🪔 സന്ധ്യാവന്ദനം🙏
Keyman for Malayalam Typing
സന്ധ്യാവന്ദനം
ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രി സേവനം
ബാംഗ്ലൂർ- വൈറ്റ്ഫീൽഡിലെ ശ്രീ സത്യസായിബാബ ട്രസ്റ്റ് ആശുപത്രിയിൽ സൗജന്യ ചികിത്സ തേടി പോകുന്നവർ അറിയേണ്ട ചില കാര്യങ്ങൾ രോഗ്ഗികളുടെ അറിവിലേക്ക് വേണ്ടി ഇവിടെ പകർത്തുന്നു. ഇത് ഒരു പൊതു വിവരണം മാത്രമാണ്. കൂടുതൽ വിവരങ്ങൾ നേരിട്ട് അന്വേഷിച്ച് മനസ്സിലാക്കുന്നത് നല്ലത്.
കേരളത്തിൽ നിന്ന് പലരും ഈ ആശുപത്രി അന്വേഷിച്ചു പോകാറുണ്ട്. ബെംഗളൂരു പോലുള്ള ഒരു സ്ഥലത്ത് വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സമയ നഷ്ടവും ധന നഷ്ടവും കുറയ്ക്കുന്നതിന് ഉപകരിക്കും.
ഈ ആശുപത്രിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടെ നിന്ന് വൈറ്റ്ഫീൽഡിലേക്ക് നിരവധി ബസുകൾ ഉണ്ട് . 335 നമ്പറിൽ തുടങ്ങുന്ന എല്ലാ ബസുകളും ഇവിടേയ്ക്ക് പോകും,ബസില് കയറുന്നതിനു മുമ്പ് കണ്ടക്ടറോടോ ഡ്രൈവറോടോ ചോദിക്കുന്നതിനു ഒട്ടും വിമുഖത കാട്ടേണ്ടതില്ല,അവർ കൃത്യമായി ഉത്തരം നല്കും.ഭാഷ അറിയില്ല എന്നൊന്നും ഭയപ്പെടേണ്ടത് ഇല്ല.സത്യ സായി ആശുപത്രി എന്ന് ചോദിച്ചാൽ മതി.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത് എന്നാൺ പൊതുവെയുള്ള അഭിപ്രായം. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ ക്യൂ ആരംഭിക്കും,ആയതിനാൽ ഒരുദിവസം മുമ്പേ എത്തുന്നത് ആണ് ഉചിതം.
5 )ഹാർട്ടിന്റെ അസുഖത്തിനുള്ള ചികിത്സ വേണ്ടവർക്കും, ന്യൂറോയുടെ അസുഖ ചികിത്സ ആവശ്യമുള്ള രോഗികൾക്കും വേറേ വേറേ വരികൾ ആയിട്ടാണൂള്ളത്. ഇത് പ്രത്യേകം ശ്രദ്ധിക്കുക.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്.
10 ) യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും. പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 )
ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
14 ) എല്ലാവർക്കും ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.
ശ്രീ സത്യസായിബാബചാരിറ്റബിൾ ട്രസ്റ്റ് ഒരു ഹൈന്ദവ സ്ഥാപനമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. അതിനാൽ അതിനാൽ അതിൻ്റെ പവിത്രത, സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
പരാശക്തി (Parasakthi)
പരാശക്തി
ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽപ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽപ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.
ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽപ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.
സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.
പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം.
മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.
ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്.
ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.
ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.
ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല
1.ശൈലപുത്രി
2.ബ്രഹ്മചാരിണി
3.ചന്ദ്രഖണ്ഡ
4.കൂശ്മാണ്ട
5.സ്കന്ദ മാതാ
6.കാത്യായനി
7.കാലരാത്രി
8.മഹാഗൗരി
9.സിദ്ധിധാത്രി
തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.
🙏🙏🙏
Eye safety month August
Eye safety is not a one day affair. It is continuous process. To create more and more awareness a month is selected. That is August.
What is the concern?With August being observed as Eye Safety Month for Children, Ophthalmologists flag sharp rise in myopia among children.
They advise limiting the use of gadgets, prescribe more playtime in the sun. They call for immediate attention to their well-being. Doctor suggests limiting the time with devices and a balanced diet. “We need a lot of changes, such as restriction on watching devices."
Doctors also suggest a diet that includes carrots, greens, fish and eggs. They must be taught to do yoga and listen to music. Children must be allowed to play so that they can absorb sunlight. Also, if possible, children should be encouraged to use larger gadgets such as the desktop or the TV instead of the mobile phone.
Thirukkural- in Malayalam-Introduction
മുഖവുര
അദ്ധ്യാത്മിക ജ്യോതിസ്സായ തിരുവള്ളുവർ അരുളിയ തിരുക്കുറൾ ഒരു സാധാരണ സാഹിത്യകൃതിയല്ല, തമിഴ് ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടമാണ് തിരുക്കുറൾ എന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു.തമിഴ് - വേദമെന്ന അപരനാമത്താലാണ് അതറിയപ്പെടുന്നത്.തിരുക്കുറൾ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ക്രിസ്തുവിന്മുമ്പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവർ ജീവിച്ചിരുന്നതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ ക്രിസ്ത്വാബ്ദം നാലാം നൂറ്റാണ്ടാണെന്ന് പറയുന്നു. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. തിരുവള്ളുവർ ഒരു ജൈനമതക്കാരനാണെന്നാണ ചില പണ്ഡിതന്മാരുടെ പക്ഷം. ആചാരംഗസൂതം, ഉപസാദർശകം എന്നീ ജൈനമത്രഗ്രന്ഥങ്ങളിലെ ആശയങ്ങൾ കുറളിലുള്ളതാണ് കാരണം. എന്നാൽ കുറളിലാകട്ടെ വിശ്വാസപരമായ വൈജാത്യമോ വിവേചനമോ പ്രതിഫലിക്കാതെ ഒരു വിശ്വപൌരനായ ആത്മീയപുരുഷനായിട്ടാണ് അദ്ദേഹം പരിലസിക്കുന്നത്. ജാതിമതവർണ്ണഭേതമെനേ, മനുഷ്യകുലത്തിന് ആദരണീയവും ആചരണീയവും വിജ്ഞാനദായകവുമായ കുറൾ
കാലാതിവർത്തിയായി നിലകൊള്ളുന്നു. അതിൽ അമൂല്യങ്ങളായ തത്വങ്ങളും ഉപദേശങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറൾ മനുഷ്യകുലത്തിന്റെ പൊതു സ്വത്തായിത്തീരുകയും സർവ്വലോകത്തും പ്രചരിക്കുകയും ചെയ്തു.
തിരുക്കുറൾ- ഇതരഭാഷകളിൽ, (ഭാരതീയ ഭാഷകളിലേക്കും , ഭാരതീയ്യേതര ഭാഷകളിലേക്കും) വിവർത്തനം ചെയ്തിട്ടുണ്ട്.
Chapter 1. ദൈവസ്തുതി
1 A stands at the head of letters all;
God Primeval at the world's provenance.
പ്രപഞ്ചോൽപ്പത്തിയാരംഭം ഭഗവൽശക്തിതന്നെയാം.)
2, Of what avail is one's learning acquiredIf one bows not at the holy feet of the True Knower?
നേടിയിട്ടുള്ള വിജ്ഞാനം നിശ്ചയംഫലശൂന്യമാം)
3. Secured fast are their lives on the earth's abodeWho gain access to the lofty feet of the Strider on Flowers
ധ്യാനിക്കുന്ന ജനം മോക്ഷ ലബ്ധിയിൽ തുഷ്ടിനേടിടും.)
4. Rid of the ills of life they are foreverWho're at the feet of the One past likes and dislikes.
ഓർമ്മയുള്ളാർക്കൊരുനാളും ദുഖംവന്നു ഭവിച്ചിടാ.)
5. The twofold deed of darkness attaches not to menWho keep glorying in the veritable praise of God.
തിന്മവന്നുഭവിക്കില്ലാ ജീവിതത്തിലൊരിക്കലും.)
6. They thrive as they take the righteous path rid of falsitiesOf Him who quelled the fivefold passion of senses.
7. Hard of relief from mind's woes it isSave for men sheltered at the feet of the Nonpareil.
മനോദുഃഖമകറ്റീടാൻ സാദ്ധ്യമാകുന്നതല്ല കേൾ.)
8. Hard it is to come through the ocean of existenceSave for men fast at the feet of the Ocean of Virtue.
അർത്ഥ കാമാഴികൾ താങ്ങാൻ സാധ്യമാകില്ലൊരിക്കലും.)
9. The head bowing not to the feet of Him of eightfold virtueIs like the organs of senses rid of their faculties.
അഷ ടഗുണവാനീശനെ ഭജിക്കാത്തോൻ വിനഷ്ടമാം)
10. Who've gained access to God's feet can swim the great ocean of births,Who're removed from His feet cannot see it through.
പുനർജ്ജന്മക്കടൽ താണ്ടുമല്ലാത്തോർക്കതസാദ്ധ്യമാം.) .
7.
8.
9.
10.
അമാവാസിവ്രതവും ശ്രാദ്ധവും
ૐ
പിതൃക്കൾക്കു വേണ്ടി അനുഷ്ഠിക്കുന്ന ഒരു വതമാണിത്. വെളുത്തവാവിനുശേഷമുള്ള പതിനഞ്ചാമത്തെ തിഥിയാണ് അമാവാസി. തന്റെ വംശത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ അമാവാസിവ്രതം അനുഷ്ഠിക്കണമെന്നാണ് സ്മൃതികൾ ഘോഷിക്കുന്നത്. സന്താനഭാഗ്യവും സമ്പത്തും ആരോഗ്യവും വതാനുഷ്ഠാനം കൊണ്ട് നേടാൻ കഴിയും. സമുദ്ര ശ്നാനവും തർപ്പണവും ബഹുവിശേഷമാകുന്നു. അന്ന് ശ്രാദ്ധമൂട്ടുന്നതുകൊണ്ട്
പിതൃക്കൾ വളരെയധികം സന്തോഷിക്കുമെന്നാണ് വിശ്വാസം. തലേദിവസംവ്രതശുദ്ധിയോടെ കുളിച്ച് ഒരിക്കലൂണ് കഴിച്ച് രാത്രി ഉപവസിച്ച് ശ്രാദ്ധം ഊട്ടണമെന്നാണ് വിധി.
പിതൃകർമമനുഷ്ഠിക്കുന്നതിന് കർക്കടകത്തിലെ അമാവാസിക്കാണ് ഏറ്റവും പ്രാധാന്യം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്നത് കർക്കടകം മുതൽക്കാണ്. അന്ന് തിരുനെല്ലി, തിരുവല്ല, വർക്കല, തിരുന്നാവായ, ഗോകർണ്ണം തുടങ്ങിയ സ്ഥലങ്ങ
ളിൽ ബലികർമ്മാദികൾ അനുഷ്ഠിക്കാവുന്നതാണ്. കൂടാതെ മറ്റു പല പുണ്യനദികളിലും കുളിച്ചു ബലിയിടുന്ന പതിവുണ്ട്.
തുലാമാസത്തിലെ അമാവാസിക്കും പ്രാധാന്യം ഒട്ടും കുറവല്ല. അന്ന് ബലി ഇടാവുന്നതും തർപ്പണം മുതലായ പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതുമാണ്. വീടുകളിൽ വെച്ച് ശ്രാദ്ധമൂട്ടുന്ന സമ്പ്രദായം ഇന്ന് വളരെ കുറഞ്ഞിരിക്കുകയാണ്. പുരോഹിതനെ കിട്ടാനുള്ള ബുദ്ധിമുട്ടും സ്വയം കർമം ചെയ്യുന്നതിനുള്ള അറിവില്ലായ്മയും വീട്ടിൽ ശുദ്ധിപോരെന്നുള്ള വിശ്വാസവുംമൂലം പലരും പുണ്യസ്ഥലങ്ങൾ തേടി പോയി ശ്രാദ്ധം ഊട്ടുകയാണ്
ചെയ്യുന്നത്.
പിതൃക്കൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കൂട്ടം ദേവതകളേയാണ്. . ബ്രഹ്മപുത്രനായ മനുപ്രജാപതിയിൽ നിന്നും സപ്തർഷികളും സപ്തർഷികളിൽ നിന്നു പിതൃക്കളും പിതൃക്കളിൽനിന്നും ദേവാസുരന്മാരും ദേവാസുരന്മാരിൽ
നിന്നു” ചരാചരങ്ങളും ഉണ്ടായതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു . പിതൃക്കളെ അഗ്നിഷ്വാത്തന്മാർ, ബർഹിഷത്തുക്കൾ എന്നു പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു.
അഗ്നിഷ്വാത്തന്മാർ ദേവന്മാരുടെ പിതൃക്കളാണു്. ഇവർ യാഗം ചെ യ്യാത്തവരാണു
ബർഹിഷ്‌വാത്തന്മാർ യാഗം ചെയ്യുന്നവരും ദൈത്യദാനവയക്ഷ ഗന്ധർ കിന്നര നാഗാദികളുട പിതൃക്കളും ആകുന്നു.
പിതൃക്കളെ ശ്രാദ്ധമൂട്ടുന്നതും ഒരു യജ്ഞമാണ്. വിശ്വദേവന്മാരാണു പിതൃക്കളുടെ രക്ഷകന്മാർ.
അതിനാൽ ആദ്യം വിശദേവന്മാരെയും പിന്നെ പിതൃക്കാളയും ഒടുവിൽ വിഷ്ണുവിനെയും വരിച്ചിട്ട് ശ്രാദ്ധം ചയ്യണമന്നാണ് വിധി.
ശ്രീഹര്യഷ്ടകം
ശ്രീഹര്യഷ്ടകം
കർക്കിടകമാസത്തിൽ രാമായണം വായിക്കുന്നതെന്തിന് ?
1196 കർക്കിടകം ഒന്ന് ( ജൂലൈ 17, 2021) ; രാമായണമാസാരംഭം
🕉 എല്ലാഭക്തജനങ്ങൾക്കും രാമായണമാസാശംസകൾ
കർക്കിടകമാസത്തിൽ രാമായണം വായിക്കുന്നതെന്തിന് ?
നാം ചെയ്തുകൊണ്ടിരിക്കുന്ന പലകാര്യങ്ങളുടെയും അർഥം നാം
ചിന്തിക്കാറില്ലെന്നത് ഏറെ സങ്കടകരമായ ഒരു കാര്യമാണ്. രാമായണത്തിന്റെ
കാര്യം തന്നെ നമുക്കെടുത്തു പരിശോധിച്ചു നോക്കാം. യഥാർത്ഥത്തിൽ നമ്മുടെ
നാട്ടിൽ ഏറ്റവും പ്രചാരമുള്ള ചടങ്ങാണീ കർക്കിടകമാസത്തിലെ രാമായണം പാരായണം.
എന്തിനാണ് കർക്കിടക മാസത്തിൽതന്നെ രാമായണം വായിക്കുന്നത്? ചോദ്യം
ഉതിർക്കുമ്പോൾ തകർന്നു വീഴുന്നതാകരുത് നമ്മുടെ സംസ്കാരം. ഒട്ടേറെ
ശാസ്ത്രീയാവശങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് രാമായണം. രാമായണത്തെ
ആദികാവ്യമെന്നാണ് പറയുന്നത്. ആദിദൈവീകം, ആധ്യാത്മികം, ആധിഭൗതികം എന്നിങ്ങനെ
മൂന്നുതരത്തിൽ അർഥം പറയുന്ന രാമായണത്തെ അർത്ഥങ്ങൾക്കൊന്നും ഒരുകോട്ടവും
പറ്റാതെ ഏറ്റവും ചേതോഹരമായി അവതരിപ്പിക്കാൻ വാത്മീകി മഹർഷിക്ക് കഴിഞ്ഞു.
-
രാമന്റെ - അഥവാ സൂര്യന്റെ ഈ അയനം (യാത്ര) ആണ് രാമായണം എന്ന്
അറിയപ്പെടുന്നത്. രാമായണത്തിൽ മുഴുവൻ രാമൻ കാണുന്ന വിവിധങ്ങളായ ആശ്രമങ്ങളും
ഗിരിനിരകളും പർവ്വതശിഖരങ്ങളും താഴ്വരകളുമൊക്കെയുണ്ട്. ഇതെല്ലം സൂര്യനായ
രാമന്റെ യാത്രയിൽ കാണുന്ന ദൃശ്യങ്ങളാണ്.
രാമന്റെ കൂടെ ദക്ഷിണായനത്തിൽ എപ്പോഴും കൂടെയുള്ളത് ലക്ഷ്മണനാണ്. സൂര്യന്റെ
ഒപ്പമാണ് കർക്കിടകമാസത്തിൽ ചന്ദ്രനുണ്ടാവുക. ഇവിടെ ലക്ഷ്മണൻ ചന്ദ്രൻ
തന്നെയാണ്. ഒടുവിൽ കാറ്റിന്റെ സഹായത്താൽ രാമനായ സൂര്യൻ മേഘങ്ങളോട്
ജയിക്കുമ്പോൾ മഴപെയ്ത് മാനം തെളിയുന്നു. അപ്പോൾ ഒട്ടും ഭീഷണി സൃഷ്ടിക്കാത്ത
വെളുത്ത മേഘങ്ങൾ ആകാശത്തു പ്രത്യക്ഷപ്പെടുന്നു. അതായത് ലങ്കയുടെ ആകാശത്തിൽ
ഭരണം വിഭീഷണാനാകുന്നു എന്നർഥം. ഭീഷണി സൃഷ്ടിക്കാത്ത മേഘങ്ങളുടെ
കൈകളിലാകുന്ന ആകാശമെന്ന് സാരം.
ദക്ഷിണായനത്തിൽ സൂര്യനും ചന്ദ്രനും ഒരുമിച്ച് ഉദിക്കുന്നതിനാൽ ചന്ദ്രൻ
നേരത്തെ അസ്തമിക്കും. ആ ചന്ദ്രൻ സരയൂ നദിയുടെ പശ്ചിമഘട്ടത്തിലാണ്
അസ്തമിക്കുക. 'സരയു' എന്ന വാക്കിനർഥം സരിത്തുക്കളുടെ വ്യൂഹം എന്നാണ്.
സരിത്തുക്കൾ എന്നാൽ നദികളെന്നർഥം. അവയുടെ യൂഥം എന്നാൽ കൂട്ടം. നദികളുടെ
കൂട്ടം സമുദ്രമാണ്. അതിന്റെ പശ്ചിമഘട്ടമെന്നാൽ അറേബ്യൻ സമുദ്രമെന്നർഥം.
അറബിക്കടലിലാണല്ലോ ചന്ദ്രൻ ആദ്യം അസ്തമിക്കുക. പിന്നീട് സൂര്യനും
ഇവിടെത്തന്നെ അസ്തമിക്കും.
ആദ്ധ്യാത്മികമായ അർഥത്തിൽ 'രാമൻ' വിഷ്ണുവിന്റെ അവതാരം തന്നെ. നാലുപാടും
വ്യാപിപ്പിക്കുന്ന സർവപ്രകാശനയസൂര്യൻ ഈശ്വരൻ തന്നെയാണ്. സാധകന്റെ മനസിനെ
പ്രതിനിധീകരിക്കുന്നതാണ് ലക്ഷ്മണൻ. യൗവനമാകുന്ന വനത്തിലാണ് രാമൻ 14 വർഷം
താമസിച്ചത്. സീത ജീവാത്മാവുതന്നെ. ഇങ്ങനെ ജീവാത്മാവ് - പ്രകൃതി - ഈശ്വരൻ
എന്നീ മൂന്നു തത്വങ്ങളും നമുക്ക് രാമായണത്തിൽ കാണാം. രാമായണതത്വത്തിൽ
ആദ്ധ്യാത്മികമായ അർഥവും നമുക്ക് കാണാൻ സാധിക്കും.
ഇങ്ങനെ മൂന്നർത്ഥങ്ങളും സുന്ദരമായ ഒരുകഥയും രാമായണത്തിൽ
സന്നിവേശിപ്പിച്ചിരിക്കുന്നു. ഇതുകൊണ്ടാണ് രാമായണം ആദി കാവ്യമാകുന്നത്.
ദക്ഷിണായനത്തിന്റെ ആരംഭമായതിനാലാണ് ഈ രാമായണം കർക്കിടകമാസത്തിൽ
വായിക്കുന്നത്. ഇതിനു വേണ്ടി എഴുത്തച്ഛൻ ആദ്ധ്യാത്മരാമായണം രചിക്കുകയും
ചെയ്തു. ആദ്ധ്യാത്മരാമായണത്തിൽ തന്നെയുള്ള ചില പ്രയോഗങ്ങൾ എഴുത്തച്ഛൻ ഈ
മൂന്ന് അർത്ഥതലങ്ങളെയും ഉൾക്കൊണ്ടിരുന്നു എന്നതിന്റെ തെളിവാണ് രാമനെ
ഒരിടത്ത് രാജീവലോചനൻ എന്ന് വിശേഷിപ്പിച്ചത്. രാജീവം എന്നാൽ താമര, ലോചനം
എന്നാൽ കണ്ണ്. താമരയുടെ കണ്ണ് സൂര്യനെ ആശ്രയിച്ചാണ്. രാമനെ
താമരക്കണ്ണനാക്കിയ എഴുത്തച്ഛൻ ആധിദൈവീകമായ രാമൻ സൂര്യനാണെന്ന്
തിരിച്ചറിഞ്ഞിരിക്കണം.
Curtesy Sri AcharySri Rajesh/AravindNair
സുഭാഷിതം-മൂർഖസ്തു...
"മൂർഖസ്തു പരിഹര്‍ത്തവ്യ
പ്രത്യക്ഷേ ദ്വിപദഃ പശുഃ
ഭിന്നന്തി വാക്ശല്യേന
അദൃഷ്ടഃ കണ്ടകോ യഥാ!"
സാരം
അവിവേകിയായ (മൂഢനായ) ഒരാളെ ഒഴിവാക്കേണ്ടതാണ്. എന്തെന്നാൽ അയാൾ
രണ്ടുകാലുള്ള മൃഗമാണ്. അദൃശ്യമായ മുള്ളുപോലെ അയാൾ നമ്മെ കുത്തുവാക്കുകൾ കൊണ്ട് മുറിവേല്പിക്കും.
ഇരുകാലി മൂര്‍ഖന്‍മാരെ രൂപം കൊണ്ട് തിരിച്ചറിയാന്‍ പ്രയാസമാണ്! സഹജീവികളെ കുത്തി വേദനിപ്പിക്കുന്ന സംസാരം പ്രവർത്തി എന്നിവകൊണ്ടേ തിരിച്ചറിയാനാവൂ.
അഹംബ്രഹ്മാസ്മി!
മഹാഭാരതം അവതരിപ്പിച്ച നാല് വേദവാക്യങ്ങളുണ്ട്.
അഹംബ്രഹ്മാസ്മി,
അയമാത്മബ്രഹ്മ,
പ്രജ്ഞാനം ബ്രഹ്മ ,
തത്ത്വമസി.
ഈ നാലു മഹത് വാക്യങ്ങളിൽ നമുക്ക് ഏറെ പരിചയം ''തത്ത്വമസി" മഹാവാക്യം തന്നെയായിരിക്കും. തത്ത്വമസി ഒരു ഉപദേശവാക്യമാണ്. സത്യത്തെ അനുഭവിച്ച ഗുരു തന്റെ ശിഷ്യനു ഉപദേശിക്കുന്നതാണ് തത്ത്വമസി. അഹംബ്രഹ്മാസ്മി എന്നു ബോധ്യപ്പെട്ട ഗുരു ശിഷ്യനു ഉപദേശിക്കുന്ന മഹാവാക്യമാണ് തത്ത്വമസി.
മഹാവാക്യങ്ങളിൽവെച്ച് ഏറ്റവും ലളിതവും അതുപോലെ ഗഹനവുമായ അർത്ഥതലങ്ങളുള്ള വാക്യമാണ് തത്ത്വമസി. നമ്മളിൽ പലരും ശബരിമലയിലോ അയ്യപ്പക്ഷേത്രങ്ങളിലൊ മാത്രമേ കണ്ടിട്ടുള്ളു. യഥാർത്ഥത്തിൽ എല്ലാക്ഷേത്രങ്ങളിലും എഴുതിവെയ്ക്കേണ്ടുന്നതാണ് തത്ത്വമസി. ഭഗവാനും ഭക്തനും ഒന്നാണ് എന്നതാണ് പൊരുൾ.
തത്ത്വമസി മഹാവാക്യത്തിന്റെ ഗഹനമായ ചർച്ച ഛാന്ദോഗ്യോപനിഷത്ത് ആറാം അദ്ധ്യായത്തിൽ പിതാവായ ഉദ്ദാലകൻ സ്വപുത്രനായ ശ്വേതകേതുവിന് ഉപദേശിക്കുന്നതാണ് . അത് നീ ആകുന്നു എന്ന് സാമാന്യ അർത്ഥം, എന്നാൽ ഇവിടെ മറ്റൊരു ചോദ്യമുണ്ടാകുന്നുണ്ട് " ഏത് ഞാൻ ആകുന്നു ? ". അപ്പോൾ അത് എന്താണെന്ന് അറിഞ്ഞ ഒരാൾക്ക് മാത്രമാണ് 'അത് ' നീയാണ് എന്നു പറയുവാൻ സാധിക്കൂ, അതായത് സത്യം സാക്ഷാത്ക്കരിച്ചവന് മാത്രമാണ് സത്യം എന്തെന്ന് അറിയുവാൻ കഴിയു. അപ്പോൾ അയാൾക്ക് മാത്രമാണ് അത് തന്നെയാണ് നീ എന്നു പറയുവാൻ കഴിയു.
ഇതാണ് അന്വേഷണത്തിന്റെ രീതി. ഛാന്ദോഗ്യോപനിഷത്ത് പ്രമാണമാക്കിയാണ് നാം തത്ത്വമസിയുടെ പൊരുൾ തേടുന്നത്. അന്വേഷിക്കുന്നവനു മാത്രമാണ് കണ്ടെത്തുവാൻ സാധിക്കൂ.
🔔🔔🔔






