ശനീശ്വരർ, ശിംഗ്നാപ്പുർ ക്ഷേത്രം

നൂറ്റാണ്ടുകൾ നീണ്ട സ്ത്രീ നിരോധനം ചരിത്രമാക്കി അഹമ്മദ് നഗറിലെ ശനി ശിംഗ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾ ഇന്നു പ്രവേശിച്ചു.

ഇന്ന് (8 th April 2016) സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കുകയോ തടയുകയോ ചെയ്യുന്നില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചതിന് പിന്നാലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ഗേറ്റ് ചാടിക്കടന്ന് രണ്ട് സ്ത്രീകൾ ക്ഷേത്രത്തിലെ പവിത്ര സ്ഥാനത്ത് പ്രവേശിച്ചത്. പുരുഷൻമാർക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന കോടതിയുത്തരവ് മറികടക്കാൻ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തേക്കുള്ള പ്രവേശനം ക്ഷേത്ര അധികാരികൾ പൂർണമായും തടഞ്ഞിരുന്നു. 

നേരത്തേ ഇങ്ങോട്ട് പുരുഷൻമാർക്ക് പ്രവേശനമുണ്ടായിരുന്നെങ്കിലും കോടതി വിധിക്ക് ശേഷം സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഈ വിലക്ക് വക വെക്കാതെയാണ് രണ്ട് സ്ത്രീകൾ പ്രവേശിച്ചത്. ഈ മാസമാദ്യം വനിതാ പ്രവർത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശനി ശിംഗ്നാപ്പുർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരായ ഒരു സംഘം ഇവരെ തടയുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്ത് നീക്കി. മഹിള തൃപ്തി നൽകിയ ഹർജിയിൽ, ക്ഷേത്ര പ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് വനിതാ പ്രവർത്തകർ ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചത്. എല്ലാ ഹിന്ദു ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് വാദിച്ചാണ് തൃപ്തി കോടതിയെ സമീപിച്ചത്! 


അഭിപ്രായങ്ങളൊന്നുമില്ല: