Keyman for Malayalam Typing

രാമായണം... 2

രാമായണം... 2

ലോക ഗുരുവായ വസിഷ്ഠ മുനി അയോദ്ധയിലെ രാജഗുരുവാണ്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ ബാലന്മാരുടെ ജാതകർമം, ഉപനയനം, പ്രാഥമിക വിദ്യാഭ്യാസം ,സമാവർത്തനം ഇത്യാദികൾ കഴിഞ്ഞു. ശ്രീരാമന് പരമാത്മജ്ഞാനം ,ബ്രഹ്മവിദ്യ, പ്രാപ്തമാക്കാനുള്ള ആഗ്രഹം ശക്തമായി.സദാചാര നിരതന് ബ്രഹ്മ വിദ്യാപ്രാപ്തിക്ക് അർഹതയും 

അഭിവാഞ്ഛയും ഉണ്ടെങ്കിൽ ആയതിന് ഒരാളെ ദൈവം നിയോഗിക്കും.

 അതാണ്  സിദ്ധാശ്രമത്തിലെ യജ്ഞരക്ഷക്കായി ശ്രീരാമനെ കൊണ്ടു പോവാൻ എത്തുന്നത് വസിഷ്ഠ  മുനിയുടെ ഉപദേശമനുസരിച്ച് ദശരഥ മഹാരാജാവ് ശ്രീരാമ ലക്ഷമണ കുമാരന്മാരെ  പോവാനനുവദിച്ചു. യാത്രക്കു മുമ്പ് വിശ്വാമിത്ര മുനി യുടെ നിർദ്ദേശ പ്രകാരം യോഗവാസിഷ്ഠ  പ്രകരണമെന്ന ജ്ഞാനോപദേശം നൽകി.ലക്ഷ്മിദേവിയുടെ അവതാരമായ ബ്രഹ്മവിദ്യ  സ്വരുപമായ സീതാദേവിയുമായി ചേർക്കലാണ് വിശ്വമിത്ര മുനിയുടെ കർത്തവ്യം. 

ദേഹത്തിന് പ്രാധാന്യമില്ലാതെ ദേഹിക്ക് സമമായവർ വസിക്കുന്ന വിദേഹ രാജ്യത്തെ വൈദേഹിയുമായി യോജിപ്പിക്കാൻ അർഹമായ നിലയിൽ ശ്രീരാമനെ മാറ്റുക എന്നതാണ്  വിശ്വാമിത്ര മുനിയുടെ കർത്തവ്യം. അതിന്റെ ആദ്യപടിയാണ് ശരീര പീഡകൾ ഒഴിവാക്കുന്നത്. ഇതിനുത്തമമായ ദേവ നിർമിതങ്ങളായ ബല അതിബല എന്നീ മന്ത്രങ്ങൾ രാമലക്ഷ്മണന്മാർക്കു പദേശിക്കുന്നു.
ജയ് ശ്രീരാം!
***

അഭിപ്രായങ്ങളൊന്നുമില്ല: