മുനീശ്വരന്‍ കോവില്‍

കണ്ണൂരിന്റെ ചരിത്രത്തിലും ഭൂമി ശാസ്‌ത്രത്തിലും തിലകക്കുറി പോലെ നില്‍ക്കുന്ന മുനീശ്വരന്‍ കോവിലിന്‌ പുതിയ ശില്‌പചാരുത. നവീകരണത്തിന്റെ ഭാഗമായി കൃഷ്‌ണശിലയില്‍ പണിത മുനീശ്വരന്‍ കോവില്‍ ഇന്ന്  ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ശ്രീകോവില്‍ പിച്ചളപതിക്കല്‍, മണ്ഡലകാല പ്രഭാഷണ പരിപാടിക്ക്‌ വേണ്ടി സ്ഥിരം വേദി തുടങ്ങിയവ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്‌.

 
ചെന്നൈ വിവേക്‌ വേദിക്‌ ആര്‍ക്കിടെക്ടിന്റെ ദക്ഷിണാമൂര്‍ത്തിയാണ്‌ ക്ഷേത്രത്തിന്റെ ശില്‌പി. തമിഴ്‌നാട്‌ പുതുക്കോട്ടയില്‍ നിന്നാണ്‌ കോവില്‍ നിര്‍മ്മാണത്തിനാവശ്യമായ കൃഷ്‌ണശിലകള്‍ കൊണ്ടുവന്നത്‌. അവിടെനിന്നെത്തിയ വിദഗ്‌ധ പണിക്കാര്‍ രണ്ട്‌മാസം കൊണ്ട്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: