ഐതിഹ്യങ്ങളിലൂടെ...

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ചപ്പോള്‍ 32 ഗ്രാമങ്ങളായി അവ പകുത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയെന്നൊരു ഐതിഹ്യം ഉണ്ട്. ബ്രാഹ്മണമേധാവിത്വം കൊടുകുത്തി വാണിരുന്ന കാലത്ത് വലിയ പ്രാധാന്യമുള്ള തറവാടായിരുന്നു ആഴ്‌വാഞ്ചേരിയിലേത്. കോഴിക്കോട് സാമൂതിരി, മങ്കട വള്ളുവക്കോനാതിരി എന്നീ രാജകുടുംബങ്ങളില്‍ അരിയിട്ടുവാഴ്ച്ചയോ കിരീടധാരണമോ നടക്കണമെങ്കില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യം വേണമെന്ന് നിര്‍ബന്ധവുമുണ്ടായിരുന്നു. പൊന്നാനിക്കടുത്തുള്ള മാറഞ്ചേരിയില്‍നിന്നാണ് തമ്പ്രാക്കള്‍ ആതവനാട് ജീവിതം തുടങ്ങുന്നത്. കേരളമാകെ പരന്നുകിടക്കുന്ന ഭൂസ്വത്തിന്റെ ഉടമകളായിരുന്നു ഇവരെങ്കിലും സമ്പത്തും പ്രതാപവും അസ്തമിച്ച് നില്‍ക്കുന്ന അവസ്ഥയാണിന്ന് ആഴ്‌വാഞ്ചേരി മനയ്ക്കുള്ളത്.

(മലപ്പുറം ആഴ്‌വാഞ്ചേരി മനയിലെ രാമന്‍ തമ്പ്രാക്കള്‍ (84) ഇന്നലെ ൧൭-൦൨-൨൦൧൧ അന്തരിച്ചതായി വാർത്ത കണ്ടു.)

Technorati Tags:

Valentine’s day- what is it ?

It is an annul commemoration celebrated on 14th February.It is to reflect the love and affection between intimate companions.

The day is named after one or more early Christian martyrs named Valentine and was established by Pope Gelaseous I in 500 AD.It is traditionally a day on which lovers express their love for each other by presenting flowers,offering confectionary and sending greeting cards.The day first became associated with romantic love in the circle of Geoffrey Chaucer in the High middle ages when the tradition of courtly love flourished.Since the 19th century handwritten Valentines have given way to mass produced greeting cards.Modern V day symbol includes heart shaped outline,dove,the figure of winged cupid etc…

നിർവാണ ശതകം (Nirvana Shatkam)

“നമേ ദ്വേഷ രാഗൌ ന മേ ലോഭ  മോഹൌ നൈവ  മേ നൈവ മത്സര്യ ഭാവഹ

ന ധർമ്മൌ ന ചർതൊ ന കാമോ മോക്ഷഹ ചിദാനന്ദ രുപഹ ശിവോഹം ശിവോഹം!"

 

 

Meaning:-

I am neither hatred , nor attachment. I am neither greed nor delusion. I am neither arrogance nor jealousy. I am neither the sustainer nor wealth. I am neither desire nor liberation. I am awareness and bliss. I am Shiva. I am Shiva -

Source Nirvana Shatkam

Technorati Tags:

രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും യു.പി. സ്‌കൂളും വില്പനക്ക് !

കണ്ണൂര്‍ - ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും യു.പി. സ്‌കൂളും വില്പനക്ക്. പ്രമുഖ പത്രങ്ങളില്‍ ഇതുസംബന്ധിച്ച പരസ്യം ചെയ്തുകഴിഞ്ഞു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും യു.പി.ക്കുമായി ഏഴര ഏക്കറിലധികം സ്ഥലവും കെട്ടിടവുമുണ്ട്. 1916ല്‍ ചിറക്കല്‍ രാജയായ ആയില്ല്യം തിരുന്നാള്‍ രാമവര്‍മ്മരാജയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. കെ. കരുണാകരന്‍ ഇവിടെ വിദ്യാര്‍ഥിയായിരുന്നു.

നേരത്തെ സ്‌കൂള്‍ വില്പനക്കായി ശ്രമം നടന്നിരുന്നെങ്കിലുംപല ഇടപെടലിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെട്ടു. കേരളവര്‍മ്മ വലിയരാജയാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍. ചിറക്കല്‍ പഞ്ചായത്തിലെ ഏക ഹൈസ്‌കൂളായ രാജാസ് ഹൈസ്‌കൂളിനെ ഈ അധ്യയന വര്‍ഷമാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയമായി ഉയര്‍ത്തിയത്.

More information in this link at Mathrubhumi

ഒറ്റയ്‌ക്കൊരു സ്ത്രീ തെയ്യം !

കേരളത്തില്‍ തെയ്യം കെട്ടുന്ന ഏക സ്ത്രീയാണ് ലക്ഷ്മി.
പ്രബലരായ ദൈവങ്ങളെല്ലാം സ്ത്രീരൂപങ്ങളാണെങ്കിലും അത് കെട്ടിയാടുന്നവരെല്ലാം പുരുഷന്മാരാണ്. ശരിക്കും പുരുഷമേധാവിത്വം! അതിന് ഏക അപവാദമാണ് ലക്ഷ്മി. അതുകൊണ്ടുതന്നെ അവര്‍ അവതരിപ്പിക്കുന്ന 'ദേവക്കൂത്ത്' വളരെ പ്രസിദ്ധവുമായിത്തീര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷമായി ലക്ഷ്മി 'ദേവക്കൂത്ത്' കെട്ടിയാടിക്കൊണ്ടിരിക്കുന്നു. പഴയ ചിറയ്ക്കല്‍ രാജവംശത്തിന്റെ കീഴിലുള്ള തെക്കുമ്പാട് കൂലോത്ത് (ദേവസ്ഥാനം) അവതരിപ്പിക്കുന്ന തെയ്യക്കോലമാണിത്.

ഒന്നിടവിട്ട കൊല്ലങ്ങളിലാണിതിന്റെ അവതരണം.

More information in mathrubhumi …Malayalam daily