Keyman for Malayalam Typing

സുഭാഷിതം 28

"നിർധനശ്ചാപി കാമാർത്ഥീ ദരിദ്രഃ കലഹപ്രിയഃ 
മന്ദശാസ്ത്രോ വിവാദാർത്ഥീ ത്രിവിധം മൂർഖലക്ഷണം."

✓സുഭാഷിത സുധാനിധി

വിഡ്ഢികളില്‍ വെച്ച് ഏറ്റവും വിഡ്ഢികൾ ആയവരുടെ എടുത്തു പറയാൻ പാകത്തിൽ കാണുന്ന മൂന്ന് ലക്ഷണങ്ങങ്ങൾ.

൧. കൈയിൽ ചില്ലിക്കാശു എടുക്കാൻ വകയില്ല, അടുത്ത ഊണിനു തെണ്ടി നടക്കണം എങ്കിലും എല്ലാ സുഖസൌകര്യങ്ങളും അനുഭവിക്കണം എന്ന തത്രപ്പാട്.

൨. ഒരു കഴിവും ഇല്ല, സാമ്പത്തികമായോ ശാരീരികമായോ ഒന്നും നേടിയെടുക്കാനുള്ള കെല്പ് ഒട്ടുമില്ല.. പക്ഷെ മറ്റുള്ളവരുമായി വഴക്ക് കൂടി അതിലെല്ലാം അവരെ തോൽപ്പിക്കാനുള്ള വ്യഗ്രത.

൩. ശാസ്ത്രങ്ങളിലും കലകളിലും ഒന്നും ഒട്ടും അറിവോ വായനയോ ഇല്ലേയില്ല. പക്ഷെ വലിയ സഭകളിലും സമിതികളിലും ഞെളിഞ്ഞിരിന്നു ചര്‍ച്ചകൾ നടത്താൻ ഉള്ള തീവ്രശ്രമം.

(निर्धनश्चापि कामार्थी दरिद्रः कलहप्रियः |
मंदशास्त्रो विवादार्थी त्रिविधं मूर्खलक्षणम् ||)

(सुभाषित सुधानिधि)
***

അഭിപ്രായങ്ങളൊന്നുമില്ല: