍ ചെയ്ത തെറ്റ് ബോധ്യപ്പെട്ടെന്നും ഇനി മേലില് ‍ഇത്തരം ഗതാഗത നിയമലംഘനങ്ങൾ  നടത്തില്ലെന്നും മറ്റുമാണ് നോട്ടുപുസ്തകം നിറയെ എഴുതിക്കുന്നത്.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവർക്കും ഇപ്പോള്‍ ഇമ്പോസിഷന്‍ ഭാധ്കമാക്കിയിട്ടുണ്ട്. ഹെല്‍മെറ്റിടാതെ യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാരെയും വരും ദിവസങ്ങളില്‍ഇമ്പോസിഷന്‍ എഴുതിക്കുമെന്നാണ് അറിവ്. പോലീസ് മേല്‍ഘടകത്തില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് റിപ്പോർട്.

Technorati Tags:

 

സൂപ്പര്‍ മൂണ്‍ (Super Moon)

ശനിയാഴ്ച (19 03 2011) വസന്തപൗര്‍ണമിനാള്‍. ചന്ദ്രന്റെ വിസ്മയക്കാഴ്ചയ്ക്കായി ലോകം ആകാശത്തേക്ക് മിഴിയര്‍പ്പിക്കുന്നു. സമീപകാലത്ത് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന നാള്‍. 'സൂപ്പര്‍ മൂണ്‍' എന്ന് ഈ പ്രതിഭാസം അറിയപ്പെടുന്നു. 18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനം ഈ കാഴ്ചയ്ക്ക് വേദിയൊരുക്കുന്നത്.

ചന്ദ്രന്റെ അസാധാരണവലിപ്പവും ദൃശ്യപൂര്‍ണിമയുമാണ് ഇതിന്റ പ്രത്യേകത. പതിവില്‍ 14 ശതമാനം വലിപ്പത്തിലാണ് ചന്ദ്രന്‍ പ്രത്യക്ഷപ്പെടുകയെന്ന് ശാസ്ത്രലോകം. നഗ്‌നനേത്രങ്ങള്‍കൊണ്ടുതന്നെ നന്നായി കാണാവുന്നതാണ് ഈ ദൃശ്യം. ടെലിസ്‌കോപ്പിന്റെ സഹായം അത്യാവശ്യമില്ലെന്ന് അര്‍ഥം. തെളിഞ്ഞ ആകാശമുള്ള നാട്ടിന്‍പുറങ്ങളില്‍ കാഴ്ച കൂടുതല്‍ വ്യക്തമായിരിക്കും.

സൂപ്പര്‍മൂണ്‍ പ്രകൃതിദുരന്തം കൊണ്ടുവരുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത് ദീര്‍ഘ വൃത്തത്തിലായതിനാല്‍ ചില കാലങ്ങളില്‍ അത് 3.5 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തും മറ്റു ചിലപ്പോള്‍ നാലുലക്ഷം കിലോമീറ്റര്‍വരെ അകന്നും കാണപ്പെടും (Apogee and Perigee). മിക്കപ്പോഴും ചന്ദ്രനിലേക്കുള്ള ദൂരം ഇതിനിടയിലായിരിക്കും. ഒരു നൂറ്റാണ്ടില്‍ അഞ്ചോ ആറോ തവണ ചന്ദ്രനും ഭൂമിയുംതമ്മിലുള്ള അകലം തീരെ കുറയും. അത്തരമൊരു അവസരമാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം.

Technorati Tags:

കണ്ണൂർ പള്ളി 200 വര്‍ഷം പിന്നിടുന്നു...

ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന കണ്ണൂര്‍ കന്റോണ്‍മെന്റ് പ്രദേശത്തെ സെന്റ് ജോണ്‍സ് സി.എസ്.ഐ പള്ളി 200 വര്‍ഷം പിന്നിടുന്നു. കണ്ണൂര്‍ ജില്ലാ ആസ്​പത്രിക്കടുത്തുള്ള പള്ളി 1811-ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മിച്ചത്. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ആരാധന നടത്താന്‍ നിര്‍മിച്ച ദൈവാലയം പട്ടാളപ്പള്ളിയെന്നും ഇംഗ്ലീഷ് പള്ളിയെന്നും അറിയപ്പെട്ടിരുന്നു. ദേശീയ പൈതൃക പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുള്ള പള്ളി ഇന്ന് സി.എസ്.ഐ. സഭയുടെ അധീനതയിലാണ്.