🪔 സന്ധ്യാവന്ദനം 🙏
സ്തംഭം പിളർക്കുന്ന
ഹുങ്കാര ശബ്ദം
ദിഗന്തം നടുങ്ങുന്ന
ദുന്തുഭി നാദം.
ശതകോടി സൂര്യന്മാർ
എരിയും ത്രിനേത്രം
ചുടുനിണം തേടുന്ന
ചുരികപോൽ നാവ്.
മരണം വിളങ്ങുന്ന-
തിക്രൂര ദംഷ്ട്രം
പ്രളയാഗ്നി ചുഴി
തീര്‍ത്ത ജട സടാ കേസരം.
പ്രഹരണം പേറുന്നോ-
രഷ്ടഭുജങ്ങള്‍
ആകാശസീമയ്ക്ക-
നന്തമാം ദേഹം.
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം....
നരനല്ല മൃഗമല്ല
നരസിംഹ രൂപം.
രാവല്ല പകലല്ല
നിറസന്ധ്യനേരം.
അകമല്ല പുറമല്ല
ഉമ്മറപ്പടിയില്‍
വിണ്ണല്ല മണ്ണല്ല
തിരുമടിത്തട്ടില്‍
ദൈത്യന്‍റെ പ്രാണനില്‍
ആ സന്ധ്യ നേരം
കുടൽമാല രുധിരവും
അണിയുന്ന രൂപം.
ബ്രഹ്മാണ്ഡസത്യങ്ങള്‍
കാക്കുന്ന ദേവന്‍
ഭക്തന്‍റെ രക്ഷക്ക്
നിമിഷാര്‍ദ്ധനേരം.
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം...
...
ഓം നരസിംഹ രൂപായ നമോ നമ:
ഓം ഉഗ്രസിംഹ രൂപായ നമോ നമ:
ഓം രണസിംഹ രൂപായ നമോ നമ:
ഓം രൗദ്രസിംഹ രൂപായ നമോ നമ:
നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ:
ഓം നരസിംഹ രൂപായ നമോ നമ:🙏
ശുഭസന്ധ്യ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ