Keyman for Malayalam Typing

#ayyappa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
#ayyappa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശാസ്താവിന്റെ വാഹനം Part 2

 🕉️സ്വാമിയേ ശരണം അയ്യപ്പ🙏


ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം

ചേലം നീലം വസാനഃ കരതലവിലസല് കാണ്ഡകോദണ്ഡ ദണ്ഡഃ

രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല് ഭൂതഭര്ത്താ

കുര്വ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ

വേദങ്ങളിൽ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അർത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോൾ വാജിവാഹനൻ ജീവാത്മാവിനോടു ചേർന്ന പരമാത്മാവ് എന്ന ആശയവും ഉൾക്കൊള്ളുന്നു.

മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിന്റെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളില്) മദഗജവാഹനം പറയപ്പെടുന്നത്.

തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാര്മുകലസ•ാണിക്യപാത്രാഭയം
ബിഭ്രാണം കരപങ്കജൈര് മദഗജസ്കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം
കല്ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം
കര്പ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം
ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-
രൂഢം ശത്രുവിമര്ദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ

മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകര്ക്കാനുള്ള ആക്രമണോത്സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.
വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കല്പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.

ധർമ്മമാർഗ്ഗത്തിൽ ചലിക്കുമ്പോൾ നേരിടേണ്ടിവരുന്ന കാമ-ക്രോധ-ലോഭ-മോഹ-മദ-മാത്സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാൻ വാഹനമേറിയ ശാസ്താവിന്റെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂർത്തിയായ ഭഗവാൻ ഭക്തനെ രക്ഷിക്കാൻ വന്നെത്തുകയും ചെയ്യുന്നു.
🕉️സ്വാമിയേ ശരണം അയ്യപ്പ🙏

കടപ്പാട് : അരവിന്ദാക്ഷൻ നായർ KN

അയ്യപ്പ നാമജപം



നാമജപം 

ശരണം ശരണം ഹരിഹരസൂനോ  
ശരണം ശബരീശൈലപതേ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്
ശരണം പന്തളനൃപസൂനോ
കരുണാംകുരുമേ കരിഗിരിവാസിന്
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

സ്വാമിയേ ശരണമയ്യപ്പാ !