അമാവാസിവ്രതവും ശ്രാദ്ധവും

 

പിതൃക്കൾക്കു വേണ്ടി അനുഷ്ഠിക്കുന്ന ഒരു വതമാണിത്. വെളുത്തവാവിനുശേഷമുള്ള പതിനഞ്ചാമത്തെ തിഥിയാണ് അമാവാസി. തന്റെ വംശത്തിന് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ അമാവാസിവ്രതം അനുഷ്ഠിക്കണമെന്നാണ് സ്മൃതികൾ ഘോഷിക്കുന്നത്. സന്താനഭാഗ്യവും സമ്പത്തും ആരോഗ്യവും വതാനുഷ്ഠാനം കൊണ്ട് നേടാൻ കഴിയും. സമുദ്ര ശ്നാനവും തർപ്പണവും ബഹുവിശേഷമാകുന്നു. അന്ന് ശ്രാദ്ധമൂട്ടുന്നതുകൊണ്ട്

പിതൃക്കൾ വളരെയധികം സന്തോഷിക്കുമെന്നാണ് വിശ്വാസം. തലേദിവസം
വ്രതശുദ്ധിയോടെ കുളിച്ച് ഒരിക്കലൂണ് കഴിച്ച് രാത്രി ഉപവസിച്ച് ശ്രാദ്ധം ഊട്ടണമെന്നാണ് വിധി.

പിതൃകർമമനുഷ്ഠിക്കുന്നതിന് കർക്കടകത്തിലെ അമാവാസിക്കാണ് ഏറ്റവും പ്രാധാന്യം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനകാലം ആരംഭിക്കുന്നത് കർക്കടകം മുതൽക്കാണ്. അന്ന് തിരുനെല്ലി, തിരുവല്ല, വർക്കല, തിരുന്നാവായ, ഗോകർണ്ണം തുടങ്ങിയ സ്ഥലങ്ങ
ളിൽ ബലികർമ്മാദികൾ അനുഷ്ഠിക്കാവുന്നതാണ്. കൂടാതെ മറ്റു പല പുണ്യനദികളിലും കുളിച്ചു ബലിയിടുന്ന പതിവുണ്ട്.

തുലാമാസത്തിലെ അമാവാസിക്കും പ്രാധാന്യം ഒട്ടും കുറവല്ല. അന്ന് ബലി ഇടാവുന്നതും തർപ്പണം മുതലായ പിതൃകർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതുമാണ്. വീടുകളിൽ വെച്ച് ശ്രാദ്ധമൂട്ടുന്ന സമ്പ്രദായം ഇന്ന് വളരെ കുറഞ്ഞിരിക്കുകയാണ്. പുരോഹിതനെ കിട്ടാനുള്ള ബുദ്ധിമുട്ടും സ്വയം കർമം ചെയ്യുന്നതിനുള്ള അറിവില്ലായ്മയും വീട്ടിൽ ശുദ്ധിപോരെന്നുള്ള വിശ്വാസവുംമൂലം പലരും പുണ്യസ്ഥലങ്ങൾ തേടി പോയി ശ്രാദ്ധം ഊട്ടുകയാണ്
ചെയ്യുന്നത്.

പിതൃക്കൾ ആരാണ്?

പിതൃക്കൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കൂട്ടം ദേവതകളേയാണ്. . ബ്രഹ്മപുത്രനായ മനുപ്രജാപതിയിൽ നിന്നും സപ്തർഷികളും സപ്തർഷികളിൽ നിന്നു പിതൃക്കളും പിതൃക്കളിൽനിന്നും ദേവാസുരന്മാരും ദേവാസുരന്മാരിൽ
നിന്നു” ചരാചരങ്ങളും ഉണ്ടായതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു . പിതൃക്കളെ  അഗ്നിഷ്വാത്തന്മാർ, ബർഹിഷത്തുക്കൾ എന്നു പൊതുവേ രണ്ടായി തിരിച്ചിരിക്കുന്നു.

അഗ്നിഷ്വാത്തന്മാർ ദേവന്മാരുടെ പിതൃക്കളാണു്. ഇവർ യാഗം ചെ യ്യാത്തവരാണു

ബർഹിഷ്‌വാത്തന്മാർ യാഗം ചെയ്യുന്നവരും ദൈത്യദാനവയക്ഷ ഗന്ധർ കിന്നര നാഗാദികളുട പിതൃക്കളും ആകുന്നു.

പിതൃക്കളെ ശ്രാദ്ധമൂട്ടുന്നതും ഒരു യജ്ഞമാണ്. വിശ്വദേവന്മാരാണു പിതൃക്കളുടെ രക്ഷകന്മാർ.
അതിനാൽ ആദ്യം വിശദേവന്മാരെയും പിന്നെ പിതൃക്കാളയും ഒടുവിൽ വിഷ്ണുവിനെയും വരിച്ചിട്ട് ശ്രാദ്ധം ചയ്യണമന്നാണ് വിധി.

🙏🙏🙏

അഭിപ്രായങ്ങളൊന്നുമില്ല: