സിംഹഗർജ്ജനം


സംസ് കൃതത്തിൽ ഉള്ളതു പോലെ മലയാളത്തിലും പല ന്യായങ്ങൾ നമ്മൾ നിത്യവും ഉപയോഗിക്കാറുണ്ട്. അവയെല്ലാം ന്യായങ്ങൾ എന്ന ഒരു തരം തിരിവ് നടത്താറില്ലെന്നു മാത്രം. മുന്‍പിലുള്ള  പോസ്റ്റിലും ചില ന്യായങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.



സിംഹ ഗര്‍ജ്ജനം അതിഭയങ്കരമാണ്. സര്‍വ്വ  ലോകരേയും ഞെട്ടിപ്പിക്കാന്‍ തക്കതാണ് സിഹത്തിന്റെ അലറൽ. മനുഷ്യരും ചിലപ്പോള്‍ ഈ നാദം അനുകരിക്കാൻ നിർബന്ധിതരാകാറുണ്ട്. കോപമോ പരാക്രമമോ പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളി ലായിരിക്കുമെന്നു മാത്രം. ‍ അദ്ധ്യാത്മരാമായണത്തില്‍ ഇതുപയോഗിച്ചിരിക്കുന്ന പ്രസക്ത ഭാഗമാണു താഴെ ഉദ്ദരിച്ചിട്ടുള്ളത്.


“മംഗലദേവതാവല്ലഭാജ്ഞാവശാ- 
ലംഗദന്‍ രാവണന്‍ തന്നോടൂ ചൊല്ലിനാന്‍: 
‘ഒന്നുകില്‍ സീതയെ കൊണ്ടുവന്നെന്നുടെ 
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ. 
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി- 
ലത്തല്‍ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും 
രാക്ഷസസേനയും ലങ്കാനഗരവും 
രാക്ഷസരാജനാം നിന്നോടു കൂടവേ 
സംഹരിച്ചീടുവാന്‍ ബാണമെയ്തെന്നുള്ള 
സിംഹനാദം കേട്ടതില്ലയൊ രാവണ! 
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാന്‍ 
നാണം നിനക്കേതുമില്ലയോ മാനസേ?” 

രാമായണത്തിൽത്തന്നെ മറ്റൊരു സന്ദർഭത്തിൽ "സമ്മദാ സിംഹനാദം ചെയ്തു മാരുതി" എന്നുള്ളതും  ഈ  ന്യായം അടിസ്ഥനമാക്കിയിട്ടുള്ളതാണ്.






ക്ഷേത്രക്കവര്‍ച്ചകൾ തടയണം

കേരളത്തിൽ വന്‍ക്ഷേത്രക്കവര്‍ച്ചകൾ കൂടുന്നത് വിശ്വാസികള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നു. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഭഗവതിക്ഷേത്രത്തിലും ആലപ്പുഴ ജില്ലയിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും ഈയിടെ, ഒരേദിവസമാണ് കവര്‍ച്ചയുണ്ടായത്.

കല്ലൂപ്പാറ ക്ഷേത്രത്തിലെ അന്തേവാസി മോഷണത്തിനിടെ കൊല്ലപ്പെടുകയും ചെയ്തു. ചെറുതും വലുതുമായ മോഷണങ്ങൾ‍ മറ്റു ചില ക്ഷേത്രങ്ങളിലും അടുത്ത കാലത്തുണ്ടായി. ഇത്തരം കവര്‍ച്ചക്കാര്‍ എന്തിനും മടിക്കുകയില്ലെന്നാണ് കല്ലൂപ്പാറ സംഭവം വ്യക്തമാക്കുന്നത്. ക്ഷേത്രക്കവര്‍ച്ചകള്‍ കൂടുകയും അവയിൽ‍ പലതിനും തുമ്പുണ്ടാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തെ ഗൗരവമായിത്തന്നെ കാണണം.

ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങളും മറ്റ് അമൂല്യ വസ്തുക്കളും കവരുന്ന സംഘങ്ങൾ‍ ആസൂത്രിതമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം വസ്തുക്കള്‍ ആഗോളതലത്തിൽ‍ വിപണനം നടത്തുന്ന ഗൂഢസംഘങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുരാവസ്തുക്കള്‍ക്ക് പ്രിയം വര്‍ധിച്ചതോടെ ക്ഷേത്രങ്ങൾ‍ ഇത്തരക്കാരുടെ ശ്രദ്ധാകേന്ദ്രങ്ങളായി. കേരളത്തിലെ ക്ഷേത്രങ്ങളില്‍ മിക്കവയിലും അമൂല്യവസ്തുക്കളുണ്ട്. സ്വര്‍ണത്താഴികക്കുടങ്ങളും വിഗ്രഹങ്ങളും മറ്റും അവയിൽ‍ ഉള്‍പ്പെടുന്നു.

പല ക്ഷേത്രങ്ങളിലും കാവല്‍ക്കാരില്ല. ഇതും കവര്‍ച്ചക്കാരെ സംബന്ധിച്ചിടത്തോളം…

കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി മുഖപ്രസംഗം ഇവിടെ ഞെക്കുക.