Azhikode

Lest we forget the rich and varied heritage of Azhikode.

Keyman for Malayalam Typing

തൈപ്പൂയം

 തൈപ്പൂയം! തൈപ്പൂശം എന്ന് തമിഴിൽ.

ഇത്തവണ അതായത് 2021ൽ28 ജനുവരിയിലാണ് വരുന്നത്.

ശ്രീ മുരുകൻ്റെ ജന്മദിനമാണ് തൈപ്പൂശമായി ആഘോഷിക്കുന്നത്.



മുപ്പത്തിമുക്കോടി ദേവീ ദേവൻമാരുടേയും ദേവഗണങ്ങളു

ടേയും ദേവസൈന്യാധിപനായ ശ്രീ മുരുകൻ്റെ ജന്മദിനം തൈ

പ്പൂയമായി ആഘോഷിക്കുന്നു.ശൂര പത്മാസുരൻ എന്ന ദുഷ്ടനായ അസുരൻ്റെ ദുഷ്ടതകൾ സഹിക്കവയ്യാതെ ദേവൻമാരെല്ലാം ദേവാദി ദേവനായ മഹാദേവന്റെ മുൻപിൽ ചെന്ന് സങ്കടം ഉണർത്തിച്ചു.


ദേവൻമാരുടെ സങ്കടം കേട്ടറിഞ്ഞ മഹാദേവൻ തന്റെ കണ്ണിൽ നിന്നും ആറ് ദിവ്യ തേജസാർന്ന തീ പൊരികൾ സൃഷ്ടിച്ചു. ആ തീ പൊരികൾ ആറും ചെന്താമര പൂവിൽ വീണു.ഇതറിഞ്ഞ പാർവ്വതിയായ അമ്മ കാട്ടാറിന്റെ തീരത്തുള്ള ശരവണ പൊയ്കയിൽ ചെന്ന് നോക്കിയ നേരം ചെന്താമര പൂക്കൾ ആറിലും ആറ് ശിശു ബാലകരെ കണ്ടു. ആ ദിവ്യതേജസോട് കൂടിയ ബാലകരെ കണ്ടയുടനെ പാർവ്വതിമാതാവ് ആറ് ചെന്താമര പൂവിൽ നിന്നും ആറ് ബാലകരേയും വാരി പുണർന്നു മുലപ്പാൽ ഊട്ടി.


അതോടെ ആറ് ശരീരവും ഒന്നായി. ആറുമുഖ ബാലകനായി... എന്നാണ് ശിവ രഹസ്യസംഹിതയായ സ്ക്കന്ദപുരാണത്തിൽ പ്രതി പാതിക്കുന്നത്. പതിനെട്ട് പുരാണ

ങ്ങളിൽ ശ്രേഷ്ഠം സക്കന്ദപുരാണമായി കണക്കാക്കുന്നു.


മുരുകൻ്റെ അവതാര ലക്ഷ്യം തന്നെ ശൂര പത്മാസുരൻ.. താരകാസുരൻ എന്നീ

അസുരൻമാരെ വധിച്ച് ദേവലോകത്തെ രക്ഷചെയ്യുന്നതിനാണ്. .ശൂര പത്മനെ .

വധിക്കുന്നതിന് മുൻപ് ഭഗവാൻ തന്റെ ആറ് മുഖത്തോട് കൂടിയ നിജസ്വരൂപം

ശൂര പത്മന് ദർശിപ്പിക്കുകയും. ലോകത്തെപോലും ഭ്രമിപ്പിക്കുന്ന ആ വിശ്വരൂപം

കണ്ട മാത്രയിൽ തന്റെ ചെയ്തികളെയോർത്ത് ശൂരൻ ദു:ഖിക്കുകയും ചെയ്യ്തു.ശൂര

പത്മന്റെ വധത്തിനു മുൻപായി ഭഗവാനോടുളള പ്രാർഥന പ്രകാരം. ഭഗവാൻ

ഷൺമുഖൻ ശൂരനോട് ഇപ്രകാരം അരുൾ ചെയ്തു.. നിന്നെ ഞാൻ കാലപുരിക്കയച്ച

ശേഷം എന്റെ ധ്വജത്തിൽ കുക്കുടമായി നീ കുടികൊള്ളുക. ശൂരനെ വധിച്ച ആ നിമിഷത്തിൽ ദേവാദി ദേവൻമാരും മുനിമാരും യക്ഷ കിന്നരഗന്ധർവ്വൻമാരും

അപ്സര സ്ത്രീകളും ദേവസ്ത്രീകളും വാദ്യമേള ഘോഷങ്ങളും ശംഖൊലിയും

മുഴക്കി ആനന്ദത്താൽ ദേവസൈന്യാധിപനായ ഭഗവാൻ സുബ്രഹ്മണ്യനെ

ആനന്ദത്താൽ പുഷ്പവൃഷ്ടി ചെയ്തു.അങ്ങനെ അന്നു മുതൽ മുരുകൻ കുക്കുട

ധ്വജൻ എന്ന നാമവും സിദ്ധിച്ചു. ശൂരനേയും താരകനേയും വധിച്ചത് കൊണ്ട് ശൂരതാരകസംഹാരമൂർത്തി എന്ന നാമവും ലഭിച്ചു. ശൂരനെ വധിച്ച ദിവസം

തുലാമാസത്തിലെ സ്ക്കന്ദഷഷ്ഠിയായി ആചരിക്കുന്നു. അത് കൊണ്ട് തന്നെ

മുരുകനെ ധ്യാനിക്കുമ്പോൾ ശൂരനേയും ഓർക്കാതിരിക്കില്ല.


"ശൂരൻ തന്നുടെ മാറുകീറിയ വീരാ നിൻ കളി കാണുവാൻ

ആണ്ടിലാണ്ടിൽ വരുന്ന പൂയത്തിൽ വന്ന് കൊള്ളേണേ വേലവാ!"


ചില വരികളിൽ നിന്ന് തന്നെ നമുക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്.

മായാവിയായ ക്രൗഞ്ചൻ എന്ന അസുരൻ മലയായ് നിന്ന് ഭഗവാനെ യുദ്ധത്തിൽ

എതിർ ത്തപ്പോൾ ക്രൗഞ്ചമലയെ വേലു കൊണ്ട് പിളർത്തി ക്രൗഞ്ചമലയെ

ധരിച്ചത് കൊണ്ട് ക്രൗഞ്ച ധരൻ എന്ന നാമകരണവും സിദ്ധിച്ചു. തൈപ്പൂയ

ദിവസം ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് മുരുക ഭഗവാനെ സങ്കൽപിച്ച്

മൂലമന്ത്രമോ .. ഷഡക്ഷര മന്ത്രമോ 41 ദിവസം 1008 ഉരു ജപസംഖ്യ കണക്കാക്കി

ജപിക്കുന്നത് കൊണ്ട് സുബ്രഹ്മണ്യ ഉപാസന ഭക്തരിൽ അടിയുറക്കുന്നതാണ്.

ഒരു ലക്ഷത്തി അറുപതിനായിരം കഴിഞ്ഞാൽ മന്ത്രത്തിൻഫറ്റ്ലഎസിദ്ധി

ഉപാസകന് അനുഭവിച്ചറിയാം.. ഇന്ദ്രിയ സേവ. വചന സിദ്ധി.. വാക്ക് സിദ്ധി.

കർണ്ണ സേവ.. വശിത്വ സിദ്ധി. എന്നിവ ഉപാസകന് വന്നു ചേരും.

ഉപാസകൻ മഞ്ഞ വസ്ത്ര മോ കാവി വസ്ത്രമോ ജപവേളയിൽ ധരിക്കാൻ

ശ്രദ്ധിക്കണം. പരമശിവനെയോ .ദക്ഷിണമൂർത്തിയേയോ.മഹാദേവനു പോലും

പ്രണവത്തിൻ്റെ പൊരുൾ മനസിലാക്കി കൊടുത്ത പ്രണവ പൊരുളായ സ്വാമി

നാഥനായ മുരുകനേയോ ജഗത് ഗുരുവായി കണ്ട് ജപം തുടങ്ങാം. കലാകാരൻമാർക്കും

വിദ്യാർഥികൾ ഷൺമുഖ യന്ത്രം. ഷഡ് കോണചക്രം. എന്നിവ തയ്യാറാക്കേണ്ടത്

തൈപ്പൂയം നക്ഷത്രത്തിലാണ്. സുബ്രഹ്മണ്യ ഉപാസകനെ കൊണ്ട് മാത്രം ഈ യന്ത്രം തയ്യാറാക്കിക്കുക.

***


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #kavadi, #krouncha, #pooyam, #pusam, #sooran, #taraka, #thai

ശീവേലി (ശ്രീബലി)

 🔯ശീവേലി (ശ്രീബലി)🔯

അറിയാവുന്ന കാര്യങ്ങളാണെങ്കിലും മറന്നു പോകാതിരിക്കാനും അറിയാത്തവർക്ക് പറഞ്ഞുകൊടുക്കാനുമൊക്കെ ഈ പോസ്റ്റ് ഉപകരിക്കും. കേരളത്തിൽ പ്രാദേശീകമായി എറ്റവും ആചാര അനുഷ്ടാനങ്ങളിൽ വലിയ വ്യത്യാസം കണ്ണൂരിനു വടക്കോട്ടാണെന്ന് തോന്നാറുണ്ട്. ഈ പോസ്റ്റ് തെക്കൻ കേരള ക്ഷേത്രങ്ങളിൽ കാണുന്ന പൂജാവിഷയങ്ങളുമായി കൂടുതൽ പൊരുത്തമുണ്ടാകാം.

സാധാരണ ക്ഷേത്രങ്ങളില്‍ ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്നു പൂജകളാണ് പതിവ്. മഹാക്ഷേത്രങ്ങളില്‍ സുര്യപ്രകാരം ബിബത്തില്‍ തട്ടുമാറ് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ എതൃത്ത് പൂജയും, പഴയ കാലത്ത് നിഴല്‍ അളന്ന് പന്ത്രണ്ട് അടി വരുന്ന സമയത്ത് (ഉച്ചപൂജയ്ക്കു മുമ്പായി) പന്തിരടി പൂജയും പതിവുണ്ട്. ഇതു കൂടാതെ മൂന്ന് ശീവേലികളും നിത്യവും നടത്തി വരുന്നു.

നിത്യശിവേലി എന്നാണിതിനെ പറയുക. പാണി കൊട്ടി ദേവനെ പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്രത്തിനകത്തെ സപ്തമാതൃക്കള്‍ക്കും ദിക് പാലകന്മാര്‍ക്കും ബലിതൂവുമ്പോള്‍ തിമില, വീക്കന്‍ ചെണ്ട, ചേങ്ങില (ഇപ്പോള്‍ ഇലത്താളവും ഉപയോഗിക്കാറുണ്ട്) എന്നിവ കൊട്ടിവരുന്നു. ദേവനെ അകത്തെ ബലി തൂവല്‍ കഴിഞ്ഞ് പുറത്തേക്കെഴുന്നള്ളിച്ചാല്‍ വലിയ ബലിക്കല്ലിലും പുറത്തെ പ്രദക്ഷിണ വഴിക്കകത്തുള്ള പുറത്തെ ബലിക്കല്ലുകളിലും ബലി തൂവുന്നു.
 
ഒന്നാമത്തെ പ്രദക്ഷിണത്തിന്, തിമില, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ ഇവയും രണ്ടാമത്തെ പ്രദക്ഷിണത്തിന് ഉരുട്ടുചെണ്ടയില്‍ ചെമ്പടയും (കൂടെ വീക്കന്‍, ചേങ്ങില, ഇലത്താളം, കൊമ്പ്, കുഴല്‍) മൂന്നാമത്തെ പ്രദക്ഷിണത്തിന് തിമില, വീക്കന്‍,ചേങ്ങില, ഇലത്താളം, കൊമ്പ് കുഴല്‍ എന്നീ വാദ്യങ്ങളുമുപയോഗിക്കുന്നു. ഇപ്പോള്‍ ഒന്നാമത്തെ പ്രദക്ഷിണത്തിന് ചിലയിടത്ത് നാദസ്വരവും ഉപയോഗിക്കുന്നുണ്ട്. വീക്കന്‍ചെണ്ട, തിമില, ചെണ്ട, ചേങ്ങില ഇവ നിര്‍ബന്ധം, ഇലത്താളവും കൊമ്പും കുഴലും ഉണ്ടെങ്കില്‍ ആവാമെന്നു മാത്രം. തിമിലയും വീക്കന്‍ചെണ്ടയും ഇലത്താവളവും ചേര്‍ന്ന് പരിഷവാദ്യം എന്ന ഒരു വാദ്യപ്രയോഗവും പതിവുണ്ട്. ഇപ്പോഴും ഇത് തൃപ്പൂണിത്തുറ ചോറ്റാനിക്കര തുടങ്ങിയ ചിലക്ഷേത്രങ്ങളില്‍ തനിമയോടെ നിലനില്‍ക്കുന്നു. ഉത്സവക്കാലത്ത് ശീവേലിക്ക് മൂന്ന് പ്രദക്ഷിണം എന്നതിന് പ്രാദേശികഭേദമനുസരിച്ച് മാറ്റങ്ങള്‍ വരാറുണ്ട. ഇടയ്ക്കയും നാദസ്വരവും ചേര്‍ന്ന് ഇടയ്ക്ക പ്രദക്ഷിണവും ഉത്സവക്കാലത്ത് ചില ദിക്കില്‍ പതിവുണ്ട്.

പഞ്ചവാദ്യത്തെപ്പറ്റിപ്പറയുമ്പോള്‍ വെങ്കിച്ചന്‍ സ്വാമിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് ഇന്ന് കേരളീയ വാദ്യമേളങ്ങളില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച പഞ്ചവാദ്യത്തെയല്ല ഇവിടെ സ്മരിക്കുന്നത്. ഈ പഞ്ചവാദ്യം രൂപം കൊള്ളുന്നതിന് എത്രയോകാലം മുമ്പ് അനുഷ്ഠാനങ്ങളുടെ ഭാഗമായി ക്രിയാപഞ്ചവാദ്യം ഇവിടെ നിലനിന്നിരുന്നു. ഉത്സവബലിക്ക് സപ്തമാതൃക്കള്‍ക്ക് തുകുമ്പോഴും മറ്റു ചില സവിശേഷ അവസരങ്ങളിലുമുപയോഗിക്കുന്ന ഈ പഞ്ചവാദ്യത്തിലെ വാദ്യങ്ങള്‍ ഇടയ്ക്ക, തിമില, ചേങ്ങില, തൊപ്പി മദ്ദളം, ഇലത്താളം കുറുങ്കുഴല്‍ എന്നിവയാണ്. ഈ അനുഷ്ഠാനവാദ്യങ്ങള്‍ക്ക് പുറമേ പ്രാദേശികമായി നിരവധി വാദ്യരൂപങ്ങള്‍ അനുഷ്ഠാനങ്ങളോടനുബന്ധിച്ചുണ്ട്. കലാരൂപങ്ങളെന്നതിനുമുപരി അനുഷ്ഠാനരൂപങ്ങളായ മുടിയേറ്റ്, ഭദ്രകാളി തീയ്യാട്ട്, അയ്യപ്പന്‍ തീയ്യാട്ട് എന്നിവയ്ക്ക് വാദ്യങ്ങളുടെ പങ്ക് വലുതാണ്.

അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ അതിബൃഹത്തായ, സൂക്ഷ്മമായ വാദ്യ വൈവിദ്ധ്യങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണ്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കിഴീല്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. 

(Courtesy:Hindu Faith)

🕉🌷⚜🌹🕉🌷⚜🔯🕉🌷⚜🌹🕉🌷⚜🔯🕉

Note: Some details of temple musical instruments are available in  http://entenaad.blogspot.com/2021/01/music-instruments-used-in-temples.html

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #bali, #kriya, #panchavadyam, #parisha, #seeveli, #sribali, #tooval, #venkichan

പഴനിമല മുരുക വിഗ്രഹ-വിശേഷങ്ങൾ

പഴനിമല മുരുകൻ്റെ വിഗ്രഹ വിശേഷങ്ങൾ എല്ലാവർക്കും അറിഞ്ഞെന്നു വരില്ല. മുരുക ഭക്തന്മാർ ആ മഹാവിഗ്രഹത്തിൻ്റെ അതിശയോക്തമായ പലതും പറയാറുണ്ട്. അത് എന്തൊക്കെയാണ്? നമുക്ക് വായിക്കാം.

Golden Vimanam, Palani 

പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്ര ഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.

ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.

നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.

ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.

എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും. ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു.  ആരശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്.  ആശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.

പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും.  ഗ്രഹങ്ങളുടെ സ്വഭാവവും  അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.

 ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ്  വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.

ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു.  ഈശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു. ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും,  അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.

പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു.  ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്.  ഈചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം.  ഈചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.  ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും.  ഈവെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്.  ഈതീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്..

ഹരോ ഹര! ഹരോ ഹര! ഹരോ ഹര!

_(())_ 

 

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #idol, #palani, #poosam, #thai

സുബ്രഹ്മണ്യ പുരാണം

 സുബ്രഹ്മണ്യനെ കുറിച്ച് എത്ര വായിച്ചാലും മതി വരാത്ത ഭക്തന്മാർ ഉണ്ട്. അവർക്കായി ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് ആറ് കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി. കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും കുമാരഭാവത്താല്‍ ഗംഗ വളര്‍ത്തിയതിനാല്‍ കുമാരന്‍ എന്നും അറിയപ്പെട്ടു. സ്‌കന്ദന്‍ എന്ന പേരില്‍ പാര്‍വ്വതിയും ഗുഹന്‍ എന്ന പേരില്‍ ശിവനും മഹാസേനന്‍ എന്ന പേരില്‍ അഗ്‌നിയും ശരവണന്‍ എന്ന പേരില്‍ ശരവണത്തിന്റെയും പുത്രനായി അറിയപ്പെട്ടു. അവിദ്യാനാശകശക്തിയായി 'സ്‌കന്ദ' ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്.


നാരദമഹര്‍ഷിക്ക് ആത്മജ്ഞാനം ഉപദേശം നല്‍കിയതിനാല്‍ സനല്‍കുമാരനെ സ്‌കന്ദന്‍ എന്ന് അറിയപ്പെടുന്നു. *ജ്യോതിഷികളുടെ ഇഷ്ടദേവതയായി സുബ്രഹ്മണ്യനെ ആരാധിക്കുന്നു. ദേവന്റെ ആറ് മുഖങ്ങള്‍ 6 ഋതുക്കളായും 12 കൈകള്‍ 12 മാസങ്ങളായും സൂചിപ്പിക്കുന്നു. സുബ്രഹ്മണ്യജൈതന്യത്തില്‍നിന്ന് ഉത്ഭവിച്ച ദേവീചൈതന്യത്തെ 'കൗമാരി' എന്ന് ആരാധിക്കുന്നു. വേല്‍ ആയുധമാക്കിയതിനാല്‍ വേലായുധന്‍ എന്നും താരകാസുരനിഗ്രഹത്തിന് ദേവസേനയുടെ ആധിപത്യം പുലര്‍ത്തിയതിനാല്‍ ദേവസേനാധിപനായും ആരാധിക്കപ്പെടുന്നു. ദക്ഷപുത്രിയായ ദേവസേനയും വള്ളിയുമാണ് പത്‌നിമാര്‍. മുരുകന്റെ ആശ്രിതനായ ഹിഡിംബാസുരന്റെ പൂജകള്‍ നടത്തി, കാവടി അഭിഷേകം സുബ്രഹ്മണ്യപൂജയില്‍ പ്രധാന വഴിപാടാണ്.  പാല്‍, പനിനീര്, കളഭം, ഭസ്മം ഇവ കാവടിയില്‍ നിറച്ച് വ്രതനിഷ്ഠയോടെ ഭക്തന്മാര്‍ കാവടി സമര്‍പ്പിക്കുന്നു. പ്രസ്തുത അഭിഷേക വസ്തുക്കള്‍ ആത്മസത്തയെ പ്രതിനിധാനം ചെയ്യുന്നു.

ഓങ്കാരപ്പൊരുള്‍ അറിയുവാന്‍ കഴിയാത്ത ബ്രഹ്മദേവനെ കുമാരന്‍ ബന്ധനസ്ഥനാക്കിയതിനാല്‍ ബ്രഹ്മശാപം ഏല്‍ക്കുകയും ശാപമുക്തിക്കായി തപസ്സനുഷ്ഠിച്ചു. പുറ്റ് വന്ന് മൂടിയതിനാല്‍ പുത്രനെ കാണാതെ വിഷമിച്ച പാര്‍വ്വതി ഉഗ്രമായ ഷഷ്ഠിവ്രതം നോറ്റ് പുത്രദര്‍ശനം നേടി എന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ മാസത്തിലേയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം നോക്കേണ്ടത്. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി നാള്‍ ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നു. 6 ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നതും പ്രധാനമാണ്. മയിലിനെ വാഹനമാക്കിയവന്‍ എന്ന അര്‍ത്ഥത്തില്‍ മയില്‍വാഹനനെന്നും, വേല്‍ ആയുധമാക്കിയതിനാല്‍ ശക്തിധരന്‍ എന്നും അഗ്‌നി സൂക്ഷിച്ചതിനാല്‍ ഗുഹന്‍ എന്നും ശത്രുനാശകന്‍ ആയതിനാല്‍ സ്‌കന്ദന്‍ എന്നും, ആറ് മാതാക്കള്‍ ഉള്ളതിനാല്‍ ഷണ്‍മുഖാതുരന്‍ എന്നും ക്രൗഞ്ചന്‍ എന്ന അസുരനെ നിഗ്രഹിച്ചതിനാല്‍ ക്രൗഞ്ചദാരണന്‍ എന്നും സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നു. മഹാദേവന്‍ ഓങ്കാരം ഉപദേശിച്ചതിനാല്‍ ഗുരുസ്ഥാനീയന്‍ കൂടിയാണ്.

(Curtesy: ജന്മഭൂമി)


*ജ്യോതിഷം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മുൻപുള്ള പോസ്റ്റ് കാണുക

***

അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #karthikeyan, #krithika, #saravanan, #skandan

ശാസ്തൃപഞ്ചരത്നസ്തോത്രം

 

ശാസ്തൃപഞ്ചരത്നസ്തോത്രം

ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ഫലശ്രുതി

പഞ്ചരത്നാഖ്യ മേതദ്യോ
നിത്യം ശുദ്ധ പഠേന്നരഃ
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താ വസതി മാനസേ.



അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #dharmmasasta, #sasta, ayyappan

ഗണേശ ദ്വാദശ മന്ത്രം

 ഗണേശ ദ്വാദശ മന്ത്രം:


ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്‌നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:
അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

ജ്യോതിഷം-നവഗ്രഹങ്ങളുടെ കാരകത്വം

 ജ്യോതിഷം-നവഗ്രഹങ്ങളുടെ കാരകത്വം



നവഗ്രഹങ്ങളു ടെ കാരകത്വം


ഓരോ രാജ്യത്തിനും അതിന്റേതായ ഭരണകൂടമുണ്ടെങ്കിലും ,

ഈ ലോകത്തെ ഒന്നടങ്കം അടക്കി ഭരിക്കുക എന്ന ഭാരിച്ച ചുമതല

നവഗ്രഹങ്ങളിൽ നിക്ഷിപ്തമാണു്. അവരുടെ ഭരണം സ്വച്ഛാധി

പത്യപരമാണെങ്കിലും , തികച്ചും നീതിയുക്തമായ ഒന്നാണെന്നും നി

സംശയം പറയാം . ഭരണ സൗകര്യത്തിനായി ലോകത്തിലെ സ

കല ചരാചരങ്ങളേയും സം ഭവങ്ങളേയും ഒൻപതു വകുപ്പുകളായി തി രിച്ചിരിക്കുന്നു. ഈ വകുപ്പുകൾക്കാണ് നവഗ്രഹങ്ങളുടെ കാരകത്വം

എന്നു പറയുന്നതു . സൂര്യാദി ഗ്രഹങ്ങളുടെ കാരകത്വം (വകുപ്പുകൾ ) ചുവടെ കൊടു ത്തിരിക്കുന്നു. ഇവിടെ ചില പ്രത്യേകതകൾ ഉള്ളതും കൂടി പറയാം . ഒരു വ്യക്തിയുടെ മനസ്സിനെ ഭരിക്കുന്നതു് ചന്ദ്രനും, ആത്മാവിനെ ഭരിക്കുന്നതു് സൂര്യനും ആണു . വേറൊരു രീതിയിൽ പറഞ്ഞാൽ ഒരു മനുഷ്യന്റെ ആത്മാവിനെ സൂര്യനെക്കൊണ്ടും , മനസ്സിനെ ചന്ദ്രനെക്കൊണ്ടും നിരൂപിക്കണം . അതുപോലെ അയാളുടെ പിതാവിൻറ ഗുണദോഷഫലങ്ങളെ സൂര്യനെക്കൊണ്ടും , മാതാവിൻറ ഗുണദോഷഫലങ്ങളെ ചന്ദ്രനെക്കൊണ്ടും പറയേണ്ടതാണ് .

ഈ പറഞ്ഞ കാര്യങ്ങൾ സകല ചരാചരങ്ങൾക്കും പ്രവൃത്തികൾക്കു

എല്ലാം ഒരുപോലെ ബാധകമാണ്. സൂര്യാദി നവഗ്രഹങ്ങളുടെ വകു പ്പുകൾ (കാരകത്വം) ചുവടെ ചേക്കുന്നു.


സൂര്യൻ :- ശിവൻ , നാഗദേവത, ദേവാലയം , പിതാവ്, ആത്മാവ്, ആരോഗ്യം, ചികിത്സ, ഔഷധം , വൈദ്യൻ , കണ്ണ് , ആയുധം , കല്ല് , പർവ്വതം , സ്വർണ്ണം , ചെമ്പു, ജ്യോതിഷം മുതലായവ.


ചന്ദ്രൻ :-മാതാവു് ,മനസ്സ്,പുഷ്പങ്ങൾ,പഴങ്ങൾ,സസ്യങ്ങൾ,പാൽ, വസ്ത്രം, മുത്തു, ആഭരണം , കണ്ണാടി, മദ്യം , ഓട്ടുപാത്രങ്ങൾ മുതലായവ.


ചൊവ്വാ:- സ്വജം , അഗ്നി, അടുക്കള , ഭൂമി, സഹോദരങ്ങൾ, ധൈര്യം , സൈന്യം , സേനാധിപത്യം , യുദ്ധം , ഉത്സാഹം , വ്രണം, ചതവ്, മുറിവു് , ശത്ര, കള്ളൻ , മുതലായവ. അക്ഷരം , വിദ്യാലയം ,

ശില്പകല ,


ബുധൻ :- വിദ്യ, വാക്ക്, കണക്കു °, കലകൾ, കായികാഭ്യാസം , സ്നേഹിതന്മാർ , അമ്മാവൻ , മരുമക്കൾ, ബന്ധുക്കൾ, വിഷ്ണുവിൻറെ അവതാരമൂത്തികൾ മുതലായവ,


വ്യാഴം :- തപസ്സ്, യാഗം , മന്ത്ര തന്ത്രാനുഷ്ഠാനങ്ങൾ, ദൈവാധീനം ,

കർമ്മഗുണം , ശുഭപ്രാപ്തി, മോക്ഷം , സിംഹാസനം , നിയമം , പുത്രൻ , ജ്ഞാനം , ദയ , ബുദ്ധിശക്തി മുതലായവ.


ശുക്രൻ :- ഉത്സവം , വാഹനങ്ങൾ, സുഗന്ധപുഷ്പങ്ങൾ, വിവാഹം ,

ശയനമുറി, സംഭോഗ സുഖം , ശുക്ലധാതു , വേശ്യ, വസ്ത്രം , ആഭരണം , സമ്പത്തു . നിധി, കവിതം , സംഗീതം , ചിത്രങ്ങൾ, രസകരമായ സംഭാഷണം മുതലായവ .


ശനി: ആയുസ്സ ദുഃഖം , അപമാനം , രോഗം , മരണം , ഭയം , പാപം , ആപത്തു , കാര്യവിഘ്നം , കാരാഗൃഹം , ബ ന്ധനം , ശവം , ബലിവസ്തുക്കൾ, ഭൂതപ്രേതപിശാചാദി കൾ, ആയുധം, ഇരുമ്പു , വേലക്കാരൻ മുതലായവ.


രാഹു - സപ്പം , വിഷം , കാവു് , കുററി, ആണി, ചൊറിചിരങ്ങുകൾ, കുഷ്ഠരോഗം , ജാലവിദ്യ, ദാരിദ്ര്യം , സ്ഥാനഭ്രംശം , പിതാമഹൻ മുതലായവ.


കേതു: - മാതാമഹൻ, ഗണപതി, മുട്ട, ചാരം , രക്തം , തീക്കനൽ ,

ക്ഷുദ്രം , കലഹം , മാന്ത്രികകമ്മങ്ങൾ മുതലായവ,


അടുത്ത പോസ്റ്റിൽ ലഗ്നം കണ്ടു പിടിക്കുന്നതിനെ കുറിച്ചാവാം..

 ***







അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #കാരകത്വം, #കെതു, #ഗുരു, #ഗുളി, #ചന്ദ്ര, #ബുധ, #രഹു, #ശനി, ശുക്ര, സൂര്യ

ശിവതാണ്ഡവ സ്തോത്രം

 ശിവതാണ്ഡവ സ്തോത്രം

ശിവായ നമഃ

(രാവണകൃതം ശിവതാണ്ഡവ സ്തോത്രം).

 


ജടാ ടവീ ഗലജ്ജല പ്രവാഹ പാവിത സ്ഥലേ

ഗലേവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം,

ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമന്നി / നാദവ ഡ്ഡമർ-വയം

ചകാര ചംഡതാംഡവം തനോതു നഃ ശിവഃ ശിവം….1


ജടാകടാഹ സംഭ്രമ ഭ്രമ-ന്നിലിംപ നിർഝരീ

വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി,

ധഗ-ദ്ധഗ-ദ്ധഗ-ജ്ജ്വലല്ല ലാട പട്ട പാവകേ

കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ ...2


ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര-

സഫുരദ്ദിഗന്ത സന്തതി പ്രമോദമാന മാനസേ,

കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർദ്ധരാപദി

ക്വചിദ്ദിഗംബരേ മനോ വിനോദമേതു വസ്തുനി…3


ജടാ ഭുജംഗ പിംഗള സ്‌ഫുരത്ഫണാ മണിപ്രഭാ

കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ,

മദാന്ധ സിന്ധുര-സ്‌ഫുരത്ത്വ-ഗുത്തരീയ മേദുരേ

മനോ വിനോദമദ്ഭുതം ബിഭർത്തു ഭൂതഭർതരി ...4


സഹസ്ര ലോചന പ്രഭ്രുത്യ ശേഷലേഖ ശേഖര

പ്രസൂന ധൂളി ധോരണീ വിധുസരാംഘ്രി പീഠഭൂഃ

ഭുജംഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ

ചിരായ ജായതാം ചകോരബന്ധു ശേഖരഃ ...5


ലലാട ചത്വരജ്വല-ദ്ധനഞ്ജയ-സ്‌ഫുലിംഗഭാ-

നിപീത പഞ്ചസായകം നമന്നിലിംപനായകം,

സുധാമയൂഖലേഖയാ വിരാജമാനശേഖരം

മഹാ കപാലി സംപദേ ശിരോ ജടാലമസ്തു നഃ ...6


കരാള ഫാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല-

ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ,

ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക

പ്രകല്പനൈക ശില്പിനി ത്രിലോചനേ മതിർമ്മമ ...7


നവീന മേഘ മണ്ഡലീ നിരുദ്ധദുർദ്ധര സ്‌ഫുരത്

കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ

നിലിംപനിരർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ

കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ ...8


പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമ പ്രഭാ-

വിലംബി കണ്ഠ കംദലീ രുചിപ്രബദ്ധകം ധരം,

സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം

ഗജച്ഛിദാന്ത കച്ഛിദം തമന്തക ച്ഛിദം ഭജേ ...9

 

അഗർവ സർവ മംഗളാ കളാ കദംബ മഞ്ജരീ

രസപ്രവാഹ മാധുരീ വിജൃംഭണാ മധുവ്രതം,

സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം

ഗജാന്ത കാന്ധ കാന്തകം തമന്ത കാന്തകം ഭജേ ...10


ജയത്വ ദഭ്രവി ഭ്രമഭ്രമദ്ഭുജംഗമശ്വസ

ദ്വിനിര്‍ഗമത്  ക്രമസ്ഫുരത്  കരാള ഫാലഹവ്യവാട്,

ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുംഗമംഗള

ധ്വനി ക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ ...11


ദൃഷദ്വിചിത്ര തല്പയോർഭുജംഗ മൗക്തികസ്രജോർ 

-ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ

തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ

സമം പ്രവർത്തയന്മനഃ കദാ സദാശിവം ഭജേ ...12


കദാ നിലിംപ നിർഝരീ നികുഞ്ജകോടരേ വസൻ

വിമുക്തദുർമ്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ,

വിമുക്തലോലലോചനോ ലലാട ഫാലലഗ്നകഃ

ശിവേതി മന്ത്രമുച്ചരൻ  സദാ സുഖീ ഭവാമ്യഹം ...13


ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം

പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം,

ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം

വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം ...14 


പൂജാവസാനസമയേ ദശവക്ത്രഗീതം യഃ

ശംഭുപൂജനമിദം പഠതി പ്രദോഷേ,

തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗ യുക്താം

ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ ...15


(ഇതി ശ്രീരാവണവിരചിതം ശിവതാണ്ഡവസ്തോത്രം സംപൂർണ്ണം.)

 ***


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: #bhakt, #lanka, #ravana, #thandavam

ശ്രീ മഹാലക്ഷ്മി അഷ്ടോത്തര നാമാവലി

ശ്രീ മഹാലക്ഷ്മി അഷ്ടോത്തരനാമാവലി

ഓം പ്രകൃത്യേ നമഃ

ഓം വികൃത്യേ നമഃ

ഓം വിദ്യായേ നമഃ

ഓം സർവ ഭൂതഹിതപ്രതായ നമഃ

ഓം ശ്രദ്ധായൈ നമഃ

ഓം വിഭുദ്യ നമഃ

ഓം സുരഭ്യേ നമഃ

ഓം പരമാത്മകായൈ നമഃ

ഓം വാസേ നമഃ

ഓം പത്മ ലയായേ നമഃ 10

ഓം പത്മായൈ നമഃ

ഓം സൂസേ നമഃ നമഃ

ഓം സ്വാഹായൈ നമഃ

ഓം സ്വതായൈ നമഃ

ഓം സുധായൈ നമഃ

ഓം ധന്യായൈ നമഃ

ഓം ഹിരൺമയൈ നമഃ

ഓം ലക്ഷ്മ്യൈ നമഃ

ഓം നിത്യപുഷ്ടായ നമഃ

ഓം വിപാവര്യൈ നമഃ  20

ഓം ആദിത്യേ നമഃ

ഓം ദിത്യൈ നമഃ

ഓം ദീപ്‌തായി നമഃ

ഓം വസുദായൈ നമഃ

ഓം വ സുധര്യന്യൈ നമഃ

ഓം കമലായൈ നമഃ

ഓം കാന്ത്യായൈ നമഃ

ഓം കമാക്ഷിയൈ നമഃ

ഓം ഗ്രോദ  സംഭവായൈ നമഃ

ഓം അനുഗ്രഹ പ്രദായൈ നമഃ   30

ഓം ബുധ്യൈ നമഃ

ഓം അനകായൈ നമഃ

ഓം ഹരിവല്ലഭായൈ നമഃ

ഓം അശോക നമഃ

ഓം അമൃതായി നമഃ

ഓം ദീപ്‌തായി നമഃ

ഓം ലോക സോക വിനാസിന്യ നമഃ

ഓം ധർമ്മ നിലയായൈ നമഃ

ഓം കരുണായൈ നമഃ

ഓം ലോകമത്രേ നമഃ 40

ഓം പത്മപ്രിയായൈ നമഃ

ഓം പദ്മഹസ്തായൈ നമഃ

ഓം പത്മാക്ഷ്യേ നമഃ

ഓം പദ്മസുന്ദരൈ നമഃ

ഓം പദ്മോത്പവായൈ നമഃ

ഓം പത്മമുഖ്യൈ നമഃ

ഓം പത്മനാഭപ്രിയായൈ നമഃ

ഓം രമായിയൈ നമഃ

ഓം പത്മാല  തരയൈ നമഃ

ഓം ദേവ്യേ നമഃ   50

ഓം പദ്മിനിയൈ നമഃ

ഓം പദ്മകാന്തിന്യേ നമഃ

ഓം പുണ്യകാന്തായൈ നമഃ

ഓം സുപ്രസന്നായൈ നമഃ

ഓം പ്രസാദപി  മു ഖ്യൈ നമഃ

ഓം പ്രഭായൈ നമഃ

ഓം ചന്ദ്രാവതനായിയൈ നമഃ

ഓം ചന്ദ്രായൈ നമഃ

ഓം ചന്ദ്ര സഹോദര്യൈ നമഃ

ഓം ചതുർഭുജായൈ  നമഃ 60

ഓം ചന്ദ്രരൂപായൈ നമഃ

ഓം ഇന്ദിരായൈ നമഃ

ഓം ഹിന്ദു ശീതളയൈ നമഃ

ഓം  ആഹ്ളാദ ജനത്യൈ നമഃ

ഓം പുഷ്ടൈ നമഃ

ഓം ശിവായൈ നമഃ

ഓം ശിവകര്യൈ നമഃ

ഓം സത്യൈ നമഃ

ഓം വിമലായൈ നമഃ

ഓം വിശ്വ ജനന്യൈ  നമഃ  70

ഓം ദുഷ്ടൈ നമഃ

ഓം ദാരിദ്ര നാശിനൈ നമഃ

ഓം പ്രീതി പുഷ്കരിണൈ നമഃ

ഓം ശാന്തായൈ  നമഃ

ഓം ശുക്ലമാല്യാംപരായൈ നമഃ

ഓം ശ്രീയൈ നമഃ

ഓം ഭാസ്‌കരൈ നമഃ

ഓം ബിൽവനിലായൈ നമഃ

ഓം വരാാരോഹായൈ നമഃ

ഓം യശസ്വിന്യൈ നമഃ   80

ഓം വസുന്ധരായൈ നമഃ

ഓം ഉതരംഗായ്യൈ നമഃ

ഓം ഹരിണ്യൈ നമഃ

ഓം ഹേമമാലിനിയൈ നമഃ

ഓം ധനധാന്യകര്യൈ നമഃ

ഓം സിദ്ധിയൈ നമഃ

ഓം സ്ത്രൈണ സൗമ്യയൈ നമഃ

സുപ്രദായൈ

ഓം ന്രപവേസ്മ കദാനന്ദായൈ നമഃ

ഓം വരല ക്ഷ്മിയൈ  നമഃ 90

ഓം വസുപ്രദായായൈ നമഃ

ഓം ശുഭയൈ നമഃ

ഓം ഹിരണ്യപ്രകാരായൈ നമഃ

ഓം സമുദ്ര തനായൈ നമഃ

ഓം ജയായൈ നമഃ

ഓം മംഗളാ ദേവ്യേ നമഃ

ഓം വിഷ്ണുവക്ഷസ്ഥല സ്ഥിതിതയൈ നമഃ

ഓം വിഷ്ണു പത്നിയൈ നമഃ

ഓം പ്രസന്നാക്ഷയൈ നമഃ

ഓം നാരായണ സസാമശ്രിതായൈ നമഃ 100

ഓം ദാരിദ്ര്യ ദ്വാംസിന്യൈ നമഃ

ഓം ദേവ്യൈ നമഃ

ഓം സർവോപദ്രവ വാരിണ്യൈ നമഃ

ഓം നവദുർഗ്ഗയൈ നമഃ

ഓം മഹാകാളൈ നമഃ

ഓം ബ്രഹ്മവിഷ്ണു ശിവത്മികൈ നമഃ

ഓം ത്രികാലജ്ഞാന സമ്പന്നായൈ നമഃ

ഓം ഭുവനേശ്വരിയൈ നമഃ  108

( അറിവുള്ളവർ അക്ഷരത്തെറ്റുകൾ തിരുത്താൻ സഹായിക്കുക}


അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Akliyath Shivan
India
Sri Akliyath Siva Temple is a jewel in the crown of Azhikode Village in Kannur District of Kerala State in India. Kannur (also known as Cannanore) is in north Malabar. Azhikode is 8 kilometers north of the Kannur town. It is a very ancient and rare temple where the presiding deity is Lord Siva in the form of Kiraathamoorthi. It has all the ingredients of a great temple. The east facing temple has a gopuram at the entrance. The outer most four sided wall protecting the temple is an architectural splendour. The majestic flag-pole is what one would see first on entering through the east. Once inside there is a kooththambalam and mini-temples for other deities. Inside the chuttambalam is the Sri koil where the main diety is present. It is estimated that the temple must be at least one thousand year old. However there is no record to prove this claim.
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ

Keyman

Azhikode

Welcome to the rich and varied heritage of Azhikode , a coastal village in Kannur District of Kerala. Through this window let us peep into the priceless treasure of Indian hertage and classical literature that has been the veritable pride of our nation down the ages.

This is my sincere and tentative effort to generate the interest of young Indians in our past glory. Eventhough the blog is in Malayalam language, no restriction is going to be there on other languages.

Also kindly note that some of the transliterated words may not appear exactly the same as the original, especially those words from other languages. Readers are therefore requested to point out the mistakes as and when they come across in this blog for neccessary correction through a comment or by email akliyath@gmail.com .



ബ്ലോഗ് ആര്‍ക്കൈവ്

  • ജൂലൈ (3)
  • ജൂൺ (7)
  • മേയ് (4)
  • ഏപ്രിൽ (6)
  • മാർച്ച് (2)
  • ഫെബ്രുവരി (9)
  • ജനുവരി (6)
  • ഡിസംബർ (6)
  • നവംബർ (7)
  • ഒക്‌ടോബർ (8)
  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (14)
  • ജൂലൈ (15)
  • ജൂൺ (15)
  • മേയ് (5)
  • ഏപ്രിൽ (2)
  • മാർച്ച് (5)
  • ഫെബ്രുവരി (5)
  • ജനുവരി (14)
  • ഡിസംബർ (22)
  • നവംബർ (18)
  • ഒക്‌ടോബർ (5)
  • സെപ്റ്റംബർ (1)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ജൂൺ (3)
  • മേയ് (4)
  • ഏപ്രിൽ (5)
  • മാർച്ച് (3)
  • ജനുവരി (2)
  • ഡിസംബർ (3)
  • നവംബർ (4)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (7)
  • ഓഗസ്റ്റ് (1)
  • ജൂലൈ (1)
  • ജൂൺ (3)
  • മേയ് (4)
  • ഏപ്രിൽ (8)
  • മാർച്ച് (3)
  • ഫെബ്രുവരി (5)
  • ജനുവരി (1)
  • ഡിസംബർ (4)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (2)
  • ഓഗസ്റ്റ് (4)
  • ജൂലൈ (6)
  • ജൂൺ (10)
  • മേയ് (5)
  • ഏപ്രിൽ (6)
  • മാർച്ച് (1)
  • ഫെബ്രുവരി (2)
  • ജനുവരി (9)
  • ഡിസംബർ (20)
  • നവംബർ (14)
  • ഒക്‌ടോബർ (17)
  • സെപ്റ്റംബർ (2)
  • ഓഗസ്റ്റ് (22)
  • ജൂലൈ (2)
  • ജൂൺ (1)
  • മേയ് (2)
  • ഏപ്രിൽ (5)
  • മാർച്ച് (6)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (2)
  • സെപ്റ്റംബർ (1)
  • ജൂൺ (1)
  • മാർച്ച് (5)
  • ഫെബ്രുവരി (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (4)
  • ഓഗസ്റ്റ് (2)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • ഓഗസ്റ്റ് (1)
  • മേയ് (2)
  • ഏപ്രിൽ (2)
  • ഫെബ്രുവരി (1)
  • ജനുവരി (1)
  • നവംബർ (2)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (14)
  • ഓഗസ്റ്റ് (5)
  • ജൂൺ (1)
  • മേയ് (1)
  • ഏപ്രിൽ (3)
  • മാർച്ച് (1)
  • ഡിസംബർ (3)
  • നവംബർ (3)
  • ഒക്‌ടോബർ (4)
  • സെപ്റ്റംബർ (3)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ഏപ്രിൽ (2)
  • മാർച്ച് (2)
  • ഫെബ്രുവരി (1)
  • ജനുവരി (5)
  • ഡിസംബർ (2)
  • ഏപ്രിൽ (1)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (1)
  • സെപ്റ്റംബർ (2)
  • മേയ് (2)
  • മാർച്ച് (2)
  • ഫെബ്രുവരി (1)
  • ജനുവരി (2)
  • ഡിസംബർ (3)
  • നവംബർ (5)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (3)
  • ഓഗസ്റ്റ് (1)
  • ജൂലൈ (2)
  • ജൂൺ (1)
  • മേയ് (2)
  • ഡിസംബർ (2)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (1)
  • ഓഗസ്റ്റ് (5)
  • ജൂലൈ (2)
  • ജൂൺ (3)
  • മേയ് (8)
  • ഏപ്രിൽ (8)
  • മാർച്ച് (6)
  • ഫെബ്രുവരി (5)
  • ജനുവരി (5)
  • ഡിസംബർ (10)
  • നവംബർ (1)
  • ഒക്‌ടോബർ (1)
  • സെപ്റ്റംബർ (1)
  • ജൂലൈ (6)
  • ജൂൺ (3)
  • മേയ് (3)
  • മാർച്ച് (1)
  • ജനുവരി (2)
  • ഡിസംബർ (2)
  • നവംബർ (4)
  • ഒക്‌ടോബർ (7)
  • സെപ്റ്റംബർ (11)
  • ഓഗസ്റ്റ് (10)
  • ജൂലൈ (6)
  • ജൂൺ (5)
  • മേയ് (17)
  • ഏപ്രിൽ (12)
  • മാർച്ച് (3)
  • ഫെബ്രുവരി (1)
  • ജനുവരി (3)
  • ഒക്‌ടോബർ (2)
  • മേയ് (2)
  • മാർച്ച് (1)

Azhakar Koil at Madurai

Azhakar Koil at Madurai
A great temple and rich heritage of TN
ലളിതം തീം. Blogger പിന്തുണയോടെ.