പാഞ്ചജന്യം ശംഖ്

പാഞ്ചജന്യം ശംഖ്

മഹാവിഷ്ണുവിന്റെ മുദ്രയായിട്ടാണ് വലംപിരി ശംഖിനെ കരുതുന്നത് . വിഷ്ണുവിന്റെ കയ്യിൽ ഉള്ള ശംഖിന്റെ നാമധേയം “പാഞ്ചജന്യം ” എന്നാണ് . മഹാവിഷ്ണുവിന്റെ കയ്യിൽ ഈ ശംഖ് എത്തിയതിന്റെ പിന്നിലുള്ള കഥ മഹാഭാരതത്തിൽ വർണ്ണിക്കുന്നുണ്ട് . 

ഗുരു സാന്ദീപനി മഹർഷിയുടെ ശിഷ്യന്മാരായിരുന്നു ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും . ഒരു ദിവസം സാന്ദീപിനി മഹർഷി കടലിലേക്ക് നോക്കിയിരുന്നു കൊണ്ട് കണ്ണുനീർ പൊഴിക്കുന്നത് കൃഷ്ണൻ കാണാനിടയായി . ഗുരുവിനോട് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാര്യം കൃഷ്ണൻ ആരാഞ്ഞു. പഞ്ചജനൻ എന്ന് പറയുന്ന ഒരു രാക്ഷസൻ തന്റെ മകനായ പുനർദത്തനെ ഒരു വർഷം മുൻപ് തട്ടി കൊണ്ട് പോയതായി ഗുരു കൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകനെ വീണ്ടെടുത്ത് കൊടുക്കാനായി പഞ്ചജനന്റെ വാസസ്ഥലത്തേക്ക് പോവുകയും , അവിടെ വെച്ച് പഞ്ചജനനെ കൃഷ്ണൻ തോൽപ്പിക്കുകയും ചെയ്തു. പഞ്ചജനൻ വസിച്ചിരുന്നത് ഒരു ശംഖിനകത്തായിരുന്നു. കൃഷ്ണന്റെ പ്രഹരത്തിൽ രാക്ഷസൻ ശംഖിനകത്തു നിന്ന് പുറത്തേക്കു തെറിച്ചു വീണു. തന്റെ വിജയഭേരി ഈ ശംഖൂതിയാണ് കൃഷ്ണൻ പുറപ്പെടുവിച്ചത് . 

പഞ്ചജനൻ , പുനർദത്തനെ പാതാള ലോകത്തെ റാണിക്ക് വിറ്റിരുന്നു . അവിടെ നിന്നാണ് കൃഷ്ണൻ പുനർദത്തനെ രക്ഷപെടുത്തിയത്. പഞ്ചജനന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ശംഖിന്റെ പേരാണ് പാഞ്ചജന്യം.

ഓം നമോ നാരായണ!

അഭിപ്രായങ്ങളൊന്നുമില്ല: