Astrology- eg Panchangam


 ഓം ശ്രീ മഹാദേവ്യൈനമഃ

 സുപ്രഭാതം

23-10 - 2021

ശ്വേത വരാഹ കൽപം

വൈവസ്വത മന്വന്തരം ( 7 )

28-ാം ചതുർയുഗം

കലി വർഷം 5123

കലിദിനം 1871045

സംവത്സര നാമം പ്ളവ

കൊല്ലവർഷം 1197 

തുലാം 7

ശനി

 കാർത്തിക നക്ഷത്രം 

 നക്ഷത്ര ദേവത അഗ്നി 

നക്ഷത്രാധിപൻ ആദിത്യൻ


നാമാക്ഷരം അ

മന്ത്രാക്ഷരം ന


ഉദയം 6.17 അസ്തമയം 6.00 (എറണാകുളം)

ദിനമാനം 11.43


ശകവർഷം 1943

ആശ്വിനം

കൃഷണപക്ഷ തൃതീയ

സുരഭി കരണം,  

 വൃദ്ധി : നിത്യ യോഗം


അസുര ഗണം, സ്ത്രീ യോനി

അത്തി വൃക്ഷം, പുള്ള് പക്ഷി

ആടു് മൃഗം, പൃഥ്വി ഭൂതം


ഗുളികോദയം 7.3 am


ദക്ഷിണായന കാലം

ശരത് ഋതു

ചിത്തിര ഞാറ്റുവേല


നക്ഷത്ര വിശേഷങ്ങൾ :-


ഹോമം, പാചകം തുടങ്ങിയ അഗ്നി കാര്യങ്ങൾക്കും,ഔഷധ നിർമ്മാണം, സംഗീതോപകരണകലകൾ പഠിക്കുന്നതിനും   മറ്റു സാധാരണ കാര്യങ്ങൾ എന്നിവയ്ക്കും ഉത്തമം.

അധോമുഖ നക്ഷത്രമായതിനാൽ കിണർ കുഴിക്കുക ,എഴുത്ത് , ശില്പകാര്യങ്ങൾ എന്നിവയ്ക്കും കൊള്ളാം. ത്യാജ്യ ഗണത്തിൽ വരുന്നതിനാൽ വിവാഹാദി ശുഭകാര്യങ്ങൾ അരുത്. 


ലോകാഃ സമസ്താഃ സുഖിനോ ഭവന്തു

ഓം ശാന്തി:ശാന്തി: ശാന്തിഃ

curtesy :വിജയാമേനോൻ(94476961 90)

ക്ഷേത്ര ദർശനത്തിൽ പാലിക്കേണ്ട ചിട്ടകൾ(Dos and Dont's)


 ക്ഷേത്ര ദർശനത്തിൽ പാലിക്കേണ്ട ചിട്ടകൾ  എന്തൊക്കെയെന്ന് നമുക്ക് അറിയാത്തതല്ല. എന്നാലും മടി കാരണം പലതും നമ്മൾ നിത്യജീവിതത്തിൽ കൊണ്ടുവരാൻ മടിക്കുന്നു.

ആക്കമിട്ട് പറയുന്നത് പുതു തലമൂറ അറിഞ്ഞോട്ടെ എന്നു കരുതിയാണ്. 


1. തന്നാല്‍ കഴിയുന്ന വഴിപാടുകള്‍ മാത്രമേ ഒരുവൻ / ഒരുവൾ നേര്‍ച്ച ആയി പ്രാർത്ഥിക്കാവൂ.

2. ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകുന്നത് ഉത്തമം.

3. ക്ഷേത്രദര്‍ശനത്തിന്   പോകുമ്പോൾ ,വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒന്നുമില്ലെങ്കിൽ ഒരു പൂവെങ്കിലും   സമര്‍പ്പിക്കണം എന്നൊരു വിശ്വാസം പണ്ടേ ഉണ്ട്. . 

4. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത് എന്ന് പറയേണ്ട കാര്യമില്ലല്ലൊ..

5. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്. എന്ന് ആരും പറയേണ്ടതില്ല.

6. സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം  നടത്തരുത്..

7. ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക.. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.

8. പുല, വാലായ്മ ഉള്ളപ്പോൾ ക്ഷേത്ര ദർശനമരുത് .

9. വിവാഹ ശേഷം ആ ദിവസം വധൂവരൻമാർ ക്ഷേത്ര ദർശനമരുത് എന്നാണ് ഇപ്പോഴത്തെ  ക്ഷേത്ര നിയമം.

10.ഋതുമതിയായ സ്ത്രീകൾ ഏഴു ദിവസത്തേക്കും, ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ച് 90 ദിവസം കഴിയും വരെയുo ക്ഷേത്ര ദർശനമരുത്.

11. നടക്കുനേരെ നിന്ന് തൊഴരുത്, നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദർശനം നടത്തുവാൻ 

12. സ്ത്രീകൾ സാഷ്ടാംഗം നമസ്കാരം നടത്തരുത് .

13. ക്ഷേത്ര മതിലിനകത്ത് പുകവലിക്കുകയോ, മുറുക്കുകയോ ,തുപ്പുകയോ പാടില്ല.

14. കൊഴിഞ്ഞു വീണത്, വാടിയത്, വിടരാത്തത്, കീടങ്ങൾ ഉള്ളത്, മുടിനാരുള്ളത്, മണ ത്ത് നോക്കിയതോ  ആയ പുഷ്പങ്ങൾ  ദേവി- ദേവന് സമർപ്പിക്കരുത്.

15. ക്ഷേത്രത്തിലേക്കുള്ള പുഷ്പങ്ങൾ, നിവേദ്യ സാധനങ്ങൾ എന്നിവ ദേവന് സമർപ്പിച്ചശേഷം മാത്രം തീർത്ഥവും, പ്രസാദവും സ്വീകരിക്കുക.

16. അഭിഷേകം നടക്കുമ്പോൾ പ്രദക്ഷിണം വെക്കരുത്..

17. ശാന്തിക്കാരന് സൗകര്യപ്പെടുന്ന സമയം വരെ പ്രസാദത്തിന് ക്ഷമയോടെ കാത്തിരിക്കുക..

18. ശാന്തിക്കാരൻ ശ്രീകോവിലിൽ നിന്ന് തിടപ്പിള്ളിയിലേക്കും തിരിച്ചും ഇടയ്ക്കിടയ്ക്ക് പോകേണ്ടതുകൊണ്ട്  വഴി ഒതുങ്ങി നിൽക്കണം.

19. ആദരവോടെ ദക്ഷിണ കൊടുക്കുന്നതിലൂടെയാണ് വഴിപാട് പൂർണമാകുന്നത്..

20. ശാസ്താവിന്റെ മുൻപിൽ കത്തിച്ചു വെച്ച എള്ളുതിരി  തൊട്ടു വന്ദിക്കരുത്.

21. നിവേദ്യസമയത്തും നട അടച്ചിരിക്കുമ്പോഴും തൊഴരുത്  എന്ന് പറയുന്നു..

22. ശ്രീകോവിലിന്റെ ഓവിൽ നിന്നും വരുന്ന തീർത്ഥം വിഗ്രഹവുമായി ബന്ധപ്പെട്ട് ഒഴുകുന്നത് കൊണ്ട്,  ഓവ് സ്പർശിക്കരുത് . തീർത്ഥം ശാന്തിക്കാരനിൽ നിന്നും സ്വീകരിക്കുക .

23. ശിവക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഓവ് മുറിച്ച് കടക്കരുത്..

24. ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിലൂടെ മാത്രം..

🙏🙏🙏🍀🌻

എന്താണ് മുപ്പത്തി മുക്കോടി ദേവതകൾ?

 


ജീവിതത്തിൽ മാനസികമായും ശാരീരികമായും പല സമ്മർദ്ദങ്ങളു മുണ്ടാകാം. അതിന് ജീവിതത്തിലല്ല മാറ്റം വരുത്തേണ്ടത്. പകരം, നമ്മുടെ പ്രതികരണവും മനോഭാവവും ക്രമീകരിച്ചാൽ നമ്മുടെ ആകുലതകളെ ഇല്ലാതാക്കാം.

എന്താണ് മുപ്പത്തി മുക്കോടി ദേവതകൾ എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത്? അത്രയും ഉപദേവതകൾ ഉണ്ടെന്നാണോ? ആണെന്ന് കരുതിപ്പോകും ആ എണ്ണം കണ്ടാൽ! അതിൽ 'കോടി' എന്ന എണ്ണമാണ് മലയാള അർത്ഥം അറിയുന്നവരെ കുഴക്കുന്നത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് കോടി എന്ന വാക്കിൻ്റെ അർഥം. അതായത് മുപ്പത്തി മുക്കോടി ദേവന്മാർ അപ്പോൾ വെരും മുപ്പത്തിമൂന്ന് ദേവന്മാർ ആയി. ആത് മുപ്പത്തിമൂന്ന് കർമ്മങ്ങളെയാണ് സൂചിപ്പിക്കുന്നത്‌ എന്നും നാം മനസ്സിലാക്കണം.

എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.

എട്ടു വസുക്കൾ ഏതെല്ലാം? അഗ്നി, വായു, പൃഥ്വി, അന്തരീക്ഷം, ആദിത്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവരാൽ ജഗത്-വത്കരിക്കപ്പെട്ടിരിക്കുന്നു..

പതിനൊന്ന് രുദ്രന്മാർ എന്നാൽ പത്തു പ്രാണനുകളും മനസ്സും അടങ്ങിയതാണ്. അവഃ പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ, മനസ്സ് എന്നിവ.

പന്ത്രണ്ട് ആദിത്യന്മാർ എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്. ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ.

എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് ആദിത്യൻ എന്ന നാമം. പിന്നെ ഇന്ദ്രനും പ്രജാപതിയും. ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്. യജ്ഞവും യാഗവുമാണ് പ്രജാപതി. മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം. അന്തരീക്ഷവും വായുവും രണ്ടാം ലോകം. ദ്യോവും ആദിത്യനും മൂന്നാം ലോകം. അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു.

🙏🙏🙏

അദ്ധ്വാനവും പ്രാർഥനയും!

അദ്ധ്വാനവും പ്രാർഥനയും


നാനാ മതസ്ഥരും പ്രതേകിച്ച് ഹിന്ദു ക്കളും അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നം സാമ്പത്തിക പിന്നോക്കാവസ്ഥയ്യാണ് എന്നതിൽ സംശയമില്ല, അതിനു പുറമെ കുടുംബ പ്രശ്നങ്ങൾ, പെൺകുടികളുണ്ടെങ്കിൽ അവർക്ക് വേണ്ട സമയത്ത് വിവാഹം ചെയ്തു കൊടുക്കാൻ സാധിക്കാതിരിക്കുക, അല്ലെങ്കിൽ വൈകൽ ഇവയോ അതിനോട് സാമ്യമുള്ള പ്രശ്നങ്ങളൊക്കെ ആണ്.   ഇതിന് എന്ത് ചെയ്യണമെന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നമ്മുടെ സമൂഹത്തിൽ നിന്നും ഉണ്ടാകുന്നത്.  നല്ലൊരു ശതമാനം ഹിന്ദുക്കളും ഒരു ഡിഗ്രി എടുത്ത ശേഷം പിഎസ് സി ജോലിക്ക് വേണ്ടി വർഷങ്ങൾ ചിലവഴിക്കുന്നവരാണ്. എന്നാൽ എല്ലാവർക്കും അത് കിട്ടുകയുമില്ല വയസും കടന്നു പോകുന്നു. ഇതിന് പരിഹാരം തൊഴിൽ സാധ്യതയുള്ള എന്തെങ്കിലും പഠിക്കുക എന്നത് തന്നെയാണ്. ഡിഗ്രി എടുക്കുന്നവർ കോഴ്സിന്റെ അവസാന വർഷം മുതൽക്കേ പാർട്ട്‌ ടൈമായി psc / ബാങ്ക് കോച്ചിംഗ് തുടങ്ങുകയാണെങ്കിൽ ഡിഗ്രി ലഭിക്കുമ്പോഴേക്കും ടെസ്റ്റുകൾ എഴുതി തുടങ്ങാൻ സാധിക്കുകയും 25 വയസിന് മുൻപേ തൊഴിൽ നേടുവാനും സാധിക്കുന്നു. മറ്റ് മതങ്ങളിലും നമുക്ക് മാതൃകയുണ്ട്. മുസ്ലിം മതസ്ഥർ ചെയ്യുന്നത് പോലെ എന്തെങ്കിലും നല്ല ബിസിനസ്‌ സംരംഭം തുടങ്ങുകയും അത് വളർത്തി എടുക്കുകയും ചെയ്താൽ നമുക്ക് മാത്രമല്ല പത്ത് പേർക്ക് ജോലി കൊടുക്കാനും സാധിക്കും. 

നാട്ടിൽ മത്സരിച്ചു തൊഴിൽ നേടി എടുക്കാൻ സാധിക്കില്ല എന്ന് തോന്നുന്നവർ ക്രൈസ്തവ സമുദായം ചെയ്യുന്നത് പോലെ   നഴ്സിംഗ്, IT, ഹോട്ടൽ മാനേജ്മെൻ്റ്  പോലെ എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക. നാട്ടിൽ ജോലി കിട്ടിയില്ലെങ്കിൽ പോലും വിദേശത്തു നല്ല സാധ്യതയാണ് മേൽപ്പറഞ്ഞ കോഴ്സുകൾക്ക് ഉള്ളത്. ഹെൽത്ത് വർക്കേർസിന് വിദേശ രാജ്യങ്ങളിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ട്. അവരുടെ ജീവിത പങ്കാളിക്കും അവിടെ ജോലി കിട്ടും എന്നതിനാൽ   പെൺകുടികൾക്കും ആൺകുട്ടികൾക്കും ഇത് വളരെ സഹായകരമാണ്. അത് മാത്രമല്ല കേന്ദ്ര സർക്കാർ കൂടുതൽ ഐയിംസ് ആശുപത്രി (AIIMS) തുടങ്ങിയതോടെ നഴ്സിംഗ് ഓഫീസർമാർക്ക് നല്ല സാധ്യതകളാണ് ഇന്ത്യയിലും ഉണ്ടായിരിക്കുന്നതാണ്. ഇത്തരം മാർഗങ്ങളിലൂടെ ഒക്കെ നമുക്ക് മെച്ചപ്പെട്ട ജീവിതനിലവാരം, സാമ്പത്തിക സ്ഥിതി എന്നിവ കൈവരിക്കാൻ സാധിക്കും. 

വിവാഹം നിശ്ചയിക്കുമ്പോൾ തന്നെ പരസ്പരം തുറന്നു സംസാരിച്ചു നമ്മളെ മനസിലാക്കുന്ന ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിച്ചാൽ അത് വലിയ കാര്യമാണ്. ഇത് പിന്നീടുള്ള പ്രശ്നങ്ങൾ കുറയ്ക്കും. ചില പൊരുത്തങ്ങൾ ഇതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു. അതുപോലെ തന്നെ പ്രധാനമാണ് ലൈംഗികതയെപ്പറ്റി ശാസ്ത്രീയ വിജ്ഞാനം നേടുക, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മടി വിചാരിക്കാതെ ഡോക്ടറെ കണ്ട് പരിഹരിക്കുക എന്നതും. നല്ല പുസ്തകങ്ങൾ വായിക്കുക, വിദഗ്ദർ നയിക്കുന്ന വിവാഹ പൂർവ കൗൺസിലിംലിൽ പങ്കെടുക്കുക എന്നിവ ഉചിതമാണ്. ഇതിനുള്ള സാഹചര്യം മുതിർന്നവർ ഉണ്ടാക്കി കൊടുക്കേണ്ടതാണ്. 

കുടുംബത്തിൽ എല്ലാ പ്രശ്നങ്ങളും പരസ്പരം ചർച്ച ചെയ്തു പരിഹരിക്കാൻ . ആവശ്യം വന്നാൽ നല്ല കൗൺസിലിംഗ് എടുക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും പരിപ്പുവര്ഗങ്ങളും അടങ്ങിയ ഉപ്പും പഞ്ചസാരയും കൊഴുപ്പും എണ്ണയും അന്നജവും കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, നല്ല ഉറക്കം എന്നിവ ഏതു പ്രായക്കാർക്കും ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യം നൽകുകയും കാൻസർ ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങൾ അകറ്റുകയും ചികിത്സക്ക് വേണ്ടി വരുന്ന പണം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. 

എല്ലാത്തിലും ഉപരി കുടുംബദൈവത്തെ, ഇഷ്ടദൈവത്തെ എന്നും ഓർക്കുന്നത് ഭഗവാന് നിങ്ങളെ ഓർക്കാൻ സഹായിക്കും. അത് ദുഖശാന്തി വരുത്തി അഭിവൃദ്ധിയിലേക്ക് നയിക്കും.  അദ്ധ്വാനിക്കാതെ പ്രതിഫലം പ്രതീക്ഷിക്കുന്നത് ഭഗവാനോട് ചെയ്യുന്ന അവിവേകമായി കരുതിയെന്നും വരും.

☝☝☝