തേന്മാവ്

തെമ്മാടിക്കാറ്റേ ചുമ്മാതിരുന്നോ

അമ്മാവൻ വന്നാൽ സമ്മാനം കിട്ടും

തേന്മാവിൻ കൊമ്പിട്ട് വല്ലാതുലച്ചാൽ

മാമ്പൂക്കളെല്ലാം അമ്പേ കൊഴിയും

ഉമ്മാക്കി കാട്ടാതെങ്ങാനൊളിച്ചോ

അമ്മാവൻ വന്നാൽ സമ്മാനം കിട്ടും!

മാവിൻ കൊമ്പിട്ട് ഉലച്ച് കളിച്ചതിന് അമ്മാവന്റെ കയ്യിൽ നിന്നും അടികിട്ടിയ കുട്ടി കാറ്റ് തേന്മാവിൽ വന്നുലയ്ക്കുമ്പൊൾ കാറ്റിനോട് പറയുന്നതാണിത്.

ഓർക്കുമോ…?

“ബാധിച്ചു രുക്ഷശില വാഴ്വതിൽനിന്നു മേഘ

ജ്യോതിസ്സു തൻ ക്ഷണിക ജീവിതമല്ലി കാമ്യം”

മറ്റുള്ളവർക്ക്  ബാധയായി കരിമ്പാറയേപ്പോലെ ഏറേക്കാലം ജീവിക്കുന്നതിനേക്കാൾ എത്ര അഭികാമ്യമാണ് മിന്നൽ പിണറിന്റെ ക്ഷണിക ജീവിതം! ആശാന്റെതാണ് ഈ സുന്ദരമാ‍യ വരികൾ.

ധന്വന്തരി

ആയുർവേദ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്നാതാവാണ്  ധന്വന്തരി. മഹാവിഷ്ണുവിന്റെ അംശം. പാലാഴിമഥനം കഥ കേൾക്കാതവർ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അവർക്കുവേണ്ടി ചുരുക്കി പറയാം. ദുർവാസാവിന്റെ ശാപത്താൽ ദേവന്മാർക്ക് ജരാനരകൾ വരാനിടയായി. പരിഹാരമാർഗം അലോചിച്ചു. അസുരന്മാരോടുള്ള പൂർവ വിരോധങ്ങൾ മറന്ന് അവരേയും കൂട്ടുപിടിച്ച് പാലാഴി മഥനം ചെയ്തു.

പാലാഴിമഥനവേളയിൽ പല ദിവ്യ വസ്തുക്കളും പൊന്തി വന്നു. അതോടൊപ്പം സർവമംഗളകാരിയായ  മഹാലക്ഷ്മിയും സ്വർഗ ഭിഷഗ്വരനായ ധന്വന്തരിയും പ്രത്യക്ഷപ്പെട്ടു. കയ്യിൽ അമൃതകുംഭം വഹിച്ചാണ് ധന്വന്തരി പ്രത്യക്ഷമായത്. അതുകൊണ്ട് അമൃതൻ, സുധാപാണി എന്നൊക്കെയുള്ള പേര് ധന്വന്തരിക്ക് കിട്ടി.

കേരളത്തിലെ ഒരു സുപ്രസിദ്ധ ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മരുത്തോർ‌വട്ടത്തിലാണ്. ആലപ്പുഴ – ചേർത്തല റോഡിൽ എകദേശം ഇരുപതു കിലോമീറ്റർ  ദൂരം കഴിഞ്ഞാൽ കുറച്ച് കിഴക്കോട്ടായിട്ടാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലുള്ള ശ്രീരംഗം ക്ഷേത്രത്തിലും ധന്വന്തരിക്ക് ഒര് സ്ഥാനമുണ്ട്.

ധന്വന്തരിയെ ധ്യാനിക്കാനുള്ള  ശ്ലോകമിതാ, ധ്യാനിക്കൂ ; ഫലമടയൂ:

ശംഖം, ചക്രം, ജളൂകാം, ദധത, മമൃതകുംഭഞ്ച, ദോർഭിസ്ചുതുർഭി:

സൂക്ഷ്മ സ്വച്ഛാഭി ഹൃദ്യാംശുക പരിവിലസന്മൌലി, മംഭോജനേത്രം,

കാളാംഭോദാജ്വലാംഗം കടിതടവിലസൽ‌ച്ചാരു പീതാംബരാഢ്റ്യം

വന്ദേ ധന്വന്തരീം,തം,നിഖിലഗദവൻപ്രൊഢ ദാവാഗ്നികീലം.”

Technorati Tags:

ആനപ്രേമികളുടെ ശ്രദ്ധക്ക്…!

തിരുവനന്തപുരം  ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവാര്‍പ്പ്, ഉമയനല്ലൂര്‍ ക്ഷേത്രങ്ങളിലെ ആനയോട്ടം, ആനവാല്‍പിടുത്തം തുടങ്ങിയ ചടങ്ങുകള്‍ ദേവസ്വംബോര്‍ഡ് നിര്‍ത്തലാക്കാൻ തീരുമാനം. ആനപ്പുറത്ത് വിഗ്രഹംവച്ച് മണിക്കൂറുകളോളം ആനയെ വഴിയില്‍നിര്‍ത്തിയുള്ള എഴുന്നള്ളത്ത്  നിര്‍ത്തലാക്കി പകരം എഴുന്നള്ളിപ്പ് നടത്തുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മീഷണറോട് ദേവസ്വംബോര്‍ഡ് യോഗം നിര്‍ദേശിച്ചു. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിനുള്ള എഴുന്നള്ളിപ്പിന് ബോര്‍ഡ് നേരത്തേ നിശ്ചയിച്ച് പതിവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആനകളെ മാത്രം നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചു. ബോര്‍ഡ് അംഗീകരിച്ച എണ്ണത്തെക്കാള്‍ കൂടുതല്‍ ആനകളെ ഉത്സവത്തിന് ഉപയോഗിക്കുന്നത് നിരോധിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കും. 

For more details refer Mathrubhumi report by clicking here

കൂടോത്രക്കാരുടേയും ദിവ്യന്മാരുടേയും കണക്കെടുപ്പിന് സമയമായി !

ദിവ്യന്മാര്‍ക്കും സ്വാമിമാര്‍ക്കും ഡിമാന്‍ഡ് കൂടുമ്പോള്‍ അവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം.
നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളിലാണ് ചില സ്വാമിമാരുടെ ജനനവും അവതാരവും. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ ആധ്യാത്മിക ലോകത്തെത്തപ്പെട്ട വഴി നോക്കുക.

ഗള്‍ഫില്‍നിന്നു വന്ന് വധുവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു ഒരു മനുഷ്യൻ. തിരിച്ച് വീട്ടിലേയ്ക്ക് വരുന്ന വഴി ബസ്സില്‍  കയറി. വലിയ തിരക്ക്. കണ്ടക്ടര്‍ ഒരു കാവിയുടുത്ത ആളുമായി തര്‍ക്കിക്കുകയാണ്.  കാവി സ്വാമി ടിക്കറ്റെടുത്തില്ലെന്ന് കണ്ടക്ടര്‍. എടുത്തെന്ന് സ്വാമി. ആളുടെ കയ്യില്‍ ഒരു രുദ്രാക്ഷമാലയുമുണ്ട്. രംഗം വീക്ഷിച്ച നമ്മുടെ ഗള്‍ഫുകാരന്‍ പ്രശ്‌നത്തിലിടപെട്ടു. സ്വാമിക്ക് ടിക്കറ്റ് അയാള്‍ വാങ്ങിക്കൊടുത്തു. സ്വാമി തന്റെ കയ്യിലിരിക്കുന്ന രുദ്രമാല തത്കാലം പിടിക്കാന്‍ ഇയാളെ ഏല്‍പ്പിക്കുകയും ചെയ്തു. ബസ്സ് കുറേ ദൂരം യാത്ര ചെയ്തശേഷം തിരക്കില്‍ കാവിയുടുത്തയാള്‍ എവിടെയോ ഇറങ്ങി. കുറച്ച് സമയത്തിനുശേഷമാണ് ഗള്‍ഫുകാരന്‍ ഇതറിയുന്നത്. രുദ്രക്ഷമാല തിരിച്ചുകൊടുക്കാനായി ഗള്‍ഫുകാരന്‍ ബസ്സിറങ്ങി സ്വാമിയെ അന്വേഷിച്ചു. പക്ഷേ, അയാളെ എങ്ങും കണ്ടില്ല. രുദ്രാക്ഷമാലയുമായി വീട്ടിലെ മുറിയില്‍ കയറി ഏറെ നേരം വാതിലടച്ചു ധ്യാനത്തിലായി. പിന്നെ പ്രവചനമായി, ചില ദൃഷ്ടാന്തങ്ങള്‍ പറയുകയായി. പോകെപ്പോകെ ഗള്‍ഫുകാരന്‍ നാട്ടിലെ അറിയപ്പെടുന്ന സ്വാമിയായി. ഇപ്പോള്‍ നിരവധി ഭക്തരായി, ട്രസ്റ്റായി, ആശ്രമമായി...

കൂടുതൽ വിവരങ്ങൾക്കായി മാതൃഭൂമിയിലെ ഈ ലേഖനത്തിലേക്ക് .

പ്രവാസി ക്ഷേമനിധി

എന്താണ് പ്രവാസി ക്ഷേമനിധി ?

കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സാണ്  പ്രവാസി ക്ഷേമനിധി പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മറുനാട്ടില്‍ പോയി കഷ്ടപ്പെട്ടെത്തുന്ന മലയാളികള്‍ക്ക്  ശിഷ്ടകാലം നാട്ടില്‍ സുഖമായി കഴിയാന്‍ അവസരമൊരുക്കുക എന്നതാണ്  ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇതോടൊപ്പം സ്വയം തൊഴില്‍ വായ്പകള്‍, വിധവാസഹായധനം, പെന്‍ഷന്‍  തുടങ്ങി നിരവധി  ആനുകൂല്യങ്ങളും ലഭിക്കും. അംഗത്വം ലഭിക്കാന്‍ അപേക്ഷാഫോറത്തിനൊപ്പം മറുനാട്ടിലാണ് താമസിക്കുന്നത് എന്ന രേഖയും തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും ഹാജരാക്കിയാല്‍  മതിയാകും. 200 രൂപയാണ് അപേക്ഷാ ഫീസ്. പിന്നീട് ഓരോ മാസവും 100 രൂപ അംശദായം അടയ്ക്കണം. അംശദായം ഗഡുക്കളായോ വാര്‍ഷിക സംഖ്യയായോ അടയ്ക്കാം  പദ്ധതിയുടെ ആനുകൂല്യം  ലഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷം അംശദായം അടയ്ക്കണം. 35 വയസ്സാണ് പ്രായപരിധി.

kunjan Nambiar Puraskaaram

Kalamandalam Janardhanan has bagged this year's (2011) Kunjan Nambiar Pursakaram instituted by the Amabalappuzha Kunjan Nambiar Memorial for best Thullal artist. Janardhanan, who hails from Kurichithanam, Kottayam, had been in this field for the last 55 years.
After his seventh class, he joined Kalamandalam and learnt Thullal. He also bagged the central government fellowship for research in Thullal. The award carries a cash prize of Rs 5001, plaque and a certificate. let us congratulate him!

Lucky man

There was a king. King Croesus, the King of Lydia. He was the wealthiest ruler of his time.Solon, a Greek legislator famed for his knowledge and wisdom was a contemporary of Croesus.

King Croesus invited Solon to his court and tries to impress him with its grandeur and opulence. But Solon was indifferent. Not only disinterested but also warns Croesus not to take his good fortune for granted. It could at any time take a turn for the worse.

Many years later, Croesus was defeated in a battle against Cyrus, the ruler of Persia. He was about to be put to death. At the gallows King Croesus recalled Solon’s warnings and shouts: “Solon, you were right ! you were right !”

Cyrus heard the utterances of Croesus.This reference to Lady Luck’s inconstancy caused the bewildered  Persian Ruler to dwell on his own vulnerability. He immediately grants King Croesus reprieve from death.

The story demonstrates the the role that luck plays in one’s life. It is not to say that success can be attributed entirely to luck. However, one should accept that luck plays a greater part in events than most of us give it credit for. Often people attribute a positive outcome to their own efficient work and actions. In reality it may have been produced purely by chance. A person who is successful may turn arrogant enough to think that his success was purely owing to his own merits and skills. But one has only to look around to find that many people who are equally meritorious have not enjoyed an equal measure of success. Clearly, LUCK does play some part.

Technorati Tags: