ശിവസ്തുതി - കൃഷ്ണഗാഥയില്‍ നിന്നും

കൃഷ്ണഗാഥ    രചയിതാവിന്റെ    അസാമാന്യ പാണ്ഡിത്യ പ്രകടനത്തിനു   ഒരുദാഹരണമാണ്  താഴെ    കൊടുത്തിട്ടുള്ള  ശിവസ്തുതിയിലെ ചില വരികള്‍‌. 

കമലാകര പരിലാളിത കഴല്‍ തന്നിണ കനിവോട-

മരാവലി വിരവോടഥ തൊടുതീടിന സമയെ.  1

വിവിധാഗമ വചസാ മപി പൊരുളാകിന ഭഗവന്‍

വിധുശേഖര-നുപഗമ്യച മധുസൂധന സവിധെ.      2

ദ്വിജശാപജ വിപദാണ്ടൊരു നിജവംശവു - മഖിലം

വ്രജിനാര്‍ണ്ണവ-സലിലേ പരമ -അവപാത്യ ച സഹസാ.  3

അവശേഷിത-മവനീഭര-മഖിലം പര-മഴകോ-

ടവനോദിത-മലിവോടെഴുമവനോടയ-മവദല്‍.  4

ദലിതാഞ്ജന-നിറവും വരവലശാസന മണിയും

കലിതാദര്‍  മടികുമ്പിടുമരുവും നിറകലിതം.  5

ഖലശാസന-നലമാണ്ടെഴു മണിമെയ്തവ തൊഴുതേന്‍‌

മലര്‍-മാമിനി-മണിവാര്‍വ്വതു പരികീടിന-പരനേ.  6

ഫണിനായകനണിവായൊരു തിരുമെയ്-തവ പുകഴ്വാന്‍‌

പണിയായ്കിലുമണയായ്‌വരിക-നിശം മമ വചസാം.  7

ഇരുള്‍ വന്മുകില്‍ തരമാന്തക കചകാനന നിചയം

പരിചോടയി ഹൃദയേ മമ കുടി കൊള്ളുക കുടിലം.  8

നിരകൊണ്ടൊരു വരിവണ്ടൊടു നിറ കൊണ്ടൊരു കുരുളി-

ന്നിരുള്‍‌-കൊണ്ടലില്‍‌ നിനവുണ്ടിനി-യുരുതെണ്ടലു-മിയല്‍‌വാന്‍.  9

വിധുപോതക-മടി കുമ്പിടു-മഴകീടിന നിടിലം

മധുകൈടവ-മദ-നാശന മഹി തന്തവ തൊഴുതേന്‍.  10 

മധുമല്ലിക മലര്‍-വെല്ലിന വളര്‍-വില്ലൊടു-നിതരാ-

മുരതല്ലിന വര ചില്ലികള്‍   വരമേകുക മമതേ.  11

കടല്‍ മാനിനി മുഖപങ്കജ മധുപായിത മയിതേ

നയനാംബുജ-മിത ഞാനയി നരകാന്തക തൊഴുതേന്‍.  12 

തുടരും...

Technorati Tags:

ചെമ്പരുത്തി

Hiiscus5 

“അസ്താചലം തന്നില്‍  മെത്തിയിരുന്നൊ-

രുപുത്തന്‍ നിറമാണ്ട ചെമ്പരുത്തി,

ഒക്കവിരിഞ്ഞ് ചമഞ്ഞ കണക്കെയി-

ദ്ദിക്കു ചുവന്നു ചമഞ്ഞിതപ്പോള്‍‌.”

കൃഷ്ണഗാഥയിലെ ചില വരികള്‍‌.

 

Hiiscus4

കൃഷ്ണഗാഥ

ചിങ്ങമാസം. ഇത്  ഓണക്കാലം. കൃഷ്ണപ്പാട്ടുകൊണ്ട് ഭക്തിമുഖരിതമാകുന്ന മലബാര്‍  പ്രദേശം. മലയാള ഭാഷയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കാവ്യത്തെക്കുറിച്ച് അല്പം എഴുതാം. ഭാഗവതം ദശമസ്കന്ധത്തില്‍  പ്രതിപാതിച്ചിട്ടുള്ള വിഷയം മലയാളമെന്ന ക്ഷീരത്തില്‍  പഞ്ചസാര ചേര്‍ത്തത് പോലെ  മഞ്ജരി വൃത്തത്തില്‍ നമുക്ക് കാഴ്ച വെച്ച ചെറുശ്ശേരി നമ്പൂതിരിയുടെ കഴിവ് അപാരമാണെന്നതില്‍ സംശയമില്ല.

കൃഷ്ണഗാഥയില്‍  ശ്രീകൃഷ്ണഭഗവാന്റെ അവതാരം, ബാല്യലീലകള്‍, ദുഷ്ട നിഗ്രഹം, സജ്ജന പരിപാലനം,സ്വര്‍ഗാരോഹണം  എന്നിവ വളരെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ചത് കാണാം. ഇതിലുപയോഗിച്ചിരിക്കുന്ന പല വാക്കുകളും ഇന്ന് പ്രചാരത്തിലില്ല. തലമുറ തലമുറാ‍ായി പറഞ്ഞറിയുന്ന കഥയാണെങ്കിലും അതിന്റെ മാധുര്യത്തിന്  ഒര്  കുറവുമില്ലെന്നത് ഒരു നഗ്ന സത്യം മാ‍ത്രമാണ്. ഉല്‍‌പ്രേക്ഷാലങ്കാരത്തിലുള്ള തുടക്കം തന്നെ എത്ര മനോഹരമായിട്ടുണ്ട് !

“ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു

ചന്ദ്രിക മെയ്യില്‍ പരക്കയാലെ

പാലാഴി വെള്ളത്തില്‍ മുങ്ങി നിന്നീടുന്ന

നീലാഭമായൊരു ശൈലം പോലെ”

 

Technorati Tags:

ജെടായു

അദ്ധ്യാത്മ രാമായണത്തിലെ ‘ജെടായു സംഗമ’ത്തില്‍ ശ്രീരാമന്‍ ലക്ഷമണനോട് :

“രാക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-

ഭക്ഷകനിവനെ നീ കണ്ടില്ലയോ സഖേ!”

ഇത് കേട്ടമാത്രയില്‍ ജെടായു ഭയപീഡിതനായിക്കൊണ്ട്  എന്താണ് അറിയിക്കുന്നത്;

“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-

ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും.

നിന്തിരുവടിക്കും ഞാന്‍ ഇഷ്ടത്തെ ച്വെയ്തീടുവന്‍

ഹന്തവ്യനല്ല ഭവത്ഭക്തനാം ജെടായു ഞാന്‍.”

ഈ ഇന്ററഡക്ഷനൊക്കെ കഴിഞ്ഞ്  കുറച്ചുകാലം കഴിയുമ്പോഴാണു സീതാ ദേവിയെ മോഷ്ടിച്ചു രാവണന്‍ രക്ഷപ്പെടുന്നത്.

സീതയെത്തേടിക്കോണ്ടു  പോകുമ്പോഴും രാവണനുമായി പൊരുതി മരിക്കാനായി കിടക്കുന്ന ജെടായുവിന്റെ ഘോരമായ രൂപം കണ്ട് ശ്രീരമനു തോന്നിയത്  ആദ്യം കണ്ടപ്പോഴുള്ള അതേ അവസ്ഥ തന്നെ.

“ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-

ധാനനീക്കിടക്കുന്നത്ര നീ കണ്ടീലയോ”

സീതയുടെ അനുഗ്രഹത്തിനാലാണ്  ഞാനിതുവരെ ജീവനോടെ ഇരിക്കുന്നത്. നിന്തിരുവടിയെക്കണ്ട് അനുഗ്രഹം വാങ്ങി മരിക്കണം എന്ന ഒരാഗ്രഹം മാത്രമേ എനിക്കിപ്പോഴുള്ളൂ. എന്നറിയിച്ചപ്പോഴാണു ശ്രീരാമന്‍ സംഗതി മനസ്സിലാക്കുന്നത്.

ധൃതിപ്പെട്ട്  ഒരുവനേയും കുറ്റപ്പെടുത്തരുത്, തെറ്റിധരിക്കരുത്  എന്നു നാം മനസിലാക്കാന്‍  ഉതകുന്ന ഇതുപോലുള്ള പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.

Technorati Tags:

രിപൂണാമപി വത്സലന്‍

ശ്രീരാമനുമായി യുദ്ധം ചെയാന്‍   പുറപ്പെടുന്ന രാവണനെ അദ്ധ്യാത്മരാമായണത്തില്‍ (യുദ്ധകാണ്ഡം) വര്‍ണ്ണിക്കുന്നത് ഇങ്ങനേയാണ്:

“സേനാപതിയും പടയും മരിച്ചതു മാനിയാം

രാവണന്‍ കേട്ടു കോപാന്ധനായ്

ആരെയും പോരിനയക്കുന്നതില്ലിനി

നേരെ പൊരുതി ജയിക്കുന്നതുണ്ടല്ലോ.”

ഏതു യുദ്ധമായാലും ശത്രുക്കളുടെ ബലത്തേക്കാളും അവരുഉടെ പോരായ്മകളാണറിയേണ്ടത് . അതറിയാനാണല്ലോ പ്രയാസം. ‘സി യൈ ഏ’,‘ റോ’ ഇവയൊക്കെ  ഇന്ന്  നമുക്ക്  എന്തിനാണെന്നറിയാം. ഇക്കാര്യത്തില്‍ വിഭീഷണന്റെ സഹായമാണ്  ശ്രീരാമനു കിട്ടിയിരിക്കുന്നത്.

രാവണന്‍ നേരിട്ട് യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍‌, കൂടെ വന്ന പടയോട് പറയുകയാണ്:

“എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍

ചെല്ലുമകത്തു കടന്നൊരു ഭാഗമേ

പാര്‍ത്തു ശത്രുക്കള്‍‌ കടന്നുകൊള്ളും മുന്നേ

കാത്തുകൊള്‍വിന്‍ നിങ്ങള്‍‌ ലങ്കാപുരം”  

രണ്ടു ധാര്‍മികവസ്തുതകളെക്കൂടെ  ഇവിടെ അനുസ്മരിക്കാം. യുദ്ധത്തിന്റെ ഒരു നിര്‍ണായകഘട്ടത്തില്‍, കവിഞ്ഞ കരുത്തുള്ള രാവണന്‍ ഏറെ പരിക്ഷീണനായി കാണപ്പെട്ടു.

“തേരും കൊടിയും കുടയും കുതിരയും

ചാരു കിരീടങ്ങളും കളഞ്ഞീടിനാന്‍.

സാരതി തന്നെയും കൊന്നു കളഞ്ഞ-

ളവാരൂഢതാപേന നിന്നു ദശാസ്യനും.”     

ശരീരം തളര്‍ന്നു. കിരീടം കൊഴിഞ്ഞു. വില്ലും നിലംപതിച്ചു. ഈ ദുഃസ്ഥിതി കണ്ട് മനമലിഞ്ഞ രാമന്‍ പറഞ്ഞു: “ഹേ, രാക്ഷസരാജാ‍, പൊയ്‌ക്കൊള്‍ക. ലങ്കയില്‍ച്ചെന്ന് വിശ്രമിച്ചശേഷം നാളെ തേരും ചേര്‍ത്ത് ആയുധങ്ങളുമെടുത്ത് വരിക.”

ഈ സന്ദര്‍ഭം എഴുത്തച്ഛന്റെ  വരികള്‍‌ എത്ര ഹൃദയസ്​പര്‍ശിയായിട്ടാണു  ചിത്രീകരിക്കുന്നത് എന്നു നോക്കുക:

“...ആമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്‌കേതുമേ,
പോയി നീ ലങ്കയില്‍ച്ചെന്നങ്ങിരുന്നാലും;
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.”

സ്വഭാര്യയെ അപഹരിച്ച വൈരിയെ, അവന്‍ പരിക്ഷീണനും നിസ്സഹായനും എന്നുകണ്ട് വധിക്കാന്‍ അവസരം കിട്ടിയിട്ടും അവനെ അപ്പോള്‍ കൊല്ലാതെ വിടാനുള്ള ധാര്‍മികബോധം ശ്രീരാമനല്ലാതെ മറ്റാര്‍ക്കുണ്ടാവും?  വിരഥനും ഭീതനുമായ ശത്രുവിനെ കൊല്ലരുതെന്ന ധര്‍മയുദ്ധനിശ്ചയമാണ് ഇവിടെ രാമനെ പിന്തിരിപ്പിക്കുന്നത്. ശത്രുക്കളില്‍പ്പോലും കാരുണ്യമുള്ളവനാണ് ശ്രീരാമന്‍.   'രിപൂണാമപി വത്സല'നെന്ന് ഗരുഡന്‍ രാമനെ വിശേഷിപ്പിച്ചത്  അതു കൊണ്ടാണു(വാല്മീ. രാ. യുദ്ധ. 50-56)

ഏഴുനാള്‍ നീണ്ടുനിന്ന രാമരാവണയുദ്ധത്തിന്റെ ഒടുവില്‍ (തന്മഹദ്‌യുദ്ധം സപ്തരാത്രമവര്‍ത്തത) നിഹതനായ അധര്‍മി രാവണന്റെ പ്രേതകാര്യങ്ങള്‍ ചെയ്യാന്‍ വിഭീഷണന്‍ മടി കാണിച്ചപ്പോള്‍, പോരില്‍ വീരമൃത്യു വരിച്ചയാള്‍ ശോച്യനല്ലെന്നും ശത്രുതയെല്ലാം മരണപര്യന്തം മാത്രമേയുള്ളൂവെന്നും (മരണാന്താനി വൈരാണി-യുദ്ധ. 112-26) വിഭീഷണനെന്നപോലെ തനിക്കും രാവണന്‍ സഹോദരനാണെന്നും യാതൊരു വൈമനസ്യവും കൂടാതെ സംസ്‌കാരകര്‍മങ്ങള്‍ നടത്തണമെന്നും വിഭീഷണനോട് നിര്‍ദേശിക്കുന്ന ശ്രീരാമന്‍ നിശ്ചയമായും  എക്കാലത്തെയും ലോകജീവിതത്തിലെ മാതൃകാപുരുഷനാണെന്നതില്‍  സംശയമേ വേണ്ട.

Technorati Tags: ,,

ഗുരുദേവകൃതികളുടെ ആലാപനസദസ്സ്‌

കണ്ണൂര്‍: ശ്രീനാരായണഗുരുദേവന്റെ 155- ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രകമ്പനം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഗുരുദേവകൃതികളുടെ ആലാപനസദസ്സ്‌ സംഘടിപ്പിക്കും. ആഗസ്‌ത്‌ 30ന്‌ 10ന്‌ കണ്ണൂര്‍ പോലീസ്‌ ക്ലബ്ബില്‍ ജില്ലയിലെ യു.പി., ഹൈസ്‌കൂള്‍, കോളേജ്‌, പൊതുജനങ്ങള്‍ക്കും പ്രത്യേകമത്സരം നടത്തും.

 

ശ്രീനാരായണ ഗുരുദേവന്‍ രചിച്ച കുണ്ഡലിനിപ്പാട്ട്‌, ജനനീ നവരത്‌നമഞ്‌ജരി, ശിവശതകം, വിനായകാഷ്ടകം എന്നിവയില്‍നിന്നുള്ള ഭാഗങ്ങളാണ്‌ അവതരിപ്പിക്കേണ്ടത്‌.

 

താത്‌പര്യമുള്ളവര്‍ 27ന്‌മുമ്പ്‌ : 9895312795, 9846156106, 9895369539 നമ്പറില്‍ ബന്ധപ്പെടുക.

ശ്രീരാമചരിത്രം

ഹിന്ദു പുരാണങ്ങളില്   കാലം ചെല്ലുന്തോറും പ്രസക്തിയും പ്രധാന്യവും കൂടുന്ന ഒരു പുരാണ കാവ്യമാണ്  രാമായണം എന്നതില് സംശയമില്ല. അങ്ങിനെയുള്ള മഹാകാവത്തിന്റെ   ഉറവിടം മനസ്സിലാകുന്നത് നല്ലതല്ലെ ? ആദികവി വാല്മീകി മഹര്ഷിയാണ്  രമായണത്തിന്റെ രചയിതാവ്  എന്ന് എല്ലാവര്ക്കും അറിയുന്ന സംഗതിയാണ്. വരുണന്റെ പുത്രനായി ജനിച്ച വാല്മീകി കൊള്ളക്കാരനായി ജീവിച്ചതും സപ്തര്ഷികളുമായുള്ള സംവാദം കാരണം തപസ്സ് ചെയ്ത്  ദിവ്യജ്നനായി മാറിയതും  മറ്റും കുട്ടികള്ക്ക്  ഇന്നും കൌതുകമുളവാക്കുന്ന കഥകളാണ്.

ഒരിക്കല് തമസാ നദി തീരത്തു വെച്ച് ഒരു വേടന്  ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്തു വീഴ്തുന്ന കാഴ്ച വാല്മീകി  കണ്ടു. അതില് നിന്നുമുണ്ടായ ഉല്ക്കട വിചാരം ഒരു ശ്ലോകമായി പുറത്തു വന്നതിങ്ങനെയാണ്:-

“മാ നിഷാദ പ്രത്ഷ്ഠാം ത്വ

മഗമ ശാശ്വഥീ സമാ:

യല് ക്രൌഞ്ച മിഥുനാദേക

മവധീ: കാമ മോഹിതം.”

ബ്രഹ്മാവ്  തല്സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട്  ആ ശ്ലോക രൂപത്തില് ശ്രീരാമ കഥ രചിക്കുവാന്  ഉപദേശിച്ചു. ശ്രീരാമ ചരിത്രത്തിന്റെ ഭൂതകാലവും ഭാവികാലവും ബ്രഹ്മാവ്  വാല്മീകിയെ പഠിപ്പിച്ചു. വര്ത്തമാനകാലം വാല്മീകിക്ക് സുപരിചമാണു താനും. ശ്രീരാമനാല് ഉപേക്ഷിക്കപ്പെട്ട സീത വാല്മീകി ആശ്രമത്തിലാണല്ലോ കുറെക്കാലം വസിച്ചിരുന്നത്.

സുന്ദരകാണ്ഡം

ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, അരണ്യകാണ്ഡം, കിഷ്കിന്ദാകാണ്ഡം, സുന്ദരകാണ്ഡം. യുദ്ധകാണ്ഡം. ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുള്ള രാമായണത്തില് 500 അദ്ധ്യായങ്ങളും 24000 ശ്ലോകങ്ങളും ഉണ്ട്. അതില്  സുന്ദരകാണ്ഡത്തിനുള്ള മഹനീയതയാണ് താഴെ കൊടുത്തിട്ടുള്ള  ശ്ളോകം പ്രകീര്ത്തിക്കുന്നത്.

“യഥാ സര്വേഷു ദേവേഷു

ശ്രീരാമ പരമോ മതഃ

യഥാ സര്വേഷു വൃക്ഷേഷു

കല്പ്പവൃക്ഷോഹ്യനുത്തമഃ

യഥാ സര്വേഷു രത്നേഷു

കൌസ്തുഭഃ ശ്ളാഘ്യതേ വരഃ

തഥാ രാമായണേ ശ്രീമാന്

സുന്ദര കാണ്ഡഃ ഉത്തമഃ

"സുന്ദരകാണ്ഡം" രാമായണ ഭാഗങ്ങളില്വച്ച് സര്വോത്തമം എന്നാണ്  പണ്ഡിത മതം. സീതാദേവിയെത്തേടിയുള്ള ശ്രീ ഹനുമാന്റെ ലങ്കായാത്രയും സീതാസമാഗമവും ലങ്കാപുരിക്കു തീ കൊളുത്തലും തിരികെ വന്നു ശ്രീരാമദേവനെ വിവരം ധരിപ്പിക്കലുമൊക്കെയാണ് സുന്ദരകാണ്ഡത്തില് വിവരിക്കുന്നത്. വിഘ്ന നിവാരണം സങ്കടമോചനം എന്നിവ സാദ്ധ്യമാക്കുന്ന സുന്ദരകാണ്ഡ പാരായണം സര്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നതില് സംശയമില്ല.

Technorati Tags: ,,

അദ്ധ്യാത്മരാമായണത്തില്‍ നിന്നും...

എന്റെ മനസ്സില്‍  വിഷാദമുണ്ടാക്കാറുള്ള അദ്ധാത്മരാമായണത്തിലെ ചില വരികളാണ്   താഴെ     കൊടുത്തിട്ടുള്ളത് . അയോദ്ധ്യാകാണ്ടത്തില്‍  ഭരതരാഘവ സംവാദത്തിലെതാണിത്.

ശ്രീരാമന്റെ ഉപദേശത്തില്‍ തൃപ്തനാവാത്ത ഭരതന്‍ മരണംവരെ ഉപവാസം നടത്തുന്നതിനു ശ്രമം തുടങ്ങി.

“നിത്യോപവാസേന ദേഹമുപേക്ഷിപ്പ-

നിത്യേവമാത്മനി നിശ്ചയിച്ചന്തികേ”

ഭരതന്റെ നിര്‍ബന്ധ  ബുദ്ധികണ്ട ശ്രീരാമന്‍ കുലഗുരുവായ വസിഷുമഹര്‍ഷിയോട്  തന്റെ അവതാരരഹസ്യമെന്താണെന്ന് വ്യക്തമാക്കാന്‍  നയനാന്തസംജ്ഞയാ   അഭ്യര്‍ഥിച്ചു. അങ്ങിനെ വസിഷുമഹര്‍ഷി ശ്രീരാമനാരാണെന്നും ദൗത്യം രാവണവധമാണെന്നും അതുകൊണ്ട് ദൗത്യം നിര്‍വഹിക്കുവാന്‍ സഹായിക്കണമെന്നും ഭരതനെ ഉപദേശിച്ചു.

 

യാഥാര്‍ഥ്യം മനസ്സിലാക്കിയ ഭരതന്‍ ആവശ്യപ്പെടുന്നത് എന്താണെന്ന് നോക്കൂ!

“പാദുകം ദേഹി രാജേന്ദ്ര! രാജ്യായതേ

പാദബുദ്ധ്യാ മമ സേവിച്ചു കൊള്ള്വാന്‍‌.”

(മെതിയടി തരൂ രാജേന്ദ്രാ!)

‘ഉത്തമരത്ന വിഭൂഷിത പാദുകാമുത്തമാംഗേ  ചേര്‍ത്ത് ’ പരിവാരസമേതം മടങ്ങി. എവിടേക്ക് ? അയോദ്ധ്യയിലേക്കല്ല. അതിനടുത്തായുള്ള നന്ദിഗ്രാമത്തില്‍. (ഈ ഗ്രാമത്തിന്റെ പേരുള്ള ഒരു ഗ്രാമം ബെംഗാളിലുണ്ട് ). അവിടെ   പര്‍ണശാല തീര്‍ത്ത് രാമപാദുകം പ്രതിഷ്ഠിച്ച് ശ്രീരാമന്റെ പ്രതിനിധിയായി രാജ്യസേവനമാരംഭിച്ചു.

“താപസവേഷം ധരിച്ചു ഭരതനും

താപേനശത്രുഘ്നനും വ്രത്റത്തോടുടന്‍‌”


രാജ്യം നിനക്കും വിപിനം എനിക്കുമായാണ് , പൂജ്യനാം താതന്‍ വിധിച്ചിരിക്കുന്നത്. സത്യധര്‍മത്തെക്കുറിച്ചുള്ള ഭരതന്റെ ആശയക്കുഴപ്പത്തെ സത്യപരിപാലനം തന്നെയാണ് ധര്‍മപരിപാലനമെന്ന് വ്യക്തമാക്കി ശ്രീരാമന്‍ പരിഹരിച്ചു.

 

അര്‍ഹതയില്ലാത്തതൊക്കെ ആഗ്രഹിക്കുന്ന ഇക്കാലത്ത്  തനിക്ക് രാജ്യാധികാരം ഏല്പിക്കരുതെന്ന് പറഞ്ഞ് മരണംവരെ ഉപവാസം ചെയ്യാന്‍ തയ്യാറായ അയോധ്യയിലെ നിയുക്ത രാജാവായ ഭരതനു സമാനമായി ലോകചരിത്രത്തില്‍ വേറൊരു വ്യക്തിയും ഉണ്ടായതായിട്ടറിവില്ല.

“പാദുകം വെച്ചു സിംഹാസനേ രാഘവ-

പാദങ്ങളെന്നു സങ്കല്പിച്ചു സദരം

ഗന്ധപുഷ്പങ്ങള്‍‌ കൊണ്ടു പൂജിച്ചു കൊ-

ണ്ടന്തികേ സേവിച്ചു നിന്നാനിരുവരും.”

അധികാരപദവിയേക്കാളും ധാര്‍മിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്കിയ ഭരതന്‍ നിത്യവിസ്മയമാണ്. പദവിക്കും അധികാരത്തിനും വേണ്ടി അധാര്‍മികമായി പ്രവര്‍ത്തിക്കുന്നവര്‍ ഭരതന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകയാക്കേണ്ടാണ്.

Technorati Tags:

തീര്‍ഥയാത്ര

അഴീക്കോട്‌ പാലോട്ടുകാവ്‌ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ സപ്‌തംബര്‍ 2009 ആദ്യവാരം തിരുപ്പതി തിരുമല, കാളഹസ്‌തീശ്വര സ്വാമി ദേവസ്ഥാനങ്ങളില്‍  നടത്തും. ബന്ധപ്പെടേണ്ട ഫോണ്‍: 9446651711.

ശിവാനന്ദ ലഹരി - തുടരുന്നു...61-100

അങ്കോലം നിജ ബീജ സന്തതിരയസ്കാന്തോപലം സൂചികാ

സാധ്വീ നൈജ വിഭും ലതാ ക്ഷിതി-രുഹം സിന്ധുസ്സരിദ് വല്ലഭമ് |

പ്രാപ്നോതീഹ യഥാ തഥാ പശു-പതേഃ പാദാരവിന്ദ-ദ്വയം

ചേതോ-വൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ ||61||

ആനന്ദാശ്രുഭിരാതനോതി പുലകം നൈര്മല്യതശ്ഛാദനം

വാചാ ശങ്ഖ മുഖേ സ്ഥിതൈശ്ച ജഠരാ-പൂര്തിം ചരിത്രാമൃതൈഃ |

രുദ്രാക്ഷൈര്ഭസിതേന ദേവ വപുഷോ രക്ഷാം ഭവദ്ഭാവനാ-

പര്യങ്കേ വിനിവേശ്യ ഭക്തി ജനനീ ഭക്താര്ഭകം രക്ഷതി ||62||

മാര്ഗാവര്തിത പാദുകാ പശു-പതേരങ്ഗസ്യ കൂര്ചായതേ

ഗണ്ഡൂഷാമ്ബു നിഷേചനം പുര-രിപോര്ദിവ്യാഭിഷേകായതേ

കിഞ്ചിദ്ഭക്ഷിത മാംസ-ശേഷ-കബലം നവ്യോപഹാരായതേ

ഭക്തിഃ കിം ന കരോത്യഹോ വന-ചരോ ഭക്താവതംസായതേ ||63||

വക്ഷസ്താഡനമന്തകസ്യ കഠിനാപസ്മാര സമ്മര്ദനം

ഭൂഭൃത് പര്യടനം നമത്സുര-ശിരഃ കോടീര സങ്ഘര്ഷണമ് |

കര്മേദം മൃദുലസ്യ താവക-പദ ദ്വന്ദ്വസ്യ ഗൌരീ-പതേ

മച്ചേതോ മണി-പാദുകാ വിഹരണം ശമ്ഭോ സദാങ്ഗീ-കുരു ||64||

വക്ഷസ്താഡന ശങ്കയാ വിചലിതോ വൈവസ്വതോ നിര്ജരാഃ

കോടീരോജ്ജ്വല രത്ന-ദീപ-കലികാ നീരാജനം കുര്വതേ |

ദൃഷ്ട്വാ മുക്തി-വധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീ-പതേ

യച്ചേതസ്തവ പാദ-പദ്മ-ഭജനം തസ്യേഹ കിം ദുര്ലഭമ് ||65||

ക്രീഡാര്ഥം സൃജസി പ്രപഞ്ചമഖിലം ക്രീഡാ-മൃഗാസ്തേ ജനാഃ

യത്കര്മാചരിതം മയാ ച ഭവതഃ പ്രീത്യൈ ഭവത്യേവ തത് |

ശമ്ഭോ സ്വസ്യ കുതൂഹലസ്യ കരണം മച്ചേഷ്ടിതം നിശ്ചിതം

തസ്മാന്മാമക രക്ഷണം പശു-പതേ കര്തവ്യമേവ ത്വയാ ||66||

ബഹു-വിധ പരിതോഷ ബാഷ്പ-പൂര

സ്ഫുട പുലകാങ്കിത ചാരു-ഭോഗ ഭൂമിമ് |

ചിര-പദ ഫല-കാങ്ക്ഷി സേവ്യമാനാം

പരമ സദാശിവ ഭാവനാം പ്രപദ്യേ ||67||

അമിത മുദമൃതം മുഹുര്ദുഹന്തീം

വിമല ഭവത്പദ-ഗോഷ്ഠമാവസന്തീമ് |

സദയ പശു-പതേ സുപുണ്യ പാകാം

മമ പരിപാലയ ഭക്തി ധേനുമേകാമ് ||68||

ജഡതാ പശുതാ കലങ്കിതാ

കുടില ചരത്വം ച നാസ്തി മയി ദേവ |

അസ്തി യദി രാജ-മൌലേ

ഭവദാഭരണസ്യ നാസ്മി കിം പാത്രമ് ||69||

അരഹസി രഹസി സ്വതന്ത്ര ബുദ്ധ്യാ

വരി-വസിതും സുലഭഃ പ്രസന്ന മൂര്തിഃ |

അഗണിത ഫല-ദായകഃ പ്രഭുര്മേ

ജഗദധികോ ഹൃദി രാജ ശേഖരോസ്തി ||70||

ആരൂഢ ഭക്തി-ഗുണ കുഞ്ചിത ഭാവ ചാപ

യുക്തൈശ്ശിവ സ്മരണ ബാണ-ഗണൈരമോഘൈഃ |

നിര്ജിത്യ കില്ബിഷ-രിപൂന്‍ വിജയീ

സുധീന്ദ്രസ്സാനന്ദമാവഹതി സുസ്ഥിര രാജ-ലക്ഷ്മീമ് ||71||

ധ്യാനാഞ്ജനേന സമവേക്ഷ്യ തമഃപ്രദേശം

ഭിത്വാ മഹാ-ബലിഭിരീശ്വര-നാമ മന്ത്രൈഃ |

ദിവ്യാശ്രിതം ഭുജഗ-ഭൂഷണമുദ്വഹന്തി

യേ പാദ പദ്മമിഹ തേ ശിവ തേ കൃതാര്ഥാഃ ||72||

ഭൂ-ദാരതാമുദവഹദ് യദപേക്ഷയാ ശ്രീ-

ഭൂ-ദാര ഏവ കിമതസ്സുമതേ ലഭസ്വ |

കേദാരമാകലിത മുക്തി മഹൌഷധീനാം

പാദാരവിന്ദ ഭജനം പരമേശ്വരസ്യ ||73||

ആശാ-പാശ-ക്ലേശ-ദുര്വാസനാദി-

ഭേദോദ്യുക്തൈഃ ദിവ്യ-ഗന്ധൈരമന്ദൈഃ |

ആശാ-ശാടീകസ്യ പാദാരവിന്ദം

ചേതഃപേടീം വാസിതാം മേ തനോതു ||74||

കല്യാണിനം സരസ-ചിത്ര-ഗതിം സവേഗം

സര്വേങ്ഗിതജ്ഞമനഘം ധ്രുവ ലക്ഷണാഢ്യമ് |

ചേതസ്തുരങ്ഗമ് അധിരുഹ്യ ചര സ്മരാരേ

നേതസ്സമസ്ത ജഗതാം വൃഷഭാധിരൂഢ ||75||

ഭക്തിര്മഹേശ പദ-പുഷ്കരമാവസന്തീ

കാദമ്ബിനീവ കുരുതേ പരിതോഷ-വര്ഷമ് |

സമ്പൂരിതോ ഭവതി യസ്യ മനസ്തടാകഃ-

തജ്ജന്മ-സസ്യമഖിലം സഫലം ച നാന്യത് ||76||

ബുദ്ധിഃസ്ഥിരാ ഭവിതുമീശ്വര പാദ-പദ്മ

സക്താ വധൂര്വിരഹിണീവ സദാ സ്മരന്തീ |

സദ്ഭാവനാ സ്മരണ-ദര്ശന-കീര്തനാദി

സമ്മോഹിതേവ ശിവ-മന്ത്ര ജപേന വിന്തേ ||77||

സദുപചാര വിധിഷ്വനുബോധിതാം

സവിനയാം സുഹൃദം സദുപാശ്രിതാമ് |

മമ സമുദ്ധര ബുദ്ധിമിമാം പ്രഭോ

വര-ഗുണേന നവോഢ വധൂമിവ ||78||

നിത്യം യോഗി മനസ്സരോജ-ദല സഞ്ചാര ക്ഷമസ്ത്വത്

ക്രമശ്ശമ്ഭോ തേന കഥം കഠോര യമരാഡ് വക്ഷഃകവാട-ക്ഷതിഃ |

അത്യന്തം മൃദുലം ത്വദങ്ഘ്രി യുഗലം ഹാ മേ മനശ്ചിന്തയതി-

ഏതല്ലോചന ഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ ||79||

ഏഷ്യത്യേഷ ജനിം മനോऽസ്യ കഠിനം തസ്മിന്നടാനീതി

മദ്രക്ഷായൈ ഗിരി സീമ്നി കോമല-പദന്യാസഃ പുരാഭ്യാസിതഃ |

നോചേദ് ദിവ്യ ഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു

പ്രായസ്സത്സു ശിലാ-തലേഷു നടനം ശമ്ഭോ കിമര്ഥം തവ ||80||

കഞ്ചിത്കാലമുമാ-മഹേശ ഭവതഃ പാദാരവിന്ദാര്ചനൈഃ

കഞ്ചിദ്ധ്യാന സമാധിഭിശ്ച നതിഭിഃ കഞ്ചിത് കഥാകര്ണനൈഃ |

കഞ്ചിത് കഞ്ചിദവേക്ഷണൈശ്ച നുതിഭിഃ കഞ്ചിദ്ദശാമീദൃശീം

യഃപ്രാപ്നോതി മുദാ ത്വദര്പിത മനാ ജീവന്‍ സ മുക്തഃഖലു ||81||

ബാണത്വം വൃഷഭത്വം അര്ധ-വപുഷാ ഭാര്യാത്വം ആര്യാ-പതേ

ഘോണിത്വം സഖിതാ മൃദങ്ഗ വഹതാ ചേത്യാദി രൂപം ദധൌ |

ത്വത്പാദേ നയനാര്പണം ച കൃതവാന്‍ ത്വദ്ദേഹ ഭാഗോ ഹരിഃ

പൂജ്യാത്പൂജ്യ-തരസ്സ ഏവ ഹി ന ചേത് കോ വാ തദന്യോऽധികഃ ||82||

ജനന-മൃതി-യുതാനാം സേവയാ ദേവതാനാം

ന ഭവതി സുഖ ലേശസ്സംശയോ നാസ്തി തത്ര |

അജനിമമൃത രൂപം സാമ്ബമീശം ഭജന്തേ

യ ഇഹ പരമ സൌഖ്യം തേ ഹി ധന്യാ ലഭന്തേ ||83||

ശിവ തവ പരിചര്യാ സന്നിധാനായ ഗൌര്യാ

ഭവ മമ ഗുണ-ധുര്യാം ബുദ്ധി-കന്യാം പ്രദാസ്യേ |

സകല ഭുവന ബന്ധോ സച്ചിദാനന്ദ സിന്ധോ

സദയ ഹൃദയ-ഗേഹേ സര്വദാ സംവസ ത്വമ് ||84||

ജലധി മഥന ദക്ഷോ നൈവ പാതാല ഭേദീ

ന ച വന മൃഗയായാം നൈവ ലുബ്ധഃ പ്രവീണഃ |

അശന കുസുമ ഭൂഷാ വസ്ത്ര മുഖ്യാം സപര്യാം

കഥയ കഥമഹം തേ കല്പയാനീന്ദു-മൌലേ ||85||

പൂജാ-ദ്രവ്യ സമൃദ്ധയോ വിരചിതാഃ പൂജാം കഥം കുര്മഹേ

പക്ഷിത്വം ന ച വാ കീടിത്വമപി ന പ്രാപ്തം മയാ ദുര്ലഭമ് |

ജാനേ മസ്തകമങ്ഘ്രി-പല്ലവമുമാ ജാനേ ന തേऽഹം വിഭോ

ന ജ്ഞാതം ഹി പിതാമഹേന ഹരിണാ തത്ത്വേന തദ്രൂപിണാ ||86||

അശനം ഗരലം ഫണീ കലാപോ

വസനം ചര്മ ച വാഹനം മഹോക്ഷഃ |

മമ ദാസ്യസി കിം കിമസ്തി ശമ്ഭോ

തവ പാദാമ്ബുജ ഭക്തിമേവ ദേഹി ||87||

യദാ കൃതാമ്ഭോ-നിധി സേതു-ബന്ധനഃ

കരസ്ഥ ലാധഃ കൃത പര്വതാധിപഃ |

ഭവാനി തേ ലങ്ഘിത പദ്മ-സമ്ഭവഃ

തദാ ശിവാര്ചാസ്തവ ഭാവന-ക്ഷമഃ ||88||

നതിഭിര്നുതിഭിസ്ത്വമീശ പൂജാ

വിധിഭിര്ധ്യാന-സമാധിഭിര്ന തുഷ്ടഃ |

ധനുഷാ മുസലേന ചാശ്മഭിര്വാ

വദ തേ പ്രീതി-കരം തഥാ കരോമി ||89||

വചസാ ചരിതം വദാമി

ശമ്ഭോരഹം ഉദ്യോഗ വിധാസു തേऽപ്രസക്തഃ |

മനസാകൃതിമീശ്വരസ്യ സേവേ

ശിരസാ ചൈവ സദാശിവം നമാമി ||90||

ആദ്യാऽവിദ്യാ ഹൃദ്ഗതാ നിര്ഗതാസീത്-

വിദ്യാ ഹൃദ്യാ ഹൃദ്ഗതാ ത്വത്പ്രസാദാത് |

സേവേ നിത്യം ശ്രീ-കരം ത്വത്പദാബ്ജം

ഭാവേ മുക്തേര്ഭാജനം രാജ-മൌലേ ||91||

ദൂരീകൃതാനി ദുരിതാനി ദുരക്ഷരാണി

ദൌര്ഭാഗ്യ ദുഃഖ ദുരഹങ്കൃതി ദുര്വചാംസി |

സാരം ത്വദീയ ചരിതം നിതരാം പിബന്തം

ഗൌരീശ മാമിഹ സമുദ്ധര സത്കടാക്ഷൈഃ ||92||

സോമ കലാ-ധര-മൌലൌ

കോമല ഘന-കന്ധരേ മഹാ-മഹസി |

സ്വാമിനി ഗിരിജാ നാഥേ

മാമക ഹൃദയം നിരന്തരം രമതാമ് ||93||

സാ രസനാ തേ നയനേ

താവേവ കരൌ സ ഏവ കൃതകൃത്യഃ |

യാ യേ യൌ യോ ഭര്ഗം

വദതീക്ഷേതേ സദാര്ചതഃ സ്മരതി ||94||

അതി മൃദുലൌ മമ

ചരണാവതി കഠിനം തേ മനോ ഭവാനീശ |

ഇതി വിചികിത്സാം സംത്യജ

ശിവ കഥമാസീദ്ഗിരൌ തഥാ പ്രവേശഃ ||95||

ധൈയാങ്കുശേന നിഭൃതം

രഭസാദാകൃഷ്യ ഭക്തി-ശൃങ്ഖലയാ |

പുര-ഹര ചരണാലാനേ

ഹൃദയ മദേഭം ബധാന ചിദ്യന്ത്രൈഃ ||96||

പ്രചരത്യഭിതഃ പ്രഗല്ഭ-വൃത്ത്യാ

മദവാനേഷ മനഃ-കരീ ഗരീയാന്‍ |

പരിഗൃഹ്യ നയേന ഭക്തി-രജ്ജ്വാ

പരമ സ്ഥാണു-പദം ദൃഢം നയാമുമ് ||97||

സര്വാലങ്കാര-യുക്താം സരല-പദ-യുതാം സാധു-വൃത്താം സുവര്ണാം

സദ്ഭിസ്സംസ്തൂയമാനാം സരസ ഗുണ-യുതാം ലക്ഷിതാം ലക്ഷണാഢ്യാമ് |

ഉദ്യദ്ഭൂഷാ-വിശേഷാമ് ഉപഗത-വിനയാം ദ്യോതമാനാര്ഥ-രേഖാം

കല്യാണീം ദേവ ഗൌരീ-പ്രിയ മമ കവിതാ-കന്യകാം ത്വം ഗൃഹാണ ||98||

ഇദം തേ യുക്തം വാ പരമ-ശിവ കാരുണ്യ ജലധേ

ഗതൌ തിര്യഗ്രൂപം തവ പദ-ശിരോ-ദര്ശന-ധിയാ |

ഹരി-ബ്രഹ്മാണൌ തൌ ദിവി ഭുവി ചരന്തൌ ശ്രമ-യുതൌ

കഥം ശമ്ഭോ സ്വാമിന്‍ കഥയ മമ വേദ്യോസി പുരതഃ ||99||

സ്തോത്രേണാലം അഹം പ്രവച്മി ന മൃഷാ ദേവാ വിരിഞ്ചാദയഃ

സ്തുത്യാനാം ഗണനാ-പ്രസങ്ഗ-സമയേ ത്വാമഗ്രഗണ്യം വിദുഃ |

മാഹാത്മ്യാഗ്ര-വിചാരണ-പ്രകരണേ ധാനാ-തുഷസ്തോമവത്

ധൂതാസ്ത്വാം വിദുരുത്തമോത്തമ ഫലം ശമ്ഭോ ഭവത്സേവകാഃ ||100||

 

(ഇതി ശ്രീമത്പരമ-ഹംസ പരിവ്രാജകാചാര്യ-

ശ്രീമത് ശങ്കരാചാര്യ വിരചിതാ ശിവാനന്ദ ലഹരീ സമാപ്താ ||)

കുറിപ്പ്: അക്ഷരത്തെറ്റുകള്‍ക്ക് ക്ഷമാപണം!