ശിവാനന്ദ ലഹരി 2

ശിവാനന്ദ ലഹരി ഒന്നാം ശ്ലോകം ഇതിനു മുന്‍പുള്ള (13.06.09) പൊസ്റ്റിലുണ്ട്

“ഗലന്തീ ശംഭോ ത്വച്ചരിഥ-സരിതഃ കില്ബിഷരജോ

ദലന്തീ ധീകുല്യാസരണിഷു പതന്തീ വിജയതാം.

ദിശന്തീ സംസാര-ഭ്രമണ-പരിതാപോപശമനം

വസന്തീ മച്ചേതോ-ഹൃദഭുവി ശിവാനന്ദലഹരീ ” -2-

(ഓ ശംഭു ദേവാ, ശിവപുരാണങ്ങളില്‍നിന്നും കിട്ടുന്ന ശിവാനനന്ദമാകുന്ന ഈ ജലപ്രവാഹം, പാപ നാശിനിയും സകല അഴുക്കുകളേയും ശുദ്ദമാക്കിക്കൊണ്ട് ഒഴുകുന്ന നദിയെപ്പോലെ, മനസ്സിനെ സന്തോഷത്തോടെ എപ്പോഴും നിലനിര്‍ത്തുന്നതുമാകുന്നു)

“പ്രണാം” പഠനസഹായ പദ്ധതി

ദുബായ്‌ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി നായര്‍ മൂവ്‌മെന്റ്‌ "പ്രണാം", 2008-09 വര്‍ഷത്തേക്കുള്ള ഉപരിപഠന സഹായ പദ്ധതിയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.


എസ്‌.എസ്‌.എല്‍.സി., പ്ലസ്‌ വണ്‍, പ്ലസ്‌ ടു പരീക്ഷകളില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്‌നേടിയ കാസര്‍കോട്‌ മുതല്‍ തൃശ്ശൂര്‍ ജില്ലവരേയുള്ള നിര്‍ധന വിദ്യാര്‍ത്ഥികളേയാണ് പരിഗണിക്കുന്നത്. അര്‍ഹതയുള്ളവര്‍ മാര്‍ക്ക്‌ ലിസ്റ്റിന്റെ അറ്റസ്റ്റ്‌ചെയ്‌ത കോപ്പി ഉള്‍പ്പെടെ അപേക്ഷിക്കണം. അപേക്ഷാഫോറം പ്രണാം വെബ് സൈറ്റില്‍‌ ലഭിക്കും.

അപേക്ഷകള്‍ ജൂലായ്‌ അഞ്ചിനകം ലഭിക്കത്തക്ക വിധം താഴെ കാണുന്ന മേല്‍‌വിലാസത്തില്‍‌ ബന്ധപ്പെടുക.

കണ്‍വീനര്‍,

പ്രണാം പഠനസഹായ പദ്ധതി,

പി.ബി.നമ്പര്‍ 58,

കണ്ണൂര്‍ 670001

എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷകര്‍ ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പര്‍, സമുദായം എന്നീ വിവരങ്ങള്‍ വ്യക്തമായി കാണിക്കേണ്ടതാണെന്ന്‌ പ്രണാം എഡ്യുക്കേഷനല്‍ സെല്‍ കണ്‍വീനര്‍ പ്രഭാകരന്‍ നമ്പ്യാര്‍ അറിയിക്കുന്നു.

കൈത്തറി ഗ്രാമം

ടൂറിസം വികസിപ്പിക്കാന്‍  കേരളം വളരെ പണിപ്പെടുന്നുണ്ട്. അതിലൊന്നാണ്  ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൈത്തറി ഗ്രാമം.  തുണി നെയ്തിന്റെ വിവിധ വശങ്ങള്‍  വിനോദസഞ്ചാരികള്‍ക്ക്‌ മനസ്സിലാക്കാന്‍ സൗകര്യമൊരുക്കുകയാണ് ഈ ഗ്രാമത്തിന്റെ ലക്ഷ്യം. നല്ലി ചുറ്റല്‍, ചായംമുക്കല്‍, നെയ്‌ത്ത്‌ തുടങ്ങിയവ നേരിട്ട്‌ കാണുന്നതിനും വാങ്ങുന്നതിനും ഫാക്ടറികളും വിപണികളുമുണ്ടാകും. പ്രദേശത്ത്‌ കൈത്തറി നെയ്തിലേര്‍പ്പെട്ട കുടുംബങ്ങളെ തിരഞ്ഞെടുത്ത്‌ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ്‌ ഗ്രാമം വികസിപ്പിക്കുന്നത്‌. കൈത്തറി മ്യൂസിയം, റോഡ്‌, പാര്‍ക്കിങ്‌ സൗകര്യം തുടങ്ങിയവ ഏര്‍പ്പെടുത്താന്‍ വിപുലമായ സ്ഥലം ആവശ്യമുണ്ട്‌.

 

ഇതു പോലൊരു പ്രോജക്റ്റ്  ആദ്യത്തേത്‌ തിരുവനന്തപുരം ബാലരാമപുരം വില്ലിക്കുളത്താണ്‌  ഉള്ളത്. രണ്ടാമത്തേത് അഴീക്കോട് സ്ഥാപിക്കാനാണ്  പ്ലാന്‍. സ്ഥലം കണ്ടെത്തി, അത്  അക്വിസിഷന്‍ നടപടി പൂര്‍ത്തിയാക്കി‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്കും പദ്ധതിയുടെ കാറ്റ് പോക്കുമോ? 

 

Technorati Tags:

കൊട്ടിയൂര്‍ രേവതി ആരാധന

കൊട്ടിയൂരില്‍‌  വൈശാഖോത്സവത്തില്‍ നടക്കുന്ന ആരാധനകളില്‍ മൂന്നാമത്തേതാണ്  രേവതി ആരാധന. അത്  നാളെ വ്യാഴാഴ്‌ച നടക്കും. രേവതി ആരാധന ദിവസം പഞ്ചഗവ്യവും കളഭവും അഭിഷേകമാണ്‌ മുഖ്യ  ചടങ്ങ്‌. ഇതിനാവശ്യമായ വിഭവങ്ങള്‍ പേരാവൂര്‍ കരോത്ത്‌ കുടുംബത്തില്‍നിന്നും കോട്ടയം കോവിലകത്തുനിന്നും എത്തിക്കും.

 

അഭിഷേകവസ്‌തുക്കളുമായി എത്തുന്ന സംഘത്തെ തേടന്‍ വാര്യര്‍ കുത്ത്‌ വിളക്കുമായി ബാവലിപുഴക്കരയില്‍നിന്ന്‌ അക്കരെ ക്ഷേത്ര സന്നിധിയിലേക്ക്‌ ആനയിക്കും. അഭിഷേകവസ്‌തുക്കളും കളഭാട്ടസാധനങ്ങളും ''മച്ചന്‍'' സ്ഥാനികന്‍ ഏറ്റുവാങ്ങി സൂക്ഷിക്കും. പൂജയ്‌ക്ക്‌ ആവശ്യമായ സാധനങ്ങള്‍ എത്തിച്ച്‌ നല്‍കന്നതും ഇദ്ദേഹമാണ്‌.

 

ആരാധനയോടനുബന്ധിച്ച്‌ ഉച്ചയ്‌ക്ക്‌ നടക്കുന്ന ശിവേലി പൊന്നിന്‍ശീവേലി എന്നറിയപ്പെടും. ഭഗവാന്റെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും സ്വര്‍ണ-രജത കുംഭങ്ങളും വഹിച്ച്‌ മനുഷ്യങ്ങള്‍ ആറുതവണ തിരുവഞ്ചിറയില്‍ വലംവെയ്‌ക്കും. ശീവേലിക്ക്‌ശേഷം പന്തീരടി നിവേദ്യത്തോടൊപ്പം ആരാധനപൂജയും നടക്കും. തന്ത്രി തിരുവത്താഴപൂജയ്‌ക്ക്‌ ശേഷമാണ്‌ പഞ്ചഗവ്യവും കളഭവും അഭിഷേകംചെയ്യുന്നത്‌. എഴുന്നള്ളത്തിന്‌ ഭഗവതിയുടെ തിടമ്പേറ്റി ധനഞ്‌ജയന്‍ എന്ന ആനയും ഭഗവാന്റെ തിടമ്പേറ്റി കൊട്ടിയൂര്‍ ചന്ദ്രശേഖരനും തിരുവഞ്ചിറയില്‍ വലംവെയ്‌ക്കും. ഭഗവതി മുമ്പിലും ഭഗവാന്‍ പിന്നിലുമായാണ്‌ എഴുന്നള്ളിപ്പ്‌. മറ്റ്  ഉത്സവങ്ങളിലെന്ന പോലെ ആനകള്‍ക്ക്‌ നെറ്റിപ്പട്ടവും, അലങ്കാരവും ഉണ്ടാകില്ല.

 

പഞ്ചഗവ്യം: പശുവിന്റെ പാല്‍,  തൈര്‍,  നെയ്യ്, മൂത്രം, ചാണകം എന്നീ അഞ്ചും കൂടിയതാണ്  പഞ്ചഗവ്യം.

Technorati Tags: ,

ശിവാനന്ദ ലഹരി 1

ഇക്കാ‍ലത്ത് ഏത് കാര്യമാണെങ്കിലും നമുക്ക് അത് വളരെ വേഗത്തില്‍‌ സാധിക്കണം. ഉദാഹരണത്തിന്ന്, ഒരു ഹോട്ടലില്‍‌ കയറി എന്നിരിക്കട്ടെ. ഇരുന്ന ഉടനെ വെയ്റ്റര്‍‌ ‌ വന്ന് ഓഢര്‍ എടുക്കണം. ബസ്റ്റാന്റില്‍ പോയി നിന്ന ഉടനെ ബസ് വരണം. അതു പോലെ പ്രാര്‍ഥനയുടെ കാര്യത്തിലും, പെട്ടെന്ന് ഫലം കിട്ടണം. ഇല്ലെങ്കില്‍‌ ദൈവമില്ലെന്നൊക്കെ വിചാരിച്ചുവെന്ന് വരും. നിരാശപ്പെടെണ്ട, അതിനൊരു വഴിയുണ്ട്. പരമേശ്വരനെ പ്രാര്‍ഥിക്കുക. ആ പ്രാര്‍ഥന ‘ശിവാനന്ദ ലഹരി’ യിലൂടെ ആകട്ടെ. ഭക്തിയും വിശ്വാസവും പഞ്ചാക്ഷരജപവുമുണ്ടെങ്കില്‍‌ ശിവന്‍‌ പ്രസാദിക്കുമെന്നാണ് വിശ്വാസം. ശിവാനന്ദ ലഹരിയിലെ ആദ്യത്തെ ശ്ലോകമാണ് ചുവടെ കൊടുത്തിട്ടുള്ളത്.

കലാഭ്യാം ചൂഡാലങ്കൃതശശി കലാഭ്യാം നിജ തപഃ-

ഫലാഭ്യാം ഭക്തേഷു പ്രകടിത-ഫലാഭ്യാം ഭവതു മേ

ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യാം ഹൃദി പുന-

ര്‍‌ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യാം നതിരിയം.”

തിരുമുടിയില്‍‌ തിങ്കള്‍‌ക്കീറണിയുന്നവരും ഭക്തന്മാരില്‍‌ അഭീഷ്ടം പൊഴിക്കുന്നവരും, ചന്ദ്രക്കലാരൂപികളും തങ്ങളുടെ തപ:ഫലമായിട്ടുള്ളവരും, ത്രിലോകത്തിനും മംഗളമരുളുന്നവരും ഹൃദയത്തില്‍‌ വീണ്ടും വീണ്ടും ആവിര്‍ഭവിക്കുന്നവരും ആനന്ദരൂപേണ അനുഭവപ്പെടുന്നവരുമായ ശ്രീ പാര്‍വതീപരമേശ്വരന്മാര്‍ക്ക് , ഇതാ എന്റെ നമസ്കാരം.

Technorati Tags: ,,