In memory of Sathya sai

THSATHYA_SAI_BABA_lastview

Sathya Sai Baba, whose message of universal love and brotherhood attracted millions of followers across the globe, was on today (Wednesday 27 04 2011) interred at the very spot from where he used to meet and address his disciples for years.

The mortal remains of the 85-year-old spiritual leader, whose clout spread far and wide among both the commoners and the high mighty, were buried after the last rites were performed by his nephew R.J. Ratnakar in accordance with Vedic customs following full police honors.

The spot where he was buried is now expected to become an eternal memorial for Sai Baba. At the age of 14 he announced himself as a reincarnation of Shirdi Sai Baba. He made his mark initially with miracles but later founded institutions of excellence in education and medical facilities besides undertaking development work and philanthropy.

Sai Baba died on Sunday morning 24th April 2011,after fighting illness for nearly a month caused by multi—organ failure.

അണ്ണാ വേണമോ അസാഞ്ജ് വേണമോ?

സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില്‍ അധികവും ഇന്ത്യക്കാരുടേതാണെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്താനത്തിൽ ലോക്പാൽ ബില്ല് തയ്യാറക്കാൻ വേണ്ടിയുള്ള കമ്മിറ്റിക്ക് തലവനായിട്ട് അണ്ണാ ഹസാരെ വേണമോ അസാഞ്ജ് വേണമോ എന്ന സംശയം!

അസാഞ്ജ് പറയുന്നു, സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില്‍ ഏറ്റവും വലിയ നിക്ഷേപകനും ഇന്ത്യാക്കാരനാണെന്നാണ്. ഇതൊക്കെ തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും അസാഞ്ജ് സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതായി ലണ്ടനിൽനിന്നുമുള്ള റിപോർട്ടിൽ കാണുന്നു. . ഇതില്‍ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും  കലാകാരന്മാരും ബിസിനസ്സുകാരും ഉള്‍പ്പെടുമെന്ന് മാത്രമല്ല, കറുപ്പ് പണം ഒളിപ്പിക്കാനായി സ്വിസ് ബാങ്കുകളുടെ സഹായം തേടിയ നിരവധി പേരുടെ വിവരങ്ങള്‍ ഇതുവഴി പുറത്തുവരുമെന്നാണ് കരുതുന്നത്.

ഉത്സവകാലം

അഴീക്കോട്- അരയാക്കണ്ടിപ്പാറ പൊക്യാരത്ത് ഭഗവതിക്ഷേത്രം ദ്വിദിന വാര്‍ഷികോത്സവം തുടങ്ങി. വെള്ളിയാഴ്ച രാവലെ 6ന് ഗണപതിഹോമം. 10 മണിക്ക് ഗുരുതി, 12.30 മുതല്‍ അന്നദാനം, 5.30ന് ഇരട്ടതായമ്പക, 7.30ന് തിരുനൃത്തം, അത്താഴപ്പൂജ.

അഴീക്കോട്- ചെമ്മരശ്ശേരിപ്പാറ ഞെഴുവില്‍ ദേവസ്ഥാനത്ത് നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളിയാട്ടം ശനിയാഴ്ച പുനരാരംഭിക്കുന്നു. ചെറുകുന്നിലെ തിയറേത്ത് തറവാട്ടുകാരുടെ ഈ ക്ഷേത്രത്തില്‍ ശാന്ത-സംഹാര-രുദ്രമൂര്‍ത്തികളായ പത്ത് തെയ്യങ്ങള്‍ മൂന്ന് ദിവസങ്ങളിലായി കെട്ടിയാടിക്കും. 25ന് തിങ്കളാഴ്ച വൈകുന്നേരമാണ് സമാപനം. ഇന്നു രാവിലെമുതല്‍ താന്ത്രികകര്‍മങ്ങള്‍ നടക്കും. 23ന് വൈകുന്നേരം 4 മുതല്‍ കുട്ടിശാസ്തപ്പന്‍, ഭൈരവന്‍, തോട്ടുംകര ഭഗവതി, ക രിവാള്‍ എന്നിവയുടെ തോറ്റങ്ങള്‍. രാത്രി 12ന് കുട്ടിശാസ്തപ്പന്‍ തിറ, 24ന് വൈകുന്നേരം തോറ്റങ്ങള്‍, പുലര്‍ച്ചെ ഒന്നുമുതല്‍ വിവിധ തെയ്യക്കോലങ്ങള്‍, 25ന് പുലര്‍ച്ചെ 4 മുതല്‍ പടവീരന്‍, ഉച്ചിട്ട, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, തായ്പരദേവത, പഞ്ചുരുളി എന്നീ തെയ്യങ്ങളുയുടെ കെട്ടിയാട്ടം.

എതിരാളികളുടെ ശ്രീ രാമൻ

രാമായണം  ഉദ്ദരിക്കുന്നത് ഇന്നത്തെ തലമുറക്ക് പഴഞ്ചനായി തോന്നിയേക്കാം. പക്ഷെ അതിലുള്ള സന്ദേശം  എന്നെന്നും മാനവരാശിക്ക് വഴികാട്ടിയാണെന്നത് എത്രയോ മഹാന്മാരും പണ്ഡിതന്മാരും ആവർത്തിച്ച്  പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു പല കാരണങ്ങളുമുണ്ട്. നമ്മുടെ ദൈനം ദിന ജീവിതത്തിൽ പെരുമാറ്റ രീതികൾക്ക് വളരെ പ്രാധാന്യം ഉണ്ട്.  ശത്രുക്കളായാലും അവരുടെ സൽഗുണങ്ങളെ പുകഴ്ത്തുന്നത്  രാമായണത്തിലൂടെ വാത്മീകിയും കമ്പനും തുളസീദാസും എഴുത്തച്ചനും നമുക്ക് എടുത്തു കാട്ടിയിട്ടുണ്ട്.

ശ്രീരാമന്റെ സൽഗുണങ്ങളെ പ്രകീർത്തിക്കുന്നതിൽ എതിരാളികൾ പോലും  ഒട്ടും പിന്നിലായിരുന്നില്ല്ല്ല. വാൽമീകി രാമായണത്തിൽ ചില വരികൾ ഉദാഹരണമായി ചോടെ കൊടുത്തിട്ടുള്ളത്  നോക്കൂ.

കൈകേയി മന്ധരയോട്:

“ധർമ്മഗ്ന്വോ ഗുരുഭി ദാന്തഃ കൃതക്നുഃ സത്യവാക്  ശുചിഃ

രാമോ രാക്നുഃ സുതോജ്യേഷ്ടോ യൌവരാജ്യമതോഹ്നതി.

ഭ്രാത്തരുനം  ഭ്രത്യാശ്ച ദീർഘായുഃ പിതൃവതം പാലയിഷ്യതി,

സന്ദഭ്യസേ കഥം കുബ്ജേ ശൃത്വാ രാമാഭിഷേശനം.”

രാമൻ ധർമ്മം കടപിടിക്കുന്നവൻ, നല്ല ഗുണമുള്ളവൻ, നല്ലത് പ്രശംസിക്കുന്നവൻ, സത്യവാൻ, അച്ചടക്കമുള്ളവൻ, രാജകുമാരന്മാരിൽ മൂത്തവൻ. അതുകൊണ്ട് രാജാവായി പട്ടാഭിഷേകം ചെയ്യേണ്ടത് രാമനെയല്ലേ ?  ധീർഘായുസ്സുള്ള രാമൻ തന്റെ അനുജന്മാരേയും പ്രജകളെയും തന്റെ പിതാവിനെപ്പോലെ തന്നെ സംരക്ഷിക്കും.

യസ്യ വിക്രമമാസാധ്യ രാക്ഷസാ നിധനം ഗതാഃ

തം മന്യേ രാഘവം വീരം നാരായണം അനാമയം.”

ഇത് രാവണന്റെ വാക്കുകളാണ്. രാമന്റെ അസ്ത്രങ്ങളാൽ ഇത്രയും ബലമുള്ള എന്റെ രാക്ഷസ സേനയെ നശിപ്പിക്കാൻ കഴിയണമെങ്കിൽ, ഈ രഘുവരൻ മറ്റാരുമല്ല സാക്ഷാൽ ശ്രീ നാരായണൻ തന്നെ!

തിരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത്  എങ്ങിനെയാണ് ഓരോ പാർട്ടികളുടെയും വക്താക്കൾ എതിർ കക്ഷിക്കാരനെ പുകഴ്ത്തുന്നത്  എന്ന്  സ്വയം ചിന്തിക്കേണ്ട സമയം!

Sri Rama Navami

Sri Rama Jayanti or Sri Rama Navami is the birthday Lord Sri Ram.It is observed in the month of Chaithra -That is the 9th day of the sukla paksha. This year it is on 12th April2011.

The 9 day worship dedicated to Lord Ram starts with prathami and ends on the navami day of Sukla paksha.Sri Ram temples all over the country including  Ayodhya Sri Ram Temple in UP and  Ramesharam temple in TNcelebrate this auspicious day.

“Aapadamapa Hartharam Daataram Sarvasampadam,
Lokhabhiramam Sri Ramam Bhuyo Bhuyo Namamyaham”

Jai Sri Ram!!

ഹേയ് Raam!

ഗാന്ധിജിയെക്കുറിച്ച് അസഭ്യം പറഞ്ഞാൽ  കേട്ടു നിൽക്കാനാവത്തവർ ഇന്നും നമ്മുടെ ഇടയിലുണ്ട്. അതേപോലെ തന്നെ മറിച്ചും! അതു കൊണ്ട് തന്നെ ഈയിടെ വന്ന ഈ പുസ്തകം ''Great Soul: Mahatma Gandhi and his Struggle with India'' ഒരു തർക്കത്തിന് തുടക്കമിട്ടത്. ലെല്യെൽഡ് എന്ന എഴുത്തുകാരന്റേതാണ് ഈ ഗ്രന്ഥം.ഗാന്ധിജിയുടെ കണ്ണടയും ചെരുപ്പും കോളാമ്പിയുമൊക്കെ എങ്ങിനെയോ കൈക്കലാക്കി ലേലത്തിൽ  ഇന്ത്യക്കാർക്കേ  വിറ്റ്  കൊള്ള  ലാഭം സമ്പാദിക്കുന്ന പാസ്ചാത്യരിൽ ഇദ്ദേഹവും ഉൾപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാർകെറ്റിങ്ങിൽ കേമന്മാരായ ഇവരുടെ രീതി നമ്മളുടെ സ്വാഭിമാനത്തെ ചൂഴണം ചെയ്യുക എന്നതാണ്. അതിന് വഴികാട്ടികളാണ് നമ്മുടെ രാഷ്ട്രീയക്കാരും ചില മുതലാളിമാരും.പ്രസ്തുത പുസ്തകത്തിന്റെ എതിർപ്പിലൂടേയും ഇതു തന്നെയാണ് സംഭവിക്കുന്നത്. അനുകൂലിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പ്പറയുന്നതെന്ന് തെറ്റിധരിക്കരുത്.

കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞത്  “ it was the review of the book by the interpreters which led to sharp reactions all over the country on the alleged comments regarding Gandhi's sexuality.There is no question of banning the book as the author has clarified that he has not written what has been attributed to the book"

ഗുജറാത്ത് ഈ ബുക്ക് വിൽക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേളീരംഗം

ഭൂലോകവൈകുണ്ഡം എന്നറിയപ്പെടുന്ന പുണ്യ സ്ഥലമാണ് ശ്രീരംഗം. ശ്രീ രംഗനാഥപെരുമാളിന്റെ സുപ്രസിദ്ധ ക്ഷേത്രമാണ് അതിന് കാരണം. ഈ ക്ഷേത്രം തമിഴ് നാട്ടിന്റെ ജലശ്രോതസ്സായയ കാവേരി നദിക്കും കൊള്ളിടം നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ ധനുമാസത്തിലെ വൈകുണ്ഡ ഏകാദശി ഉലക പ്രസിദ്ധമാണ്.

ഇത് തിരഞ്ഞെടുപ്പ് കാലം. നാലഞ്ചു സംസ്ഥാനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള പുറപ്പാടിലാണ്. തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഉൾപെട്ട ശ്രീരംഗം അതിൽ ചൂടു പിടിച്ച ഒരു നിയോജകമണ്ഡലമാണ്.  തമിഴ്നാട്ടിന്റെ രാഷ്ട്രീയ മുഖഛായ തന്നെ മറ്റാൻ തയാറാകുകയാണോ എന്ന് തോന്നും ഇപ്പോഴത്തെ ഈ മണ്ഡലത്തിന്റെ സ്ഥിതി കണ്ടാൽ.

മുൻ മുഖ്യമന്ത്രിയും ആണ്ണാ ദ്രാവിട മുന്നേറ്റ കഴകം പ്രഥമനും ആയ ജെ ജയലളിത ഇവിടേയാണ്  മത്സരിക്കുന്നത്. തന്റെ സ്വദേശം ഇതാണെന്നാണ് ജെ ജെ അവകാശപ്പെടുന്നത്. ആണ്ടിപ്പട്ടിയിലായിരുന്നു കഴിഞ്ഞ പല തവണ വിജയം കൈവരിച്ചത്. നിയോജകമണ്ഡലങ്ങൾ അഴിച്ചു പണി ചെയ്തപ്പോൾ ഊണ്ടായ കണക്കുമാറ്റത്തിൽ വിജയഭംഗം വരാനിടയുണ്ടെന്ന സന്ദേഹം വന്നതു കാരണമായിരിക്കണം ഈ മണ്ഡലമാറ്റം.തിരഞ്ഞെടുപ്പ് 13 നാണ്.

ഈ വാർത്ത കണ്ടോ ?

“ശബരിമല ദേവപ്രശ്‌ന വിവാദത്തില്‍ ജയമാലയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.

(ചലച്ചിത്ര നടി ജയമാല ശബരിമല സന്നിധാനത്തെത്തിയെന്നും അയ്യപ്പ വിഗ്രഹം സ്പര്‍ശിച്ചെന്നും മറ്റുമുള്ള വിവാദങ്ങളെത്തുടര്‍ന്നാണ് ഗൂഢാലോചനയ്ക്ക് നേരത്തെ കേസെടുത്തത്.
ശബരിമലയുടെ പവിത്രത  കളങ്കപ്പെടുത്താന്‍ നടന്ന ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന്  ആരോപിച്ച് കേസില്‍  നാലാം പ്രതിയാക്കാനുള്ള ശ്രമത്തിലാണ്  കേരള പോലീസെന്നും  ആരോപണം കെട്ടിച്ചമച്ചതാണെന്നും  ജയമാല  ഹൈക്കോടതിയെ ബോധിപ്പിച്ചു. ശബരിമലയില്‍ ഉണ്ടായ അനുഭവം 1987 ലാണെന്നും തന്റെ അനുഭവം ജ്യോതിഷനായ ഉണ്ണികൃഷ്ണപണിക്കര്‍  അദ്ദേഹത്തിന്‍റ  ആവശ്യത്തിനായി  ദുര്‍വിനിയോഗം  ചെയ്യുകയായിരുന്നുവെന്നും ജയമാലയുടെ  അഭിഭാഷകന്‍  വാദിച്ചിരുന്നു
. )