ജെടായു

അദ്ധ്യാത്മ രാമായണത്തിലെ ‘ജെടായു സംഗമ’ത്തില്‍ ശ്രീരാമന്‍ ലക്ഷമണനോട് :

“രാക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-

ഭക്ഷകനിവനെ നീ കണ്ടില്ലയോ സഖേ!”

ഇത് കേട്ടമാത്രയില്‍ ജെടായു ഭയപീഡിതനായിക്കൊണ്ട്  എന്താണ് അറിയിക്കുന്നത്;

“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-

ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും.

നിന്തിരുവടിക്കും ഞാന്‍ ഇഷ്ടത്തെ ച്വെയ്തീടുവന്‍

ഹന്തവ്യനല്ല ഭവത്ഭക്തനാം ജെടായു ഞാന്‍.”

ഈ ഇന്ററഡക്ഷനൊക്കെ കഴിഞ്ഞ്  കുറച്ചുകാലം കഴിയുമ്പോഴാണു സീതാ ദേവിയെ മോഷ്ടിച്ചു രാവണന്‍ രക്ഷപ്പെടുന്നത്.

സീതയെത്തേടിക്കോണ്ടു  പോകുമ്പോഴും രാവണനുമായി പൊരുതി മരിക്കാനായി കിടക്കുന്ന ജെടായുവിന്റെ ഘോരമായ രൂപം കണ്ട് ശ്രീരമനു തോന്നിയത്  ആദ്യം കണ്ടപ്പോഴുള്ള അതേ അവസ്ഥ തന്നെ.

“ജാനകിതന്നെത്തിന്നു തൃപ്തനായൊരു യാതു-

ധാനനീക്കിടക്കുന്നത്ര നീ കണ്ടീലയോ”

സീതയുടെ അനുഗ്രഹത്തിനാലാണ്  ഞാനിതുവരെ ജീവനോടെ ഇരിക്കുന്നത്. നിന്തിരുവടിയെക്കണ്ട് അനുഗ്രഹം വാങ്ങി മരിക്കണം എന്ന ഒരാഗ്രഹം മാത്രമേ എനിക്കിപ്പോഴുള്ളൂ. എന്നറിയിച്ചപ്പോഴാണു ശ്രീരാമന്‍ സംഗതി മനസ്സിലാക്കുന്നത്.

ധൃതിപ്പെട്ട്  ഒരുവനേയും കുറ്റപ്പെടുത്തരുത്, തെറ്റിധരിക്കരുത്  എന്നു നാം മനസിലാക്കാന്‍  ഉതകുന്ന ഇതുപോലുള്ള പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: