സ്വാമി ശരണം എന്ന വാക്കിൻ്റെ അർത്ഥം എന്താണ്? ചോടെ കൊടുത്തിരിക്കുന്ന ശ്ലോകം അതിനുള്ള ഭാഗിക ഉത്തരമാണ്.
"സ്വാ കാരോച്ചാര മാത്രേണ
സ്വാകാരം ദീപ്യതേ മുഖേ
മകാരാന്ത ശിവം പ്രോക്തം
ഇകാരം ശക്തി രൂപ്യതേ!"
`സ്വാമി ശരണ'ത്തിലെ
സ്വാ എന്ന പദം ഉച്ചരിക്കുന്ന മാത്രയിൽ പരബ്രഹ്മത്താൽ തിളങ്ങുന്ന `ആത്മ'ബോധം തീർഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.
മ സൂചിപ്പിക്കുന്നത് ശിവനേയും ഇ ശക്തിയേയുമാണ്. രണ്ടുംകൂടി ചേർന്ന് മി ആകുമ്പോൾ `ശിവശക്തി' സാന്നിധ്യമാകുന്നു. ശിവശക്തി മുൻപറഞ്ഞ `സ്വാ'യോടൊപ്പം ചേർന്നു തീർഥാടകന് ആത്മസാക്ഷാത്‌ക്കാരം നേടാൻ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ `സ്വത്വ'ത്തിന്റെയും പരമാത്മാവിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.
ശരണം എന്ന വാക്കിൻ്റെ സാരം അടുത്ത blog-പോസ്റ്റിൽ.
ശുഭദിനം!
🧘🧘🧘
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ