ശ്രീ_ലളിതാ_സഹസ്രനാമം
സ്തോത്രം_67
"ആബ്രഹ്മകീടജനനീ വർണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ !"
⚜️285 ആബ്രഹ്മകീടജനനീ = സൃഷ്ടിദേവനായ ബ്രഹ്മാവ് മുതൽ സൂക്ഷ്മാ ണു വരെയുള്ളവരുടെ അമ്മയായിട്ടുള്ള ദേവീ.
ബ്രഹ്മാവ് തുടങ്ങി കീടം വരെയുള്ളവർക്കെല്ലാം ജനനീ. എല്ലാ ജീവന്മാരുടേയും ആകത്തുകയായ ഹിരണ്യഗർഭൻ ആണ് ബ്രഹ്മാവ് എന്ന് നാരായണീയം. എല്ലാമായ ബ്രഹ്മാവിനും ഒന്നുമല്ലാത്ത കീടത്തിനും സമാനയായ അമ്മയാണ് ഭഗവതി.
⚜️286 വർണ്ണാശ്രമവിധായിനീ = ഓരോവ്യക്തിയുടേയും ജീവിതചര്യകളും അവർ നിർബന്ധമായും അനുഷ്ഠിക്കേണ്ട ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം തുടങ്ങിയ വർണ്ണാശ്രമങ്ങളെയും വ്യവസ്ഥചെയ്തു നല്കുന്നവളെ.
വർണ്ണങ്ങളും ആശ്രമങ്ങളും വിധാനം ചെയ്തവൾ. പ്രപഞ്ചം പ്രകൃതിയുടെ നിയമങ്ങളാൽ ബന്ധിതമാണ്. ഈ നിയമങ്ങളിൽ നിന്ന് കാലത്തിനനുസരിച്ച് വർഗ്ഗാഭിമാനങ്ങൾ ഉണ്ടാവുന്നു. അങ്ങിനെയാണ് വർണ്ണങ്ങളും ആശ്രമങ്ങളും ഉണ്ടായത്. വർണ്ണങ്ങൾ എന്നാൽ ബ്രാഹ്മണാദി വര്‍ണ്ണങ്ങൾ (ബ്രാഹ്മണം, ക്ഷത്രിയം, വൈശ്യം, ശൂദ്രം എന്നിങ്ങനെയുള്ള വർണ്ണങ്ങൾ). ആശ്രമങ്ങൾ ബ്രഹ്മചര്യാദി ആശ്രമങ്ങള്‍ ( ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥo, സന്യാസം തുടങ്ങിയവ).
വർണ്ണത്തിന് വ്രതം എന്നും ആശ്രമത്തിന് മുനിമാരുടെ പർണ്ണശാല എന്നും അർത്ഥമുണ്ട്. ഭക്തർക്ക് തപസ്സു ചെയ്യാനുള്ള വ്രതനിയമവും വസിയ്‌ക്കാനുള്ള പർണ്ണശാലയും ഒരുക്കിക്കൊടുക്കുന്നത് ഭഗവതിതന്നെ ആണ്.
⚜️287 നിജാജ്ഞാരൂപനിഗമാ = സ്വന്തം ആജ്ഞകൾ വേദങ്ങളായിട്ടുള്ളവളെ. സ്വന്തം ആജ്ഞകൾ വേദങ്ങൾ ആയിട്ടുള്ളവൾ. (പുരാതനവും പരമവുo ശക്തിയുള്ളതുമായ എന്റെ ആജ്ഞകൾ വേദങ്ങൾ എന്നറിയപ്പെടുo എന്ന് കൂർമ്മ പുരാണം പറയുന്നു ). ദേവിയുടെ അരുളപ്പാടുകൾ ആണ് വേദങ്ങൾ എന്ന് മനസിലാക്കാം.
നിജവും ആജ്ഞയിൽ വച്ച് നിരൂപണം ചെയ്യപ്പെട്ടതുമായ, നിഗമങ്ങളോടുകൂടിയവൾ. സാധനാമാർഗത്തിൽ പരമാത്മദർശനത്തിന്റെ അടുത്തെത്തി നിൽക്കുന്ന അവസ്ഥയാണ് ആജ്ഞാചക്രത്തിലെത്തുമ്പോഴുണ്ടാകുന്നത്. അത്ര ഉയർന്ന അവസ്ഥയിലെത്തിയ മഹർഷിമാർ കണ്ടുപിടിച്ചതാണ് വേദങ്ങൾ അഥവാ നിഗമങ്ങൾ .
⚜️288 പുണ്യാപുണ്യ ഫലപ്രദാ = പുണ്യത്തിനും പാപത്തിനും അതിന്റേതായ ഫലങ്ങൾ നൽകുന്നവളെ.
പുണ്യത്തിന്റെയും അപുണ്യത്തിന്റെയും ഫലത്തെ പ്രദാനം ചെയ്യുന്നവൾ. പുണ്യകർമങ്ങൾക്കും പാപകർ മങ്ങള്‍ക്കും ഉള്ള ഫലം തരുന്നത് ഭഗവതിയാണ്.
പുണ്യാ എന്നതിന് തുളസീ എന്ന് ഒരർഥം. പുണ്യഫലം എന്നതിന് പൂന്തോട്ടം എന്നും അർഥം ഉണ്ട്. തുളസി നനയ്‌ക്കുന്നതേ പുണ്യമാണ്. ആ തുളസികൊണ്ടുള്ള ഒരു പൂന്തോട്ടം നനയ്‌ക്കാൻ കിട്ടിയാലോ. അങ്ങനെ ഒരു പൂന്തോട്ടം തരുവാന് അമ്മയ്‌ക്കേ കഴിയൂ. അതായത് അത്രത്തോളം പുണ്യം തരുവാൻ ഭഗവതിക്കേ കഴിയൂ എന്നർഥം.
പുണ്യത്തിനും പാപത്തിനും അതിന്റെതായ ഫലങ്ങൾ നൽകുന്ന ദേവീ. പുണ്യം ആയാലും പാപം ആയാലും അത് ചെയ്യുന്നവർക്ക് അതിന്റെ ഫലം കൃത്യമായി എത്തിക്കുന്നവൾ ആണ് ദേവി.. ദേവി ഉപാസനയ്യോടൊപ്പൊo നല്ല കർമ്മങ്ങളും ചെയ്യുമ്പോൾ മാത്രമേ നല്ല ഫലങ്ങൾ നമ്മെ തേടി എത്തുള്ളൂ എന്ന് മനസിലാക്കാം.അങ്ങനെയുള്ള ലളിതാദേവിയെ ഞാൻ നമസ്കരിക്കുന്നു..
അമ്മേ ശരണം!
🕉🌷🕉
(കടപ്പാട്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ