Keyman for Malayalam Typing

muthaitharu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
muthaitharu എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുത്തൈത്തരു (in Malayalm lyrics)


ശ്രീ സുബ്രഹ്മണ്യനെ പുകഴ്തിക്കൊണ്ട്  ഭക്തനായ അരുണഗിരിനാതര് രചിച്ച "തിരുപ്പുഗഴ്  " എന്നറിയപ്പെടുന്ന കാവ്യം വളരെ പ്രസിദ്ധമാണ് . തമിഴില് 16000 ശ്ലോകങ്ങള് ഉണ്ടായിരുന്നുവെന്നും അതില് 13000 മാത്രമേ ഇപ്പോള് പ്രചാരത്തിലുള്ളുവെന്നും തമിഴ് പണ്ഡിതന്മാര്  അഭിപ്രായപ്പെടുന്നു. "മുത്തൈത്തരു " എന്നാരംഭിക്കുന്ന 8  ശ്ലോകങ്ങളാണു
താഴെ കൊടുത്തിരിക്കുന്നത് . പയ്യന്നൂര് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിന്റെ ചിത്രങ്ങങ്ങള് ഇതാ ഈ  ലിങ്കിൽ ഇതേ ബ്ലോഗില് .

രാഗം :
തത്തത്തന തത്ത തനതന  തത്തത്തന  തത്ത തനതന
തത്തത്തന തത്തത്തന തന  തന ...  തനതാന .

"മുത്തൈത്തരു ഭക്തിത്തിരുനകൈ അത്തിക്കിറൈ ശക്തി ശ്ശരവണ
മുക്തിക്കൊരു വിത്തു ഗുരുപര ... എന ഓതും.

മുക്കട്പരമർക്കും ശ്രുതിയിൽ മുർപ്പെട്ടതു കർപ്പിത്തിരുവരും
മുപ്പത്മൂവർക്കത്തമരും ...  അടി പേണ.

പത്തു തലൈ തത്തൈക്കണൈതൊടു ഒട്രൈക്കിരി മത്തൈ പൊരുതൊരു
പട്ടപ്പകൽ വട്ടത്തികിരിയിൽ ... ഇരവാക.

ഭക്തർക്കിര തത്തൈ കടവിയ പച്ചൈപ്പുയൽ മെച്ചത്തകു പൊരുൾ
രക്ഷിത്തരുൾവതും ... ഒരു നാളെ.

തിത്തിദയ ഒത്തപ്പരിപുര നിർത്തപ്പദം വൈത്തു ഭൈരവി തിക്കൊട്ക്ക
നടിക്ക കഴുകൊടു ...  കഴുകാട.

തിക്കുപരി അട്ട ഭൈരവർ തൊക്കുത്തൊകു തൊക്കുത്തൊകുതൊകു
ചിത്രപ്പുരിവുക്ക് തരികടക ... എന ഓത.

കൊത്തുപ്പറൈ കൊട്ടക്കളമിശൈ കുക്കുകുകു കുക്കുകുകുകുകു
കത്തിപ്പുതൈ പുക്കു പിടിയെന ... മുതു ശൂകൈ.

കൊട് പു റ്റ്രെഴ നട്പറ്റ്രവണു രൈ വെട്ടിബലിയിട്ടു കുളഗിരി
കുത്തുപ്പട ഒത്തുപ്പൊരവല ... പെരുമാളേ."

ഈ ഭക്തി ഗാനം പലരും ആലപിച്ചിട്ടുണ്ട് . സുധാ രംഗനാതന്റെ  സ്വരത്തില് കേള്ക്കാന് ഇഷ്ടമാണെങ്കില് ഈ  linkil ക്ലിക്ക് ചെയ്യുക.