ശുഭചിന്ത!

ശുഭചിന്ത!

'സ്വയം അടച്ചിട്ട മുറിയിൽ എത്ര സമയം വേണമെങ്കിലും നമുക്ക് ഇരിക്കാൻ കഴിയും. എന്നാൽ വാതിൽ പുറത്ത് നിന്നാണ് അടയ്ക്കുന്നതെങ്കിൽ ഒരു നിമിഷം പോലും സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല. അതാണ് സ്വാതന്ത്ര്യത്തിന്റെയും തടവ് ശിക്ഷയുടെയും ഒരു മനശ്ശാസ്ത്രം. പുറത്തുനിന്നായാലും അകത്തുനിന്നായാലും സ്വസ്ഥത നശിപ്പിക്കാനായി ആരെയും പുറത്തുനിന്ന് പൂട്ടാൻ അനുവദിക്കരുത്. '
***

സുഭാഷിതം 17

 സുഭാഷിതം

യഥാ ചിത്തം തഥാ വാചോ

യഥാ വാചസ്തഥാ ക്രിയാ I

ചിത്തേ വാചി ക്രിയായാം ച

സാധൂനാമേകരൂപതാ II

(മനസ്സിലുള്ളതു തന്നെ വേണം പറയാൻ.  പറയുന്നതു മാത്രം പ്രവർത്തിക്കുക.  ഇങ്ങനെ മനസ്സും വാക്കും പ്രവൃത്തിയും സജ്ജനങ്ങളിൽ ഒരുപോലെ ചേർന്നിരിക്കും.)

***

സുഭാഷിതം16

 സുഭാഷിതം

"ശ്ലാഘ്യ: സ ഏകോ ഭുവി മാനവാനാം

സ ഉത്തമ :സത്പുരുഷ : സ: ധന്യ :

യസ്യാർത്ഥിനോ വാ ശരണാഗതോ വാ

നാശാഭിഭംഗാ വിമുഖാ: പ്രയാന്തി!"


(തന്നെ സമീപിക്കുന്ന ശരണാർത്ഥികളേയും അപേക്ഷകരേയും ആവശ്യമുള്ളവ നൽകി സന്തോഷിപ്പിക്കുന്ന ഒരുവനാണ് ലോകത്തിൽ ഏറ്റവും ധന്യനും ശ്ലാഘ്യനും.)
***

നാലു വേദങ്ങൾ

 നാലു വേദങ്ങൾ, അവ ഏതൊക്കെ?

നമ്മുടെ ഭരതത്തിൽ ജീവിച്ച ഋഷിവര്യന്മാർ അവതരിപ്പിച്ച നാല് വേദവാക്യങ്ങളുണ്ട്. അവയാണു

അഹംബ്രഹ്മാസ്മി, 

അയമാത്മബ്രഹ്മ, 

പ്രജ്ഞാനം ബ്രഹ്മ , 

തത്ത്വമസി. 

ഈ നാലു മഹത് വാക്യങ്ങളിൽ നമുക്ക് ഏറെ പരിചയം ''തത്ത്വമസി" മഹാവാക്യം തന്നെയായിരിക്കും. തത്ത്വമസി ഒരു ഉപദേശവാക്യമാണ്. സത്യത്തെ അനുഭവിച്ച ഗുരു തന്റെ ശിഷ്യനു ഉപദേശിക്കുന്നതാണ് തത്ത്വമസി. അഹംബ്രഹ്മാസ്മി എന്നു ബോധ്യപ്പെട്ട ഗുരു ശിഷ്യനു ഉപദേശിക്കുന്ന മഹാവാക്യമാണ് തത്ത്വമസി. 

മഹാവാക്യങ്ങളിൽവെച്ച് ഏറ്റവും ലളിതവും അതുപോലെ ഗഹനവുമായ അർത്ഥതലങ്ങളുള്ള വാക്യമാണ് തത്ത്വമസി. നമ്മളിൽ പലരും ശബരിമലയിലോ അയ്യപ്പക്ഷേത്രങ്ങളിലൊ മാത്രമേ കണ്ടിട്ടുള്ളു. യഥാർത്ഥത്തിൽ എല്ലാക്ഷേത്രങ്ങളിലും എഴുതിവെയ്ക്കേണ്ടുന്നതാണ് തത്ത്വമസി. ഭഗവാനും ഭക്തനും ഒന്നാണ് എന്നതാണ് പൊരുൾ.

തത്ത്വമസി മഹാവാക്യത്തിന്റെ ഗഹനമായ ചർച്ച ഛാന്ദോഗ്യോപനിഷത്ത് ആറാം അദ്ധ്യായത്തിൽ പിതാവായ ഉദ്ദാലകൻ സ്വപുത്രനായ ശ്വേതകേതുവിന് ഉപദേശിക്കുന്നതാണ് . അത് നീ ആകുന്നു എന്ന് സാമാന്യ അർത്ഥം, എന്നാൽ ഇവിടെ മറ്റൊരു ചോദ്യമുണ്ടാകുന്നുണ്ട് " ഏത് ഞാൻ ആകുന്നു ? ". അപ്പോൾ അത് എന്താണെന്ന് അറിഞ്ഞ ഒരാൾക്ക് മാത്രമാണ് 'അത് ' നീയാണ് എന്നു പറയുവാൻ സാധിക്കൂ, അതായത് സത്യം സാക്ഷാത്ക്കരിച്ചവന് മാത്രമാണ് സത്യം എന്തെന്ന് അറിയുവാൻ കഴിയു. അപ്പോൾ അയാൾക്ക് മാത്രമാണ് അത് തന്നെയാണ് നീ എന്നു പറയുവാൻ കഴിയു.

ഇതാണ് അന്വേഷണത്തിന്റെ രീതി. ഛാന്ദോഗ്യോപനിഷത്ത് പ്രമാണമാക്കിയാണ് നാം തത്ത്വമസിയുടെ പൊരുൾ തേടുന്നത്. അന്വേഷിക്കുന്നവനു മാത്രമാണ് കണ്ടെത്തുവാൻ സാധിക്കു !

ഓരോ നിമിഷവും സംശയം വെച്ചുകൊണ്ടിരിക്കുന്ന ഭക്തി ശരിയായ ഭക്തിയല്ല...!

ദേവി - ദേവന്മാരോടുള്ള നമ്മുടെ ഭക്തി ഭാവം എങ്ങനെ ആയിരിക്കണം എന്ന് കാട്ടിത്തരുന്ന ഒരു കഥ ഇതാ... അടുത്ത   പോസ്റ്റിൽ ...

-ഹരി ഓം-

സജ്ജനങ്ങളുമായുള്ള മൈത്രികൾ മതി

 സജ്ജനങ്ങളുമായുള്ള മൈത്രികൾ മതി

സദ്ഭിരേവ സഹാസീത

സദ്ഭി: കുർവീത സംഗതിം

സദ്ഭി: വിവാദം മൈത്രീം ച

നാസദ്ഭി കിഞ്ചിദാചരേത് .

(സജ്ജനങ്ങളുമൊത്ത് സഹവസിക്കണം.സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്ന .. ഒരു സുഭാഷിതമാണിത്.)
***