Keyman for Malayalam Typing

സുഭാഷിതം

🪔 സുഭാഷിതം 🪔

ആയുഷ:ഖണ്ഡമാദായ
രവിരസ്തമയം ഗത:
അഹന്യഹനിബോധവ്യം
കിമേതത്സുകൃതംകൃതം.

*സകലചരാചരങ്ങളുടെയും ഭൂമിയിലെ ദിനങ്ങൾ എണ്ണപ്പെട്ടതാകുന്നു.

*ജനിച്ചാൽ ഒരിക്കൽമരിക്കണം, അതാണ് പ്രപഞ്ച സത്യം.

*എന്ന് ജനിച്ചു, എത്രകാലം ജീവിച്ചു, എന്ന് മരിക്കും എന്നിങ്ങനെ ഭൂമിയിൽ ജീവിച്ചു തീർക്കുന്ന ഓരോ നിമിഷത്തിനും കണക്കു വെക്കുന്നവനാണ് മനുഷ്യൻ.

*എന്നാൽ ഈ നിമിഷങ്ങളെ എങ്ങനെ ജീവിച്ചുതീർക്കണം എന്നതിനെക്കുറിച്ചു പലർക്കും ധാരണയില്ല.

*ഭൂമിയിൽ അനുവദിച്ച സമയത്തു നന്മതിന്മകൾ പലതും ചെയ്തു കൂട്ടുന്നു.

*ആദിത്യൻ ദിനം പ്രതി ഉദിച്ചു അസ്തമിക്കുമ്പോൾ ഓരോ മനുഷ്യന്റെയും ആയുസ്സിന്റെ ഒരു ഭാഗം കൂടി കൊണ്ടുപോകുന്നു.

*ഓരോ ദിവസവും കഴിയുംതോറും ആയുസ്സിന്റെ ദൈർഘ്യവും കുറഞ്ഞു വരുന്നു. അതിനാൽ അനുവദിച്ചിരിക്കുന്ന ഓരോ നിമിഷവും വിലപെട്ടതെന്നു കരുതി ജീവിക്കണം.

*മറ്റുള്ളവർക്കും നമുക്കുതന്നെയും നന്മ ചെയ്യണം. സമയം തീരുന്നുവെന്നു കണ്ടു സത്കർമ്മങ്ങൾ ചെയ്യണം.
***


അഭിപ്രായങ്ങളൊന്നുമില്ല: