മോക്ഷദാ ഏകാദശി (വൈകുണ്ഠ ഏകാദശി )

 ഹരി ॐ

1196 ലെ മോക്ഷദാ ഏകാദശി  (വൈകുണ്ഠ ഏകാദശി ) ആണ് ഇന്ന്. 

1196 ധനുമാസം പത്താം തീയതി വെ്ളിയാഴ്ച. 25/12/2020.

ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി,    പ്രതിപദം മുതലുള്ള തിഥികളില്‍  പതിനൊന്നാമത്തേത്ഏകാദശി. അന്ന് വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും 
അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം.

ഈശ്വരവിശ്വാസം  ഉള്ളവര്‍ വ്രതങ്ങള്‍ അനുഷ്ഠിക്കുന്നു. 
നമ്മള്‍ ചെയ്യുന്ന പ്രവ്യത്തിയുടെ വിജയം അതില്‍ അര്‍പ്പി
ക്കപെടുന്ന വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു.

തപസ്സിൻ്റെ ലഘുപതിപ്പാണ് വ്രതം. തപസ്സ്  ഫലപ്രാപ്തി ഉണ്ടാകുന്നതുവരെ  തുടരുമ്പോള്‍ വ്രതം നിശ്ചിതസമയത്തു
തന്നെ  അവസാനിപ്പിക്കുന്നു. വ്രതങ്ങളുടെയെല്ലാം അടിസ്ഥാനം  ശരീരത്തിൻ്റെയും  മനസ്സിൻ്റേയും ശുദ്ധീകരണമാണ്

എല്ലാ വ്രതവും കാലവുമായി ബന്ധപെട്ടിരിക്കുന്നു
പുണ്യസഞ്ചയത്തിനായി  അനുഷ്ഠിക്കുന്ന ഏകാദശിവ്രതം  നിത്യവ്രതത്തില്‍  ഉള്‍പെടുന്നു.

വ്രതദിനത്തില്‍  പരമപ്രധാനം ഈശ്വരോപസാനയാണ് .ശ്രവണം  കീര്‍ത്തനം  
വിഷ്ണുസ്മരണം  പാദസേവനം  അര്‍ച്ചനം  വന്ദനം ദാസ്യം  സംഖ്യം  ആത്മനിവേദനം എന്നിങ്ങനെയുള്ള നവഭക്തിമാര്‍ഗ്ഗങ്ങളില്‍  ഉത്തമം നാമങ്കീര്‍ത്തനം

"ജപസ്തു സര്‍വ്വധര്‍മേഭ്യഃ
പരമോ ധര്‍മ്മ ഉച്യതേ
അഹിംസായ ച ഭൂതാനാം 
ജപയജ്ഞഃപ്രവര്‍ത്തതേ."

ഹിംസകൂ ടാതെ നിര്‍വ്വഹിക്കപെടുന്നതുകൊണ്ട്  ജപം സര്‍വ്വധര്‍മ്മങ്ങളേക്കാള്‍ 
 ശ്രേഷ്ഠവുമാണ് എന്നാണ്  ആചാര്യന്മാർ പറയുന്നത്.

ഏവർക്കും  സാക്ഷാൽ വൈകുണ്ഠനാഥനായ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹ
മുണ്ടാകുവാൻ പ്രാർത്ഥിച്ചുകൊണ്ട്‌ ഭക്തിസാന്ദ്രമായ മോക്ഷദാ ഏകാദശി
ആശംസകൾ നേരുന്നു. (കടപ്പാട് : അച്ചുതൻ നായർ)


ഇന്ന് ക്രിസ്തമസ്സ് ദിനം കൂടിയാണ് ! ക്രൈസ്തവ സഹോദരങ്ങൾക്ക് ആശംസകൾ! 


***

അഭിപ്രായങ്ങളൊന്നുമില്ല: