ശാപo !
ശാപം എന്ന വാക്കിനപ്പുറം നീളുന്ന അര്‍ത്ഥം എന്താണെന്ന് നോക്കാം.
ശാപമെന്ന പദത്തിന് -- ആഗ്രഹിച്ചത് മറ്റൊരാള്‍ കൈവശപ്പെടുത്തുമ്പോള്‍ , ഉടന്‍ പ്രതികരിയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ , മനുഷ്യന്‍ പ്രയോഗിക്കുന്ന നീചവാക്കുകളായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്. ശാപം എന്ന പദത്തിന് വളരെ അധികം അര്‍ത്ഥ വ്യാപ്തി ഉണ്ട് എന്നതാണ് സത്യം..
ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു. പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്. ജയിച്ചെന്നഹങ്കരിയ്ക്കുന്ന വ്യക്തിയ്ക്കു മേല്‍ ഇതൊരു ശാപമായി പതിയും. നിരപരാധികളായ പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെടുന്ന ഈ നൂറ്റാണ്ട് സ്ത്രീ ശാപത്തിന്റെ ഒരു കൂമ്പാരമായി മാറികൊണ്ടിരിക്കുന്നു. പീഡിപ്പിയ്ക്കുന്ന പുരുഷനുമേല്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു ഖഡ്ഗം പോലെ ഈ ശാപം വന്നു ചേരും. ഒരു പക്ഷെ ആ വ്യക്തിപോലുമറിയാതെ. നിയമത്തിന്റെ പഴുതുകളിലൂടെ താല്‍ക്കാലികമായി രക്ഷ നേടിയാലും, സ്ത്രീ ശാപം വീട്ടാക്കടമായി നിലനില്‍ക്കും എന്നതിന് സംശയമില്ല!
(തുടരും..)
_ആശാ പിള്ള_
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ