ചന്ദനധാരണത്തിന് ഒരോ സ്ഥലത്തും തൊടുമ്പോൾ നാമം ജപിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
നെറ്റിയിൽ :- ഓം കേശവായ നമഃ
കണ്ഠത്തിൽ :- ഓം പുരുഷോത്തമായ നമ:
ഹൃദയത്തിൽ :- ഓം വൈകുണ്ഠായ നമഃ
നാഭിയിൽ :- ഓം നാരായണായ നമ :
പിന്നിൽ; - ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയിൽ് :- ഓം യമുനായ നമഃ
വലതുചെവിയിൽ :- ഓം ഹരയേ നമഃ
മസ്തകത്തിൽ :- ഓം ഹൃഷീകേശായ നമഃ
പിൻകഴുത്തിൽ:- ഓം ദാമോദരായ നമഃ
ഭസ്മം :
ശിവനെ സൂചിപ്പിക്കാൻ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൗതിക വസ്തുക്കളും കത്തിയമർന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതു പോലെ
പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം.
ശിവൻ ഈ പരമാത്മതത്വമാണ്. നെറ്റിക്കു കുറുകെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം. സന്യാസിമാർ മാത്രമേ മൂന്നു കുറി അണിയാൻ പാടുള്ളൂ.
ഒറ്റക്കുറി എല്ലാവർക്കുമാവാം!
***
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ