Keyman for Malayalam Typing

vishnu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vishnu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിഷ്ണു അഷ്‌ടോത്തര ശതനാമാവലി

 വിഷ്ണു അഷ്‌ടോത്തര ശത നാമാവലി

ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം അച്യുതായ നമഃ
ഓം അതീന്ദ്രായ നമഃ
ഓം അനാദിനിധനായ നമഃ
ഓം അനിരുദ്ധായ നമഃ
ഓം അമൃതായ നമഃ
ഓം അരവിന്ദായ നമഃ
ഓം അശ്വത്ഥായ നമഃ
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആനന്ദായ നമഃ - 10
ഓം ഈശ്വരായ നമഃ
ഓം ഉപേന്ദ്രായ നമഃ
ഓം ഏകസ്‌മൈ നമഃ
ഓം ഓജസ്‌തേജോ ദ്യുതിധരായ നമഃ
ഓം കുമുദായ നമഃ
ഓം കൃതഞ്ജായ നമഃ
ഓം കൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം ക്ഷേത്രജ്ഞായ നമഃ
ഓം ഗദാധരായ നമഃ - 20
ഓം ഗരുഡധ്വജായ നമഃ
ഓം ഗോപതയേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം ഗോവിദാംപതയേ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം ചതുര്‍വ്യൂഹായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം ജ്യേഷ്ടായ നമഃ
ഓം ജ്യോതിരാദിത്യായ നമഃ
ഓം ജ്യോതിഷേ നമഃ - 30
ഓം താരായ നമഃ
ഓം ദമനായ നമഃ
ഓം ദാമോദരായ നമഃ
ഓം ദീപ്തമൂര്‍ത്തയേ നമഃ
ഓം ദുഃസ്വപ്നനാശനായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ധനഞ്ജയായ നമഃ
ഓം നന്ദിനേ നമഃ
ഓം നാരായണായ നമഃ
ഓം നാരസിംഹവപുഷേനമഃ - 40
ഓം പത്മനാഭായ നമഃ
ഓം പദ്മിനേ നമഃ
ഓം പരമേശ്വരായ നമഃ
ഓം പവിത്രായ നമഃ
ഓം പ്രദ്യുമ്‌നായ നമഃ
ഓം പ്രണവായ നമഃ
ഓം പുരന്ദരായ നമഃ
ഓം പുരുഷായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ബൃഹദ് രൂപായ നമഃ - 50
ഓം ഭക്തവത്സലായ നമഃ
ഓം ഭഗവതേ നമഃ
ഓം മധുസൂദനായ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാമായായ നമഃ
ഓം മാധവായ നമഃ
ഓം മുക്താനാം പരമാഗതയേ നമഃ
ഓം മുകുന്ദായ നമഃ
ഓം യജ്ഞഗുഹ്യായ നമഃ
ഓം യജ്ഞപതയേ നമഃ - 60
ഓം യജ്ഞാജ്ഞായ നമഃ
ഓം യജ്ഞായ നമഃ
ഓം രാമായ നമഃ
ഓം ലക്ഷ്മീപതയേ നമഃ
ഓം ലോകാദ്ധ്യക്ഷായ നമഃ
ഓം ലോഹിതാക്ഷായ നമഃ
ഓം വരദായ നമഃ
ഓം വര്‍ദ്ധനായ നമഃ
ഓം വരാരോഹായ നമഃ
ഓം വസുപ്രദായ നമഃ - 70
ഓം വസുമനസേ നമഃ
ഓം വ്യക്തിരൂപായ നമഃ
ഓം വാമനായ നമഃ
ഓം വായുവാഹനായ നമഃ
ഓം വിക്രമായ നമഃ
ഓം വിഷ്ണവേ നമഃ
ഓം വിഷ്വക്‌സേനായ നമഃ
ഓം വൃഷോദരായ നമഃ
ഓം വേദവിദേ നമഃ
ഓം വേദാംഗായ നമഃ - 80
ഓം വേദായ നമഃ
ഓം വൈകുണ്ഠായ നമഃ
ഓം ശരണായ നമഃ
ഓം ശാന്തായ നമഃ
ഓം ശാര്‍ങ്ഗധന്വനേ നമഃ
ഓം ശാശ്വതസ്ഥാണവേ നമഃ
ഓം ശിഖണ്ഡിനേ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകരായ നമഃ
ഓം ശ്രീനിവാസായ നമഃ - 90
ഓം ശ്രീമദേ നമഃ
ഓം ശുഭാംഗായ നമഃ
ഓം ശ്രുതിസാഗരായ നമഃ
ഓം സങ്കര്‍ഷണായ നമഃ
ഓം സദായോഗിനേ നമഃ
ഓം സര്‍വ്വതോമുഖായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സാക്ഷീണേ നമഃ - 100
ഓം സുദര്‍ശനായ നമഃ
ഓം സുരാനന്ദായ നമഃ
ഓം സുലഭായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം ഹരയേ നമഃ
ഓം ഹിരണ്യഗര്‍ഭായ നമഃ
ഓം ഹിരണ്യനാഭായ നമഃ
ഓം ഋഷികേശായ നമഃ - 108

ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ


***

ഭക്തലക്ഷണങ്ങള്‍ - ഭാഗവതത്തിൽ നിന്നും

🕉ഓം നമോ ഭഗവതേ വാസുദേവായ 🕉


എന്താണ്‌ ഭക്തി? ഭക്തലക്ഷണങ്ങള്‍ എന്തെല്ലാം? 


ബദ്ധോ മുക്ത ഇതി വ്യാഖ്യാ ഗുണതോ മേ ന വസ്തുതഃ

ഗുണസ്യ മായാമൂലത്വാന്ന മേ മോക്ഷോ ന ബന്ധനം (11-11-1)


ദേഹസ്ഥോഽപി ന ദേഹസ്ഥോ വിദ്വാന്‍ സ്വപ്നാദ്യഥോത്ഥിതഃ

അദേഹസ്ഥോഽപി ദേഹസ്ഥഃ കുമതിഃ സ്വപ്നദൃഗ് യഥാ (11-11-8)


യസ്യ സ്യുര്‍വ്വീതസങ്കല്‍പ്പാഃ പ്രാണേന്ദ്രിയമനോധിയാം

വൃത്തയഃസ വിനിര്‍മുക്തോ ദേഹസ്ഥോഽപി ഹി തദ്ഗുണൈഃ (11-11-14)


സൂര്യോഽഗ്നിര്‍ബ്രാഹ്മണോ ഗാവോ വൈഷ്ണവഃഖം മരുജ്ജലം

ഭൂരാത്മാ സര്‍വ്വഭൂതാനി ഭദ്ര പൂജാപദാനി മേ (11-11-42)


ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:

ബന്ധനവും മുക്തിയും ഗുണസംബന്ധിയത്രെ. ഗുണങ്ങള്‍ മായാധിഷ്ഠമായതിനാല്‍ ബന്ധവും മുക്തിയും എന്നില്‍ ഇല്ല. അതുപോലെ തന്നെ ദേഹാന്തരപ്രാപ്തി, കര്‍മ്മം, സുഖം, ദുഃഖം ഇവയെല്ലാം അജ്ഞാനസംബന്ധിയത്രെ. സത്യമല്ല. എന്നാല്‍ അജ്ഞാനവും അതില്‍ നിന്നു കരകയറ്റുന്ന വിജ്ഞാനവും എന്നെക്കുറിച്ചുളളതും അനാദിയുമത്രെ. അങ്ങനെ സ്വയം ഉണര്‍വുണ്ടാവുന്നതുവരെ ജീവന്‍ സ്വയം ബന്ധിതനെന്നു കരുതുന്നു. സ്വപ്നത്തില്‍ നിന്നുണര്‍ന്ന ഒരുവന്‌ സ്വപ്നത്തില്‍ നിന്നു മുക്തി ലഭിക്കുംപോലെ വിജ്ഞാനിയായ ഒരുവന്‍ ദേഹസ്ഥനാണെങ്കില്‍ക്കൂടി ദേഹബന്ധിതനല്ല. എന്നാല്‍ അജ്ഞാനിയായവന്‍ സ്വയം ബന്ധിതനല്ലെങ്കിലും ദേഹബന്ധിതനാണെന്ന് അനുമാനിക്കുന്നു. സ്വപ്നാവസ്ഥയില്‍ തുടരുന്നവന്റെ അവസ്ഥയത്രെ അത്‌. വിവേകിയായ ഒരുവന്‍ തന്റെ ജീവശാസ്ത്രപരവും മാനസികവുമായ ദേഹീകരണം സൃഷ്ടിയുടെ ഭാഗമാണെന്നു മനസ്സിലാക്കി അവയുടെ പരസ്പര പ്രവര്‍ത്തനങ്ങളാല്‍ ബാധിക്കപ്പെടുന്നില്ല. അയാളുടെ പ്രവൃത്തികള്‍ അഹിംസാപരമാണ്‌. അയാളുടെ പ്രാണശക്തി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങളാലോ ചിന്തകളാലോ കലുഷമല്ല. അയാള്‍ക്ക്‌ സുഖദുഃഖങ്ങളില്‍ ചാഞ്ചല്യമില്ല. മാനാപമാനങ്ങളുമില്ല. അയാള്‍ മറ്റുളളവരെ വിമര്‍ശിക്കുയോ, പുകഴ്ത്തുകയോ, നിന്ദിക്കുയോ ചെയ്യുകയില്ല. അതുകൊണ്ട്‌ ജ്ഞാനി എല്ലായ്പ്പോഴും എന്നെക്കുറിച്ചാണ്‌ സംസാരിക്കേണ്ടത്‌. എന്നാല്‍ എപ്പോഴും എന്നില്‍ മനസ്സുറപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയില്ലെങ്കില്‍ എനിക്കുവേണ്ടി നിങ്ങളുടെ കര്‍മ്മങ്ങള്‍ സ്വാര്‍ത്ഥലേശമില്ലാതെ അനുഷ്ഠിക്കുക. എന്നെക്കുറിച്ചുളള കഥകള്‍ കേള്‍ക്കുകയും പാടുകയും അഭിനയിക്കുകയും ചെയ്യുക. ധര്‍മ്മനിഷ്ഠയും സമ്പത്തും ആസ്വാദനവും എനിക്കായി സമര്‍പ്പിക്കുക. നിങ്ങള്‍ എന്നിലെത്തിച്ചേരുന്നതാണ്‌.


ഉദ്ധവര്‍ ചോദിച്ചു: എന്താണ്‌ ഭക്തി? ഭക്തലക്ഷണങ്ങള്‍ എന്തെല്ലാം?


ഭഗവാന്‍ കൃഷ്ണന്‍ മറുപടി പറഞ്ഞു:

 

ഒരു ഭക്തന്‍ കൃപാലുവും നിരുപദ്രവിയും സഹനശക്തിയുളളവനും സത്യവാനും തെറ്റുചെയ്യാത്തവനും സമചിത്തനും സര്‍വ്വോപകാരിയും കാമമറ്റവനും അച്ചടക്കമുളളവനും മൃദുഭാഷിയും ശുദ്ധനും ദരിദ്രനും നിഷ്ക്രിയനും മിതശീലനും ശാന്തനും ഉറച്ചവനും എന്നില്‍ ഭക്തിയുളളവനും ജാഗരൂകനും അക്ഷോഭ്യനും വിനയവാനും ശക്തനും സൗഹൃദമുളളവനുമത്രെ. വിഗ്രഹപൂജ, മഹിമാകഥനം, ധ്യാനം, ക്ഷേത്രോത്സവങ്ങള്‍, എന്നെ പൂജിക്കാന്‍ മറ്റുളളവരെ പ്രേരിപ്പിക്കുക, മൂര്‍ത്തീസ്ഥാപനം നടത്തുക, സാമൂഹികവും ക്ഷേമപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക (അതിനെപ്പറ്റി അഭിമാനം പുലര്‍ത്താതെ), ഏറ്റവും ഇഷ്ടപ്പെടുന്നതെന്തോ അത്‌ എനിക്കായി സമര്‍പ്പിക്കുക ഇവയെല്ലാം എന്നോടുളള ഭക്തിസാധനയുടെ ഭാഗമത്രെ. സൂര്യന്‍, അഗ്നി, ബ്രാഹ്മണര്‍, പശുക്കള്‍, വിഷ്ണുഭക്തര്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്‌ എന്നല്ല, എല്ലാ ജീവജാലങ്ങളും എന്നെ ഭക്തിസാധനയിലൂടെ പ്രാപിക്കാനുതകുന്ന ഉപാധികളത്രെ. ശരിയായ മാര്‍ഗ്ഗങ്ങളാല്‍ ഈ ഉപാധികളിലൂടെ എന്നെ പൂജിക്കുക. ആത്മസാക്ഷാത്കാരത്തിലേക്ക്‌ എന്നോടുളള ഭക്തിയല്ലാതെ മറ്റൊരു രാജപാതയുമില്ല തന്നെ. ഇതു സാധിക്കുവാന്‍ ദിവ്യരുമായുളള സല്‍സംഗം ഉണ്ടാകട്ടെ.

(കടപ്പാട് )

ശ്രീമദ് ഭാഗവതം ഇപ്രകാരം പറയുന്നു,


യസ്യാസ്തി ഭക്തിർഭഗവത്യകിഞ്ചനാ            


സർവൈർഗുണൈസ്തത്ര   സമാസതേ  സുരാഃ


ഹരാവഭക്തസ്യ  കുതോ മഹദ്ഗുണാ            


മനോരഥനാസതി ധാവതോ ബഹിഃ                


 (ശ്രീമദ് ഭാഗവതം 5.18.12)


പരമദിവ്യോത്തമപുരുഷനിൽ അചഞ്ചലമായ വിശ്വാസമുള്ളവന് ദേവന്മാരുടെ ഗുണങ്ങളെല്ലാമുണ്ട്. എന്നാൽ ഭഗവദ്ഭക്തനല്ലാത്ത ഒരാൾക്ക് വിലകുറഞ്ഞ ഭൗതികഗുണങ്ങൾ മാത്രമേയുള്ളൂ. അയാൾ മാനസിക മേഖലകളിലൂടെ അലഞ്ഞുതിരിയുന്നതുകൊണ്ട് എങ്ങും എത്താതെ വെട്ടിത്തിളങ്ങുന്ന ഭൗതികശക്തിയാൽ

...

A month people dare to consider auspicious!

Another MalayalaM month of KarkkaTakam (കർക്കടകം), Aadi (ஆடி)  in Tamil has arrived. This is also called the Ramayana maasam in MalayalaM. Most of the houses will reverberate the celestial song of Lord Rama during this period. The elders in erstwhile households made it a custom to read it every day after sunset. This might be because that part of the time belong to Lord Vishnu who incarnated as Rama. We as children used to listen the epic with rapt attention. Thus the popularity and freshness of this great poem written by several Indian languages by great poets of those places continued to grow multifold even in this modern world. 

Olden days this Aadi month is considered a month of scarcity. A season considered inauspicious by many. This might be because those depended on  agriculture went out of job at a time when no other work is given importance. Also it being a rainy season in Kerala KarkkaTakam month is mostly used as an opportunity to rejuvenate body and soul by the farmer families.

God's problems are really human problems. That is why often Gods and Goddesses take various incarnations and live on earth. See the frustrations and agony gone through by Lord Rama as a human being ! The whole purpose was to show us the ideal ways of living as good human beings. Scriptures give a different reason also. 

Once during a fight between Devas and Asuras the later lost the battle. In Oder to avenge the defeat Asuras approached Brigu's wife Puloma (Brigu is the son of Bhrahma ). She started penance for eliminating Devas. Worried Devas approached Lord Vishnu for protection.  Vishnu  severed Puloma's head. Brigu's lost his cool and cursed Vishnu. Lord Vishnu suffered as a result in the form of Rama separated from his wife Sita. May be the natural laws are common for all!