ഗൗരീശങ്കരം

🔱 ഗൗരീശങ്കരം 🔱


      

 ഓം തത് സത് 

ശ്രീ ഗണേശായ നമഃ ശ്രീ സരസ്വതൈ നമഃ 

     ഓം നമോ ഭഗവതേ വാസുദേവായ 

ദ്വിതീയസ്കന്ധം

 

ഭഗവാന്റെ വിരാട് സ്വരൂപവർണ്ണന

മനുഷ്യർ അറിഞ്ഞിരിക്കേണ്ടതായ പരമാത്മ തത്ത്വത്തെക്കുറിച്ച് രാജാവ് ഉന്നയിച്ച ചോദ്യം 

ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞിട്ട് ശ്രീശുക ബ്രഹ്മർഷി തുടർന്നു. നശ്വരമായ കുടുംബാദികൾക്ക് 

വേണ്ടി ആയുസ്സ് പാഴാക്കുന്നത് വിവേകമില്ലായ്മയാണ്. ഗൃഹസ്ഥാശ്രമിക്ക് അഞ്ചുവിധത്തിലുള്ള 

ഹിംസയും ഒഴിവാക്കാൻ പറ്റുന്നതല്ല. അതുകൊണ്ട് വിവേകമുള്ളവൻ ജനനമരണഭയത്തിൽ 

നിന്ന് രക്ഷനേടാൻ വിഷയാസക്തി ഉപേക്ഷിച്ച് ശ്രീഹരിയെ സർവ്വദാ സ്മരിക്കുന്നു. ശ്രീഹരി 

സ്മൃതി, മരണസമയത്തും ഉണ്ടാകുന്നവൻ പരമഗതിയെ പ്രാപിക്കുന്നു. വിഷയേച്ഛയുള്ളവനും, 

വിരക്തനും യോഗിക്കും മാത്രമല്ല എല്ലാപേർക്കും നാമ സങ്കീർത്തനം ഒന്നുകൊണ്ട് മാത്രം 

ആഗ്രഹസാദ്ധ്യം ഉണ്ടാകുന്നു. സകല ദുഃഖങ്ങളും തീർത്ത് പരമപദപ്രാപ്തിയെ നൽകുന്ന 

ശ്രീഹരിയുടെ കീർത്തനം തന്നെയാണ് ഉത്തമമായ ശ്രേയസ്സിനുള്ള മാർഗ്ഗം എന്ന കാര്യത്തിൽ 

സംശയമില്ല. ഭഗവാനരുൾ ചെയ്ത ഭാഗവതം വേദങ്ങൾക്ക് സമമത്രെ. ദ്വാപരയുഗാവസാനത്തിൽ 

പിതാവായ വേദവ്യാസ മുനിയിൽ നിന്നും താനത് പഠിച്ചു. ആ ഭാഗവതത്തെ ഏഴ് ദിവസം 

കൊണ്ട് പരീക്ഷിത്തിനെ മുഴുവൻ കേൾപ്പിക്കാമെന്നും, ശ്രദ്ധയോടെ അത് കേൾക്കുന്നവർക്കെല്ലാം 

ഭഗവാനിൽ ഫലേച്ഛയില്ലാത്ത ഭക്തിയുണ്ടാകുമെന്നും ശ്രീശുക ബ്രഹ്മർഷി അരുളിച്ചെയ്തു. ഒരു 

മുഹൂർത്തസമയം കൊണ്ട്  ഖട്വാഗനെന്ന രാജാവ് സർവ്വസ്വവും ത്യജിച്ച് ഭഗവാനെ ഭജിച്ച് 

മുക്തി നേടിയ കാര്യവും പരീക്ഷിത്തിനെ ഓർമ്മിപ്പിച്ചു.


 അന്ത്യകാലമടുത്തുവെന്നറിയുമ്പോൾ വിഷയ സുഖങ്ങളിൽ വിരക്തനായി ഏകാന്ത സ്ഥലത്ത് 

ചെന്നിരുന്ന് "ഓം" കാരം ജപിച്ചു പ്രാണായാമം അഭ്യസിച്ച് മനസ്സിനെ നിശ്ചലമാക്കണം. 

ഭഗവാന്റെ ഓരോ അവയവങ്ങളെ മനസ്സിൽ ധ്യാനിക്കണം. ഭഗവദ് രൂപം സ്ഥിരമായി 

മനസ്സിൽ ഉറയ്ക്കുമ്പോൾ ഒന്നും ധ്യാനിക്കാതിരിക്കണം. ഈ അവസ്ഥയെ സമാധി എന്ന് 

പറയുന്നു. മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിൻവലിക്കുന്നതിന് പ്

രത്യാഹാരമെന്ന് പറയുന്നു. കർമ്മവാസന കൊണ്ട് ചഞ്ചലമായ മനസ്സിനെ ഭഗവദ് രൂപത്തിൽ 

ഏകാഗ്രമാക്കി നിർത്തുന്നതിനെ ധാരണയെന്നു പറയുന്നു. ധാരണയെ അഭ്യസിക്കുമ്പോൾ മനസ്സ് 

പരമാനന്ദ സ്വരൂപമായിത്തീരുന്നു. ഭക്തിയോഗത്തെ പ്രാപിക്കാനാഗ്രഹിക്കുന്നവർ ഭഗവാന്റെ 

സ്ഥൂല രൂപത്തെ ഉപാസിക്കേണ്ടതാണ്. പ്രപഞ്ചസ്വരൂപിയായ വിരാട് പുരുഷന്റെ ശരീരാവയവ

ങ്ങളാണ് പതിനാല് ലോകങ്ങളും എന്നറിഞ്ഞ് ആ സ്ഥൂലരൂപത്തെ ധ്യാനിക്കാൻ ബ്രഹ്മർഷി 

പരീക്ഷിത്തിനെ ഉപദേശിച്ചു. ഏഴ് ആവരണങ്ങളോടുകൂടിയ ആണ്ഡകോശം എന്ന ലോകത്തിൽ 

എല്ലാത്തിന്റേയും അന്തര്യാമിയായി വിളങ്ങുന്ന വൈരാജനെന്ന പുരുഷനെ ധ്യാനിക്കണം.. ഇന്ദ്രാദി 

ദേവന്മാരും അശ്വനീ ദേവകളും, സൂര്യ ചന്ദ്രാദി ഗോളങ്ങളും പഞ്ചഭൂതങ്ങളും സമുദ്രങ്ങളും വൃക്ഷങ്ങളും 

തുടങ്ങി പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളും വിരാട് പുരുഷന്റെ ശരീരഭാഗങ്ങളത്രെ. ഭഗവാന്റെ സൃഷ്ടി 

കടാക്ഷവും പ്രാണികളുടെ സംസാരഗതി ലീലയുമാകുന്നു. ബ്രാഹ്മണൻ ഭഗവാന്റെ മുഖവും, ക്ഷത്രിയൻ 

ഭുജവും, വൈശ്യൻ തുടയും, ശൂദ്രൻ പാദവും, യാഗാദികൾ ഭഗവാന്റെ കർമ്മങ്ങളുമെന്നറിയണം. 

ദേഹത്തേയും ജീവനേയും വിരാട് പുരുഷനിൽ അടക്കിട്ട് ബുദ്ധി വൃത്തിയാൽ മഹാത്മാക്കൾ 

അനുഭവിച്ചറിയുന്ന ഏകനായ ആ ഈശ്വരനെ ധ്യാനിക്കാൻ ശുകബ്രഹ്മർഷി രാജാവിനെ 

ഉപദേശിച്ചു.


           ഓം നമോ നാരായണ !

 

  

അഭിപ്രായങ്ങളൊന്നുമില്ല: