Maavilaakkav

മാവിലാക്കാവ്‌ 2009 ലെ അടിയുത്സവം !

കണ്ണൂരിലെ മാവിലായിയിലുള്ള  മാവിലാക്കാവ്‌ ക്ഷേത്രത്തിലെ  ഒരു വിശേഷമാണ് വിഷു ഉത്സവത്തിന്റെ ഭാഗമായ അടിയുത്സവം. പതിവു പോലെ കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ട്‌ ആയിരക്കണക്കിന്‌  ഭക്തരുടെ സാന്നിധ്യത്തില്‍ മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറ വയലില്‍ 'ഏറ്റുമുട്ടി'. ഇതിന്റെ പിന്നിലുള്ള ഐതിഹ്യം ഇപ്രകാരമണ്.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷുയായ ദൈവത്താര്‍ കാടാച്ചിറ കച്ചേരി ഇല്ലത്തെ നിത്യസന്ദര്‍ശകനായിരുന്നു. ഇല്ലത്തെ നമ്പൂതിരിക്ക്‌ ഈഴവ പ്രമാണി കാണിക്കയായി കൊണ്ടുവന്ന അവല്‍ അവിടെ കളിച്ചുകൊണ്ടിരുന്ന നമ്പ്യാര്‍ കുട്ടികള്‍ക്ക്‌ കൊടുത്തു. അവലിനുവേണ്ടി കുട്ടികള്‍ അടിപിടി കൂടി. ആദ്യം രസം തോന്നിയെങ്കിലും അടി കാര്യമായപ്പോള്‍ ദൈവത്താര്‍ ഇടപെട്ട് അടി നിര്‍ത്തിയെന്നുമാണ്‌ ഐതിഹ്യം. മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും ജ്യേഷുാനുജന്മാരാണെന്നാണ്‌ സങ്കല്‌പം. ദൈവത്താറുടെ മുടി അഴിച്ചതിന്‌ ശേഷമാണ്‌ കൈക്കോളന്മാര്‍ നിലാഞ്ചിറ വയലില്‍ ഏറ്റുമുട്ടുന്നത്‌.

Technorati Tags: ,

അഭിപ്രായങ്ങളൊന്നുമില്ല: