പൂജാരി പ്രസാദിക്കില്ലത്രെ!

മനുഷ്യന്റെ സാമ്പത്തീക ഏറ്റക്കുറച്ചിൽ ദൈവഭക്തിയിൽ ആനുപാതീകമായ മാറ്റങ്ങൾ വരുത്തുന്നുവെന്നത് മനസ്സിലാക്കാൻ  വലിയ ജ്നാനമൊന്നും വേണമെന്നില്ല. ഇപ്പോഴുള്ള വിലക്കയറ്റത്തിൽ സാമാന്യ ജനങ്ങൾ നെട്ടം തിരിയുകയാണ്. അത്യാവശ്യത്തിന്  വേണ്ടി കുരുവിയെപ്പോലേയും ഉറുമ്പിനെപ്പോലേയുമൊക്കെ  വല്ലതും ബാക്കിയാക്കാൻ ആശ്രയിക്കുന്നത് സർക്കാർ ബേങ്കിലെ സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിലാണ്. വൈകിയാണെങ്കിലും കുറച്ചു ദിവസം മുൻപ് നമ്മുടെ റിസർവ് ബേങ്ക് ഇത്തരം നിക്ഷേപങ്ങൾക്കുള്ള  പലിശ നിശ്ചയിക്കുന്നതിലെ നിയന്ത്രണം എടുത്തുകളഞ്ഞിട്ടുണ്ട്. പക്ഷെ ദൈവം പ്രസാദിച്ചാൽ മാത്രം മതിയോ? പോര.  ഇനിയും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ പലിശ ഉയര്‍ത്തുന്ന ലക്ഷണമില്ല. പുതുതലമുറ സ്വകാര്യ ബാങ്കുകളാകട്ടെ ഉടനെ തന്നെ വർദ്ധിച്ച പലിശ നിരക്ക് കൊടുക്കാൻ തയ്യാറായി.അതിൽ ചിലത്  യെസ് ബാങ്ക്, ഇന്ദുസിന്ധ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ കഴിഞ്ഞയാഴ്ച തന്നെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ആറ് ശതമാനം വരെയായാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. നിലവില്‍ നാല് ശതമാനമാണ് എസ്ബി നിക്ഷേപങ്ങള്‍ക്കുള്ള പലിശ.

പൊതുമേഖലാ ബാങ്കുകളൊന്നുപോലും ഇതുവരെ എസ്ബി പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. വായ്പാ പലിശ നിരക്കാകട്ടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പല തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. എസ്ബി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്താൻ എന്തുകൊണ്ടാണ് മടിക്കുന്നത് ? രാജ്യത്തെ മൊത്തം എസ്ബി നിക്ഷേപത്തിന്റെ 72 ശതമാനത്തോളം പൊതുമേഖലാ ബാങ്കുകളിലാണ് . അതിനാല്‍, പൊതുമേഖലാ ബാങ്കുകള്‍ നിരക്ക് ഉയര്‍ത്തി രാജ്യത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ബാങ്ക് ഇടപാടുകാര്‍ക്ക് പ്രയോജനം ലഭിക്കൂമാറാക്കണം

Technorati Tags: