ഭജഗോവിന്ദം ( മോഹമുദ്ഗരം) ശ്ലോകം_2


 ശ്രീ_ശങ്കരാചാര്യ_വിരചിത_ഭജഗോവിന്ദം / മോഹമുദ്ഗരം

ശ്ലോകം_2 

മൂഢഃ ജഹീഹി ധനാഗമ തൃഷ്ണാം
കുരു സദ്‌ ബുദ്ധിം മനസി വിതൃഷ്ണാം
യല്ലഭസേ നിജ കര്‍മ്മോപാത്തം
വിത്തം തേന വിനോദയ ചിത്തം 2

അല്ലയോ മൂഡാത്മാവേ, നീ നിന്റെ ഭൗതിക ലാഭങ്ങളിലുള്ള അന്ധമായ ആഗ്രഹത്തെ ഉപേക്ഷിച്ച്, ധനം ആര്‍ജ്ജിക്കുവാനുള്ള അമിതമായ ആഗ്രഹത്തില്‍ നിന്റെ സദ്‌ബുദ്ധിയെ മറക്കാതിരിക്കുക. നിന്റെ കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും നേടുന്ന സമ്പത്തില്‍ മാത്രം സന്തോഷിക്കുക. അതുകൊണ്ട് സംത്യപ്‌തനാകുക. ധനത്തോടുള്ള അത്യാഗ്രഹത്താല്‍, അതിനു പിന്നാലെ പോയി നിന്റെ സന്തോഷം നശിപ്പിക്കാതിരിക്കുക. ധനം ആണ് മനുഷ്യന് സന്തോഷം പ്രദാനം ചെയ്യുന്നത് എന്നത് നിന്റെ മൂഢമായ ധാരണ മാത്രമാണ്.

ആനന്ദമാണ് ഓരോ ജീവജാലങ്ങളും തേടിക്കൊണ്ടിരിക്കുന്നത്. മനസ്സിനെ ആനന്ദിപ്പിക്കാനുള്ള മാർഗത്തിനു വേണ്ടി ഓരോരുത്തരും കർമ്മം ചെയ്യുന്നു. സമ്പത്താണ് സന്തോഷം തരുന്നത് എന്ന തെറ്റിദ്ധാരണയിൽ പലരും അത് നേടുന്നതിനായി നെട്ടോട്ടമോടുന്നു. ധനം ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുന്നു. ഇവിടെ 'ധനാഗമ' എന്ന പദംകൊണ്ട് മേൽ സൂചിപ്പിച്ച എല്ലാ വിധത്തിലുള്ള സമ്പത്തുകളും ആഗ്രഹങ്ങളും ഉൾപ്പെടും. 

കഠോപനിഷത്ത് ഇക്കാരും വ്യക്തമായി വിലയിരുത്തുന്നുണ്ട്:
' അതിനാൽ മനസ്സിനെ സദ്ബുദ്ധിയിൽ ഉറപ്പിക്കാൻ ഭജഗോവിന്ദം ഉപദേശിക്കുന്നു.

ഈശാവാസ്യോപനിഷത്തിൻ്റെ ആദ്യ മന്ത്രം അവസാനിക്കുന്നത് 'മാ ഗൃധ കസ്യ സ്വിദ്ധനം' എന്നാണ്. മറ്റുള്ളവരുടെ സമ്പത്ത് ആഗ്രഹിക്കരുത്. 

സത്കർമങ്ങൾ സദ്ബുദ്ധിയെ ഉണർത്തുന്നു. സദ്ബുദ്ധിസഭ്ചിത്തത്തിലേക്ക് നയിക്കുന്നു. അതിനുള്ള മാർഗ്ഗമത്രേ ഭജഗോവിന്ദഭജനം. അതിനു വേണ്ടത് നിഷ്കാമ കർമമാണ്. എല്ലാ കർമ്മങ്ങൾക്കും ഫലമുണ്ട്. ഇച്ഛിക്കാതെ തന്നെ സദ്കർമം ചെയ്താൽ ഫലം കിട്ടുന്നു. അതിനാൽ സദ്കർമങ്ങൾ ചെയ്യുകയും തത്ഫലംകൊണ്ട് മനസ്സിനെ ആനന്ദപ്രദമാക്കുകയും ചെയ്യുക. ഹേ മൂഢാ….. ഫലാസത്തിയില്ലാത്ത ചിത്തത്തെ ആനന്ദിപ്പിക്കുക. ആനന്ദിക്കുക.

🙏


അഭിപ്രായങ്ങളൊന്നുമില്ല: