ടൈഗർ ബാം(Tiger balm)

ഒരു ടൈഗർ ബാം (Tiger Balm) ഡബ്ബ സൂട്‌കേസിൽ തിരുകി വെച്ചില്ലെങ്കിൽ സമാധാനമായി യാത്ര ചെയ്യാൻ കഴിയാത്തവർ എത്രയോ ഉണ്ട്. തല വെടിക്കുന്ന തലവേദന എപ്പൊ വരുമെന്ന് പ്രവചിക്കാനാവില്ല. ടൈഗർ ബാം കയ്യിലുണ്ടെങ്കിൽ തലവേദന വരുന്നത് തന്നെ അപൂർവ്വമാണ്. അഥവാ വന്നാൽ തന്നെ ആ  ഡബ്ബ  ഒന്ന് തുറന്നു ചൂണ്ട് വിരലിൽ അല്പം തൊട്ട് നെറ്റിയിൽ വിഭൂതി പോലെ തടവി വിട്ടാൽ മതി. ആ  മണം, ഗുണം, എരിച്ചൽ എല്ലാം തന്നെ ഒരു സുഖമായ അനുഭവം തരും. തലവേദനയെന്നല്ല മറ്റുള്ള  മുട്ടുവലി മുതുക് വലി എന്നിവക്കൊക്കെ ആശ്വാസം പകരുന്ന ഈ പശമരുന്ന്  ഒരു സിങ്കപ്പൂർ ഉത്പന്നമാണ്.  ഇതിന്റെ ചരിത്രം ഇതാണ്:-
Tiger Balm's unique formulation dates back to the ancient days of Chinese emperors when Aw Chu Kin, a Chinese Imperial Court herbalist created a balm made with herbal ingredients which have proven to be safe and effective. He left China with the recipe and made for Rangoon in the late 1870s, where he made and sold his special ointment. Years later, his two sons took the business to Singapore and successfully sold their ointment to surrounding countries like Malaya, Hong Kong, Batavia, Siam and various cities in China.
ഇന്ത്യയിൽ ഇത് പ്രചാരത്തിൽ വന്നിട്ട് 2018ൽ 23 കൊല്ലമായി. ഇപ്പോൾ സ്മാർട് ഫോണ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് ടാബ്ലറ്റ് ഇത്യാദികൾ ഉപയോഗിക്കുന്നവരുടെ പല വേദനകൾക്കും നിവാരണമായി വിൽക്കപ്പെടുന്നു. അപാരമായ വളർച്ചയാണ് ഈ കമ്പനിക്കിപ്പോൾ!



അഭിപ്രായങ്ങളൊന്നുമില്ല: