പുരാണ-പ്രശ്നോത്തരി -Ramayana Quiz

 പുരാണ-പ്രശ്നോത്തരി 

ഓം ശ്രീഃ ആഞ്ജനേയായ നമഃ

രാമായ്ചുഅണറ്റ്വഹ്ടെതിൽ നിന്ന്  3 ചോദ്യങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്: 

ഊത്തരം കമൻ്റായി എഴുതിയിട്ടുണ്ട്.

1,"ക്രോധമൂലം മനസ്താപമുണ്ടായ് വരും 

ക്രോധമൂലം നൃണാം സംസാരബന്ധനം 

ക്രോധമല്ലോ നിജധർമ്മക്ഷയകരം 

ക്രോധം പരിത്യജിക്കേണം ബുധജനം "

അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഈ വരികൾ ആര് ആരോട് പറയുന്നതാണ്? 

2,"ശൃണു സുമുഖി സുരസുഖപരേ സുരസേ ശുഭേ 

ശുദ്ധേ ഭുജംഗമാതാവേ നമോസ്തുതേ 

ശരണമിഹ ചരണസരസിജയുഗളമേവ തേ 

ശാന്തേ ശരണ്യേ നമസ്തേ നമോസ്തുതേ! "

അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഈ വരികൾ ആര് ആരെ സ്തുതിച്ചുകൊണ്ട് പറയുന്നതാണ്? 

3,പക്ഷിമൃഗാദികൾക്ക് തീറ്റനൽകി അവരെ സംരക്ഷിക്കുന്നത് പഞ്ചമഹായജ്ഞങ്ങളിൽ ഏതു യജ്ഞമായി അറിയപ്പെടുന്നു?

ഓം ശ്രീഃ രാമചന്ദ്രായ നമഃ

***


1 അഭിപ്രായം:

Akliyath Shivan പറഞ്ഞു...

1 ശ്രീരാമൻ ലക്ഷ്മണനോട് (ലക്ഷ്മണോപദേശം)
2. ശ്രീഹനുമാൻ ലങ്കായാത്രയ്ക്കിടെ തന്നെ പരീക്ഷിക്കാനെത്തിയ നാഗമാതാവായ സുരസയെ
3. ഭൂതയജ്ഞം