ചിങ്ങമാസം. ഇത് ഓണക്കാലം. കൃഷ്ണപ്പാട്ടുകൊണ്ട് ഭക്തിമുഖരിതമാകുന്ന മലബാര്‍ പ്രദേശം. മലയാള ഭാഷയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കാവ്യത്തെക്കുറിച്ച് അല്പം എഴുതാം. ഭാഗവതം ദശമസ്കന്ധത്തില്‍ പ്രതിപാതിച്ചിട്ടുള്ള വിഷയം മലയാളമെന്ന ക്ഷീരത്തില്‍ പഞ്ചസാര ചേര്‍ത്തത് പോലെ മഞ്ജരി വൃത്തത്തില്‍ നമുക്ക് കാഴ്ച വെച്ച ചെറുശ്ശേരി നമ്പൂതിരിയുടെ കഴിവ് അപാരമാണെന്നതില്‍ സംശയമില്ല.
കൃഷ്ണഗാഥയില്‍ ശ്രീകൃഷ്ണഭഗവാന്റെ അവതാരം, ബാല്യലീലകള്‍, ദുഷ്ട നിഗ്രഹം, സജ്ജന പരിപാലനം,സ്വര്‍ഗാരോഹണം എന്നിവ വളരെ തന്മയത്വത്തോടു കൂടി അവതരിപ്പിച്ചത് കാണാം. ഇതിലുപയോഗിച്ചിരിക്കുന്ന പല വാക്കുകളും ഇന്ന് പ്രചാരത്തിലില്ല. തലമുറ തലമുറാായി പറഞ്ഞറിയുന്ന കഥയാണെങ്കിലും അതിന്റെ മാധുര്യത്തിന് ഒര് കുറവുമില്ലെന്നത് ഒരു നഗ്ന സത്യം മാത്രമാണ്. ഉല്‍പ്രേക്ഷാലങ്കാരത്തിലുള്ള തുടക്കം തന്നെ എത്ര മനോഹരമായിട്ടുണ്ട് !
“ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യില്‍ പരക്കയാലെ
പാലാഴി വെള്ളത്തില്‍ മുങ്ങി നിന്നീടുന്ന
നീലാഭമായൊരു ശൈലം പോലെ”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ