ശിവസ്തുതി (sivastuthi 25-36)

ഇതിനു തൊട്ട് മുന്‍പുള്ള പോസ്റ്റില്‍‌  ശിവസ്തുതിയുടെ ഒന്നാമത്തെ 24 ഈരടികളുണ്ട്.  അതിന്റെ തുടര്‍ച്ചയായിട്ടു വേണം ഇത്  ആലപിക്കാന്‍. 

 

കലയേ ഹൃദി മണി മേഖല മരുവീടിന ജഘനം

കടല്‍ മാനിനി സുകൃതാവലി  വിലസീടിന നിലയം.  25

വലസൂദന മണി കമ്പ മിതിടയുന്തടയുഗളം

വടിവോടയി വരമേകുക വരദാധിപ മമതേ.  26

പരി പീഡിത കരി കുംഭമി-തുരുകുമ്പടി മരുവും

വര ജാനുക യുഗളന്തവ മുരശാസന തൊഴുതേന്‍.  27

മലരമ്പ തരമമ്പിന ശരധിദ്വയമിടയും

വരജംഘകള്‍‌   കരയേറ്റുക ദുരിതാര്‍ണ്ണവസലിലാല്‍.  28

കമഠാകൃതി തൊഴുതീടിന സുഷമാ പരി കലിതം

പ്രപദമ്മമ വിപദം കളകപദം തവ വിപദാം.  29

ചരണായിത സരസീരുഹ പരിശോഭിത ദലമായ്

വിലസ്സീടിന വിരല്‍ തന്നിര കരുതീടുക മനമേ.  30

മഖ ഭോജികള്‍‌ മകുടാഞ്ചിത മണികോടികളുരസും

നഖമാലകള്‍‌ തൊഴുതേനഹ മഘജാലക-മകല്‍‌വാന്‍.  31

ധ്വജ പങ്കജ വര രേഖകള്‍‌   നിരചിന്തിന കഴല്‍ തന്‍            

തലമംബുക മമ ചേതസി മധു സൂദന സതതം.  32

പദനിന്ദിത മൃദു പങ്കജ നഖ നിന്ദിത ഖഗതേ

ഗള നിന്ദിത വരകമ്പുക ഭുജ നിന്ദിത ഭുജഗ.  33

സ്മിത നിന്ദിത വര കുന്ദക മുഖ നിന്ദിത ശശഭൃല്‍         

കച നിന്ദത തിമിരന്തവ തിരു മെയ് പരി കലയെ.  34

കര വാരിജ പരിശോഭിത ദരവാരിജമമലം

വര വാരിജ നിലയാകര പരിലാളിത ചരണം.  35

പദ വാരിജ ചരിതാമയ പരിനോദന നിപുണം

നവ വാരിജ നയനന്തവ തിരുമെയ് പരി കലയെ.  36

(തുടരും...)

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: