ഉപനിഷത്തിൽ നിന്ന്

 ഉപനിഷത്തിൽ നിന്ന്

"അഗ്നേ നയ സുപഥാ രായേ അസ്മാൻ 

വിശ്വാനി ദേവ വയുനാനി വിദ്വാൻ 

യുയോധ്യ സ്മ ജ്ജുഹുരാണ മേനോ 

ഭൂയിഷ്‌ഠാന്തേ  നമ  ഉക്തിo വിധേമ. "

           ( പ്രകാശസ്വരൂപനായ പരമാത്മാവേ, ഞങ്ങളുടെ എല്ലാ കർമ്മങ്ങളും അറിഞ്ഞുകൊണ്ട്, ഞങ്ങളുടെ കർമ്മങ്ങളുടെ ഫലങ്ങളുടെ ആനന്ദത്തിലേക്കുള്ള നല്ല പാതയിലൂടെ ഞങ്ങളെ നയിക്കേണമേ. നമ്മുടെ ഉള്ളിൽ നിന്ന് വഞ്ചനയുടെ പാപം നീക്കം ചെയ്യുക. )
***

ശുഭചിന്ത!

ശുഭചിന്ത!

'സ്വയം അടച്ചിട്ട മുറിയിൽ എത്ര സമയം വേണമെങ്കിലും നമുക്ക് ഇരിക്കാൻ കഴിയും. എന്നാൽ വാതിൽ പുറത്ത് നിന്നാണ് അടയ്ക്കുന്നതെങ്കിൽ ഒരു നിമിഷം പോലും സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല. അതാണ് സ്വാതന്ത്ര്യത്തിന്റെയും തടവ് ശിക്ഷയുടെയും ഒരു മനശ്ശാസ്ത്രം. പുറത്തുനിന്നായാലും അകത്തുനിന്നായാലും സ്വസ്ഥത നശിപ്പിക്കാനായി ആരെയും പുറത്തുനിന്ന് പൂട്ടാൻ അനുവദിക്കരുത്. '
***

സുഭാഷിതം 17

 സുഭാഷിതം

യഥാ ചിത്തം തഥാ വാചോ

യഥാ വാചസ്തഥാ ക്രിയാ I

ചിത്തേ വാചി ക്രിയായാം ച

സാധൂനാമേകരൂപതാ II

(മനസ്സിലുള്ളതു തന്നെ വേണം പറയാൻ.  പറയുന്നതു മാത്രം പ്രവർത്തിക്കുക.  ഇങ്ങനെ മനസ്സും വാക്കും പ്രവൃത്തിയും സജ്ജനങ്ങളിൽ ഒരുപോലെ ചേർന്നിരിക്കും.)

***

സുഭാഷിതം16

 സുഭാഷിതം

"ശ്ലാഘ്യ: സ ഏകോ ഭുവി മാനവാനാം

സ ഉത്തമ :സത്പുരുഷ : സ: ധന്യ :

യസ്യാർത്ഥിനോ വാ ശരണാഗതോ വാ

നാശാഭിഭംഗാ വിമുഖാ: പ്രയാന്തി!"


(തന്നെ സമീപിക്കുന്ന ശരണാർത്ഥികളേയും അപേക്ഷകരേയും ആവശ്യമുള്ളവ നൽകി സന്തോഷിപ്പിക്കുന്ന ഒരുവനാണ് ലോകത്തിൽ ഏറ്റവും ധന്യനും ശ്ലാഘ്യനും.)
***

നാലു വേദങ്ങൾ

 നാലു വേദങ്ങൾ, അവ ഏതൊക്കെ?

നമ്മുടെ ഭരതത്തിൽ ജീവിച്ച ഋഷിവര്യന്മാർ അവതരിപ്പിച്ച നാല് വേദവാക്യങ്ങളുണ്ട്. അവയാണു

അഹംബ്രഹ്മാസ്മി, 

അയമാത്മബ്രഹ്മ, 

പ്രജ്ഞാനം ബ്രഹ്മ , 

തത്ത്വമസി. 

ഈ നാലു മഹത് വാക്യങ്ങളിൽ നമുക്ക് ഏറെ പരിചയം ''തത്ത്വമസി" മഹാവാക്യം തന്നെയായിരിക്കും. തത്ത്വമസി ഒരു ഉപദേശവാക്യമാണ്. സത്യത്തെ അനുഭവിച്ച ഗുരു തന്റെ ശിഷ്യനു ഉപദേശിക്കുന്നതാണ് തത്ത്വമസി. അഹംബ്രഹ്മാസ്മി എന്നു ബോധ്യപ്പെട്ട ഗുരു ശിഷ്യനു ഉപദേശിക്കുന്ന മഹാവാക്യമാണ് തത്ത്വമസി. 

മഹാവാക്യങ്ങളിൽവെച്ച് ഏറ്റവും ലളിതവും അതുപോലെ ഗഹനവുമായ അർത്ഥതലങ്ങളുള്ള വാക്യമാണ് തത്ത്വമസി. നമ്മളിൽ പലരും ശബരിമലയിലോ അയ്യപ്പക്ഷേത്രങ്ങളിലൊ മാത്രമേ കണ്ടിട്ടുള്ളു. യഥാർത്ഥത്തിൽ എല്ലാക്ഷേത്രങ്ങളിലും എഴുതിവെയ്ക്കേണ്ടുന്നതാണ് തത്ത്വമസി. ഭഗവാനും ഭക്തനും ഒന്നാണ് എന്നതാണ് പൊരുൾ.

തത്ത്വമസി മഹാവാക്യത്തിന്റെ ഗഹനമായ ചർച്ച ഛാന്ദോഗ്യോപനിഷത്ത് ആറാം അദ്ധ്യായത്തിൽ പിതാവായ ഉദ്ദാലകൻ സ്വപുത്രനായ ശ്വേതകേതുവിന് ഉപദേശിക്കുന്നതാണ് . അത് നീ ആകുന്നു എന്ന് സാമാന്യ അർത്ഥം, എന്നാൽ ഇവിടെ മറ്റൊരു ചോദ്യമുണ്ടാകുന്നുണ്ട് " ഏത് ഞാൻ ആകുന്നു ? ". അപ്പോൾ അത് എന്താണെന്ന് അറിഞ്ഞ ഒരാൾക്ക് മാത്രമാണ് 'അത് ' നീയാണ് എന്നു പറയുവാൻ സാധിക്കൂ, അതായത് സത്യം സാക്ഷാത്ക്കരിച്ചവന് മാത്രമാണ് സത്യം എന്തെന്ന് അറിയുവാൻ കഴിയു. അപ്പോൾ അയാൾക്ക് മാത്രമാണ് അത് തന്നെയാണ് നീ എന്നു പറയുവാൻ കഴിയു.

ഇതാണ് അന്വേഷണത്തിന്റെ രീതി. ഛാന്ദോഗ്യോപനിഷത്ത് പ്രമാണമാക്കിയാണ് നാം തത്ത്വമസിയുടെ പൊരുൾ തേടുന്നത്. അന്വേഷിക്കുന്നവനു മാത്രമാണ് കണ്ടെത്തുവാൻ സാധിക്കു !

ഓരോ നിമിഷവും സംശയം വെച്ചുകൊണ്ടിരിക്കുന്ന ഭക്തി ശരിയായ ഭക്തിയല്ല...!

ദേവി - ദേവന്മാരോടുള്ള നമ്മുടെ ഭക്തി ഭാവം എങ്ങനെ ആയിരിക്കണം എന്ന് കാട്ടിത്തരുന്ന ഒരു കഥ ഇതാ... അടുത്ത   പോസ്റ്റിൽ ...

-ഹരി ഓം-

സജ്ജനങ്ങളുമായുള്ള മൈത്രികൾ മതി

 സജ്ജനങ്ങളുമായുള്ള മൈത്രികൾ മതി

സദ്ഭിരേവ സഹാസീത

സദ്ഭി: കുർവീത സംഗതിം

സദ്ഭി: വിവാദം മൈത്രീം ച

നാസദ്ഭി കിഞ്ചിദാചരേത് .

(സജ്ജനങ്ങളുമൊത്ത് സഹവസിക്കണം.സജ്ജനങ്ങളുമൊത്ത് കാര്യങ്ങളിൽ ഏർപ്പെടണം. വിവാദവും മൈത്രിയും സജ്ജനങ്ങളുമായി മാത്രം. ദുർജ്ജനങ്ങളുമായി യാതൊരു സമ്പർക്കവും വേണ്ട. സജ്ജനങ്ങളുമായുള്ള മൈത്രികൾ മതിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്ന .. ഒരു സുഭാഷിതമാണിത്.)
***

വിദുരനീതി

വിദുരനീതി


ധൃതിഃ ശമോ ദമഃ ശൌചം

കാരുണ്യം വാഗനിഷ്ഠുരാ

മിത്രാണാം ചാനഭിദ്രോഹഃ

സപ്തൈതാഃ സമിധഃ ശ്രിയഃ

(സാരം)
സഹനശക്തി, മനസ്സിൻ അടക്കം, ഇന്ദ്രിയനിയന്ത്രണം, ശുചിത്വം, കാരുണ്യം, പരുഷമല്ലാത്ത വാക്ക്, മിത്രങ്ങളെ ഉപദ്രവിക്കാതിരിക്കൽ ഇവ ഏഴും ഐശ്വര്യത്തിനുള്ള ഇന്ധനമാണ്.

***



ഭക്തി ഭാവം - കഥ

ഭക്തി ഭാവം എങ്ങനെ ആയിരിക്കണം?

ദേവി - ദേവന്മാരോടുള്ള നമ്മുടെ ഭക്തി ഭാവം എങ്ങനെ ആയിരിക്കണം എന്ന് കാട്ടിത്തരുന്ന ഒരു കഥ 

ഒരിടത്തൊരു അച്ഛനും മകനും ഉണ്ടായിരുന്നു.

മക അസുഖത്തിന് വൈദ്യനെ കണ്ടു. ഒരു പ്രത്യേക തരം ഔഷധച്ചെടിയുടെ നീര് കൊടുത്താല്‍ അസുഖം മാറുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു......

അച്ഛനും മകനും കൂടി അതന്വേഷിച്ചു പല സ്ഥലത്തും അലഞ്ഞു. എങ്ങും കിട്ടിയില്ല. പലരോടും അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. ആ ചെടി തേടി അവര്‍ നടന്നു തളര്‍ന്നു. തളര്‍ച്ച മൂലം ഇരുവര്‍ക്കും കലശലായ ദാഹം തോന്നി....

കുറച്ചകലെ ഒരു കിണര്‍ കണ്ടു. വെള്ളം കോരിക്കുടിക്കുന്നതിനു വേണ്ടി മകനെയും കൂട്ടി അച്ഛന്‍ കിണറ്റിന്‍കരയില്‍ ചെന്നു. അവിടെ കയറും തൊട്ടിയുമുണ്ട്..........

വെള്ളം കോരുന്നതിനു വേണ്ടി തൊട്ടി കിണറ്റിലേക്ക് ഇറക്കി. ചുറ്റിലും കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന കിണര്‍. അതിന്റെ അടിഭാഗത്ത് തങ്ങള്‍ അന്വേഷിച്ചലയുന്ന ഔഷധച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നത് അച്ഛന്റെ ശ്രദ്ധയില്‍പ്പെട്ടു............

കിണറ്റിലിറങ്ങാന്‍ നോക്കിയെങ്കിലും സാധിക്കുന്നില്ല. നല്ല ആഴവുമുണ്ട്.....

അച്ഛന്‍ മറ്റൊന്നും ചിന്തിച്ചില്ല...

മകന്റെ അരയില്‍ കിണറ്റുകയറിന്റെ ഒരറ്റം ശ്രദ്ധാപൂര്‍വം കെട്ടി മകനെ സാവധാനം കിണറ്റിലേക്കിറക്കി..... 

അടിയിലെത്തിയാല്‍ ശ്രദ്ധയോടെ ചെടികള്‍ പിഴുതെടുക്കണമെന്ന് അച്ഛന്‍ പറഞ്ഞു............

ഈ സമയത്താണ് മറ്റു ചില യാത്രക്കാര്‍ അവിടെയെത്തിയത്....._

അച്ഛന്റെ പ്രവര്‍ത്തി കണ്ട് അവര്‍ അമ്പരന്നു....

ഈ കൊച്ചു കുട്ടിയെ അരയ്ക്കു കയര്‍ കെട്ടി കിണറ്റിലിറക്കുന്ന നിങ്ങള്‍ മനുഷ്യനാണോ?”- അവര്‍ ചോദിച്ചു..........

അച്ഛന്‍ നിശ്ശബ്ദനായി കയര്‍ പിടിച്ചുകൊണ്ടു നിന്നു...

താഴെയെത്തിയ മകന്‍ ചെടികളെല്ല‍ാം പിഴുതെടുത്തു. അച്ഛന്‍ ശ്രദ്ധേയാടെ സാവകാശം മകനെ കിണറ്റില്‍നിന്ന് ഉയര്‍ത്തി....

കരയിലെത്തിയ മകനോട് യാത്രക്കാര്‍ ചോദിച്ചു:

എങ്കിലും നിനക്കെങ്ങനെ ധൈര്യം വന്നു, അരയ്ക്കു കയറും കെട്ടി ഈ കിണറ്റിലിറങ്ങാന്‍”

മകന്‍ സംശയിക്കാതെ ഉത്തരം നല്‍കി:_

എന്റെ അച്ഛനാണ് ആ കയറില്‍ പിടിച്ചിരുന്നത്.”

സ്വന്തം പിതാവിനെ ആ പുത്രന് അത്രയേറെ വിശ്വാസമുണ്ടായിരുന്നു.....

അച്ഛന്റെ വാക്കുകളില്‍ അവന് ഒട്ടും സംശയമുണ്ടായിരുന്നില്ല....

ആ വിശ്വാസം പ്രവര്‍ത്തിയില്‍ കൊണ്ടുവന്നപ്പോള്‍ കിണറ്റിലിറങ്ങി ഔഷധച്ചെടികള്‍ പറിച്ചെടുക്കാന്‍ സാധിച്ചു. അവ ഉപയോഗിച്ച് മരുന്ന് നിര്‍മിച്ച് കഴിച്ചപ്പോള്‍ അസുഖം ഭേദമായി....

ഈയൊരു വിശ്വാസമാണ് നമുക്ക് ഈശ്വരനോട് ഉണ്ടായിരിക്കേണ്ടത്. എന്നെ രക്ഷിക്കാന്‍ ഈശ്വരനുണ്ട്. പിന്നെ ഞാനെന്തിനു ദുഃഖിക്കണം, വിഷമിക്കണം?_

ആത്മസാക്ഷാത്ക്കാരത്തെപ്പറ്റി പോലും വേവലാതി വേണ്ട.....

ഈ ഒരു ഉറപ്പാണ് ഈ ജീവിതത്തില്‍ നാം വെച്ചു പുലര്‍ത്തേണ്ടത്............

ഓരോ നിമിഷവും സംശയം വെച്ചുകൊണ്ടിരിക്കുന്ന ഭക്തി ഭക്തിയല്ല....

വിശ്വാസം വിശ്വാസവുമല്ല............

ഈശ്വരനില്‍ പൂര്‍ണ വിശ്വാസം ഉണ്ടാകുന്നതു തന്നെയാണ് സാക്ഷാത്ക്കാരം......

പ്രാര്‍ഥനയിലൂടെയും സാധനയിലൂടെയും ശരിയായ വിശ്വാസം വളര്‍ത്തിയെടുക്കണം......

...












സന്ധ്യാവന്ദനം

സന്ധ്യാവന്ദനം 🙏

നമോ ആഞ്ജനേയം
നമോ ദിവ്യകായം
നമോ വായുപുത്രം
നമോ സൂര്യമിത്രം
നമോ നിഖിലരക്ഷാകരം
രുദ്രരൂപം നമോ
മാരുതിം രാമദൂതം നമാമി :

ഓം ഹം ഹനുമതേ നമഃ. 🙏  



അല്പം കേരള ചരിത്രം 4

ഇംഗ്ലീഷുകാർ

1600 ഡിസംബർ 31-നാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്.

കേരളത്തിൽ വന്ന ആദ്യത്തെ ഇംഗ്ലീഷുകാരൻ മാസ്റ്റർ റാൽഫ്ഫിച്ച് ആയിരുന്നു. 1583-ലാണ് അദ്ദേഹം എത്തിയത്. അദ്ദേഹം മാർഗദർശിയായ ഇംഗ്ലീഷുകാരൻ' എന്നറിയപ്പെടുന്നു.

കച്ചവടത്തിനായി കേരളത്തിലെത്തിയ ആദ്യത്തെ ഇംഗ്ലീഷുകാരൻ 1615-ൽ വന്ന ക്യാപ്റ്റൻ കീലിങ് ആ യിരുന്നു.

1664-ൽ കോഴിക്കോട്ട് ഫാക്ടറി സ്ഥാപിച്ചു. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് കോട്ട 1690-ൽ
സ്ഥാപിച്ച അഞ്ചുതെങ്ങ് കോട്ടയായിരുന്നു.

1697-ൽ അഞ്ചുതെങ്ങിൽ ബ്രിട്ടീഷുകാർക്കെതിരാ യി ഒരു ലഹള നടന്നു.

1721-ൽ നടന്ന ആറ്റിങ്ങൽ കലാപമായിരുന്നു കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരായി നടന്ന ആദ്യത്തെ സംഘടിത കലാപം.

1723 - തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിൽ ഉടമ്പടി.

1726 - ഇടവയിൽ ഇംഗ്ലീഷ് ഫാക്ടറി.

ഫ്രഞ്ചുകാർ

1664 - ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടു.

1725 - ഫ്രഞ്ചുകാർ മയ്യഴി (മാഹി) പിടിച്ചെടുത്തു.

1954 - മാഹി, യാനം, കാരക്കൽ, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങളുപേക്ഷിച്ച് ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു
...

കേരള ചരിത്രം പറയുമ്പോൾ  

സി.പി. കരുണാകരമേനോൻ ആരാണെന്നറിയണമല്ലൊ.

* കൊച്ചിയിലെ അവസാനത്തെ ദിവാൻ ആയിരുന്നു അദ്ദേഹം (1944-1947)

* 1947-ൽ കൊച്ചിയിൽ ഉത്തരവാദ ഭരണം നടപ്പിലായി.

*1949 ജൂലായ് 1ന് കൊച്ചിയെ തിരുവിതാംകൂറിനോട് ചേർത്തു. പരീക്ഷിത് തമ്പുരാനായിരുന്നു തിരുകൊച്ചി സംയോജന സമയത്ത് കൊച്ചി രാജാവ്.
***