ശാപങ്ങളുടെ രസതന്ത്രം 3
പല വിധത്തിലുള്ള ശാപങ്ങൾ ഇനിയുമുണ്ട്.
അതിൽ ചിലത് :
1)മാതൃപിതൃശാപം.
2) ഗുരുശാപം.
3) ബ്രഹ്മജ്ഞശാപം.
4) സ്ത്രീ ശാപം.
5) ബാല ശാപം എന്നിവ.
മാതൃപിതൃശാപം:
മാതാപിതാക്കൾ അഞ്ച് വിധമാണ്.... ഇവരെ പഞ്ചമാതാപിതാക്കൾ എന്ന് വിളിക്കുന്നു... ഇവരിൽ നിന്ന് ഉണ്ടാകുന്നതാണ് മാതൃപിതൃശാപം.
"ഗുരുപത്നീ രാജപത്നീ
ജ്യേഷ്ഠ പത്നീ തദെഇവ ച
പത്നിമാതാ സ്വ മാതാ ച
പഞ്ചൈതേ മാതരസ്മൃതാ..."
(ഗുരുപത്നീയും, രാജപത്നീയും, ജ്യേഷ്ടന്റെ പത്നീയും, ഭാര്യയുടെ അമ്മയും, പിന്നെ സ്വന്തം മാതാവും ഇങ്ങനെ അഞ്ചു പേരെയും മാതാവായ് സ്മരിച്ചു കൊള്ളേണം.)
"ജനിതാ ചോപനേതാ ച
യസ്തു വിദ്യാം പ്രയച്ച്ചതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ പിതരസ്മൃതാ..."
ജന്മം നല്‍കിയവനും, ഉപനയനം ചെയിച്ചവനും, വിദ്യ നല്‍കിയവനും, ആഹാരം നല്‍കിയവനും, ഭയത്തില്‍ നിന്നു രക്ഷിച്ചവനും എന്നീ അഞ്ചു പേരെയും പിതാവായി കരുതേണ്ടതാണ്.
ഗുരുക്കന്മാർ
ഭാരതത്തിൽ ധർമ്മ ഗുരുക്കന്മാർ പ്രധാനമായും ആറു തരമുണ്ട്..... ഇവരുടെ ശാപമാണ് ഗുരു ശാപത്തിന് കാരണം.
അക്ഷരമാലയും ലൗകിക വിദ്യകളും അഭ്യസിപ്പിച്ചിട്ടുള്ള സൂചകഗുരു... വര്‍ണ്ണം , ആശ്രമം എന്നിവയ്ക്ക് അനുയോജ്യവും ധര്‍മ്മാധര്‍മ്മളങ്ങളെ അനുശാസിക്കുന്നതുമായ വിദ്യയെ ഉപദേശിക്കുന്ന വാചകഗുരു.... പഞ്ചാക്ഷരി മുതലായ മന്ത്രങ്ങള്‍ ഉപദേശിക്കുന്ന ബോധകഗുരു
വൈരാഗ്യതിലെക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്ന വിഹിതഗുരു... തത്വമസി മുതലായ മഹാവാക്യങ്ങളെ ഉപദേശിക്കുന്നവനും ഭവരോഗത്തെ ശമിപ്പിക്കുന്നവനും ആയ കാരണഗുരു... സകല സംശയങ്ങളേയും സംസാര ഭയത്തെയും നശിപ്പിക്കുന്നവന്‍ ആയ പരമഗുരു.....
ബ്രഹ്മജ്‌ഞശാപം
ബ്രഹ്മ ത്വത്വം ഗ്രഹിച്ച പരമ യോഗികളെയും, സിദ്ധന്മാരെയും അപാനിക്കുമ്പോൾ കിട്ടുന്ന ശാപമാണിത്... [പഞ്ചഭൂത തത്ത്വങ്ങൾ ഗ്രഹിച്ച മുനി (ഭൂമീ) , ഋഷി (ജലം), ബ്രാഹ്മണർ (അഗ്നി) , സന്യാസി (വായൂ), ബ്രഹ്മചാരീ (ആകാശം) ഇവരെ അഞ്ച് പേരേയും പഞ്ചബ്രഹ്ജ്ഞർ എന്ന് വിളിക്കുന്നു. ഇവരെയും മുൻപ് ഞാൻ വിശദീകരിച്ചിട്ടുള്ളതാണ് ]
സ്ത്രീ ശാപം
സ്ത്രീ ശാപങ്ങൾ 3 വിധം ഉണ്ടാകുന്നു.
ധർമ്മ രൂപങ്ങളായ പതിവൃതകളായ സ്ത്രീകൾ ശപിക്കുന്നത്....
ഒന്നാമത്തേത്.
കന്യകളായ സ്ത്രീകൾ ശപിക്കുന്നത്.. അടുത്തത് .
താപസിക സ്ത്രീകളുടെ ശാപമാണ് മറ്റൊന്ന്.
ബാല ശാപം
ഏകദേശം 12 വയസിന് താഴേയുള്ള കുട്ടികൾ ബാലകാല ഘട്ടത്തിൽ ഉള്ളവരാണ്. നിങ്ങൾ കാരണം അവരുടെ വിദ്യാഭ്യാസം മുടങ്ങുക, അനാഥമാകുക, ദാരിദ്രമനുഭവിക്കുക, അംഗവൈകല്യങ്ങൾ സംഭവിക്കുക, ദേശം വിട്ട് പോകുക എന്നിവ സംഭവിച്ചാൽ അവ ബാല ശാപത്തിലേക്ക് നയിക്കും.
"ഗുരു ദേവ ദ്വിജഃ അത്യുഗ്ര
സർപ്പശാപാപിചാരത
ജാതകം ഭിദ്യതേ ന്യൂനം
നോ ചേതത്തൽ പ്രതിക്രിയാ.......!"
ഗുരുശാപം, ദേവതാ ശാപം, ബ്രാഹ്മണശാപം, ആഭിചാരം, സർപ്പശാപം മുതലായവ ഉള്ളവർക്ക് ജാതകത്തിൽ എത്ര യോഗങ്ങളുണ്ടായാലും എത്ര നല്ല ദശ വന്നാലും അനുഭവയോഗ്യമാവുകയില്ല എന്നൊരു വിധിയുണ്ട്.
ഗംഗാ മഹത്മ്യത്തിൽ 24 ശാപങ്ങൾ വിവരിക്കുന്നുണ്ട്.
ഒരാളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ശാപങ്ങൾ വലിയ പങ്ക് വഹിക്കുന്നു എന്ന് ഇതിൽനിന്നും മനസിലാക്കമല്ലോ!
(ആശപിള്ള)
**🕉️**
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ