Keyman for Malayalam Typing

#hanuman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#hanuman എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പഞ്ചമുഖ ഹനുമാൻ

പഞ്ചമുഖ ഹനുമാൻ

5 മുഖങ്ങളുള്ള ഹനുമാൻ സ്വാമിയുടെ ചിത്രങ്ങളും വിഗ്രഹങ്ങളും  നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. അതെന്താണെന്ന് അറിയേണ്ടേ ?

✨ പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നതിലൂടെ ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

✨ കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും

✨ തെക്ക് ദിക്കില്‍ കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും

✨ പടിഞ്ഞാറ് ദിക്കില്‍ ഗരുഡമുഖം സകല സൌഭാഗ്യവും

✨ വടക്ക് ദിക്കില്‍ വരാഹമുഖം ധനപ്രാപ്തിയും

✨ ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് ഭക്തജന വിശ്വാസം.

✨ പഞ്ചമുഖ ഹനുമത് സ്തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാണ്.

✨ പഞ്ചമുഖ ഹനുമാൻ്റെ രൂപം നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. പക്ഷെ എങ്ങിനെയാണ് ആ രൂപം ഹനുമാന്‌ കിട്ടിയതെന്ന കഥ പലർക്കും അറിയില്ല.

✨ രാമരാവണയുദ്ധം നടക്കുന്ന സമയം. ഒരിക്കൽ പാതാള വാസികളായ അഹി രാവണനും, മഹിരാവണനും ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്ഥരാക്കി പാതാളത്തിലേക്ക്‌ കൊണ്ടുപോയി.

✨ മായാജാലങ്ങൾ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാർ. രാമലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാൻ, അവർ പാതാളത്തിലുണ്ടെന്ന് എന്ന് മനസ്സിലാക്കി പാതാളത്തിലേക്ക്‌ ചെന്നു. ഹനുമാൻ അവരുടെ കോട്ട വാതിലിൻ്റെ കാവൽക്കാരനായ മകരധ്വജനെ കണ്ടുമുട്ടി. പാതി വാനരനും, പാതി ഉരഗരൂപവും ആയിരുന്നു മകരധ്വജന്. യഥാർത്ഥത്തിൽ അദ്ദേഹം ഹനുമാൻ്റെ പുത്രൻ തന്നെ ആയിരുന്നു.

✨ ദ്രോണഗിരി പർവ്വതം എടുത്തു ഹനുമാൻ പറക്കുന്നതിനിടയിൽ കടലിൽ വീണ ഒരുതുള്ളി വിയർപ്പിൽ നിന്നാണ് പോലും മകരധ്വജൻ ജനിക്കുന്നത്. എന്നാൽ ആ ബന്ധത്തിൻ്റെ പേരിൽ മകരധ്വജൻ തൻ്റെ കർത്തവ്യം മറക്കുന്നില്ല. ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു. മകരധ്വജനെ കാരാഗ്രഹത്തിൽ അടച്ചശേഷം ഹനുമാൻ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു. എന്നാൽ അവരുടെ മായാജാലങ്ങൾക്ക് മുൻപിൽ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല.
ആ അസുരന്മാരുടെ വർദ്ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന 5 വിളക്കുകളാണെന്ന് ഹനുമാന് മനസ്സിലായി. ഒരേസമയത്ത് ആ 5 വിളക്കുകളും കെടുത്തിയാൽ മാത്രമേ അവരെ വധിക്കാൻ കഴിയൂ. ഈ ലക്ഷ്യത്തിനു വേണ്ടിയാണ് ഹനുമാൻ പഢ്ചമുഖം സ്വീകരിച്ചത്.

✨ വരാഹമൂർത്തി വടക്കും
നരസിംഹ മൂർത്തി തെക്കും ഗരുഡൻ പശ്ചിമദിക്കും ഹയഗ്രീവൻ ആകാശത്തേക്കും സ്വന്തം മുഖം പൂർവ്വദിക്കിലേക്കും ദർശിച്ചുകൊണ്ടുള്ള പഞ്ചമുഖം ആയിരുന്നു അത്. ഒരേസമയം 5 മുഖങ്ങളും കൂടി 5 വിളക്കുകളും ഊതിക്കെടുത്തി. തുടർന്ന് അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും ഹനുമാൻ മോചിപ്പിച്ചു. മകരധ്വജനെയും കാരാഗ്രഹത്തിൽ നിന്നു മോചിതനാക്കി പാതാളത്തിൻറെ അധിപനായി വാഴിക്കുകയും ചെയ്തു.

ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രമാണ്‌ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. 1964ലെ ചുഴലിക്കാറ്റില്‍ ധനുഷ്‌കോടി ഗ്രാമം ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ അവിടെ നിന്നാണ്‌ ഈ വിഗ്രഹങ്ങള്‍ ഇവിടേക്ക്‌ കൊണ്ടുവന്നത്‌. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ ആത്മാക്കള്‍ ഈ വിഗ്രഹങ്ങളില്‍ ഉണ്ടെന്നാണ്‌ വിശ്വാസം. ഇക്കാരണത്താലാണ്‌ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിശ്വാസികള്‍ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്‌.
(Curtesy: Saji Abhiramam/Aravindan Nair)
***

ഹനുമാൻ ഗുണങ്ങൾ

 ഓം ഹം ഹനുമതേ നമഃ 🙏

അതിചാതുർ ഹനുമാൻ


നല്ല ഗുണങ്ങൾ ഉള്ളവനാണ് ഗുണി. ഒന്നിനും കൊള്ളാത്ത, ആർക്കും ഉപയോഗമില്ലാത്ത പുറത്ത് നിന്ന് നോക്കുമ്പോൾ ശാന്തം, സ്വസ്ഥം എന്ന് തോന്നിപ്പിക്കുമാറ് അടങ്ങി ഒതുങ്ങി  നില്‍ക്കുന്നതല്ല ഗുണി. പലപ്പോഴും വാടിക്കുഴഞ്ഞ് ഒന്നിനും താല്പര്യമില്ലാത്തവരെ നമുക്ക്  പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നു കരുതി 'ഗുണി' എന്ന് തെറ്റായി വിളിക്കാറുണ്ട്.  


ഗുണിക്ക്, വിവേക, വൈരാഗ്യ, ശമ, ദശ, ഉപരമ, തതീക്ഷ, ശ്രദ്ധ, സമാധാനം, മുമുക്ഷുത്വം എന്ന സാധനാ ചതുഷ്ടയ ഗുണങ്ങളോ, അതുമല്ല എങ്കില്‍ ദൈവീസമ്പത്ത് എന്ന പേരില്‍ ഭഗവാന്‍ ഭഗവദ്ഗീതയിൽ  പതിനാറാം അധ്യായത്തില്‍ പറഞ്ഞ കാര്യങ്ങളോ ഉള്ള ആളായി എടുക്കാം.  


എല്ലാ ആധ്യാത്മിക ഗുണങ്ങള്‍ക്കുമൊപ്പം, ഹനുമാൻ മികവിൽ മികച്ചവൻ കൂടിയായിരുന്നു.


അതിചാതുർ എന്നും ഹനുമാൻ അറിയപ്പെടുന്നു. സീതാന്വേഷണ സമയത്തെ സമുദ്രലംഘനം മാത്രം മതി ഹനുമാന്റെ ബുദ്ധികൂർമ മനസ്സിലാക്കാൻ. സമുദ്രം ചാടിക്കടക്കുമ്പോൾ ഓരോ തരത്തിൽ ശ്രദ്ധ തിരിക്കാനുളള കാര്യങ്ങൾ വരും. എല്ലാത്തിനേയും ഒരേ  പോലെ നേരിടാതെ അർഹിക്കുന്ന സമയം നൽകി അതിന്റേതായ രീതിക്കാണ് ഓരോന്നിനേയും ഹനുമാൻ എതിരിട്ടത്.  


ആദ്യം മൈനാകം എന്ന പർവതമാണ് വരുന്നത്. എന്നിൽ വിശ്രമിച്ചുകൊള്ളൂ  എന്നു പറഞ്ഞപ്പോൾ ഹനുമാൻ മൈനാകത്തെ തൊട്ടു നമസ്‌ക്കരിച്ച് പിന്നെ കാണാമെന്നു പറഞ്ഞ ‌പോവുകയായിരുന്നുവത്രേ.


നാമും ഇതുപോലെ ഒരു ഉദ്യമത്തിലേക്ക് ഇറങ്ങുമ്പോൾ നമ്മെ തേടി ധാരാളം സുഖങ്ങള്‍ വരും. അതുപോലെ കുറേ തമസ്സിന്റെ ഗുണങ്ങളും ഉണ്ടാകും. വിളംബനം, അനാവശ്യ വിശ്രമത്തിനുള്ള ത്വര, വഴിതെറ്റിക്കുന്ന സുഖങ്ങൾ എന്നിവയെല്ലാം തമസ്സിന്റെ ഗുണങ്ങളിൽ പെടുന്നു. അവയൊക്കെ മനസ്സിൽ കയറ്റാതെ തൊട്ടു തൊഴുത് അങ്ങ് ഉപേക്ഷിക്കണം ഹനുമാനെ പരീക്ഷിക്കാൻ ദേവന്മാർ നാഗമാതാവ് സുരസയെ വിടുമ്പോൾ ഹനുമാൻ ആദ്യം സീതാദേവിയുടെ ദുഃഖം പറഞ്ഞ് സുരസയിലെ മാതൃഭാവം ഉണർത്തി. എന്നാൽ  നിന്നെ തിന്നേ അടങ്ങൂ എന്ന് കടുംപിടുത്തം പിടിച്ച സുരസയെ ബുദ്ധി ഉപയോഗിച്ചാണ് ഹനുമാൻ ജയിക്കുന്നത്. മത്സരിച്ച് വാ വലുതാക്കിയ സുരസയുടെ മുമ്പിൽ ഹനുമാൻ ആദ്യമാദ്യം വലുതായെങ്കിലും പെട്ടെന്ന് ഒരു കടുക് പോലെ ചെറുതായി സുരസയുടെ വായിലൂടെ കയറി, ചെവിയിലൂടെ ഇറങ്ങി വന്നു എന്നാണ് കഥ. വായിലൂടെ കയറി വായിലൂടെ ഇറങ്ങി വന്നു എന്നും പറയാറുണ്ട്. ഇക്കാര്യത്തിൽ സന്തോഷവതിയായ സുരസ ഹനുമാനെ കാര്യ സാധ്യത്തിനായി അനുഗ്രഹിച്ചു.  


ചെറു പോരുകൾക്ക് സമയം കളയാതെ വലിയ യുദ്ധങ്ങള്‍ക്കായി ശക്തി സംഭരിക്കണം എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.


(ബ്രഹ്മചാരി സുധീര്‍ ചൈതന്യ )


ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം


ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം

പ്രപന്നാനുരാഗം, പ്രഭാ കാഞ്ചനാഭം,

ജഗത് ഗീത ശൌര്യം, തുഷാരാഭി ധൈര്യം,

തൃണീകൃത്യ ഹേതിം രണാധ്യാദ് വിഭൂതിം,

ഭജേ വായു പുത്രം, പവിത്രത് പവിത്രം. ....1


ഭജേ ഹേമരംഭവനെ നിത്യവാസം,

ഭജേ ബാല ഭാനു പ്രഭാചാരു ഭാസം,

ഭജേ ചന്ദ്രികാ കുന്ദ മന്ദാരഹാസം,

ഭജേ സന്തതം രാമഭൂപാലദാസം........ …... 2


ഭജേ ലക്ഷ്മണ പ്രാണ രക്ഷ സുദക്ഷം,

ഭജേ തോഷിത ശേഷ ഗീർവാണ പക്ഷം

ഭജേ ഗോര സങ്ഗ്രാമ സീമാ ഹതാക്ഷം

ഭജേ രാമ നാമാനു സമ്പ്രാപ്ത ലക്ഷം.........3


കൃതാ ഭീതി നാദം ക്ഷിതി ക്ഷിപ്ത പാദം,

ഘനക്രാന്ത ജംഗം കടി സ്തോദു ജംഗം,

അജന്ദസ്ത കേശം ഭജസ്ളിഷ്ട ദാസം,

ജയ ശ്രീ സമേതം, ഭജേ രാമധൂതം. ............4


ചലത്ബലാ ഗാതാദ് ബ്രഹ്മ ചക്രവാളം,

കേദ്രേ കഠോരട്ടഹാസാത് പ്രഭിന്നാജ ഭന്ദം,

മഹാ സിംഹ നാദ ദ്വിസീർണ ത്രിലോകം,

ഭജേ ചഞ്ചനേയം പ്രഭും വജ്റ കായം…….. 5


രണേ ഭീഷണേ മേഘ നാദാധി നാധെ,

സരോഷം സമാവാപ്യ സൌമിത്രമാംസ,

ഖഗനാം ഘനാനാം സുരാണാം ച മാർഗെ,

നടാന്തം നമാന്തം ഹനുമന്തമീഡെ ..............6


നഖാ പാസ്ത ജംഭാരി ഡംബോലിധാരം,

കരദ്വന്ദ്വ നിർധൂഹ കാരോഗ്ര ദന്ദം,

പദാ ഗാത ഭീതാഹി രാജാധി വാസം,

രണ ക്ഷോഭ ഭക്ഷം ഭജേ പിംഗലക്ഷം......... 7


പ്രദോഷേ പ്രഭാതേ തദാ ച അർധ രാത്ര,

ശുഭംഗം ജിതാനംഗ ലീലാ പ്രസംഗം,

സദാ ഭാവയൻ മാനസീമും വധേധ്യ,

സ്സധന്യസ്സ മാന്യോ ന ചാസ്യോപദാസ്തെ.....8


വിലദ്വാരി ഭൂപാലകദ്വാരി ഘോരെ,

ഗജ വ്യാഗ്ര സിംഹ കുലാരണ്യ ഭാഗെ,

ശരണ്യായ വർണ്യായ ദേവൈർ നമസ്ത,

നമന്റെ കപി ശ്രേഷ്ട രാമ പ്രിയായ, ……….9


സുധാ സിന്ധുമൂലങ്ങ്യ സധോനി സ്സേധെ,

സുധാന്ധ പ്രക്നുപ്ത സുധാമൌഷധേസ്ത,

ക്ഷണാദ്രോണ ശൈലേയ ശരേണനേതും,

ഭവന്തം വിനാ കൊ ഹായ് ലോകേ സമർത .10


സമുദ്രം തരംഗാധി രൌധം വിനീന്ദ്രം,

വിലംഘാരു ചങ്ങാ സ്തുതാ മർത്യ സംഘ,

നിരതംഗ ലങ്കം വിലങ്കം വിധായ,

പിതേവാസി സീതാതിതാ പാപ ഹാരി……...11


രമാനാധ രാമാം ക്ഷമാനാധ രാമാം,

യശോ ഹേതു ഭൂതം വിശോകം വിധായ,

വനം സന്തഹന്തം ജവ ദ്ധാന വാനം,

സദാ ചിന്തയേ ശ്രീ ഹനുമന്തമേവ. ………..12


ജരാഭരതോ ഭൂരിപീദാ ശരീരെ,

എരൂദ രണാ രൂദ ഭൂരിപ്രതാപ,

ഭവത് പാദ ഭക്തിം ഭവദ് ഭക്തി രക്തിം,

കുരു ശ്രി ഹനുമത് പ്രഭോ, മയ് ദയാലൊ... 13


ഉധരന്തരംഗം സദാ രാമ ഭക്തം,

സ മൃദ്ധന്ദ വൃതിം ദ്വിഷദ്ധ്വന്ദ ലോലം,

അമോഘാനുഭാവം തമൗഗഗ്ന ദക്ഷം,

തൻമത് പ്രഭാവം ഹനുമന്ത മീഡെ. ………. 14


കരോത്ഭാസി ടങ്കം കിരീടി ധ്വജാംഗം

ഹൃതാ ശേഷപങ്കം ര ണേ നിർവി ശങ്കം

തിലോകി   മൃഗാംഗം ക്ഷണ ദ്വഗ്ദലങ്കം

സദാ നിഷ്കളങ്കം  ഹനുമന്ത മീഡെ ...... ...15


മഹാഭൂത ഡ മഹാത് പാദ പീഡം

മഹാ വ്യാധി പീഡം മഹാ ധിപ്ര പീഡം

ഹര സ്വാ ഗ്രതാ ഭീഷ്ട  ദാന പ്രധായി ൻ

നമ സ്തെ നമസ്തെ കപീന്ദ്രപ്രസാതേ…..16


നമസ്തേ മഹ സാത്വവാഹായ തുഭ്യം

നമസ്തേ മഹ വജ്ര രേഖായ തുഭ്യം

നമസ്തേ മഹ കാല കാലായ തുഭ്യം

നമസ്തേ മഹ ദീർഗ വാലായ തുഭ്യം...... ...17


നമസ്തേ മഹ ശൌരി തൂലായ തുഭ്യം

നമസ്തേ ഫലീ ഭൂത സൂര്യായ തുഭ്യം

നമസ്തേ മഹാമർത്യകായായ തുഭ്യം

നമസ്തേ മഹത് ബ്രഹ്മചര്യായ തുഭ്യം .... ..18


ഫലശ്രുതി:

ഹനുമത് ഭുജങ്കം പ്രഭാത പ്രയാതേ

പ്രയാണേ പ്രദോഷേ പOൻ വൈസതോപി

വിമുക്ത്വാഘ സംഘ സദാരാമഭക്താ

കൃതാർതോ ഭവിഷ്യാത്യു പാദ പ്രമോദ.

***

ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം.txt

Displaying ഹനുമന്ത ഭൂജംഗ പ്രയത സ്തോത്രം.txt.

ജുഗ് സഹസ്ത്ര ജോജൻ പർ ഭാനു!


Kindly Note:
The picture you see here in 2 or 3 posts are not from India. Heard West Indies? We play cricket match with them. One of the island there is Tobago. Indians reached there long ago. It is they who built this temple and hanuman idol.

കൃത, ത്രേത, ദ്വാപര, കലി  എന്നിവയാണു ചതുർയുഗങ്ങൾ. കലിയുഗത്തിന്റെ നല്ലൊരു ഭാഗം നമ്മൾ താണ്ടിക്കഴിഞ്ഞു. ഒരു യുഗം 12000 ആണ്ടുകളാണെന്ന് പറയപ്പെടുന്നു. അങ്ങിനെയാണെങ്കിൽ ചില കണക്ക് കൂട്ടലുകളുടെ സഹായത്തോടെ ചില അതിശയങ്ങളായ വിവരങ്ങൾ പുരാണ സ്തോത്രങ്ങളിലും പ്രാർത്ഥനകളിലും ഒളിഞ്ഞ് കിടക്കുന്നതായി കാണാം! ഒരു ഉദാഹരണം താഴെ കൊടുക്കാം.

जुग सहस्त्र जोजन पर भानु , 
लील्यो ताहि मधुर फल जानू||18||

"ജുഗ് സഹസ്ത്ര ജോജൻ പർ ഭാനു,
ലില്യോ താഹി മധുർ ഫൽ ജാനൂ"

മേലുദ്ധരിച്ചിട്ടുള്ള ഈരടി തുളസീദാസ് രചിച്ച "ഹനുമാൻ ചാലിസ" യിലെ 18 മത്തെ ശ്ലോകമാണ്. ഇതിന്റെ സാരം പ്രദമ ദൃഷ്ട്യാ ഇങ്ങനെയാണ്, ശിശുവായിരുന്ന വായു പുത്രൻ ഹനുമാൻ, ഉദിച്ചുയർന്ന സൂര്യനെ കണ്ട് അത് ഏതോ വിശേഷമുള്ള പഴമാണെന്ന് ധരിച്ച്  അങ്ങോട്ട് ചാടി. ഈ വരികൾ അൽപം ആഴത്തിൽ വ്യാഖ്യാനിക്കുകയാണെങ്കിൽ ഭൂമിക്കും സൂര്യനും ഇടയിലുള്ള അകലം കണ്ടു പിടിക്കാം!

യുഗ സഹസ്ര യോജന ( ജുഗ് സഹസ്ത്ര ജോജൻ ) എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് അറിയാം അത് ദൂരത്തെ സൂചിപ്പിക്കുന്നതാണെന്ന്. ഭാനുവിലേക്ക് എത്ര ദൂരമുണ്ടെന്ന് കബീർദ്ദാസിന്റെ രചനയിലൂടെഃ-

1 യുഗം  = 12000 കൊല്ലം 
1 സഹസ്രം  = 1000
1 യോജന  =  ഏകദേശം 8 മൈൽ ദൂരം 

യുഗം x സഹസ്രം  x യോജന  = ദൂരം സൂര്യൻ
12000 x 1000 x 8 miles = 9,60,00,000 miles

1 mile = ~ 1.6kms

96000000 x 1.6 = 1,536,000,000 കിലോ-മീറ്റർ
 
ഗൂഗിളിൽ തേടിയാൽ കിട്ടുന്നത് 1,496,000,000 കിലോ-മീറ്റർ ദൂരമുണ്ടെന്നാണ് . ഏകദേശം ശരിയായി ത്തന്നെ വരുന്നുണ്ട്.   ഇതിൽ നിന്ന് എത്ര ദൂരത്താണ് ആ പഴം എന്ന്  വായു പുത്രനായ ഹനുമാന്  അനുമാനിക്കൻ പ്രയാസമുണ്ടായിരുന്നില്ല എന്നാണ്  വ്യംഗ്യം ! ചാടിയപ്പോൾ എന്തു സംഭവിച്ചു എന്നത്  പ്രസിദ്ധമാണല്ലോ.

ഹനുമാന്‍ ഭുജങ്ക പ്രയത സ്തോത്രം (Anjaneya Bhujanga Stotram Part2)

ഒരാഴ്ച മുന്‍പ് ഈ സ്തോത്രത്തിന്റെ ആദ്യത്തെ 15 ശ്ലോകങ്ങള്‍‌ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്കില്‍ ക്ലിക്ക് ചയ്താല്‍‌ കിട്ടും.

Kindly Note:

The picture you see here in 2 or 3 posts are not from India. Heard West Indies? We play cricket match with them. One of the island there is Tobago. Indians reached there long ago. It is they who built this temple and hanuman idol.

hanumantemple

മഹാ ഭൂത പീഡം മഹോത്പാദ പീഡം, മഹാ വ്യാധി പീഡം, മഹാധിപ്ര പീഡം, ഹര സ്വാശ്രിതാഭീഷ്ട ദാന പ്രധായിന്‍, നമസ്തേ നമസ്തേ കപീന്ദ്ര പ്രസാതെ. 16

നമസ്തേ മഹ സാത്വ വാഹയ തുഭ്യം, നമസ്തേ മഹാ വജ്ര രേഖായ തുഭ്യം, നമസ്തേ മഹാ കാല കാലായ തുഭ്യം, നമസ്തേ മഹാ ദീര്‍ഗ വാലായ തുഭ്യം. 17

നമസ്തേ മഹശൌരി തുലായായ തുഭ്യം, നമസ്തേ ഫലീ ഭൂത സൂര്യായ തുഭ്യം, നമസ്തേ മഹാ മര്‍ത്യ കായായ തുഭ്യം, നമസ്തേ മഹത് ബ്രഹ്മ ചര്യായ തുഭ്യം. 18

ഹനുമത് ഭുജങ്കം പ്രഭാത പ്രയാതെ, പ്രയാണേ പ്രദോഷേ പഠൻ വൈ സതോപി, വിമുക്ത്വാഘ സങ്ക്ഘ സദാ രാമ ഭക്താ, കൃതാര്‍തോ ഭവിഷ്യാത്യുപാത പ്രമോധ. 19