Keyman for Malayalam Typing

മഹാദേവ ജപം

മഹാദേവനെ പ്രാർത്ഥിക്കാം!
നമശ്ശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ!

വലിയമാമലമകളെ വാമഭാഗെ വച്ചതും
വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ!

യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ!

 ഓം ശിവായ നമഃ
🙏 

വിനായക ചതുർത്ഥി 27 ആഗസ്ത് 2025

ഇന്ന്  വിനായക ചതുർത്ഥി 27-08-2025

ശ്രീ ഗണേശോത്സവവും
ശ്രീ ഗണേശ് ജയന്തിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

നമ്മുടെ നാട്ടിൽ ഗണേഷ് ജയന്തിയും, ഗണേശോത്സവവും എന്താണെന്ന് അറിയാതെയാണ് കൊണ്ടാട പ്പെടുന്നതെന്ന് തോന്നുന്നു.

ഉത്സവം എന്നു പറഞ്ഞാൽ ആഘോഷം, ജയന്തി എന്നു പറഞ്ഞാൽ പിറന്നാൾ ആണ്. ഇത് ശരിയായ രീതിയിൽ മനസ്സിലാക്കാത്തതാണ് നമ്മുടെ കുഴപ്പം. 

ഇപ്പോൾ നമ്മൾ ആചരിച്ചുവരുന്ന വിനായക ചതുർത്ഥി ഗണപതി ഭഗവാന്റെ പിറന്നാൾ ദിനമല്ല.  
ഇന്നു കാണുന്ന രീതിയിലുള്ള ഗണേശോത്സവം 1660 കളിൽ ഛത്രപതി ശ്രീ ശിവാജി മഹാരാജിന്റെ ഭരണകാലത്ത് തുടക്കം കുറിക്കുകയും ഇടക്കാലത്ത് അന്യം നിന്നുപോകയും ,പിന്നീട് രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷം 
ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭാരതീയ സമൂഹത്തെ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ്  ഇന്ന് കാണുന്ന രീതിയിലുള്ള ഗണേശോത്സവത്തിന് ശ്രീ ബാലഗംഗാധര തിലകന്‍ (സാര്‍വ്വജനിക ഗണേശോത്സവത്തിന്) തുടക്കമിട്ടത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് ഉത്സവത്തിന്റെ തുടക്കം.  

ഏവർക്കും ശ്രീ ഗണപതി ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകുവാൻ പ്രാർത്ഥിച്ചു കൊണ്ട്‌ ഭക്തിസാന്ദ്രമായ ശ്രീ ഗണേഷ് ചതുർഥി ആശംസകൾ നേരുന്നു !
🐘🐘🐘