Keyman for Malayalam Typing

സന്ധ്യാവന്ദനം

 
സന്ധ്യാവന്ദനം


"ധ്യായേച്ചാരു ജഡാനിബദ്ധ മകുടം 
ദിവ്യാംബരം ജ്ഞാന മു-
ദ്രോദ്യദ്ദക്ഷകരം പ്രസന്ന വദനം 
ജാനുസ്ഥ ഹസ്തേതരം 
മേഘാശ്യാമള കോമളം സുരനുതം 
ശ്രീയോഗ പട്ടാംബരം 
വിജ്ഞാനപ്രദമപ്രമേയ സുഷുമം 
ശ്രീഭൂതനാഥം വിഭും"

അർത്ഥം: ഭംഗിയുള്ള ജട മെടഞ്ഞു തെറുത്ത് ശിവലിംഗാകൃതിയിൽ അലങ്കരിച്ച് രത്നനിർമ്മിതമായ സ്വർണ്ണ കിരീടമണിഞ്ഞ് ദിവ്യമായ നീല നിറമുള്ള വസ്ത്രം ധരിച്ച് വലത്തെ കൈ ജ്ഞാനമുദ്രയോടുകൂടി സർവ്വരെയും ജ്ഞാനാമൃതരാക്കി ഇടത്തെ കൈ കാൽമുട്ടിൽ വെച്ചുകൊണ്ട് കാർമേഘം പോലെ നിറത്തോടുകൂടി ഭംഗിയുള്ള മിനുത്ത നിറത്തോടുകൂടിയവനായി സർവ്വരെയും കാരുണ്യം നിറഞ്ഞ് അനുഗ്രഹിച്ച് അജ്ഞാനത്തെ അകറ്റി പരിപാവനരാക്കി മുക്തരാക്കി സർവ്വഐശ്വര്യങ്ങളും നൽകി സുസ്മേരവദനനായി, കൃപചൊരിഞ്ഞുകൊണ്ടിരിക്കുന്നവനായി, ദേവന്മാരാൽ സ്തുതിക്കപ്പെടുന്നവനായി യോഗ പട്ടാംബരത്തോടുകൂടിയ ഭൂതനാഥനെ ധ്യാനിക്കുന്നു.

🪔 സ്വാമിയേ ശരണമയ്യപ്പ 🙏

        


അഭിപ്രായങ്ങളൊന്നുമില്ല: