ധന്വന്തരി

ആയുർവേദ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്നാതാവാണ്  ധന്വന്തരി. മഹാവിഷ്ണുവിന്റെ അംശം. പാലാഴിമഥനം കഥ കേൾക്കാതവർ ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അവർക്കുവേണ്ടി ചുരുക്കി പറയാം. ദുർവാസാവിന്റെ ശാപത്താൽ ദേവന്മാർക്ക് ജരാനരകൾ വരാനിടയായി. പരിഹാരമാർഗം അലോചിച്ചു. അസുരന്മാരോടുള്ള പൂർവ വിരോധങ്ങൾ മറന്ന് അവരേയും കൂട്ടുപിടിച്ച് പാലാഴി മഥനം ചെയ്തു.

പാലാഴിമഥനവേളയിൽ പല ദിവ്യ വസ്തുക്കളും പൊന്തി വന്നു. അതോടൊപ്പം സർവമംഗളകാരിയായ  മഹാലക്ഷ്മിയും സ്വർഗ ഭിഷഗ്വരനായ ധന്വന്തരിയും പ്രത്യക്ഷപ്പെട്ടു. കയ്യിൽ അമൃതകുംഭം വഹിച്ചാണ് ധന്വന്തരി പ്രത്യക്ഷമായത്. അതുകൊണ്ട് അമൃതൻ, സുധാപാണി എന്നൊക്കെയുള്ള പേര് ധന്വന്തരിക്ക് കിട്ടി.

കേരളത്തിലെ ഒരു സുപ്രസിദ്ധ ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മരുത്തോർ‌വട്ടത്തിലാണ്. ആലപ്പുഴ – ചേർത്തല റോഡിൽ എകദേശം ഇരുപതു കിലോമീറ്റർ  ദൂരം കഴിഞ്ഞാൽ കുറച്ച് കിഴക്കോട്ടായിട്ടാണ് ഈ ക്ഷേത്രം. തമിഴ്നാട്ടിലുള്ള ശ്രീരംഗം ക്ഷേത്രത്തിലും ധന്വന്തരിക്ക് ഒര് സ്ഥാനമുണ്ട്.

ധന്വന്തരിയെ ധ്യാനിക്കാനുള്ള  ശ്ലോകമിതാ, ധ്യാനിക്കൂ ; ഫലമടയൂ:

ശംഖം, ചക്രം, ജളൂകാം, ദധത, മമൃതകുംഭഞ്ച, ദോർഭിസ്ചുതുർഭി:

സൂക്ഷ്മ സ്വച്ഛാഭി ഹൃദ്യാംശുക പരിവിലസന്മൌലി, മംഭോജനേത്രം,

കാളാംഭോദാജ്വലാംഗം കടിതടവിലസൽ‌ച്ചാരു പീതാംബരാഢ്റ്യം

വന്ദേ ധന്വന്തരീം,തം,നിഖിലഗദവൻപ്രൊഢ ദാവാഗ്നികീലം.”

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: