ശിവസ്തുതി (Sivasthuthi 37-48)

1 മുതല്‍‌  36 വരെയുള്ള ശ്ലോകങ്ങള്‍‌   ഇതിനു മുന്‍പുള്ള   പോസ്റ്റില്‍‌ ഉണ്ട്.

നിഗമാവലി പുകഴുന്തവ ചരണാംബുജ യുഗളം

നിയതം മമ മനകാമ്പിനു നിനവായ് ‌വരികിനിയും.  37

പെരുതാകിന ദുരിതാമയ പരിതാപഹമയി നിന്‍

ചരിതാമൃത-മുരചെയ് കയി രസനാ മമ രസികാ.  38

ധരണീധര കരുണാകര  ശരണാഗത ജനതാ

പരിപാലന നിരതാഖില ദുരിതാപഹ ജഗതാം.  39

കലിനാശന കബളീകൃത നവനീതക തൊഴുതേന്‍

വിലസീടുക നിയതം മയി നിരുണാതവ കരുണാ.  40

ജഡരൂപക ജഗതാത്മക ജയമാധവ ഭഗവന്‍

ജയദേവകി തനയാദിമ ജയകാരണ ജഗതാം.  41

ജയസുന്ദര ജയനന്ദജ ജയമംഗല വസതെ

വ്രജമന്ദിര മുനി വന്ദിത ചരണം ഭവ സതതം.  42

കലുഷാപഹ കമലാനന കലശോദധി മകള്‍‌ തന്‍   

കരവാരിജ പരിലാളിത ചരണാംബുജ സതതം.  43

കമലാസന വിമലാനന മുഖരീകൃത മഹിമന്‍

കലി നാശന കരി നാശന കനമേകുക കരുണാം.  44

മുരശാസന നരകാന്തക മുഖരീകൃത മുരളീ

വിവശീകൃത ജന മാനസ സരസീരുഹ വിതതേ.  45

ചരിതാമൃത വിവശീകൃത ഭുവനാകില വസതേ

നിരുപാതിക നിയതന്തവ തിരുമെയ് പരി കലയേ.  46

യദുനന്ദന മുഖ പങ്കജ പരിനിന്ദിത വിലസ-

ച്ഛശിമണ്ഡല മണിമണ്ഡിത വരമണ്ഡന ജഗതാം.  47

ഭുജമണ്ഡല പരിപണ്ഡിത രിപുമണ്ഡല സതതം

വ്രജമന്ദിര മുനിവന്ദിത ചരണാംബുജ ശരണം.  48

(സമാപ്തം)

Technorati Tags:

അഭിപ്രായങ്ങളൊന്നുമില്ല: