Keyman for Malayalam Typing

Krishnagatha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Krishnagatha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൃഷ്ണജയന്തി

ഇന്നാണ് കൃഷ്ണജയന്തി നാംകൊണ്ടാടുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ആ‍ാഗസ്റ്റ് 13നു തന്നെ ഗോകുലാഷ്ടമി കൊണ്ടാടിക്കഴിഞ്ഞു. ഈ വ്യത്യാസം എന്തുകൊണ്ടാണാവോ?

കൃഷ്ണഗാഥയിലെ ഒരു പ്രാര്‍ഥനയാണ് ചുവടെ കൊടുത്തിരിക്കുന്ന്ത്.

“ക്ഷീരസാഗരവാരിരാശിയില്‍ നാഗവീരവിരാസനേ

താരില്‍ മാതൊടുകൂടിമേവിന നീരജായത ലോചന.

നീരുലാവിന നീരദാവലി നേരെഴും തവ പൂവല്‍ മേ

പാരമുള്ളിലെഴുന്നുതോന്നുക ഘോരതാപകശാന്തയെ.

പാരിടത്തിലുരത്തുനിന്നൊരു ഭാരമമ്പൊടു പോക്കുവാന്‍

പാരില്‍ വന്നു പിറന്നതെന്നതു ചേരുവില്ലതു ചെഞ്ചമ്മേ.

പാരിടത്തയകത്തെടുത്തൊരു ചാരു നിന്നുടല്‍ തന്നെയും

ആദരിച്ചു ധരിച്ചു നിന്നതുമേദിനിക്ക് പൊറുക്കുമോ.

നാമരൂപമകന്നു നിന്നൊരുനാഥനേ നളിനേക്ഷണ

നാരദാദിഭിരാനതം തവ നാമരൂപമുപാസ്മഹെ.

വീതരാഗമുനീന്ദ്ര വന്ദിത ബോധരൂപ ദയാനിധേ

വീക്ഷണാന്തമിതെന്നില്‍ നല്‍കുക മോക്ഷദം കരുണാസ്പദം.

ഏവമെന്നതുദുരമായതില്‍ മേവിനിന്നൊരു ദേവനെ

വേദനാവലി വേര്‍പെടുപ്പൊരു പാദ സേവ വഴങ്ങനാം.

ധാരണാദികളാദരിച്ചെഴുമാരണാദികലാദരാല്‍

ഘോരരായകൃതാന്തകിങ്കരര്‍ വാരണായ വനാന്തരേ.

നിന്നുനീതിയിലുള്ളില്‍ നണ്ണിന നിന്‍ പദം നിഖിലേശ്വര

ഊനമറ്റു തെളിഞ്ഞു തോന്നുക മാനസേമദലാനസേ.

കേശവാദികള്‍ നാമമാണ്ടെഴുമീശനിന്‍ നയനാഞ്ചലം

ക്ലേശപാശ വിനാശമെങ്ങളിലേശുന്മാറരുളേണമേ.

ദേവ ദേവ ദയാനിധേ തവചേവടിത്തണല്‍ കേവലം

പാതകാപതശാന്തയേമമനാഥ നല്‍കുക സാദരം.

വൃഷ്ണവീരവിരിഞ്ച വന്ദിത കൃഷ്ണ രാമകൃപാംബുധെ

പുഷ്കരേക്ഷണ പൂരിതാഖില നിഷ്കളാത്മപതേ നമഃ

വേദസാരവിനോദനെനമൊ വേദപാലകനേനമഃ

വേദവേദികള്‍‌ വേദ്യനേ നമൊ വേദനായവനേ നമഃ”

Technorati Tags:

ശിവസ്തുതി (Sivasthuthi 37-48)

1 മുതല്‍‌  36 വരെയുള്ള ശ്ലോകങ്ങള്‍‌   ഇതിനു മുന്‍പുള്ള   പോസ്റ്റില്‍‌ ഉണ്ട്.

നിഗമാവലി പുകഴുന്തവ ചരണാംബുജ യുഗളം

നിയതം മമ മനകാമ്പിനു നിനവായ് ‌വരികിനിയും.  37

പെരുതാകിന ദുരിതാമയ പരിതാപഹമയി നിന്‍

ചരിതാമൃത-മുരചെയ് കയി രസനാ മമ രസികാ.  38

ധരണീധര കരുണാകര  ശരണാഗത ജനതാ

പരിപാലന നിരതാഖില ദുരിതാപഹ ജഗതാം.  39

കലിനാശന കബളീകൃത നവനീതക തൊഴുതേന്‍

വിലസീടുക നിയതം മയി നിരുണാതവ കരുണാ.  40

ജഡരൂപക ജഗതാത്മക ജയമാധവ ഭഗവന്‍

ജയദേവകി തനയാദിമ ജയകാരണ ജഗതാം.  41

ജയസുന്ദര ജയനന്ദജ ജയമംഗല വസതെ

വ്രജമന്ദിര മുനി വന്ദിത ചരണം ഭവ സതതം.  42

കലുഷാപഹ കമലാനന കലശോദധി മകള്‍‌ തന്‍   

കരവാരിജ പരിലാളിത ചരണാംബുജ സതതം.  43

കമലാസന വിമലാനന മുഖരീകൃത മഹിമന്‍

കലി നാശന കരി നാശന കനമേകുക കരുണാം.  44

മുരശാസന നരകാന്തക മുഖരീകൃത മുരളീ

വിവശീകൃത ജന മാനസ സരസീരുഹ വിതതേ.  45

ചരിതാമൃത വിവശീകൃത ഭുവനാകില വസതേ

നിരുപാതിക നിയതന്തവ തിരുമെയ് പരി കലയേ.  46

യദുനന്ദന മുഖ പങ്കജ പരിനിന്ദിത വിലസ-

ച്ഛശിമണ്ഡല മണിമണ്ഡിത വരമണ്ഡന ജഗതാം.  47

ഭുജമണ്ഡല പരിപണ്ഡിത രിപുമണ്ഡല സതതം

വ്രജമന്ദിര മുനിവന്ദിത ചരണാംബുജ ശരണം.  48

(സമാപ്തം)

Technorati Tags:

ശിവസ്തുതി (Sivasthuthi-13-24)

ഇതിനു  മുന്‍പുള്ള പോസ്റ്റില്‍‌  ശിവസ്തുതിയുടെ ഒന്നാമത്തെ 12 ഈരടികളുണ്ട്.  അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത്  ആലപിക്കാന്‍. 

നയമീടിന നയനാഞ്ചല-മലിവോടയി തഴുകുന്ന-

ണികാതിണ തുണയാകയി മന-കാമ്പിനു മമതേ. 13

തിലസൂന-മിതലിവോടയി പലപോതടി പണിയും

തിരുനാസിക തിറമോടിത തൊഴുതേനഹ മഹമേ.  14

ഉരുമണ്ഡന മണീകുണ്ഡല പരി മണ്ഡിത-മിത ഞാന്‍

മണീഗണ്ഡക യുഗളന്തവ ജനിഖണ്ഡന തൊഴുതേന്‍.  15 

മലര്‍ മാനിനി മനകാമ്പിനു മദനാമയമരുളും

മണീവായ്‌  മലര്‍ മനകാമ്പിനൊ-രണിയായ്  വരികനിശം.  16

പരിനിന്ദിത മൃദു കന്ദക മരു നന്ദിത രദനം

വര ദന്തവ വദനം മമ വിപദന്തക ഭവതാം.  17

അണി പുഞ്ചിരി തുണയായെഴു-മമലന്തവ വചസാം

നിചയമ്മമ ചെവികള്‍ക്കയി വശമായ് വരികിനിയും.  18

അഘസൂദന-മഘവന്മുഖ-മഖ ഭോജികള്‍‌ തൊഴുമീ-

മ്മുഖ പങ്കജ മഘ പങ്കജ വിപദം കളലകകലെ.  19

വളര്‍ കാമ്പുവോടളവേറിന കലഹമ്പര-മിയലും

ഗള കാന്തിയില്‍      വിളയാടുക ദലിതാപദി മനതാര്‍.    20

പരിചോടയി കടല്‍ മാനിനി തട മമ്മുല-മരുവും

തിരുമാറിട-മിത ഞാനയി പരി പാലക തൊഴുതേന്‍.  21

പരിതാപദ മസുരാവലി മനതാരതി ലനിശം

കരതാര്‍ തവ ദുരിതാപഹ-മിത ഞാനയി തൊഴുതേന്‍ .  22

മധുരാവലി പരിപൂരിത-മുദരന്തവ സുഭഗം

ദുരിതാവലി ഭിരുതമ്മമ വരവേണമിതനിശം. 23

തരുണാരുണ കിരണാവലി തരമീടിന വസനം

കരണേ മമ പരി ഖേലതു കരുണാകര-നിതരാം.  24

തുടരും...

Technorati Tags:

ശിവസ്തുതി (sivastuthi 25-36)

ഇതിനു തൊട്ട് മുന്‍പുള്ള പോസ്റ്റില്‍‌  ശിവസ്തുതിയുടെ ഒന്നാമത്തെ 24 ഈരടികളുണ്ട്.  അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത്  ആലപിക്കാന്‍. 

 

കലയേ ഹൃദി മണി മേഖല മരുവീടിന ജഘനം

കടല്‍ മാനിനി സുകൃതാവലി  വിലസീടിന നിലയം.  25

വലസൂദന മണി കമ്പ മിതിടയുന്തടയുഗളം

വടിവോടയി വരമേകുക വരദാധിപ മമതേ.  26

പരി പീഡിത കരി കുംഭമി-തുരുകുമ്പടി മരുവും

വര ജാനുക യുഗളന്തവ മുരശാസന തൊഴുതേന്‍.  27

മലരമ്പ തരമമ്പിന ശരധിദ്വയമിടയും

വരജംഘകള്‍‌   കരയേറ്റുക ദുരിതാര്‍ണ്ണവസലിലാല്‍.  28

കമഠാകൃതി തൊഴുതീടിന സുഷമാ പരി കലിതം

പ്രപദമ്മമ വിപദം കളകപദം തവ വിപദാം.  29

ചരണായിത സരസീരുഹ പരിശോഭിത ദലമായ്

വിലസ്സീടിന വിരല്‍ തന്നിര കരുതീടുക മനമേ.  30

മഖ ഭോജികള്‍‌ മകുടാഞ്ചിത മണികോടികളുരസും

നഖമാലകള്‍‌ തൊഴുതേനഹ മഘജാലക-മകല്‍‌വാന്‍.  31

ധ്വജ പങ്കജ വര രേഖകള്‍‌   നിരചിന്തിന കഴല്‍ തന്‍            

തലമംബുക മമ ചേതസി മധു സൂദന സതതം.  32

പദനിന്ദിത മൃദു പങ്കജ നഖ നിന്ദിത ഖഗതേ

ഗള നിന്ദിത വരകമ്പുക ഭുജ നിന്ദിത ഭുജഗ.  33

സ്മിത നിന്ദിത വര കുന്ദക മുഖ നിന്ദിത ശശഭൃല്‍         

കച നിന്ദത തിമിരന്തവ തിരു മെയ് പരി കലയെ.  34

കര വാരിജ പരിശോഭിത ദരവാരിജമമലം

വര വാരിജ നിലയാകര പരിലാളിത ചരണം.  35

പദ വാരിജ ചരിതാമയ പരിനോദന നിപുണം

നവ വാരിജ നയനന്തവ തിരുമെയ് പരി കലയെ.  36

(തുടരും...)

Technorati Tags:

ശിവസ്തുതി - കൃഷ്ണഗാഥയില്‍ നിന്നും

കൃഷ്ണഗാഥ    രചയിതാവിന്റെ    അസാമാന്യ പാണ്ഡിത്യ പ്രകടനത്തിനു   ഒരുദാഹരണമാണ്  താഴെ    കൊടുത്തിട്ടുള്ള  ശിവസ്തുതിയിലെ ചില വരികള്‍‌. 

കമലാകര പരിലാളിത കഴല്‍ തന്നിണ കനിവോട-

മരാവലി വിരവോടഥ തൊടുതീടിന സമയെ.  1

വിവിധാഗമ വചസാ മപി പൊരുളാകിന ഭഗവന്‍

വിധുശേഖര-നുപഗമ്യച മധുസൂധന സവിധെ.      2

ദ്വിജശാപജ വിപദാണ്ടൊരു നിജവംശവു - മഖിലം

വ്രജിനാര്‍ണ്ണവ-സലിലേ പരമ -അവപാത്യ ച സഹസാ.  3

അവശേഷിത-മവനീഭര-മഖിലം പര-മഴകോ-

ടവനോദിത-മലിവോടെഴുമവനോടയ-മവദല്‍.  4

ദലിതാഞ്ജന-നിറവും വരവലശാസന മണിയും

കലിതാദര്‍  മടികുമ്പിടുമരുവും നിറകലിതം.  5

ഖലശാസന-നലമാണ്ടെഴു മണിമെയ്തവ തൊഴുതേന്‍‌

മലര്‍-മാമിനി-മണിവാര്‍വ്വതു പരികീടിന-പരനേ.  6

ഫണിനായകനണിവായൊരു തിരുമെയ്-തവ പുകഴ്വാന്‍‌

പണിയായ്കിലുമണയായ്‌വരിക-നിശം മമ വചസാം.  7

ഇരുള്‍ വന്മുകില്‍ തരമാന്തക കചകാനന നിചയം

പരിചോടയി ഹൃദയേ മമ കുടി കൊള്ളുക കുടിലം.  8

നിരകൊണ്ടൊരു വരിവണ്ടൊടു നിറ കൊണ്ടൊരു കുരുളി-

ന്നിരുള്‍‌-കൊണ്ടലില്‍‌ നിനവുണ്ടിനി-യുരുതെണ്ടലു-മിയല്‍‌വാന്‍.  9

വിധുപോതക-മടി കുമ്പിടു-മഴകീടിന നിടിലം

മധുകൈടവ-മദ-നാശന മഹി തന്തവ തൊഴുതേന്‍.  10 

മധുമല്ലിക മലര്‍-വെല്ലിന വളര്‍-വില്ലൊടു-നിതരാ-

മുരതല്ലിന വര ചില്ലികള്‍   വരമേകുക മമതേ.  11

കടല്‍ മാനിനി മുഖപങ്കജ മധുപായിത മയിതേ

നയനാംബുജ-മിത ഞാനയി നരകാന്തക തൊഴുതേന്‍.  12 

തുടരും...

Technorati Tags:

ചെമ്പരുത്തി

Hiiscus5 

“അസ്താചലം തന്നില്‍  മെത്തിയിരുന്നൊ-

രുപുത്തന്‍ നിറമാണ്ട ചെമ്പരുത്തി,

ഒക്കവിരിഞ്ഞ് ചമഞ്ഞ കണക്കെയി-

ദ്ദിക്കു ചുവന്നു ചമഞ്ഞിതപ്പോള്‍‌.”

കൃഷ്ണഗാഥയിലെ ചില വരികള്‍‌.

 

Hiiscus4

കൃഷ്ണഗാഥ

ചിങ്ങമാസം. ഇത്  ഓണക്കാലം. കൃഷ്ണപ്പാട്ടുകൊണ്ട് ഭക്തിമുഖരിതമാകുന്ന മലബാര്‍  പ്രദേശം. മലയാള ഭാഷയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കാവ്യത്തെക്കുറിച്ച് അല്പം എഴുതാം. ഭാഗവതം ദശമസ്കന്ധത്തില്‍  പ്രതിപാതിച്ചിട്ടുള്ള വിഷയം മലയാളമെന്ന ക്ഷീരത്തില്‍  പഞ്ചസാര ചേര്‍ത്തത് പോലെ  മഞ്ജരി വൃത്തത്തില്‍ നമുക്ക് കാഴ്ച വെച്ച ചെറുശ്ശേരി നമ്പൂതിരിയുടെ കഴിവ് അപാരമാണെന്നതില്‍ സംശയമില്ല.

കൃഷ്ണഗാഥയില്‍  ശ്രീകൃഷ്ണഭഗവാന്റെ അവതാരം, ബാല്യലീലകള്‍, ദുഷ്ട നിഗ്രഹം, സജ്ജന പരിപാലനം,സ്വര്‍ഗാരോഹണം  എന്നിവ വളരെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ചത് കാണാം. ഇതിലുപയോഗിച്ചിരിക്കുന്ന പല വാക്കുകളും ഇന്ന് പ്രചാരത്തിലില്ല. തലമുറ തലമുറാ‍ായി പറഞ്ഞറിയുന്ന കഥയാണെങ്കിലും അതിന്റെ മാധുര്യത്തിന്  ഒര്  കുറവുമില്ലെന്നത് ഒരു നഗ്ന സത്യം മാ‍ത്രമാണ്. ഉല്‍‌പ്രേക്ഷാലങ്കാരത്തിലുള്ള തുടക്കം തന്നെ എത്ര മനോഹരമായിട്ടുണ്ട് !

“ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു

ചന്ദ്രിക മെയ്യില്‍ പരക്കയാലെ

പാലാഴി വെള്ളത്തില്‍ മുങ്ങി നിന്നീടുന്ന

നീലാഭമായൊരു ശൈലം പോലെ”

 

Technorati Tags: