പിതൃസ്മരണ ഉണർത്തുന്ന കർക്കിടക വാവ്: -
മൺമറഞ്ഞ ഉറ്റവരുടെ സ്മരണയ്ക്ക് മുന്നിൽ ഒരിറ്റ് അന്നം ആത്മസമർപ്പണം ചെയ്യുമ്പോൾ തലമുറകളിലേക്ക് ലഭിക്കുന്നത് പിതൃ പുണ്യാത്മക്കളുടെ അനുഗ്രഹവും പിതൃക്കൾക്ക് ഉള്ള മോക്ഷപ്രാപ്തിയുമാണ് ' ദക്ഷിണായനത്തിന്റെ ആരംഭം കുറിക്കുന്നത് രാമായണ പുണ്യം നിറയുന്നകർക്കിടക മാസത്തിലാണ് ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവൻമാർക്കുമായി നിഷ്കർഷിച്ചിരിക്കുന്നത് '' ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി കർക്കിടകത്തിലെ കറുത്തവാവണ് അന്നെ ദിവസം പിതൃ ക്കൾ ഉണരുന്നു എന്ന് സങ്കല്പം.... ഭൂമിയിലെ ഒരു വർഷം എന്നത് പിതൃക്കൾക്ക് ഒരു ദിവസമാണ്.അന്നേ ദിവസം പിതൃപുണ്യാത്മാക്കൾക്ക് ബലിതർപ്പണങ്ങളും ബലിതർപ്പണത്തിന് ശേഷം ക്ഷേത്രത്തിൽ നടക്കുന്നതിലഹോമവും പിതൃപൂജയും വിശിഷ്ടമാണ്.പിതൃക്കളെ ആവാഹിച്ച് ഭഗവത്പാദാരവിന്ദത്തിലെത്തിച്ച് മോക്ഷപ്രാപ്തി നൽകുന്നു.."നമ്മുടെ പൂർവ്വീകർക്ക് പഴയ തലമുറ അനുഷ്ടിക്കാതെ പോയ കർമ്മങ്ങൾക്കും അവർ ചെയ്ത പാപങ്ങൾ പുതിയ തലമുറകളിലേക്ക് ബാധിക്കാതിരിക്കാനും നാം അറിഞ്ഞൊ അറിയാതെയോ ചെയ്ത പാപങ്ങൾക്കുംഉള്ള പ്രായശ്ചിത്തമായും ബലിതർപ്പണത്തെകരുതാം'' .
ക്ഷേത്രങ്ങൾ തോറും ബലിതർപ്പണങ്ങൾ നടത്തപ്പെടുന്നു ... മഹാവിഷ്ണു.. ക്ഷേത്രങ്ങളിലും മഹാദേവ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്നു.
അന്നെ ദിവസം ക്ഷേത്രത്തിൽ പിതൃമോക്ഷദായകമായ തിലഹോമം, പിതൃപൂജ.
ഐശ്വര്യദായകമായി ആയുരാരോഗ്യ സൗഖ്യം മൃത്യുജ്ഞയനിലൂടെ പ്രധാനം ചെയ്യുന്ന മഹാമൃത്യുഞ്ജയഹോമം എന്നിവ നടത്തപ്പെടുന്നു....
ബലികർമ്മങ്ങൾ ചെയ്യുന്നവർഒരു ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതാണ്.
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ