ഇന്ന് ബക്രീദ് !

'സ്രഷ്ടാവായ ദൈവത്തിന്റെ മാര്ഗ്ഗത്തില് നിന്റെ ജീവിതം സമര്പ്പിക്കുക' എന്ന് വിശ്വാസികളോടുള്ള ഓര്മപ്പെടുത്തലാണ്  ബക്രീദ്  - ബലിപെരുന്നാള്.

സ്വപ്നത്തിലൂടെയുള്ള ദൈവകല്പനപ്രകാരം ഏകമകന് ഇസ്മായിലിനെ ബലി നല്കാനൊരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്മ്മ പുതുക്കലായാണ്  മത വിശ്വാസികള്  ബക്രീദ്   ആഘോഷിക്കുന്നത്.

ദേവം സദാ ചിത്തമേ!

ശ്ലോകങ്ങൾ മലയാളത്തിൽ പണ്ട് ഇങ്ങിനെയൊക്കെ ആയിരുന്നു.

“ ‘ആമ്‌ ' നാളേ ശുഭകര്‍മ്മമെന്റു പറവാ,-

നായു:സ്ഥിതീം കണ്ടതാ-

രാമ്‌നാളാവതു ചെയ്തുകൊള്‍കിലതു-

നന്റല്ലാതതില്ലേതുമേ,

ചാമ്‌നേരത്തു വരിന്റ ഭീതി കളവാന്‍,

സേവിക്ക നീ നിത്യമാ-

യാമ്‌നായത്തിനു മൂലമായ പരമം

ദേവം സദാ ചിത്തമേ.”

തമിഴും മലയാളവും തമ്മിലുള്ള ആദ്യകാല ബന്ധം ഇതില്‍ പ്രതിഫലിക്കുന്നു‌.

ആമ്നായം = വേദം, ഗുരുവിനൽ സിദ്ധിക്കപ്പെട്ട സദുപദേശം , ആയം = വരുമാനം

മോക്ഷം(Salvation)

“പുനരപി ജനനം പുനരപി മരണം

പുനരപി ജനനീ ജഠരേ ശയനം

ഇഹ സംസാരേ ബഹു ദുസ്താരേ

കൃപയാ പാരേ പാഹി മുരാരേ.”

ഈ സംസാര സാഗരത്തിൽ നിന്നും എന്നെ മോചിപ്പിക്കണേ, മോക്ഷം തരണേ എന്റെ ദൈവമേ! ഇതാണല്ലോ പരമഭക്തന്മാർ ദൈവത്തോട് പ്രാർത്ഥിക്കുന്നത്. മോക്ഷം എന്നാ‍ൽ മോചനം എന്നർത്ഥം. നമ്മുടെ ആത്മാവിന് ഈ സംസാര ദുഖങ്ങളില്‍ നിന്ന്‍ മോചനം. അപ്പോഴാണ് മോക്ഷം സിദ്ധിച്ചു എന്ന് പറയുന്നത്. ഒര് ജീവാത്മാവ് ഒരു വ്യക്തിയിൽ വർത്തിക്കുന്നു. ആ വ്യക്തി നശിച്ചാൽ ജീവാത്മാവ് വേറൊരു വ്യക്തിയിൽ കടന്നു കൂടുന്നു. ഇങ്ങിനെ ഒന്നിനു പുറകെ ഒന്നായി നിരവധി ജന്മങ്ങളിൽ യാഥാർഥ്യം അറിയാതെ സുഖദുഃഖങ്ങൾ അനുഭവിക്കുന്നു എന്ന് ഭ്രമിച്ച് കഴിയുന്ന ജീവാത്മാവ് എതെങ്കിലും ഒരു ജന്മത്തിൽ‌ യഥാർത്ഥ ജ്നാനം നേടുന്നു. ജീവാത്മാവ് സാക്ഷാൽ പരമാത്മാവ്‌ തന്നെയാണെന്ന പരമാർത്ഥം മനസിലാക്കിയാൽ ആ നിമിഷത്തിൽ തന്നെ മോക്ഷം കിട്ടും. ബ്രഹ്മത്തോടു യോജിക്കുന്ന ആ അത്മാവിന് പിന്നീട് ജന്മവുമില്ല മരണവുമില്ല.

Technorati Tags:

ദേവി മാഹാത്മ്യം (Devimahathmyam)

ദേവി മാഹാത്മ്യത്തിൽ നിന്നാണ് ഈ പ്രാർഥന ശ്ലോകം.

 

“യാ ദേവി സര്‍വ ഭൂതേഷു വിഷ്ണുമായേതി സബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

യാ ദേവി സര്‍വ ഭൂതേഷു  ശക്തി രൂപേണ സംസ്തിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

യാ ദേവി സര്‍വ ഭൂതേഷു  ശാന്തി രൂപേണ സംസ്തിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

യാ ദേവി സര്‍വ ഭൂതേഷു ശ്രദ്ധ രൂപേണ സംസ്തിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

യാ ദേവി സര്‍വ ഭൂതേഷു  കാന്തി രൂപേണ സംസ്തിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

യാ ദേവി സര്‍വ ഭൂതേഷു ദയാ രൂപേണ സംസ്തിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ

യാ ദേവി സര്‍വ ഭൂതേഷു  മാതൃ രൂപേണ സംസ്തിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ”

Meaning:

Obeisance to the Divine Mother who is termed as Vishnumaaya (വിഷ്ണുമായ) - the inscrutable power of Lord Vishnu - and is pervading all beings as power, peace, faith, beauty, compassion and mother instinct.

Technorati Tags: