Keyman for Malayalam Typing

സുഭാഷിതം

🪔 സുഭാഷിതം 🪔

ആയുഷ:ഖണ്ഡമാദായ
രവിരസ്തമയം ഗത:
അഹന്യഹനിബോധവ്യം
കിമേതത്സുകൃതംകൃതം.

*സകലചരാചരങ്ങളുടെയും ഭൂമിയിലെ ദിനങ്ങൾ എണ്ണപ്പെട്ടതാകുന്നു.

*ജനിച്ചാൽ ഒരിക്കൽമരിക്കണം, അതാണ് പ്രപഞ്ച സത്യം.

*എന്ന് ജനിച്ചു, എത്രകാലം ജീവിച്ചു, എന്ന് മരിക്കും എന്നിങ്ങനെ ഭൂമിയിൽ ജീവിച്ചു തീർക്കുന്ന ഓരോ നിമിഷത്തിനും കണക്കു വെക്കുന്നവനാണ് മനുഷ്യൻ.

*എന്നാൽ ഈ നിമിഷങ്ങളെ എങ്ങനെ ജീവിച്ചുതീർക്കണം എന്നതിനെക്കുറിച്ചു പലർക്കും ധാരണയില്ല.

*ഭൂമിയിൽ അനുവദിച്ച സമയത്തു നന്മതിന്മകൾ പലതും ചെയ്തു കൂട്ടുന്നു.

*ആദിത്യൻ ദിനം പ്രതി ഉദിച്ചു അസ്തമിക്കുമ്പോൾ ഓരോ മനുഷ്യന്റെയും ആയുസ്സിന്റെ ഒരു ഭാഗം കൂടി കൊണ്ടുപോകുന്നു.

*ഓരോ ദിവസവും കഴിയുംതോറും ആയുസ്സിന്റെ ദൈർഘ്യവും കുറഞ്ഞു വരുന്നു. അതിനാൽ അനുവദിച്ചിരിക്കുന്ന ഓരോ നിമിഷവും വിലപെട്ടതെന്നു കരുതി ജീവിക്കണം.

*മറ്റുള്ളവർക്കും നമുക്കുതന്നെയും നന്മ ചെയ്യണം. സമയം തീരുന്നുവെന്നു കണ്ടു സത്കർമ്മങ്ങൾ ചെയ്യണം.
***


പത്തു ലക്ഷണങ്ങൾ

 

 വേദ ജ്നാനം നേടുന്നവർക്ക് വേണ്ടുന്ന  പത്തു ലക്ഷണങ്ങൾ

 


"ബ്രാഹ്മണോ ജജ്ഞേ പ്രഥമോ ദശ ശീർഷോ ദശാസ്യ :

സ സോമം പ്രഥമ പപൌ സ ചകാരാരസം വിഷം. "

(അഥർവവേദം 4. 6.1 )

 വേദജ്ഞാനം നേടുന്നവൻ ധർമത്തിന്റെ പത്തു ലക്ഷണങ്ങൾ (ധതി, ക്ഷമ, ദമം, അസ്തേയം, ശൗചം, ഇന്ദ്രിയനിഗ്രഹം, ധി, വിദ്യ, സത്യം, അക്രോധം) തന്റെ ശിരസ്സുകളാക്കി മാറ്റുന്നു. ധാർമികമായ വ്യവഹാരങ്ങളോടു കൂടിയ ആ ഉത്തമ പുരുഷൻ സൗമ്യഭാവ സ്വീകരിച്ചു കൊണ്ടു തന്നെ സമൂഹത്തിലെ വിഷങ്ങളെ പ്രഭാവ ശൂന്യമാക്കുന്നു.

***

സ്വാമി ശരണ'ത്തിലെ ശരണം

`സ്വാമി ശരണ'ത്തിലെ ശരണം എന്ന വാക്കിൻ്റെ അർത്ഥം എന്താണ്? 

"ശം ബീജം ശത്രുസംഹാരം
രേഫം ജ്ഞാനാഗ്‌നി വാചകം
ണകാരം സിദ്ധിതം ശാന്തം
മുദ്രാ വിനയ സാധനം!"

`ശരണം' എന്ന വാക്കിലെ ആദ്യാക്ഷരമാ ശ ഉച്ചാരണ മാത്രയിൽ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്‌. അഗ്‌നിയെ ജ്വലിപ്പിക്കുന്ന ര എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു.
ണം ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു.

മനുഷ്യനിൽ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്‌. പതിനെട്ടാം പടി കയറുന്നവൻ വിനയമുള്ളവനാ- യിരിക്കണം എന്നും അവൻ അഹങ്കാരത്തെ നിലനിർത്താത്തവൻ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.

"സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം!"

ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുക.

👣🙏👣🙏👣🙏

"സ്വാമി ശരണം!" - അർഥം

സ്വാമിയേ ശരണമയ്യപ്പാ...!

സ്വാമി ശരണം എന്ന വാക്കിൻ്റെ  അർത്ഥം എന്താണ്? ചോടെ കൊടുത്തിരിക്കുന്ന ശ്ലോകം  അതിനുള്ള ഭാഗിക ഉത്തരമാണ്.

"സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ!"

`സ്വാമി ശരണ'ത്തിലെ
സ്വാ എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.

സൂചിപ്പിക്കുന്നത്‌ ശിവനേയും ഇ ശക്തിയേയുമാണ്‌. രണ്ടുംകൂടി ചേർന്ന്‌ മി ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന്‌ ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും പരമാത്മാവിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.
ശരണം എന്ന വാക്കിൻ്റെ സാരം അടുത്ത blog-പോസ്റ്റിൽ.
ശുഭദിനം!
🧘🧘🧘


ദേവി കല്പം - Prayer

ദേവി കല്പം
സുപ്രഭാത വന്ദനം!
വനദുർഗ്ഗ
"സൌവർണ്ണാംബുജമദ്ധ്യഗാം ത്രിനയനാം സൌദാമിനീസന്നിഭാം ചക്രം ശംഖവരാഭയാനി ദധതീമിപ്പോൾ കലാം ബിഭ്രതീം ഗ്രൈവേയാംഗദഹാരകുണ്ഡലധരാമാഖണ്ഡലാദ്യൈഃ സ്തുതാം ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖീം പാർശ്വസ്ഥപഞ്ചാനനാം!"
സാരം:
സ്വർണ്ണത്താമരപ്പൂവിൽ ഇരിയ്ക്കുന്നവളും , ത്രിനേത്രയും ഇടിമിന്നൽ പോലെ പ്രകാശിക്കുന്നവളും, ചക്രവും ശംഖും വരദവും അഭയവും നാലു കൈകളെക്കൊണ്ടു ധരിച്ചവളും , ചന്ദ്രക്കലകൊണ്ടു അലങ്കരിച്ചവളും ഗൈവേയവും അംഗദങ്ങളും മാലകളും കുണ്ഡലങ്ങളും ധരിച്ചവളും ഇന്ദ്രാദിദേവന്മാരാൽ സ്തുതിയ്ക്കപ്പെടുന്നവളും വിന്ധ്യപർവ്വതത്തിൽ വസിക്കുന്നവളും , ചന്ദ്രവദനയും സമീപത്തിൽ വാഹനമായ സിംഹത്തോടുകൂടിയവളുമായ ദുർഗ്ഗാഭഗവതിയെ ധ്യാനിയ്ക്കണം. (പഞ്ചാനനൻ = സിംഹം )

അമ്മേ ശരണം, ദേവി ശരണം, 
ലക്ഷ്മി ശരണം, ഭദ്രേ ശരണം!
***

സുബ്രഹ്മണ്യ കീർത്തനം

 സുബ്രഹ്മണ്യ കീർത്തനം


ഹര ഷണ്മുഖ ശംഭുകുമാരകനേ ശരണം തരണേ കരുണാകരനേ, വരമേകുക ഷഷ്ടിജനപ്രിയനേ പരനേ പരമേശ്വര വന്ദിതനേ.

വിധി വന്ദിത വേദസുധാജലധേ വരശീലഗുണാർണ്ണവ ശ്രീ ഗുഹനേശരണാഗത വത്സല കാമദനേ ശരകാനന സംഭവ സുന്ദരനേ.

പാർവ്വതി ലാളിതരമ്യതനോ പതിതാവന പാവക നന്ദനനേ, പാവനമാം തവ പദയുഗളം മമ മനതളിരിൽ കളിയാടണമേ

ദേവഗണത്തിനു രക്ഷകനേ നിജ ശത്രു ഗണത്തിനു ശിക്ഷകനേ, അസുര കുലാന്തക ഷണ്മുഖ ഭോ പരിപാലയ ശങ്കര നന്ദനനേ.

പദനതജന പാലക വരദവിഭോ കലി കന്മഷ ദോഷ ഭയാപഹനേ, മമ നിത്യ നിരഞ്ജന നിഷ്കളനേ കഴലേകിയനുഗ്രഹമേകണമേ.

ഹര ക്രൌഞ്ച മദാന്തക ശക്തികര പ്രവരാസുരഭഞ്ജക പുണ്യ തനോ,ഗിരിജാമുഖ പങ്കജ ഭാസ്കരനാം തവപാദമതേകമതേ ശരണം.

കാമ്യവരപ്രദനാം മുരുകാ മമ സഞ്ചിത പാപമകറ്റണമേ, മാമയിലിൻ മുകളേറി മമാന്ധത നീക്കിടുവാൻ ഹൃദി വന്നിടണേ.

ദുഃഖവിനാശന ദുർമ്മദമോചന ദ്വാദശ ലോചന ശോഭിതനേ,ദുരിത വിമോചന ശംഭുകുമാരക നിൻപദമേകം ശരണം മേ!

ഓം സ്കന്ദായ നമഃ

***